മനുഷ്യൻ കണ്ടെത്തിയിരിക്കുന്ന
ഭൗതികവസ്തുക്കൾ കൊണ്ടാണ് പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന വാദമാണ്
ഭൗതികവാദം. അതുകൊണ്ട് തന്നെ അതീന്ദ്രിയശക്തികളൊന്നും
പ്രപഞ്ചത്തെ നിയന്ത്രിക്കുന്നില്ലെന്നും, ശാസ്ത്രീയമായി എന്തിനെയും നിർവചിക്കാൻ
കഴിയുമെന്നുമാണ് ഭൗതികവാദം പറയുന്നത്.
പ്രപഞ്ചത്തിൽ അനുഭവപ്പെടുന്നതെല്ലാം
മനസ്സിന്റെ അല്ലെങ്കിൽ ചിന്തയുടെ സൃഷ്ടിയാണെന്നും യഥാർത്ഥത്തിൽ അവ ഇല്ല എന്നുമുള്ള
ചിന്താധാരയാണ് മായാവാദം, അതായത് (മിഥ്യാ വാദം).
ഒരേ രീതിയിൽ
ആവർത്തനസ്വഭാവത്തോടുകൂടിയ പ്രവർത്തനമാണ് പ്രപഞ്ചത്തിനുള്ളതെന്ന വാദമാണ് യാന്ത്രിക ഭൗതികവാദം.
ഏതൊരു മനുഷ്യ നിര്മ്മിത
തത്വങ്ങളും പുതിയതിനെ നിഷേധിച്ചു ഇനിയും പുതിയത് ഉണ്ടാവുന്നു. അടിമവ്യവസ്ഥയെ
നിഷേധിച്ചു ഫ്യൂഡൽ വ്യവസ്ഥയും ഫ്യൂഡൽ വ്യവസ്ഥയെ നിഷേധിച്ചു മുതലാളിത്തവും
രൂപമെടുക്കുന്നു. മുതലാളിത്തത്തെനിഷേധിച്ചു സോഷ്യലിസം ജന്മമെടുക്കുന്നു.
പ്രപഞ്ചത്തിൽ ഒറ്റയ്ക്ക് നിൽക്കുന്നവയായി
ഒന്നുമില്ല. എല്ലാം പരസ്പരം ബന്ധപെട്ടിരികുന്നു.എല്ലാം പരസ്പരം സ്വാധീനിക്കുകയും
സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. പരിതസ്ഥിതിയും ആശയങ്ങളും പരസ്പ്പരം
ബന്ധപെട്ടിരിക്കുന്നു.
പ്രപഞ്ചത്തിൽ വസ്തുക്കളെല്ലാം
പരസ്പരബന്ധിതമാണ്, പരസ്പരബന്ധിതമായ പദാർത്ഥങ്ങൾ ചലനാത്മകമാണ്, ഈ നിയമം മാറ്റത്തിനു
കാരണമാകുന്നു.
ഒരേ തൊഴിലും സാമ്പത്തികാവസ്ഥയും ഉള്ള
ജനങ്ങൾ ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നുമാണ് പറയുന്നത്.
വിവിധ സാഹചര്യ ങ്ങൾക്കിടയിൽ തങ്ങളുടെ
അവസ്ഥ നിലനിർത്താനോ അല്ലെങ്കിൽ മെച്ചപ്പെടുത്താനോ ഉണ്ടാകുന്ന ആശയസംഘടനങ്ങളെയും
പൊതുസംഘടനങ്ങളെയും വ്യക്തികൾകണ്ടെത്തുന്നു.
ബൗദ്ധികമായതോ കായികമായതോ ആയ ശേഷി
മാത്രം കൈമുതലായുള്ള ജനസമൂഹമാണ് തൊഴിലാളി
കളായി വരുന്നത്.
തങ്ങളുടെ പ്രവർത്തികളുടെ
ഉത്പന്നങ്ങളിൽ തൊഴിലാളി ക്ക്
യാതൊരു ഒഴിഞ്ഞു മാറ്റത്തിനും അവകാശമില്ല.
സമൂഹത്തിന്റെ ദൈനം ദിന ജീവിതാവശ്യങ്ങളുടെ
നിലനിൽപ്പ് തൊഴിലാളി കളുടെ
അദ്ധ്വാനശേഷിയി ലധിഷ്ടിതമാണ്.
അദ്ധ്വാനത്തിന്റെ ഉടമയും, അതിന്റെ ഫലം
ആസ്വദിക്കുന്ന ആളുമാണ് യധാര്ത്ത തൊഴിലാളി.
തോഴിലെടുക്കുന്നവന്റെ അദ്ധ്വാനത്തിന്റെ
ഫലം ആസ്വദിക്കുന്ന ആളാണ് മുതലാളി
എന്ന് അവകാശപ്പെടുന്നവർ.
തൊഴിലാളികൾക്ക് പ്രവർത്തിച്ചു തുടങ്ങുവാനുള്ള
മൂലധനം പ്രദാനം ചെയ്യുക മാത്രമാണ് സമ്പത്ത് കൈവശമുള്ള വ്യക്തിയുടെ ധര്മ്മം .
നൽകിയ മൂലധനത്തിന്റെ സ്വാധീനത്താൽ
പിന്നീടെക്കാലവും തൊഴിലാളികളുടെ പ്രവർത്തനഫലം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്
മുതലാളി എന്ന സ്ഥാനപ്പേര് വരാൻ കാരണം .
തൊഴിലെടുക്കുന്നവർക്ക് പ്രവർത്തിച്ചു
തുടങ്ങുന്നതിനായി ഉപയോഗിക്കുന്ന മുതൽമുടക്കിനെ മൂലധനം എന്നു പറയുന്നു.
തൊഴിലാളികൾഅവരുടെ
ഉപജീവനത്തിനാവശ്യമുള്ളതിലധികം ചെയ്യേണ്ടി വരുന്ന പ്രവൃത്തിയെ മിച്ചമൂല്യം എന്നു
വിളിക്കുന്നു. ഈ മിച്ചമൂല്യത്തെ ചൂഷണം ചെയ്യുന്നവരാണ് സമ്പന്നരായി പരിണമിക്കുന്നത്
.
മൂലധനത്തിന്റെ ഉടമകളെന്നവകാശപ്പെടുകയും
ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ യാണ് ബൂർഷ്വാസി എന്നു അറിയപ്പെടുന്നത്.
ജീവിതത്തിന്റെ സമസ്ത
മണ്ഡലങ്ങളിലേയ്ക്കും ഉപഭോഗ വസ്തുവിന്റെ ക്രയവിക്രയം പടർന്നു പന്തലിച്ച ഒരു
സമൂഹത്തെ ബൂർഷ്വാ സമൂഹമെന്നു വിളിക്കുന്നു.
No comments:
Post a Comment