Thursday, 27 June 2013

മനുഷ്യര്ക്കു മാര്ഗദര്ശനമാണ് ഖുർആന്റെ ലക്ഷ്യം.



ഹിദായത്ത്  എന്നത് മനുഷ്യപ്രയത്‌നത്താല്‍ മാത്രം നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീദാനമായിട്ടുള്ള അത്യുത്തമ പദവിയാണ്.

പ്രപഞ്ചനാഥന്‍ അതിമഹത്തായ അനുഗ്രഹകടാക്ഷത്താല്‍ നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണത്.

ഹിദായത്ത് എന്ന പദവി അല്ലാഹു നല്‍കിയിട്ടുള്ളതു തന്റെ അനുഗൃഹീതരായ ദാസന്‍മാര്‍ക്കാണ്. അ തില്‍ പാരമ്പര്യത്തിനോ പൈതൃകത്തിനോ പ്രത്യേക പരിഗണയൊന്നുമില്ല. പിതാക്കളില്‍നിന്നു സന്താനങ്ങളിലേക്കോ സഹോദരനില്‍ നിന്നു സഹോദരനിലേക്കോ അതു കൈമാറുകയില്ല. 

സത്യദീനിനെ വിളംബരപ്പെടുത്തുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടായിരുന്നത്.

പവിത്രമായ ജീവിതം ഹിദായത്ത് എന്ന മഹല്‍പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വര്ക്കാകുന്നു. കേവലം യാദൃച്ഛികമോ ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആയ ഒരു തിരഞ്ഞെടുപ്പല്ല ഹിദായത്തിനുള്ള അനുഗ്രഹം.


സമൂഹത്തില്‍ പലരും നേടിയിട്ടുള്ള ആദരവുകളും അംഗീകാരങ്ങളും ഹിദായത്തിനു ഏറ്റ വും അര്‍ഹര്‍ തങ്ങളാണെന്നുള്ള വിചാരം ചിലരിലുണ്ടാക്കിയിരുന്നു. അവര്‍ അതു പറയുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അതു സൂചിപ്പിക്കുന്നുണ്ട്. അതിനവര്‍ക്കു മറുപടിയുമുണ്ട്. പ്രവാചകന്റെ ജീവിത കാലത്ത് അറേബ്യയിലെ നാട്ടുപ്രമാണിമാരായിരുന്ന ആളുകള് ഈ നി ലപാടു സ്വീകരിച്ചവരായിരുന്നു. ' നാട്ടുപ്രമാണിമാർ പറയുമായിരുന്നു പറഞ്ഞു: 'അല്ലാഹുവാണെ, ഹിദായത്ത് ഒരു സത്യമായിരുന്നെങ്കില്‍ അതിനേറ്റവും ബന്ധപ്പെട്ടവന്‍ ഞാനായിരുന്നു. കാരണം ഞാന്‍ ധാരാ ളം സമ്പത്തും സന്താനങ്ങളും ഉള്ളവനാണ്'.

വ്യക്തിപരമായ ഗുണങ്ങള്‍ക്കായി മാത്രം ഉപയോഗിക്കാനുള്ളതല്ല അല്ലാഹു നല്കിയ അനുഗ്രഹങ്ങളും കഴിവുകളും അത് പ്രബോധന പ്രധാനപരമാണ്.

വ്യക്തിത്വത്തിന്റെ പ്രഭാവം കുറയ്ക്കുന്ന ന്യൂനതകള്‍ ഹിദായത്ത് ലഭിച്ചവരിൽ ഉണ്ടാവുകയില്ല.

സത്യസന്ധത, വിശ്വസ്തത, കൂര്‍മ്മബുദ്ധി, പ്രബോധനം ചെയ്യല്‍ എന്നിവ ഹിദായത്ത് ലഭിക്കുന്നതിനുള്ള അനിവാര്യ ഗുണങ്ങളാണ്. ഇതിന്റെ നേരെ വിപരീതങ്ങളായ കാര്യങ്ങള്‍ ഹിദായത്ത് ലഭിക്കുന്നതിൽ നിന്നും അകറ്റിക്കളയുന്നതാണ്.

കളവ് പറയുക, വഞ്ചന നടത്തുക, പൂഴ്ത്തിവെക്കുക എന്നീ ദുര്‍ഗുണങ്ങള്‍ മാത്രമല്ല; ഇതര ദു ര്‍ഗുണങ്ങളൊന്നും തന്നെ ഒരു മുവഹ്ഹിദിൽനിന്നും ഉണ്ടാവുകയില്ല.

കളവ് പറയുക, വഞ്ചന നടത്തുക, പൂഴ്ത്തിവെക്കുക എന്നീ ദുര്‍ഗുണങ്ങള്‍ വ്യക്തിത്വത്തിന് ന്യൂ നത വരുത്തുന്നതാണ്.

വ്യക്തിജീവിതം വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പ്രായോഗികമായ മാതൃകാജീവിതം ആ വശ്യമാണ്.

വര്‍ത്തമാന കാലത്ത് സ്വന്തം മാര്‍ഗദര്‍ശകരായി സ്വീകരിക്കേണ്ട പ്രവാചകന്‍മാരെക്കുറി ച്ചും പ്രപഞ്ചത്തെ കുറിച്ചും അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍  നടത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണെന്നത് ദുര്‍ഗ്രഹമാണ്. ആശാസ്യകരമല്ലാത്ത ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണ്. വിശുദ്ധ ഖുർആനിൽകാണുന്ന പ്രയോഗങ്ങള്‍ കേവലവല്‍ക്കരിക്കുന്നത് ദുഃഖകരമാണ്. സംഭവങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും സാഹചര്യവും പശ്ചാത്തലവുമുണ്ടാവും. അവയെ അടിസ്ഥാനപ്പെടുത്തി യാണവ മനസ്സിലാക്കേണ്ടത്.

സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്നതിലേക്കു ശ്രദ്ധയൂന്നുക ഹിദായത്തിനുള്ള മുന്നുപാദിയാണ്. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദാസന്‍മാരായിത്തീരുകയും ചെയ്യുന്നവര്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കേണ്ടതും വര്‍ജ്ജിക്കേണ്ടതും ഐഛികമായതും അനുവദനീയമായതുമെല്ലാം അറിയേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ജീവിതം ക്രമീകരികുമ്പോഴേ ഒരു അല്ലാഹുവിന്റെ ദാസാൻ എന്ന വിശേഷണത്തിന്നര്‍ഹമാവുകയുള്ളു. അതിനാല്‍ തന്റെ ജീവിതത്തെ പ്രപഞ്ചനാഥനു വി ധേയമാക്കേണ്ട രീതിയറിയണം.

മനുഷ്യന്‍ ഇഛാസ്വാതന്ത്യ്രമുള്ളവനാണ്. എന്നാല്‍ തന്റെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തി ന് ഈ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്.
ഒരു സത്യവിശ്വാസി അഹിതങ്ങളായ വാക്കും പ്രവൃത്തിയും വിചാരവും നിയന്ത്രിക്കാന്‍ ജീവിത വ്യവഹാരങ്ങൾ കുറ്റമറ്റതാക്കാൻപരിശ്രമിക്കുന്നു  എന്നതും.  ആവശ്യമായ താക്കീതുകളും ശുഭവാര്‍ത്തകളും നല്‍കുകയും നന്മയുടെ പ്രകാശം പരത്തുന്ന ജീവിതം കാണിച്ചു കൊടുക്കുകയും ചെയ്യുന്നവരുമായിരിക്കും.

ഉദാത്തമായ സദ്ഗുണങ്ങള്‍ക്കു മാതൃകകളുടെ സാന്നിധ്യമുണ്ടാവുമ്പോഴാണ് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

സാധ്യമായ മേഖലകളിലെല്ലാം മാതൃകയാവുന്നതിന് ഉപകരിക്കുന്ന ജീവിത ക്രമീകരണമാണവരില്‍ അല്ലാഹു ഉദേശിക്കുന്നത്.

നിരുപമവും അത്യുദാത്തവുമായ മാതൃക നബി(സ്വ)യുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണാവുന്നതാണ്. 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്; അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക്' ( ഖുർആൻ)

താൻ എവിടെനിന്ന്, എങ്ങനെ വന്നു? എന്തിനു വന്നു? എവിടേക്കു, പോവുന്നു? ഇത്തരം ചോദ്യങ്ങള്‍ക്ക് ഖുർആനിലൂടെ ഉത്തരം കണ്ടത്തെണ്ടാതുണ്ട് .

പ്രപഞ്ചനാഥന്റെ അത്യുത്തമ സൃഷ്ടിയായ മനുഷ്യന്‍ സ്വന്തം നാഥനെ മഹത്വപ്പെടുത്തുന്ന ജീവിതരീതി സ്വീകരിക്കണമെന്നും പ്രാവരതീകമാക്കണമെന്നും ഖുർആൻ നിർദേശിക്കുന്നു.

No comments:

Post a Comment