വ്യക്തികൾ ബോധാവാന്മാരായാൽ
ചരിത്രം മറ്റൊരു വഴിക്കാകുമെന്നതില്‍ തര്‍ക്കമില്ല.
നമ്മുടെ അദ്ധ്വാനങ്ങൾ
ഒരു പറ നിലത്തിനോ, ഒരു രാജ്യത്തിനോ മേല്‍ അവകാശം
സ്ഥാപിക്കാനല്ല..
വിശ്വാസികള്ക്ക് വേണ്ടത്
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ ത്രിപ്തിയിലുള്ള ആഗ്രഹമാണ്.
ധഅവത്തു തൗഹീദിലേക്ക്
ക്രമപ്പെടുത്തണം അതുതന്നെ ലളിതമായി പറഞ്ഞുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാന്‍ ചെലവഴിക്കുന്ന
ഊര്‍ജം വെറുതെയാവുകയില്ല.
വൃത്തികേടും , മ്ലേച്ചമായതും,
ആദ്യമാദ്യം അവതരിപ്പിക്കുമ്പോള്‍, മര്യാദകെട്ട അസംബന്ധമായി തോന്നും. പിന്നെയുമാവര്‍ത്തിക്കുമ്പോള്‍,
അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതൊരു പരമാര്‍ഥമായി
പരിണമിക്കും. അതായത് സ്വര്‍ഗം നരകവും നരകം
സ്വര്‍ഗവുമായി മാറും!
സ്വന്തം കാര്യങ്ങള്‍ക്ക്
വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തിന്റെ നന്മക്കു വേണ്ടി കൂടി അവനവന്റെ കഴിവിനനുസരിച്ചു
പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുണ്ട്. അല്പസമയമെങ്കിലും ഇങ്ങിനെ ചെലവഴിക്കാന്‍ ആരും തയ്യാറാകുന്നില്ലെങ്കില്‍
തങ്ങൾക്കു തന്നെ പുറത്തിറങ്ങി നടക്കാന്‍ പററാത്ത സാഹചര്യം ഉണ്ടായേക്കാം.
എല്ലാറ്റിനെയുംകാൽ മുന്‍നിരയില്‍
നില്‍ക്കുക, പരമാവധി പരസ്യം ചെയ്യുക അതിലൂടെ -ലാഭംകൊയ്യുക-എന്ന ഒറ്റ അജണ്ട മാത്രമാണ്
ഇന്നത്തെ കച്ചവട രീതിക്കുള്ളത്. ഒരുതരം കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ. ഒരു പക്ഷേ ചരിത്രത്തിലെ
ഏറ്റവും ഹീനമായ ( ലാഭം മാത്രം പ്രതീക്ഷിച്ചു ) കച്ചവട മുഖമാണ് ദൃശ്യമാവുന്നത്.
മാനുഷീക മൂല്യങ്ങള്‍ പുലരുന്ന
ഒരു സമൂഹത്തില്‍ മാത്രമേ ഓരോരുത്തര്‍ക്കും സന്തോഷവും,സമാധാനവും,സുരക്ഷിതത്വവും ലഭിക്കുകയുള്ളൂ.
മാനൂഷീക മൂല്യങ്ങൾ കയ്യോഴിഞപ്പോൾ
ആഗോളവല്‍കരണം ഇന്ത്യയിലേക്ക് കടന്നുവന്നത്. സ്വത്വമെന്ന (മനുഷ്യാസ്ഥിത്വം ) ചിന്തയെ
പടിയടച്ചു പിണ്ഡം വയ്‌ക്കണമെന്നും ആഗോളവല്‍ക്കരണ വക്താക്കള്‍ മൊഴിഞ്ഞു, ജനങ്ങള് കേട്ടു.
കാറുകള്‍, വസ്‌ത്രങ്ങള്‍, വിവിധ മോഡലുകള്‍, കംപ്യൂട്ടര്‍ സോഫ്‌ട്‌വെയറുകള്‍, കണ്ടെയ്‌നര്‍
കമ്പനികള്‍, സൂപ്പര്‍-ഡ്യൂപ്പര്‍ മാര്‍ക്കറ്റുകള്‍, മലയെ മറിച്ചിട്ട് എലികളുടെ വലുപ്പത്തിലാക്കി
തരാന്‍ കെല്‍പ്പുള്ള കൂറ്റന്‍ യന്ത്രങ്ങള്‍... ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും നഗരങ്ങളുടെ മുഖഛായ മാറ്റി.
പ്രഭുക്കളും വ്യാപാരികളും
ഒരു ദശലക്ഷമെങ്കില്‍ അദ്ധ്വാനിക്കുന്നവർ ഒരു നൂറുകോടിയാണ്.
എല്ലാം കഴിയുമ്പോള്‍,
എല്ലാ യുദ്ധങ്ങളും അവസാനിക്കുമ്പോള്‍ ഓരോ വ്യക്തിക്കും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകള്‍ വരും, അന്ന്
എല്ലാ ഓരോരുത്തരും അവരവരുടെ കർമങ്ങൾക്ക് ഉടയവരായിതീരും.
എനിക്ക് എന്റെ സ്വന്തം
കാര്യം, .മററുള്ളവരുടെ കാര്യത്തെക്കുറിച്ചു ഞാനെന്തിനു വേവലാതിപ്പെടണം.? എന്ന ഒരു മനോഭാവം
ഇന്നു പ്രബലപ്പെട്ടു വരികയാണ്.
എല്ലാവററില്‍ നിന്നും
ഒഴിഞ്ഞുമാറി സ്വന്തം കര്യം മാത്രം നോക്കി ജീവിതം നയിക്കുന്നത് പാശ്ചാത്യൻ സംസ്കാരത്തിന്റെ
ഭാഗമാണ്.
ജീവിതം എന്നു പറയുന്നത്
സമൂഹവുമായി നാം നടത്തുന്ന ഇടപെടലുകളാണ്.
നമ്മുടെ ഇടപാടുകൾ സമൂഹത്തിനു
കൂടി പ്രയോജനപ്പെടണം എന്ന ലക്ഷ്യമില്ലങ്കിൽ ഒരു വ്യക്തി വെറും നിലനില്‍ക്കല്‍ (Existence)
മാത്രമാണ്.
സാമൂഹ്യമായ ഇടപെടലുകളില്‍
ചില നിയന്ത്രണങ്ങളും പെരുമാററസംഹിതകളും പാലിച്ചേ പററൂ. ഇതിനെ സംസ്ക്കാരം എന്ന വാക്കു
ഉപയോഗിക്കാം.
ഉയര്‍ന്ന ശ്രേണിയില്‍
എത്തിപ്പെട്ട മനുഷ്യന്‍ സംസ്കാരമില്ലങ്കിൽ എന്നും ജീവിക്കുന്നത് വളരെ പ്രാകൃതവും, മൃഗീയവുമായ വാസനകളോടെയായിരിക്കും.
ഒരു കുട്ടി വളര്‍ന്നു
വരുമ്പോള്‍ അവനെ കുടുംബത്തിനും,സമൂഹത്തിനും യോജിച്ച സംസ്ക്കാരസമ്പന്നനായ ഒരു പൂര്‍ണ്ണവ്യക്തിയായി
മാറുന്നതിനാവശ്യമായ വിദ്യാഭ്യാസവും ശിക്ഷണവും അവന് ചുറ്റുപാടുകളിൽ നിന്ന് ലഭിക്കേണ്ടതുണ്ട്.
തങ്ങള് ഇപ്പോൾ ആയിരിക്കുന്ന
അവസ്തകളിലെ പോരായ്മകൾ ധൂരീകരിച്ച്ചു സംസ്കാരീക മൂല്യംങ്ങൾ തങ്ങളിൽ നിന്ന് തന്നെ പ്രകടമാ
കേണ്ടതിനു പകരം ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാനുള്ള
ശ്രമം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്.
ആധൂനീക പുത്തൻ മതനേതാക്കന്മാര്‍ക്കും
രാഷ്ട്രീയക്കര്‍ക്കും , അജ്ഞതയില്‍ അഭിരമിക്കുന്ന വിശ്വാസികളും അനുയായികളുമാണ് ആവശ്യം.
ഇന്നത്തെ യുവതലമുറയില്‍
പരക്കെ ആരോപിക്കപ്പെടുന്ന ഗുരുത്വക്കേടിന്റെ അടിസ്ഥാനകാരണം സ്വയം സംസ്കാര സമ്പന്നനായി
മാറുന്നില്ല എന്നതാണ്.
കോടതി എന്നാല്‍ ജനങ്ങല്ല്ക്
മേലെയുള്ള ഒരു സ്ഥാപനമല്ല.
കോടതിക്ക് ഭരിക്കാന്‍ കഴിയില്ല.
കോടതിക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയില്ല.
കോടതി എന്നത് നീതിയുടെയും
നിയമങ്ങളുടെയും കാവല്‍സംഘടനയാണു.
സമൂഹമാണ് കോടതികളെ നിലനിര്‍ത്തുന്നത്,
അല്ലാതെ കോടതികള്‍ സമൂഹത്തിനെതിരല്ല.
പൌരന്മാരും സമൂഹവും തെറ്റ് ചെയ്യാം എന്നത്കൊണ്ടാണു കോടതികള്‍ വേണ്ടി
വരുന്നത്. അല്ലായിരുന്നെങ്കില്‍ കോടതികള്‍ വേണ്ടി വരുമായിരുന്നില്ല.
കോടതി എന്നാല്‍ സ്വയംഭൂവല്ല്.
സ്വന്തമായി ഒരധികാരവും കോടതിക്ക് സിദ്ധമാകുന്നുമില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍,
മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ എന്നൊക്കെ പറയുന്നത് തികഞ്ഞ വിവരക്കേടും പൊട്ടത്തരവും
ആണു. സര്‍ക്കാര്‍ എന്നാല്‍ ഒരു സങ്കല്പ്പമാണ് .
സര്‍ക്കാരില്‍ നിന്നും ആരും
ഇറങ്ങിപ്പോകുന്നും ഇല്ല, കയറി ഇരിക്കുന്നുമില്ല. സര്‍ക്കാരിനെ ആര്‍ക്കും ഇല്ലാതാക്കാന്‍
കഴിയില്ല. സര്‍ക്കാര്‍ ആര്‍ക്കും സ്വന്തവും അല്ല. ജനങ്ങള്‍ പലപല പാര്‍ട്ടികളില്‍ പെട്ട്
ശത്രുതയോടെ വര്‍ത്തിച്ചാലും പരസ്പരം കൊന്നാലും സര്‍ക്കാര്‍ എന്നാല്‍ മൊത്തം ജനങ്ങളുടെ
ഒരു സാങ്കല്പീക കേന്ദ്രമാണ് .
എന്റെ നേതാവാണു മുഖ്യമന്ത്രി,
അല്ലെങ്കില്‍ എന്റെ നേതാവാണു പ്രധാനമന്ത്രി അത്കൊണ്ട് സര്‍ക്കാര്‍ ഞങ്ങളുടേതാണു എന്നോ
അല്ലെങ്കില്‍ അവന്റെ നേതാവാണു ഇപ്പറഞ്ഞ മന്ത്രിമാര്‍ അത്കൊണ്ട് സര്‍ക്കാര്‍ അവന്മാരുടേതാണു
എന്നോ വിചാരിക്കുന്നത് അറിവില്ലായ്മകൊണ്ടും വിവരക്കേട് കൊണ്ടുമാണ്.
ചരിത്രത്തില്‍ നിയന്ത്രണ
സംവിധാനം എന്ന് രൂപം കൊണ്ടോ അത് ( സർക്കാർ എന്നാകട്ടെ , ഗവേര്മെന്റ്റ് എന്നാകട്ടെ , ഭരണകൂടം എന്നാകട്ടെ , നിയന്ത്രാനാധിക്കാരമുള്ള
കൂട്ടം എന്നാകട്ടെ , ) അന്ന് മുതല്‍ ഇന്ന് വരെ അഭംഗുരം നിലനില്‍ക്കുന്നു.
ഒരു നിയന്ത്രനാധീകാര ചട്ടക്കൂട്
ഇല്ലെങ്കില്‍ സമൂഹത്തിനു നിലനില്‍ക്കാന്‍ കഴിയില്ല.
സര്‍ക്കാര്‍ എന്നാല്‍ സ്വന്തം
നിലയില്‍ സമ്പത്ത് ഉണ്ടാക്കി പൌരന്മാരെ തീറ്റിപ്പോറ്റുന്ന രക്ഷാകര്‍തൃത്വ സ്ഥാനത്തുമല്ല.
ജനങ്ങളാണു അധ്വാനിച്ച് സമ്പത്ത് ഉണ്ടാക്കുന്നത്.
മനുഷ്യന്റെ ചിന്തയും അറിവും
വര്‍ദ്ധിച്ച് എല്ലാ പൌരന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാമൂഹ്യബോധം ഉണ്ടാകുന്ന കാലത്ത്
സര്‍ക്കാരും പട്ടാളവും കോടതിയും അതിന്റെ ഏറ്റവും ശരിയായ പ്രവത്തനം കാഴ്ചവെക്കും.
No comments:
Post a Comment