ഇന്നത്തെ ആധുനിക ജീവിതത്തില്‍
ഉദ്ബുദ്ധനായ പൌരനെ സൃഷ്ടിക്കുന്നതില്‍ ഖുർആനും മാനവികവിഷയങ്ങളും തുല്യപങ്കുവഹിക്കണം
എന്നതാണ്.
ഖുർആൻ പഠിപ്പിക്കുന്നവര്‍
സ്വയം എങ്ങനെ ഖുർആനുമായി ബന്ധപ്പെരിക്കുന്നുവെന്നും പടിക്കുന്നവരുമായുള്ള ബന്ധത്തെക്കുരിച്ച്ചും
എങ്ങനെയാണ് ഖുർആനിൽ ഉള്ളതെന്നുകൂടി പഠിപ്പിക്കണം.
ഖുർആനും അത് വായിക്കുന്ന
വ്യക്തിയും തമ്മിൽ ബന്ധമില്ലങ്കിൽ വെറും കൽപനകളുടെയും വെറും നിര്ധേഷങ്ങളുടെയും മാത്രമാണ് എന്നുവിചാരിച്ചാല്‍
ജീവിതത്തെ സൌകര്യപ്പെടുത്തുന്ന ഒന്നു മാത്രമാണ് ഖുർആൻ എന്നു തോന്നും. പുതിയ തലമുറയിലേക്ക്
സാംസ്‌കാരിക മൂല്യങ്ങളും സാഹസിക ബോധവും കണ്ടുപിടിക്കാനുള്ള വ്യഗ്രതയും, പകര്‍ന്നു നല്‍കാന്‍
കഴിയണം. അതിനു കഴിയണമെങ്കില്‍ ഖുർആനും വ്യക്തിയും
അവന്റെ പ്രവര്ത്തനങ്ങളും എല്ലാം ഉള്‍ച്ചേര്‍ന്ന വിജ്ഞാനം നല്‍കാന്‍ കഴിയണം. അതായത് ഖുർആൻപടിക്കൽ മാത്രം കൊണ്ടല്ല സ്വജീവിതത്തിൽ
പ്രാവര്തീകമാക്കുന്നത് മൂലമേ കഴി യുകയുള്ളൂ.
മനുഷ്യന്റെ അത്യാഗ്രഹവും
പ്രതികാരചിന്തയും ക്രോധവും നിയന്ത്രിക്കുകയും സഹാനുഭൂതിയും സമാധാനവും വളര്‍ത്തുകയുമാണ്
ഖുർആന്റെ ലക്ഷ്യം.
അത്യാഗ്രഹവും പ്രതികാരചിന്തയും
ക്രോധവും എന്നിവയെല്ലാം ഖുർആന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് എതിരാണ്.
സങ്കുചിതതാല്പര്യങ്ങള്‍ക്കും
സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കും പരസ്പരമുള്ള ചൂഷണത്തിനുംവേണ്ടിയാണ് മനുഷ്യ നിര്മ്മിത പ്രത്യയ ശാസ്ത്രങ്ങൾ
നിലകൊള്ളുന്നത്.
യാഥാര്‍ത്ഥ്യം പലപ്പോഴും
പുറമെ കാണുന്നതില്‍നിന്ന് ഭിന്നമാണ്.
മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തയ്ക്ക്
അവന്റെ പ്രവൃത്തികളെ നിര്‍ണ്ണയിക്കുന്നതില്‍ ദൈവീക നിയമ ങ്ങളെക്കാള്‍ വലിയ പങ്കാണു
ആധൂനീക ജനത കല്പിച്ചിട്ടുള്ളത്.
എല്ലാ വസ്തുക്കളും സത്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്.
കപടന്മാരെ സത്യസന്ധരാണെന്നല്ല,
സ്വാര്‍ത്ഥരാണെന്നാണ് പറയേണ്ടത്.
സ്വാര്‍ത്ഥതയ്ക്ക് സ്ഥാനമുണ്ടെങ്കില്‍
രണ്ട് വ്യക്തികല്ക്കോ , രണ്ടു കുടുംബങ്ങല്ക്കോ പരസ്പരം സഹകരിച്ച് സമാധാനമായി ജീവിക്കാനാവില്ല.
അവര്‍ തമ്മില്‍ ശണ്ഠകൂടും.
വിശ്വാസിയല്ലാത്ത ആളുകള്
പേരില്‍ ഇന്ത്യയെ വിഭജിക്കണമെന്നു വാദിച്ചപ്പോള്‍ ഖുർആനിൽ അവഗാഹമുള്ള പണ്ഡിതന്മാർ വിഭജനത്തിനെതിരായിരുന്നു.
സത്യം മുറുകെപിടിക്കുന്നില്ലെങ്കില്‍
വിശ്വാസം - ഈമാൻ - സാധ്യമാവുകയില്ല. ലോകത്തില്‍ സമാധാനം സ്ഥാപിക്കപ്പെടുക യുമില്ല.
ഖുറാനെക്കുറിച്ച് ശരിയായ
അറിവുള്ള ഇസ്ലാമികമതപണ്ഡിതന്മാര്‍ക്ക് പ്രകൃതിയിലെ യധാര്ത്യങ്ങളെ അംഗീകരിക്കുന്നതില്‍
യാതൊരു പ്രയാസവും തോന്നാതിരുന്നത്.
യഥാര്‍ത്ഥ വിശ്വാസവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല.
ഖുർആൻ പറഞ്ഞത് സത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമാണ്.
ദൈവം സത്യമാണെന്ന് പറഞ്ഞവർ തങ്ങളുടെ
ജീവിതവും സത്യമാണ് എന്ന് പറഞ്ഞു.
ജീവിത യാധാര്ത്യങ്ങളെ അംഗീകരിക്കാത്ത
ഒരാളെ യഥാര്‍ത്ഥ വിശ്വാസിയെന്ന് വിളിക്കാനാവില്ല.
ദേശപരവും വംശപരവും ഭാഷാപരവുമായ
എല്ലാ അതിര്‍വരമ്പുകളെയും ലംഘിക്കുന്നതാണ് യഥാര്‍ത്ഥ ദൈവ വിശ്വാസം.
നീതിയുടെയും എല്ലാ മനുഷ്യര്‍ക്കും
തുല്യമായ മാന്യത ലഭ്യമാകുന്ന അവസ്ഥയുടെയും അഭാവത്തില്‍ സമാധാനപൂര്‍ണ്ണമായ ഒരു ലോകം
സാധ്യമാവുകയില്ല.
ഉപഭോഗ സംസ്കാരത്തെ നെഞ്ചിലെറ്റിയ
അത്യാഗ്രഹമാണ് ലോകത്തെ നശിപ്പിച്ചത്.
ലാഭം കുന്നുകൂട്ടുന്നതിനുവേണ്ടിയുള്ള
മുതലാളിത്തത്തിന്റെ ആര്‍ത്തിയാണ് ഭീകരവാദം, അതിന്റെ മറുപുറമാകട്ടെ പ്രതികാരചിന്തയും
ക്രോധവും.
മുതലാളിത്തത്തിന്റെ സഹജസ്വഭാവമായ
ആര്‍ത്തിയാണ് ലോകത്തെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കാനാണ് ശ്രമിക്കുന്നത്.
കൊള്ളയും അമിതചൂഷണവും നിലനില്‍ക്കുന്നകാലത്തോളം
ലോകത്തൊരിക്കലും സമാധാനം പുലരുകയില്ല. അത്യാഗ്രഹവും ക്രോധവും പ്രതികാരചിന്തയും ഉപേക്ഷിക്കാന്‍
കഴിഞ്ഞെങ്കിലേ സമാധാനപൂര്‍ണ്ണമായ ഒരു ലോകം സാധ്യമാവുകയുള്ളൂ.
തങ്ങളുടെ തന്നെ സ്വാര്‍ത്ഥതയ്ക്കും
അത്യാഗ്രഹത്തിനും പ്രതികാരചിന്തയ്ക്കും എതിരായ യുദ്ധം നാം ജയിക്കുന്നില്ലെങ്കില്‍ നമുക്കൊരിക്കലും
ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുകയില്ല.
അത്യാഗ്രഹത്തിനും ക്രോധത്തിനും
പ്രതികാരചിന്തയ്ക്കുമെതിരായ 'ജിഹാദ്'ല്‍ പരാജയപ്പെടുകയാണെങ്കില്‍ നമുക്ക് 'ചെറിയ യുദ്ധങ്ങള്‍'
പോലും ജയിക്കാനാവുകയില്ല. രക്തച്ചൊരിച്ചില്‍ മാത്രമായിരിക്കും ഫലം.
ഒരു വ്യക്തിയുടെ ജീവിതം
നിലകൊള്ളുന്നതുതന്നെ സമാധാനത്തിനുവേണ്ടിയാണ്.
അതിനൊരു സ്ഥാപകനില്ല. ഇസ്ലാം ഏതെങ്കിലും ഒരു സ്ഥാപകന്റെ പേരില്‍ അറിയപ്പെടുന്ന ശാസ്ത്രമേയല്ല.
സ്വന്തം അത്യാഗ്രഹത്തെയും
പ്രതികാരചിന്തയെയും മറികടക്കുന്നതില്‍ വിശ്വാസികള്‍ വിജയിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ
ചിത്രം വ്യത്യസ്തമാകുമായിരുന്നു.
ഖുർആൻ പ്രോത്സാഹിപ്പിച്ച
മഹത്തായ മൂല്യങ്ങള്‍ നീതി, സഹാനുഭൂതി, ഭൂതദയ, വിവേകം എന്നിവയൊക്കെയാണ്.
ഭീകരപ്രവര്‍ത്തനം ഒരു രാഷ്ട്രീയ
പ്രതികരണമാണ്. അതൊരു ശരിയായ പ്രതികരണവുമല്ല. രാഷ്ട്രീയതാല്പര്യങ്ങളാല്‍ വഴിതെറ്റിക്കപ്പെട്ടവരുടെ
പ്രതികരണമാണത്, മനുഷ്യജീവനുതന്നെ അത് വിനാശകരമാണ്.
സ്വാര്‍ത്ഥതാല്പര്യങ്ങള്‍
രാഷ്ട്രീയത്തില്‍ ഇടംനേടുമ്പോള്‍, ഖുർആൻ പഠിപ്പിക്കുന്നത് സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കതീതമായി
ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ്.
മനുഷ്യൻ അവന്റെ തനത് രൂപത്തിലല്ലാതെ
പ്രകൃതിയിലും , സമൂഹത്തിലും ഒത്തുപോകാന്‍ കഴിയില്ല.
ഭരണകൂടമല്ല സമൂഹമാണ് കാര്യം.
രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി
അടിസ്ഥാന മൂല്യങ്ങളായ സത്യം, സ്നേഹം, സമത്വം, നീതി, സഹാനുഭൂതി, മനുഷ്യന്റെ മാന്യത,
മറ്റുള്ളവരുടെ കഷ്ടപ്പാടുകളിലുള്ള മനസ്സലിവ് എന്നിവ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് നാം
ഇന്ന് കാണുന്നത്. ഇത് രാഷ്ട്രീയത്തിന്റെ തെറ്റാണെന്ന് പറയുകവയ്യ. ഇതിന്റെ യഥാര്‍ത്ഥകാരണം
ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സമൂഹത്തിനു സംഭവിക്കുന്ന പരാജയമാണ്.
No comments:
Post a Comment