അല്ലാഹുവിനുള്ള ആരാധന ഇന്ന രൂപത്തില്‍ മാത്രമേ ആകാന്‍ പാടുള്ളൂ എന്ന്
നിഷ്കര്‍ഷിചിരിക്കുന്നത് ഖുർആൻ മാത്രമാണ് , ഖുർആൻ അല്ലാത്ത ഒരു ഗ്രന്ഥവും ആരാധന ഇന്ന
രൂപത്തിലെ ആകാവൂ എന്ന് നിഷ്കര്ഷിച്ചിട്ടില്ല. അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ അത് സൃഷ്ട്ടികളാൽഎഴുതി
ഉണ്ടാക്കപ്പെട്ടതായിരിക്കും .
ഖുർആനിലെ ആരാധന കേവലം മലയാളത്തില്‍ ഉപയോഗിക്കുന്ന ‘ആരാധന‘ എന്ന പദം
ഉപയോഗിച്ച് മാത്രം അളക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ. ഖുർആനിൽ ഇതിന് പ്രയോഗിച്ചത്
‘ഇബാദത്ത്‘ എന്ന പദമാമാണ്.
ഒരാള്‍ സ്വന്തമായി ഒരാരാധനക്രമം തീരുമാനിച്ചാലോ അത് പോലെ പ്രാര്‍ഥിച്ചാലോ
‘ഇബാദത്ത്‘ ആവുന്നില്ല.
അബ്ദ് (ദാസന്‍) എന്ന പദത്തിന്റെ തന്നെ മറ്റൊരു രൂപമാണ് ‘ഇബാദത്ത്‘.
ദൈവ കല്പനക്കൊത്തുള്ള ജീവിത ക്രമമാണ് ഇസ് ലാമില്‍ ‘ഇബാദത്ത്‘ അഥവാ ദൈവാരാധന.
ഇബാദത്ത് എന്നത് കേവലം ആചാരങ്ങളും , അനുഷ്ടാനങ്ങളും , പൂജയും, കര്‍മ്മങ്ങളും,
മന്ത്രങ്ങളുമല്ല. മറിച്ച് ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായി
ബന്ധപ്പെട്ട് സകലതും ദൈവേച്ഛക്കനുസരിച്ച് മാത്രം ചലിപ്പിക്കുക എന്നതാണ്. ഒരാള്‍ നമസ്കരിച്ചാലോ
ഹജ്ജ് ചെയ്താലോ മാത്രമല്ല ഇസ് ലാമില്‍ ആരാധന എന്ന് പറയുന്നത്. ഉദാഹരണമായി: ഒരാള്‍ തന്റെ
കച്ചവടത്തില്‍ സത്യ സന്ധത പുലര്‍ത്തിയാല്‍ അത് ദൈവാരധനയിലെ ഭാഗമാണ്. ഒരാള്‍ മറ്റോരാളോട്
മാന്യമായി പെരുമാറിയാല്‍ അത് ദൈവാരാധനയിലെ ഭാഗമാണ്. ഒരാള്‍ വഴിയിലുള്ള ഉപദ്രവം നീക്കിയാല്‍
അത് ദൈവാരാധനയിലെ ഒരു ഭാഗമാണ്.
ഉപകാരപ്രദമാകുന്ന ഒരു ഒരു മൊട്ടു സൂചി മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അതും ഒരാളുടെ ജീവിതത്തിലെ
ആരാധനയുടെ ഭാഗങ്ങളിൽ ഒന്നാണ്. വൃത്തിയാക്കല്‍ മനുഷ്യ ജീവിതത്തിലെ ആരാധനയാണ്. വീടായാലും
പള്ളിയായാലും പൊതു ജനങ്ങള്‍ കൂടുന്ന സ്ഥലമായാലും. വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്
എന്ന പാഠം. വര്‍ഷത്തിലൊരിക്കല്‍ ക അ ബ കഴുകുന്നതും അതിന്റെ ഭാഗമായി നടന്നുവരുന്നതാണ്
.
നിസ്സാരമായ പരോപകരവസ്തുക്കള്‍ പോലും മുടക്കുന്നവനെ മത നിഷേധി എന്നാണു
ഖുർആൻ പറയുന്നത്.
ആരാധന എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടല്ല.
എല്ലാ ആരാധനകള്‍ക്കും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്. നമസ്കാരം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ലോകത്തുള്ള എല്ലാ
മനുഷ്യരും ഒരേ കേന്ദ്ര ബിന്ദുവിലേക്ക് മുഖം തിരിച്ചാണ് അത് നിര്‍വ്വാഹിക്കേണ്ടത്. വര്‍ഷത്തിലൊരിക്കല്‍
വര്‍ണ ഭാഷ ദേശ മെന്നോ, പാവപ്പെട്ടവനെന്നോ ധനികനെന്നോ വിത്യാസമില്ലാതെ എല്ലാവരും ഒരേ
വേഷത്തില്‍ സ്നേഹത്തിന്റെയും മനുഷ്യായ്ക്യത്തിത്തിന്റെയും പ്രതീകമായി ആ കേന്ദ്ര ബിന്ദുവില്‍
ഒത്തു കൂടുന്നു. അവിടെയുള്ള പ്രവാചകന്‍ മാരുടെ ചരിത്ര പരമായ പ്രതീകങ്ങളില്‍ അവരുടെ
ത്യാഗ സ്മരണകള്‍ അയവിറക്കുന്നു.
പ്രവാചകന്‍ മുഹമ്മദ് നബി ( സ ) തന്റെ ഗോത്രങ്ങളിലെ പഴയ ആചാരങ്ങളെ മറ്റൊരു
രൂപത്തില്‍ പുനരുജ്ജീവിപ്പിക്കുകയായിരുന്നില്ല. പൂര്‍വ്വ പിതാവായ അബ്രഹാമിന് ദൈവം നിശ്ചയിച്ച
ആരാധന ക്രമത്തില്‍ കടന്നു കൂടിയ ദൈവ കല്‍പനക്ക് വിരുദ്ധമായ കാര്യങ്ങളെ ഇല്ലാതാക്കി,
വ്യക്തിയെ സംസ്കരിച്ചെടുക്കുകയായിരുന്നു.
ആരാധന എന്നൊക്കെ പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍, പ്രത്ര്യേകിച്ചും ഭാരതീയ
പാശ്ചാത്തലത്തില്‍, ( കുറെ വിഗ്രഹങ്ങൾവച്ചും അല്ലാതെയും , കുറെ ആചാരങ്ങളുണ്ടാകി അതിനെയും
, ചില ചര്യകലുണ്ടാക്കി അതിനെയും ) എങ്ങിനെയാണോ മനസ്സിലാക്കിയത് അത് വച്ച് ദൈവാരാധനയെ
(ഇബാദത്ത്) ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ.
വിഗ്രഹാരാധന എന്നാല്‍ എന്താണ്? എന്തെങ്കിലും ചിത്രങ്ങളോ രൂപങ്ങളോ ഇനി
അവ ഒന്നും തന്നെ ഇല്ലാതെയോ , ഏതെങ്കിലും ചരിത്ര പുരുഷന്‍മാരെയോ, പുരോഹിതന്മാരെയോ, ഇതിഹസ
കഥാപാത്രങ്ങളെയോ, ദേവന്‍ മാരുടെയോ ദേവിമാരുടെയോ ചിത്രങ്ങളെയോ പ്രതിമകളെയോ മുന്നില്‍
വെച്ച് ഇത്തരം ആളുകളുടെ പ്രീതി കരസ്ഥമാക്കി നേട്ടങ്ങള്‍ കൊയ്യാമെന്നോ, അസുഖങ്ങള്‍ മാറ്റമെന്നോ,
പാപ പരിഹാരം നടത്താമെന്നോ, കൂടാതെ വ്യക്തിയുടെ പ്രവര്ത്തനങ്ങളുടെ രക്ഷാ സിക്ഷ്കല്ക്ക്
പകരം വെക്കമെന്നൊ മറ്റോ ഉള്ള വിശ്വാങ്ങളുടെ
പേരില്‍ നടത്തുന്ന ആരാധന (ചില പ്രകടനങ്ങൾ).
ദൈവത്തിന്റെ അധികാരപരിധിയിലുള്ള ഏത് നിസ്സാര കാര്യമായാലും അത് മറ്റേതിങ്കിലും ഒരു ശക്തിയുടെയോ
വസ്തുവിന്റെയോ മേല്‍ ആരോപിച്ചാല്‍ അത് ശിര്‍കിന്റെ (ദൈവത്തിന് പങ്ക് ചേര്‍ക്കല്‍) പരിതിയിലാണ്
പെടുക. ഇതാകട്ടെ ഏറ്റവും വലിയ പാപവും
എന്ന്
ഖുർആൻ അര്ത്തഷങ്കക്കിടയില്ലാത്ത വണ്ണം നിരവധി സ്ഥലങ്ങളിൽഖുർആൻ ആവര്ത്തിച്ചു പറയുന്നു.
ഏതൊരു പ്രവ്ര്തിയുടെയും ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്
കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള
മാനദണ്ഡം.
ഭൂമിയൊരു
പള്ളിയാണെന്നും (ഇപ്പോൾ നാം ആയിരിക്കുന്ന
പ്രപഞ്ചം) അതിലുള്ളതെല്ലാം
പവിത്രമാണെന്നുമുള്ള ഖുർആന്റെ അധ്യാപനം വ്യക്തമായി വേര്തിരിച്ച് മനസ്സിലാകേണ്ടതാണ്.
നമസ്‌കാരമെന്നാല്‍
വീട്ടിലോ പള്ളിയിലോ വെച്ച് ചെയ്യേണ്ട ഒരു പ്രവൃത്തിയായി മാറ്റിയിരിക്കുന്നു ഇന്നത്തെ
ആധൂനീക ജനത . ``പ്രാര്‍ഥനാസമയത്ത് നിങ്ങളെവിടെയായിരുന്നാലും പ്രാര്‍ഥിക്കുക.
എന്തുകൊണ്ടെന്നാല്‍ ഭൂമി മുഴുവനും പള്ളിയാകുന്നു.'' ഭൂമി ഒരു പള്ളിയാണ്; പള്ളി
പാവനമാണ്; അതുകൊണ്ട് ഭൂമി പാവനമാണ്.
അല്ലാഹുവിന്റെയും അവന്റെ സൃഷ്‌ടിപ്പിന്റെയും
ഏകത്വം മനസ്സിലാക്കല്‍ (തൗഹീദ്), എല്ലായിടത്തും ദൈവത്തിന്റെ ദൃഷ്‌ടാന്തങ്ങള്‍
കാണല്‍, ഭൂമിയില്‍ ദൈവത്തിന്റെ സ്ഥാനപതിയായിരിക്കല്‍, ഭൂമിയുടെ
സംരക്ഷകരായിരിക്കാമെന്ന് ദൈവവുമായി നടത്തിയ കരാര്‍ പാലിക്കല്‍, നീതിക്കുവേണ്ടി
നിലകൊള്ളല്‍, പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കല്‍.
ഈ തത്വങ്ങളെല്ലാം മനുഷ്യ സത്തയുടെ രഹസ്യം വെളിപ്പെടുന്നതിൻ വേണ്ടിയാണ്.
ആത്മീയമായി ഉണര്‍വു തരുന്നതും
ബുദ്ധിപരമായി പാരസ്‌പര്യമുള്ളതുമായ ഒരു ജീവിതരീതിയാണ് ഖുർആൻ ആവര്ത്തിച്ചു പറയുന്നത്
.
പ്രകൃതിയെ സംരക്ഷിക്കാനാഗ്രഹിക്കുന്ന
എല്ലാവര്‍ക്കും ഖുർആനികാധ്യാപനങ്ങള്‍ ഉപയോഗപ്രദമാണ്.
മനുഷ്യ സമൂഹത്തിന്റെ ജീവിതവുമായി തീര്‍ത്തും പൊരുത്തമുള്ള ഒന്നാണ് ഖുർആൻ എന്നത്
വളരെ കുറച്ചുപേര്‍ മാത്രം മനസ്സിലാക്കിയ യാഥാര്‍ഥ്യമാണ്.
ജീവിതവും ഖുർആനുംതമ്മില്‍ മത്സരമില്ല.
ദൈവദൂതന്മാരിലൂടെയും
ഗ്രന്ഥങ്ങളിലൂടെയും ദൈവം ജീവിത വ്യവസ്തിതികളെ സംരക്ഷിക്കാന്‍ വേണ്ട വ്യക്തമായ നിര്‍ദേശങ്ങള്‍
മനുഷ്യര്‍ക്ക് നല്‌കിയിട്ടുണ്ട്.
ആധൂനീക ശാസ്‌ത്രത്തിന്റെ വെളിപ്പെടുത്തലുകളിലൂടെ
സൃഷ്‌ടികളെക്കുറിച്ചും അവയെ ഏറ്റവും നന്നായി എങ്ങനെ സംരക്ഷിക്കാമെന്നും അവയുടെ മഹത്വത്തിന്റെ
മൂല്യവും നമുക്കറിയാന്‍ കഴിയുന്നു.
ആധൂനീക ശാസ്‌ത്രീയാന്വേഷണങ്ങള്‍
വെളിപ്പെടുത്തുന്നത് നാം ഭൂമിയെ മലിനീകരിക്കുന്നതിന് നമ്മുടെ അതിരുവിട്ട പ്രവത്തനങ്ങളാണ്
കാരണമെന്ന് വേണ്ടത്ര തെളിവുകളുണ്ടെന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിനും വ്യാപകമായ
അന്തരീക്ഷ മലിനീകരണത്തിനും കാരണം നാം തന്നെയാണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ
ഓക്‌സൈഡിന്റെ അളവ് കൂടിയപ്പോള്‍ ആഗോള താപനില ക്രമേണ ഉയര്‍ന്നു. ദൈവം സൃഷ്‌ടിച്ചതിനുമേല്‍
ആഘാതം/സ്വാധീനമുണ്ടാക്കാന്‍ മനുഷ്യന് കഴിയുമെന്ന് ദൈവം വ്യക്തമായി പറയുന്നുണ്ട്.
ഈ സ്വാധീനം പോസിറ്റീവായിരിക്കാന്‍ വേണ്ട നിര്‍ദേശവും ദൈവം നല്‍കുന്നുണ്ട്.
ദീനനുസരിച്ച് ജീവിക്കാന്‍
ശ്രമിക്കുമ്പോള്‍ ഖുർആന്റെ കാമ്പായ ചില
തത്വങ്ങളെക്കുറിച്ച് നമുക്ക് ധാരണയുണ്ടാവേണ്ടതുണ്ട്.
മനുഷ്യനെയും സൃഷ്ടാവിനെയും തമ്മിൽ യോജിപ്പിക്കുന്ന
ചില ആത്മീയ തത്വങ്ങളും പ്രയോഗങ്ങളും മനസ്സിലാക്കുന്നത് പ്രകൃതിയിലെ എല്ലാ വസ്‌തുക്കളും
തമ്മിലുള്ള ഏകത ഗ്രഹിക്കുന്നതിന് സഹായകമാവും.
ധീനിനനുസരിച്ച് ജീവിക്കുകയെന്നാല്‍
എല്ലാം ദൈവത്തിങ്കല്‍ നിന്നാണെന്ന് മനസ്സിലാക്കി ജീവിക്കലാണ്.
നാം കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമായ
ലോകവും അതിലുള്ള തുമെല്ലാം
ഒരേ ഉറവിടത്തില്‍ നിന്നാണ് മനസ്സിലാക്കി ജീവിക്കലാണ് ജീവിത യാഥാർത്യങ്ങൾ
നമുക്ക് പ്രയോജനപ്പെടുന്നതിനുള്ള ഉപാധി.
അല്ലാഹുവിന്റെ ഏകത്വത്തിന്റെയും
അവന്റെ സൃഷ്‌ടിപ്പിന്റെയും ഒരു പ്രകടനമാണ് പ്രവിശാലമായ പ്രപഞ്ചം.
No comments:
Post a Comment