Saturday, 11 May 2013

ടെന്ഷനില്ലാതെ മുന്നോട്ടുപോകാന്.



തോല്‍ക്കുമെന്ന തോന്നല്‍ നിങ്ങളില്‍ ഉണ്ടായാല്‍ നിങ്ങള്‍ തോല്‍ക്കുക തന്നെ ചെയ്യും- ജയിക്കണം എന്നാഗ്രഹിക്കുക.

സാമ്പത്തിക നേട്ടങ്ങളും മറ്റ് സ്വത്തുക്കളും ഔദ്യോഗിക പദവിയും മാത്രം അടിസ്ഥാനമാക്കിയല്ല വിജയം അളക്കേണ്ടത്.

സങ്കുചിത ചിന്തകള്‍ കൈവെടിയുക ഉദാരമായ സമീപനമാണാവശ്യം.

“ശരീരത്തിനും സ്വഭാവത്തിനുമിടയില്‍ പ്രത്യേക ബന്ധമുണ്ട്. ശരീരം മയമായിരുന്നാല്‍ മനസ്സും മയമായിരിക്കും.
വിശ്വാസവും വിവേകവും കണ്ടെത്തിയ വ്യക്തി, അത് ലഭിച്ചിട്ടില്ലാത്തവരോട് വിരോധം പുലര്‍ത്തില്ല.

വിശ്വാസവും വിവേകവും ഇല്ലാത്ത വ്യക്തി  ദുന്‍യാവിന് വേണ്ടി അസൂയ കാണിക്കുന്നു. വിശ്വാസവും വിവേകവും ഉള്ള വ്യക്തി  ആഖിറത്തിനു വേണ്ടി പരിശ്രമിക്കുന്നു.”

പ്രവാചകരുടെ പാരമ്പര്യമാണ് വിജ്ഞാനം. ഖാറൂന്‍റെ പാരമ്പര്യമാണ് ധനം.

ധനത്തെ അതിന്‍റെ ഉടമ കാത്തുവെക്കണം. അറിവ്, അതാര്‍ജിച്ചവനെ കാത്തുരക്ഷിക്കും.
സമ്പന്നന്‍ പിശുക്കു കാണിക്കും.വിജ്ഞാനി ഉദാരനായിരിക്കും.

കരുത്തരായ കാവല്‍ക്കാരില്ലെങ്കില്‍ ധനം മോഷ്ടിക്കപ്പെടും.വിജ്ഞാനം അപഹരിക്കപ്പെടുകയില്ല.

വിജ്ഞാനം അളന്നു തൂക്കാവുന്നതല്ല. ധനം എണ്ണിത്തിട്ടപ്പെടുത്താം.

ധനം മനസ്സില്‍ പേടിയുണ്ടാക്കുന്നു. വിജ്ഞാനം മനസ്സില്‍ പ്രകാശം പരത്തുന്നു.

വിജയമുണ്ടാക്കുന്ന വിജ്ഞാനമാണ്‌ അഹന്തയുണ്ടാക്കുന്ന ധനത്തേക്കാള്‍ ഉത്തമം.

“നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌.

സ്വന്തം അവകാശങ്ങളെ നാം എത്ര ജാഗ്രതയോടെയാണോ കാത്തുസൂക്ഷിക്കുന്നത്, അതിലേറെ കരുതലോടെ ഇടപെടേണ്ടതാണ് മറ്റുള്ളവരുടെ സമ്പാദ്യമെന്നത് നാം തിരിച്ചറിയേണ്ട വലിയ പാഠമാണ്.

അവകാശമില്ലാത്തതൊന്നിലും അര്‍ഹത ആഗ്രഹിക്കാത്തതാണ് തന്റെ ജീവിതമെങ്കിൽ അവൻ വിശ്വാസിയാണ് .

അള്ളാഹു തനിക്കു നല്കിയതെന്തോ അതില്‍ ഹൃദയാനന്ദത്തോടെയുള്ള ജീവിതം സാധ്യമാകാതാകുമ്പോഴാണ് അന്യന്‍റെത്‌ ആഗ്രഹിക്കുക.

അള്ളാഹു തനിക്കു നല്കിയത് വിശ്വാസ്യതയോടെ സംരക്ഷിക്കുകയും അര്‍ഹര്‍ക്ക് പൂര്‍ണ്ണതയോടെ കൈമാറുകയും ചെയ്യേണ്ടത് അത്യന്തം അനിവാര്യമാണ്. അങ്ങനെയല്ലാതാകുമ്പോള്‍ വ്യക്തിത്വത്തിന് പരുക്ക് പറ്റുന്നു.

വിശ്വസിച്ചേല്‍പ്പിച്ച സ്വത്തിന് അമാനത്ത്‌ എന്നാണു വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന പദം.

രഹസ്യം രക്തത്തിന് തുല്യമാണ്. രക്തം ശരീരത്തിനകത്താണ്. എപ്പോഴാണോ അത് പുറത്തു വരുന്നത്, അപ്പോള്‍ തീര്‍ച്ചയായും ഒരു മുറിവ് പറ്റിയിരിക്കും; അല്ലേ?രഹസ്യം പുറത്തു പറയുമ്പോഴും മുറിവുണ്ടാകുന്നു.

പ്രതിജ്ഞകള്‍ പാലിക്കാത്ത ഒരു വിഭാഗം . അവർ  വഞ്ചിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റാതിരിക്കുകയും ചെയ്യും. അവരെ വിശ്വസിക്കാന്‍ പറ്റില്ല. അതിന്‍റെ അടയാളങ്ങള്‍ അവരില്‍ പ്രകടമായിരിക്കും.

സത്യവിശ്വാസികൾ അല്ലാഹുവോടുള്ള കരാറുകള്‍ പാലിക്കുന്നവരും വാഗ്ദാനങ്ങള്‍ ലംഘിക്കാത്തവരുമാണ്.

വിശ്വാസ്യതയില്ലാത്തവന് ഈമാനില്ല, കരാര്‍ പൂര്‍ത്തിയാക്കാത്തവന് ദീനുമില്ല.

“നിങ്ങളെ ചതിച്ചവരെ നിങ്ങള്‍ ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പിച്ച അമാനത്ത് നിങ്ങള്‍ തിരിച്ചുനല്‍കൂ” മറ്റുള്ളവര്‍ക്ക് നമ്മെ വിശ്വസിക്കാനാവണം. വിശ്വസിച്ചെന്തും ഏല്‍പ്പിക്കാനാവണം. ചതിച്ച ചരിത്രം നമ്മിലുണ്ടാകാതിരിക്കണം.

നേതൃത്വവും കച്ചവടവും ഉദ്യോഗവുമെല്ലാം അമാനത്താണ്. ക്ഷണം അമാനത്താണ്. അമാനത്തിന്റെ തരംഗങ്ങളെയെല്ലാം അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സ്വന്തത്തിനു നേരെ തിരിഞ്ഞു നിന്ന് ചിന്തിച്ചുനോക്കൂ.

വിശ്വാസികൾ പരസ്പരം ധിക്കരിക്കരുത്‌; വെറുക്കരുത്‌; പരസ്പരം അകന്നു കളയരുത്‌; എതിര്‍ക്കരുത്‌; പരസ്പരമുള്ള  വാക്കുകളും ഉപദേശങ്ങളും ചെവി കൊള്ളണം; പരസ്പരമുള്ള സമ്പര്‍ക്കത്തിലും പരസ്പര വിനിമയങ്ങളിലുമാണ്   രക്ഷ 
നിലകൊള്ളുന്നത്‌.

മനസ്സ് അനിയന്ത്രിതമായാൽ ജീവിതമാകെ അപകടമാണ്‌.

തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും.

മോഹങ്ങളുടേയും വികാരങ്ങളുടെയും വാസകേന്ദ്രമാണ്‌ മനസ്സ്‌. പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ അവ രണ്ടും കുഴപ്പം വിതയ്ക്കുമെന്ന് അറിയൽ അനിവാര്യമാണ് .

ആളുകള് ഭയപ്പെടുന്നതിൽ വിമുഖത കാണിക്കുന്ന രണ്ടു കാര്യങ്ങള്‍; വര്‍ധിച്ച മോഹങ്ങളും ആഗ്രഹങ്ങളുടെ പിറകെപ്പോക്കുമാണ്. മോഹങ്ങള്‍ വര്‍ധിക്കുമ്പോള്‍ പരലോകത്തെ മറക്കും. ആഗ്രഹങ്ങളെ പിന്‍പറ്റുമ്പോള്‍ സത്യത്തില്‍ നിന്നകലും.

അല്ലാഹു നല്കിയ ജീവിത വിഭവങ്ങളില്‍ സംതൃപ്തനായി ജീവിക്കാന്‍ സാധിക്കുന്നവര്ക്ക്  അസൂയയും ആകുലതകളുമില്ലാതെ ജീവിക്കാന്‍  സാധിക്കുന്നു, ടെന്‍ഷനില്ലാതെ മുന്നോട്ടുപോകാന്‍ പ്രാപ്തരാകുന്നു.

അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളിൽ സംതൃപ്തരാകാന്‍ കഴിയാത്തവര്ക്കു . ആര്‍ത്തിയും അസൂയയുമായി  ജീവിതസുഖമെന്തെന്ന് അറിയില്ല. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്നിനുള്ള ആര്‍ത്തിയും ആഗ്രഹവുമാണ് അവരുടെ നെഞ്ചുനിറയെ.

അല്ലാഹു നല്‍കിയതില്‍  സംതൃപ്തനായി കഴിയുന്ന ഒരാൾ . ജനങ്ങളെല്ലാം ചേര്‍ ന്ന് ഈ ദുനിയാവിനെ ഓഹരി വെ ക്കുകയാണെങ്കില്‍പോലും അവനങ്ങോട്ട് തിരിഞ്ഞുനോക്കുകയേ ഇല്ല”.

സ്വന്തമായ, സ്വാര്‍ഥമായ ഭൗതികനേട്ടങ്ങള്‍ മാത്രം. ഭൗതികതമാത്രം ഉന്നംവെച്ചുള്ള പിന്തുണയ്ക്കല്‍, അതിന്‍റെ ലഭ്യതയ്ക്കൊത്തുള്ള കൂറുകാണിക്കല്‍ അതൊന്നും ഒരു വ്യക്തിക്കോ സമൂഹത്തിനോ നിരക്കുന്നതാല്ല. അങ്ങിനെ വന്നാൽ  അതിന്‍റെ അനന്തരഫലം അതികഠോരമാകുന്നു.

ഭൗതികനേട്ടം കൈവരുമ്പോള്‍ നേതാവിന്‍റെ ഉറ്റ അനുയായിയും ഗുണകാംക്ഷിയുമായി പെരുമാറുന്നു. എന്നാല്‍ അതിലൊന്നും നേടാന്‍ സാധിക്കാതെ വരുമ്പോള്‍ നേതാവിന്നെതിരിലും ഗുണകാംക്ഷ നഷ്ടപ്പെടുത്തിയ വിധത്തിലും പെരുമാറുന്നു. എങ്കിൽ 
തന്നില് കാപട്യം ഉണ്ട് എന്ന് കരുതാം .

അസത്യത്തിന്നാണ് താങ്കളുടെ മനസ്സില്‍ സ്ഥാനമെങ്കില്‍ ദുര്‍ജനങ്ങളും കപടരും താങ്കളെ വന്നുപൊതിയും. സത്യത്തിന്നാണ് സ്ഥാനമെങ്കില്‍ സജ്ജനങ്ങളെ കൂട്ടിനുകിട്ടും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.”

“പാപങ്ങള്‍ ഒഴിവാക്കാന്‍ അല്ലാഹുവിൽ പങ്കുചെര്ക്കുകയില്ല ദൃഢനിശ്ചയം ചെയ്താല്‍ ഹൃദയം ഉണരും. അല്ലാഹുവോട് അടുപ്പിക്കാത്ത ഏത് അനുഗ്രഹവും ശിർക്കിൽ നിന്നുള്ളതാണ് പാപമാണ്.”

 “അന്യന്‍റെ ഇഹലോകത്തിനുവേണ്ടി സ്വന്തം പരലോകം വിറ്റു കളയുന്നവന്‍.” “ബുദ്ധി ശൂന്യനായ മനുഷ്യനാണ് ?”


അച്ചടക്കം ഒരാളുടെ പക്വതയുടെ അടയാളമാണ്. നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്താന്‍ അത് അനിവാര്യമാണ്.

ആത്മനിയന്ത്രണവും ആത്മശുദ്ധിയും പാലിക്കാന്‍ സാധിക്കുന്നത് പക്വമതികള്‍ക്കു മാത്രമാണ്.

വിവേകാശാലിയായ മനുഷ്യര്‍ ചെയ്യുന്ന ഒരു ഏര്‍പ്പാടല്ല അച്ചടക്കമില്ലാത്ത ജീവിതരീതി .

നമ്മള്‍ ജീവിക്കുന്ന കാലം തിന്മകളെ കൊണ്ട് പുതഞ്ഞുമൂടിയ സാഹചര്യത്തിലും കളങ്കം പറ്റാതെ ജീവിക്കലാണ് തഖ്‌വ.

തിന്മകള്‍ ഈമാനിനെ പരിക്കേല്പിക്കുന്ന മുള്ളുകളാണ്.

മനസ്സിനെ മദിക്കുന്ന കാഴ്ചകളോടും ഹൃദയത്തെ ആകര്‍ഷിക്കുന്ന ആഗ്രഹങ്ങളോടും ചെറുത്തുനില്‍ക്കണമെങ്കില്‍ ചെറിയ ആത്മനിയന്ത്രണമൊന്നുമല്ല അടിയുറച്ച ഈമാനാണ് എക്കാലത്തും വേണ്ടത്.

കൗതുകമുള്ളൊരു കാഴ്ച കണ്ടാല്‍ കണ്ണ് അതിനെ പിന്തുടരും. പരമാവധി ആസ്വദിക്കും.
നല്ല ശബ്ദത്തെ ചെവി പിന്തുടരും. നല്ല രുചി നാവു കൊതിക്കും.
മനസ്സിനെ മെരുക്കിനിര്‍ത്താനും ഉള്ളില്‍ തിളക്കുന്ന വികാരങ്ങളെ വിശ്വാസം  കൊണ്ട് ഒതുക്കിനിര്‍ത്താനും , മറ്റെല്ലാ വിഷയങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാലും നമ്മില്‍ പലരും സ്വന്തത്തോടുള്ള പോരാട്ടത്തില്‍ അമ്പേ പരാജയപ്പെടുകയാണ്.

തിരക്കുകൾ ഒഴിവാക്കി സ്വകാര്യവേളകളില്‍ മനസ്സിനെ ശക്തമായി വിലയിരുത്തേണ്ടതുണ്ട്‌.

ശ്രദ്ധയോടെയുള്ള ശുശ്രൂഷയാണ്‌ എപ്പോഴും ഉള്ളില്‍ നടത്തേണ്ടത്‌. മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ ഓർത്തുവെക്കേണ്ടൊരു പ്രാർഥന കുആനിൽ കാണാം ; “ഹൃദയങ്ങളെ മാറ്റിമറിക്കുന്ന നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ നിനക്കുള്ള അനുസരണത്തില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ”

ഈമാൻ നന്നായാല്‍ അകം നന്നായി. അകം നന്നായാൽ മുഴുവൻ നന്നായി.

പറ്റിയ കേടുകള്‍ കഴുകിക്കളഞ്ഞും പുതിയ കേടുകള്‍ കലരാതെ കാത്തും നമുക്ക് മനസ്സിനെ കാ‍ത്തുവെക്കാം‌.

“തന്‍റെ നാഥന്‍റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന്‌ ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന്‌ ആത്മാവിനെ വിലക്കുകയും ചെയ്യുന്നവർക്ക്‍ അവർ എവിടെയാണോ അതാണവരുടെ സ്വര്ഗം ”

കണ്ണാടിയുടെ തിളക്കം നഷ്‌ടപ്പെടുന്നതുപോലെ ഹൃദയത്തിന്‍റെ തിളക്കവും നഷ്‌ടപ്പെടും. അല്ലാഹുവെന്ന ഓര്‍മകൊണ്ടാണ്‌ അതിനു തിളക്കം വര്‍ധിപ്പിക്കേണ്ടത്‌. ശരീരം നഗ്നമാകുന്നതുപോലെ ഹൃദയവും നഗ്നമാകും. സൂക്ഷ്മതയുള്ള ജീവിതം കൊണ്ടാണ്‌ അതിനെ ഉടുപ്പിട്ട്‌ അലങ്കരിക്കേണ്ടത്‌.

വ്യക്തിയുടെ പരാജയത്തിന്‍റെ കാരണങ്ങള്‍ ഒന്ന്‌, മനസ്സിന്‍റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച.

ഖുർആനിലെ നിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കലും  കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കലും വ്യക്തിയുടെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളാണ് .

“വഞ്ചനയില്ലാത്ത, അസൂയയില്ലാത്ത, അതിക്രമമില്ലാത്ത, ചതിയില്ലാത്ത ഭക്തിയുള്ള മനസ്സുള്ളവര്‍!” “ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ആണ് .

ശരിയായ  അറിവില്ലായ്മയുടേയും അടിമത്വത്തിന്റേയും തടവറയില്‍  കോമാളികളായി അഭിനയിച്ചുകൊണ്ടിരുന്ന കേരളത്തിലെ കഴുതകളായ  ജനങ്ങളെ സര്‍വ്വാധിപതികളായ രാഷ്ട്രീയ  രാജാക്കന്മാര്‍ ക്രൂരമായി അപമാനിച്ചും ഹീനമായ നികുതികളാല്‍ കൊള്ളയടിച്ചും തങ്ങളുടെ അപകര്‍ഷതക്ക് ആശ്വാസം കണ്ടെത്തിയിരുന്ന ഇരുണ്ട കാലത്താണ് ഇന്ന് ഏറ്റവും ഉന്നത സംസ്കാരം പുലര്ത്തുന്നു എന്നവകാശപ്പെടുന്ന കേരള ജനത .

No comments:

Post a Comment