തിരുമേനിയുടെയും സ്വഹാബത്തിന്റെയും നിലപാടില്‍ സംഘടനയില്ല. യഥാർത്തത്തിൽ ജീവിത വിജയം വരിച്ച വിഭാഗം എന്നാണ് . മുസ്ലിംകളില് ചിലര്‍ക്ക് അംഗത്വം നല്കി, അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച്, ഒരു പ്രത്യേക സംഘടനയിലേക്ക് ചേര്‍ത്തുപറഞ്ഞ്, അപ്പേരില്‍ അവര്‍ അറിയപ്പെട്ട്, ഇസ്ലാമിക സാഹോദര്യത്തിനുപകരം സംഘടനാസാഹോദര്യം നിലനിര്‍ത്തിപ്പോരുന്ന സംഘടനാസംവിധാനം അവരുടെ നിലപാടില്‍ ഇല്ലേയില്ല. അഥവാ ഇസ്ലാമിക സമൂഹത്തെ പല തുണ്ടുകളാക്കി അവക്ക് ചുറ്റും വേലികെട്ടിത്തിരിച്ച് നിര്‍ത്തുന്ന സംഘടനാരീതി രക്ഷപ്പെട്ട വിഭാഗത്തിന്റെ നടപടിക്ക് പുറത്താണ്.
നബി സല്ലല്ലാഹു അലൈഹി വസല്ലമയും സ്വഹാബത്തും ഏതൊരു നിലപാടിലായിരുന്നുവോ ആ നിലപാടിലുള്ളവര്‍. ഇതില്‍ നിന്നും വിജയിച്ച വിഭാഗം ഒരു നിലപാടാണ്; ഒരു സംഘടനയല്ല എന്ന് മനസ്സിലാക്കുക . അവരെ ഒരു സംഘടനക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അവര്‍ ഒരു സംഘടനയും ഉള്‍ക്കൊള്ളുകയുമില്ല. സംഘടനകള്‍ക്ക് അതീതമായി അവര്‍ സത്യത്തെ കാണുകയും അംഗീകരിക്കുകയും ചെയ്തിരുന്നവരാണ് .
തിരുമേനിയുടെയും സ്വഹാബത്തിന്റെയും നിലപാടില്‍ ഉറച്ചു നിൽകുന്നവർ ഏതെങ്കിലും സംഘനയുടെ കുടക്കീഴില് ഒതുങ്ങിനില്ക്കാതെ അവര്‍ നന്മ പ്രവര്‍ത്തിക്കുകയും തിന്മകള് ചൂണ്ടിക്കാണിക്കുകയും ഉപദേശിക്കുകയും തിരുത്തുകയും ചെയ്യും. അവര്‍ വളരെ തുഛമായിരിക്കും. ഒരു നാട്ടില്‍ ഒരാള്‍ മാത്രമായി ചുരുങ്ങുന്ന അവസ്ഥപോലും അവര്‍ക്ക് വരും. ഗോത്രങ്ങളില്‍നിന്ന് നിഷ്കാസിതരായവരെപ്പോലെ അവര്‍ ഒറ്റപ്പെടും. അവര്‍ക്ക് സംഘടനയുടെ പിന്തുണയുണ്ടാവില്ല. സ്ഥാനമാനങ്ങളും പദവികളുമുണ്ടാവില്ല. ജനം അവരെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കില്ല. ആയിരങ്ങള്‍ അവരുടെ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ക്കില്ല. ഒരു പള്ളിമൂലയില്‍ നാലുപേര്‍ കൂടിയിരുന്നിട്ടെന്തു ഫലം? പതിനായിരങ്ങളെ സംഘടിപ്പിക്കാന്‍ കഴിയേണ്ടേ? ജനങ്ങള്‍ക്കിടയില്‍ അംഗീകാരം വേണ്ടേ? അതൊന്നുമില്ലാതെ അവര്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും? ഇങ്ങനെ ചോദിക്കുന്നതിലര്‍ത്ഥമില്ല.
യഥാര്‍ത്ഥത്തില്‍ വിജയിച്ച വിഭാഗം എന്നത് ഒരു നിലപാടാണ്. ഈ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അധികമാരും ധൈര്യപ്പെടില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ലഭിച്ചവര്‍ക്കേ അതിന് സന്മനസ്സ് വരികയുള്ളൂ.
അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരേക്കും ദീനുമായി ധീരമായി മുന്നോട്ട് പോവണം. സത്യം അതിന്റെ അകക്കാമ്പില്‍ ഉള്‍ക്കൊള്ളാന്‍ ചെറിയ ത്യാഗം പോരാ. അതിന് താങ്കള്‍ തയ്യാറാണെങ്കില്‍ മനസ്സിനെ അതിന് സജ്ജമാക്കുകയും അല്ലാഹുവിന്റെ തൗഫീഖിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
നമ്മിലെ അറിവുള്ള
സഹോദരങ്ങളും
സാധാരണക്കാരും
സഹോദരിമാരുമെല്ലാം
അനിവാര്യമായും
വായിച്ചുപഠിച്ചിരിക്കേണ്ട
സുപ്രധാന
വിഷയങ്ങളടങ്ങിയ
ഖുർആൻ വായിക്കുന്നില്ലേ ?
ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലക്കൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല".
സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സകല പിളര്‍പ്പുകള്‍ക്കും കാരണം ദൈവീക നിയമങ്ങളെ കൈയ്യോഴിഞ്ഞതും പുരോഹിതന്മാരെയും ഭരണാധി കാരികളെയും പിന്‍പറ്റുക മാത്രമാണ് രക്ഷപ്പെടുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്നും കരുതുന്നതിനാലാണ് .
സന്മാര്ഗ്ഗം വ്യക്തമായ ശേഷവും പ്രവാചകന്മാരെ എതിര്‍ക്കുകയും സത്യം വിട്ട് പിന്തിരിഞ്ഞുകളയുകയും ചെയ്ത ഒരാള്‍ സത്യവിശ്വാസികളുടെ മാര്ഗ്ഗത്തിലായിരിക്കില്ലെന്നത് വ്യക്തമായ കാര്യമാണ് .
വിശുദ്ധഖുര്ആന് അല്ലാഹുവിന്റെ കലാമാണ്. അതിലെ ഓരോ അക്ഷരവും ആശയസമ്പുഷ്ടമാണ്.
വിശുദ്ധഖുര്ആന് മനസ്സിലാക്കുവാന്‍ സ്വജീവിതത്തിൽ പ്രാവർതീകമാക്കുക എന്നത് അനിവാര്യമാണ്.
"മോഷ്ടിച്ചവന്റെയും മോഷ്ടിച്ചവളുടെയും കൈകള്‍
നിങ്ങള്‍ മുറിച്ചുകളയുക.
അവര്‍ ചെയ്തതിനുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു ഏറെ
പ്രതാപമുള്ളവനും
യുക്തിമാനു(ഓരോ കാര്യവും അതിന്റേതായ രീതിയില്‍ ഹിക്
മത്തോടെ ചെയ്യുന്നവനു)മാകുന്നു". (സൂ:മാഇദ-38)
ഈ ആയത്ത് സുന്നത്തിന്റെ വിശദീകരണമില്ലാതെയും സഹാബികള്‍ എങ്ങനെ
മനസ്സിലാക്കി എന്ന് പഠിക്കാതെയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമോ?
ഒരിക്കലുമില്ല. കാരണം ഈ ആയത്ത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ നമുക്കുത്തരം കിട്ടേണ്ട ചില സുപ്രധാന ചോദ്യങ്ങളുണ്ട്.
കൈ മുറിച്ചുകളയുവാനുള്ള കല്പന ആരോടാണ്? എല്ലാവര്ക്കും അത് ചെയ്യാമോ? അതല്ല ഇസ്ലാമിക ഭരണാധികാരിക്ക് മാത്രമവകാശപ്പെട്ടതാണോ?
ചെറിയ മോഷണം നടത്തിയവനും വലിയ മോഷണം നടത്തിയവനും ഈ ശിക്ഷ ഒരുപോലെ ബാധകമാണോ? കാരണം ഭാഷയില്‍ ഒരു കോഴിമുട്ട മോഷ്ടിച്ചവനും ഒരു കോടിരൂപ മോഷ്ടിച്ചവനും മോഷ്ടാവ് എന്നാണ് പറയുക. അതിനാല്‍ ഇതിന് ഒരു പ്രത്യേക പരിധി അല്ലാഹു നിശ്ചയിചിട്ടുണ്ടോ? കൈ മുറിക്കുമ്പോള്‍ കൈപടമാണോ അതല്ല കൈമുട്ട് മുതലാണോ അതുമല്ല കൈ മുഴുവനുമാണോ മുറിക്കേണ്ടത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ ഉപരിസൂചിത ആയത്ത് പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് സാധിക്കുമോ? ഒരിക്കലുമില്ല. അറബിഭാഷയില്‍ വളരെ നൈപുണ്യം നേടിയ ഒരു ഭാഷാപണ്ഡിതന്‍ ഈ ആയത്ത് ഭാഷകൊണ്ട് വിശദീകരിക്കുവാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. അപ്പോള്‍ പിന്നെ ഈ ആയത്തും ഇതുപോലുള്ള ആയത്തുകളും ഖുർആൻ അനുസരിച്ച് പ്രാവര്തീകമാക്കിയ ജീവിതത്തില്‍ നിന്നും മാത്രമേ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
ഒരിക്കലുമില്ല. കാരണം ഈ ആയത്ത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ നമുക്കുത്തരം കിട്ടേണ്ട ചില സുപ്രധാന ചോദ്യങ്ങളുണ്ട്.
കൈ മുറിച്ചുകളയുവാനുള്ള കല്പന ആരോടാണ്? എല്ലാവര്ക്കും അത് ചെയ്യാമോ? അതല്ല ഇസ്ലാമിക ഭരണാധികാരിക്ക് മാത്രമവകാശപ്പെട്ടതാണോ?
ചെറിയ മോഷണം നടത്തിയവനും വലിയ മോഷണം നടത്തിയവനും ഈ ശിക്ഷ ഒരുപോലെ ബാധകമാണോ? കാരണം ഭാഷയില്‍ ഒരു കോഴിമുട്ട മോഷ്ടിച്ചവനും ഒരു കോടിരൂപ മോഷ്ടിച്ചവനും മോഷ്ടാവ് എന്നാണ് പറയുക. അതിനാല്‍ ഇതിന് ഒരു പ്രത്യേക പരിധി അല്ലാഹു നിശ്ചയിചിട്ടുണ്ടോ? കൈ മുറിക്കുമ്പോള്‍ കൈപടമാണോ അതല്ല കൈമുട്ട് മുതലാണോ അതുമല്ല കൈ മുഴുവനുമാണോ മുറിക്കേണ്ടത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ ഉപരിസൂചിത ആയത്ത് പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് സാധിക്കുമോ? ഒരിക്കലുമില്ല. അറബിഭാഷയില്‍ വളരെ നൈപുണ്യം നേടിയ ഒരു ഭാഷാപണ്ഡിതന്‍ ഈ ആയത്ത് ഭാഷകൊണ്ട് വിശദീകരിക്കുവാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. അപ്പോള്‍ പിന്നെ ഈ ആയത്തും ഇതുപോലുള്ള ആയത്തുകളും ഖുർആൻ അനുസരിച്ച് പ്രാവര്തീകമാക്കിയ ജീവിതത്തില്‍ നിന്നും മാത്രമേ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
"താങ്കള്‍ക്ക് നാം ഉദ്ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചുതന്നിരിക്കുന്നത് താങ്കളത് ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ വേണ്ടിയാണ്". (സൂറ: നഹ്ല് - 44)
അല്ലാഹുവിലേക്കുള്ള ദഅ'വത്ത് ഒരു ആരാധനയാണ്. എന്നല്ല അല്ലാഹുവിന്റെ മാത്രം ആരാധ്യത സാക്ഷാല്കരിക്കുന്നതിനുള്ള മാര്‍ഗ്ഗവുമാണ്.
നൂതനസൃഷ്ടികള്ക്കോ ചിന്തകള്‍ക്കോ അനുമാനങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ അല്ലാഹുവിനെ അറിയുക , അവന്റെ സാമീപ്യം അനുഭവിക്കുക എന്ന വിഷയത്തില്‍ യാതൊരു സ്വാധീനവുമില്ല. ദുര്ബ്ബലമാക്കപ്പെടുകയും പിന്നീട് അസാധുവാക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നൂതനമായി നിര്‍മ്മിക്കപ്പെട്ട ഒരു കാര്യം കൊണ്ട് അല്ലാഹുവിന് ഇബാദത്തെടുക്കുകയോ?
ഇബാദത്ത്, പുണ്യകര്‍മ്മങ്ങള്‍, മതപരമായ കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഒരു കാര്യം അനുവര്‍ത്തിക്കുമ്പോള്‍ നാം അബദ്ധത്തില്‍ പെടാതിരിക്കാന്‍ ആദ്യം വേണ്ടത് അതിന് ഇത്തിബാഅ' അഥവാ ഖുർആൻ മാത്രുകയാണോ എന്ന് പരിശോധിക്കുകയാണ്.
സംഘടനയുണ്ടെങ്കില്‍ മാത്രമേ ദഅ'വത്ത് നടക്കുകയുള്ളൂ എന്നോ സംഘടനയില്ലെങ്കില്‍ ദഅ'വത്ത് അസാധ്യമാണെന്നോ പറയാവതല്ല.
അസാധ്യമായ ഒരു കാര്യം അല്ലാഹു കല്‍പ്പിക്കുകയില്ല. അതേപോലെ, സംഘടനയില്ലാതെയാണ് ആധുനികകാലത്തെ മഹാന്മാരായ പണ്ഡിതന്മാര് ദഅ'വത്ത് നടത്തിയത്; ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും. ദഅ'വത്ത് നടക്കണമെങ്കില്‍ മതപരമായ ജ്ഞാനമാണ് വേണ്ടത്; സംഘടനയല്ല.
സാഹചര്യങ്ങളുടെയും പ്രായോഗികതയുടെയും പേരില്‍ അല്ലാഹുവില്‍നിന്നുള്ള നിയമങ്ങളെ വലിച്ചുനീട്ടാനോ നൂതനകാര്യങ്ങള്‍ നിര്‍മ്മിക്കാനോ ആര്‍ക്കും അവകാശമില്ല.
ബോധ്യപെട്ട സത്യങ്ങൾ മറ്റുള്ളവർ അംഗീകരിക്കട്ടെ എന്നാല്‍ നമുക്കും ഇത് സ്വീകരിക്കാമെന്ന് കരുതുന്നത് മൗഡ്യമാണ്. കാരണം താനിരിക്കുന്ന കൊമ്പ് മുറിക്കാന്‍ പലരും തയ്യാറായിക്കൊള്ളണമെന്നില്ല.
അല്ലാഹുവിന്റെ തൃപ്തിയും പരലോകരക്ഷയുമാഗ്രഹിക്കുന്ന ഓരോ സത്യവിശ്വാസിയും ദീനിയായ ഏതൊരു കാര്യം ചെയ്യുമ്പോഴും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തിന്റെ അടിസ്ഥാനത്തിലാണോ; അതായത് ഖുർആൻ അനുസരിച്ചാണോ അത് ചെയ്യുന്നത് എന്നുറപ്പ് വരുത്തേണ്ടതുണ്ട്.
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയെ അതിസൂക്ഷ്മമായ രീതിയില്‍ വിവരിചിരുക്കുകയാണ് ഖുർആനിലൂടെ അള്ളാഹു.
ദഅ'വത്ത് ഇബാദത്താണ്. അതിന്റെ മാര്‍ഗ്ഗവും ഇബാദത്താണ്. ഇബാദത്തുകള്‍ ഓരോരുത്തരും അവരവരുടെ ബുദ്ധിക്കും യുക്തിക്കും തോന്നുന്ന രീതിയിൽ കണ്ടെത്തേണ്ടതല്ല.
ഖുർആൻ മാതൃക
കാണിക്കാത്ത ഒരു മാര്‍ഗ്ഗവും പുതുതായി ദഅ'വത്തിനുവേണ്ടി നമുക്ക് കണ്ടുപിടിക്കാനുള്ള അവകാശമില്ല; ആവശ്യവുമില്ല. ഖുര്‍ആന്‍ നമ്മുടെ വഴികാട്ടിയാണ്.
അറിയുക!
ഖുര്‍ആന്‍ പിന്‍പറ്റുന്നതിലാണ് നമുക്ക് രക്ഷ. ഖുർആൻ ആകുന്ന ഹദീസിനെ തള്ളിയാല്‍ അവന് നശിച്ചതുതന്നെ"
ഖുര്‍ആനും
നബിയുടെ ജീവിതവുമാണ് പ്രമാണമെന്ന്
അവകാശപ്പെടുന്നവരില്‍
പലരും
സൂക്ഷ്മമായ
പല
വശങ്ങളിലും
പ്രസ്തുത
അവകാശവാദത്തില്‍
വെള്ളം
ചേര്‍ക്കുകയോ
സൗകര്യപൂര്‍വ്വം
അതിന്റെ
നിര്‍ദ്ദേശങ്ങളില്‍
നിന്ന്
തെന്നിമാറുകയോ
ചെയ്യുന്നതായി
കാണാം.
അല്ലാഹുവിന്റെ അതിയായ
അനുഗ്രഹം
ലഭിക്കുമെന്ന് പറഞ്ഞ ഖുർആൻ മാറ്റിവചു തങ്ങളുടെ
പാര്‍ട്ടിയുടെയോ
നേതാവിന്റെയോ
തീരുമാനങ്ങള്‍ക്ക്
ആധുനീകജനത പ്രാധാന്യം
നല്കുന്നു.
ഖുർആൻ സ്വന്തം യുക്തിക്കും
ബുദ്ധിക്കും
വിരുദ്ധമാണെങ്കില്‍
തല്ക്കാലം
അതിന്റെ
വിധി
മാറ്റിവെക്കുകയോ
അതിനു
നേരെ
കണ്ണടക്കുകയോ
ചെയ്യുന്നു.
ഇങ്ങനെ ഖുരാനിനെക്കാൾ ബുദ്ധിക്കും
യുക്തിക്കും
പ്രാമുഖ്യം
നല്‍കുകയും
ദീനിയ്യായ
പല
വിഷയങ്ങളിലും
പ്രായോഗികബുദ്ധി
നല്കുന്ന
പരിഹാരങ്ങള്‍
സ്വീകരിക്കുകയും
ചെയ്യുന്നു .
No comments:
Post a Comment