Sunday, 16 June 2013

പ്രവര്ത്ത്നങ്ങള്‍ നിലപാടുകളുടെ ബഹുസ്ഫുരണമാണ്.



തീര്‍ച്ചയായും 'ശിര്‍ക്ക്' (അല്ലാഹുവിന്റെ കഴിവുകളിൽ പങ്കാരോപിക്കൾ ) മഹാ അക്രമം (ളുല്‍മ്) ആകുന്നു.

ഖുര്‍ആന്‍ 'ളുല്‍മ്' (അക്രമം) എന്ന് വ്യവഹരിച്ചിരിക്കുന്നത് അതിന്റെ അസ്വാഭാവികതയും പ്രകൃതിവിരുദ്ധതയും കാരണമാണ്.

'ഒരു വസ്തുവെ അതിനുമാത്രം അവകാശപ്പെട്ട സ്ഥാനമോ സമയമോ തെറ്റിയോ, അളവുകൂടിയോ അളവു കുറഞ്ഞോ ഉപയോഗിക്കുക' എന്നുകൂടി  'ളുല്‍മ്' എന്ന പദത്തിന് അർത്ഥമുണ്ട്.

ഖുര്‍ആന്‍ 'ശിര്‍കി'നെ 'ളുല്‍മ്' എന്ന് വ്യവഹരിച്ചിട്ടുണ്ട്.

മാനവ സമൂഹത്തിന്റെ ആദര്‍ശപരമായ ഏകസ്വരത നഷ്ടപ്പെ ടുമ്പോൾ അതുവരെ ലോകത്തിന് പരിചയമില്ലാത്ത 'ളുല്‍മും' 'ഫസാദു'മുണ്ടാ വുക സ്വാഭാവീകമാണ് .


ഭൗമ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഇടപെടലുകളെ ഖുര്‍ആന്‍ 'ഫസാദ്' എന്ന് പറഞ്ഞിട്ടുണ്ട്.


'ഒരു വസ്തു സന്തുലിതമായ അവസ്ഥയില്‍നിന്ന് കുറഞ്ഞോ കൂടുതലോ ആയ അളവില്‍ തെറ്റുക' എന്നതിനും ഫസാദ് എന്ന പദം ഉപയോഗിക്കും .


'ളുല്‍മും' 'ഫസാദും' ഈ രണ്ടു മേഖലയിലെയും വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നിര്ദേശം എല്ലാ മനുഷ്യരോടുമുള്ളതാണ് .


മനുഷ്യരുടെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കേവല ഭൗതികമാവുമ്പോഴാണ് 'ഫസാദ്' സംഭവിക്കുന്നത്.


മനുഷ്യരുടെ തെറ്റായ പ്രവര്‍ത്തനങ്ങൾ മൂലം കാര്‍ഷിക വിളകളുടെ ശോഷണം, ദൗര്‍ലഭ്യം, ജീവജാലങ്ങളുടെ തിരോധാനം, നാശം തുടങ്ങി വിവിധ രീതികളില്‍ കരയിലും കടലിലും നടക്കുന്ന 'ഫസാദു'കളാണ് ഇവിടെ വെളിവായിട്ടുള്ളതാണ്. ഖുർആൻ 'ളഹറല്‍ ഫസാദു' (കുഴപ്പം വെളിപ്പെട്ടിരിക്കുന്നു) എന്ന് ഭൂതകാലക്രിയ ഉപയോഗിച്ചുകൊണ്ട്, 'ഫസാദ്' സംഭവിച്ചു കഴിഞ്ഞു എന്ന് മനുഷ്യരെ ബോധ്യപ്പെടുത്തുകയാണ്. ( ഇപ്പോൾ നിലവിൽനിങ്ങള്ക്ക് കാണാവുന്നതാണ് എന്ന് ചുരുക്കം ) .


പ്രകൃതിയില്‍ അല്ലാഹു വെച്ച വ്യവസ്ഥ തകിടം മറിച്ച് മനുഷ്യന്‍ സ്വന്തം ഇഷ്ടം നടപ്പാക്കുമ്പോഴാണ് ഫസാദുണ്ടാകുന്നത്.


ഭൗതിക വ്യവഹാരങ്ങളില്‍ തെറ്റുപ്രവര്‍ത്തിക്കുകയും അന്യരെ പീഡിപ്പിക്കുകയും ഉപദ്രവഹിക്കുകയുമാണെങ്കില്‍ അവര്‍ ഭൗതിക ലോകത്ത് ശിക്ഷാവിധേയരാവും.


തിന്മ കാണുന്ന ജനം അത് മാറ്റിയെടുക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അല്ലാഹു വിന്റെ ശിക്ഷ സമൂഹത്തിലെ തിന്മ ചെയ്യാത്തവരുള്‍പ്പെടെയുള്ളവർക്കും അനിവാര്യമാകുന്നു എന്നതാണ് .


അല്ലാഹുവെ ധിക്കരിക്കുന്നത് ഭൂമിയില്‍ കുഴപ്പമുണ്ടാക്കലാണ്.


പ്രകൃതിയില്‍ സഹജമായ സന്തുലിതത്വത്തെ തകിടം മറിക്കുന്ന ഇടപെടലുകള്‍ മനുഷ്യരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് പരിസ്ഥിതിയില്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.  

അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ നിഷിദ്ധങ്ങള്‍ ചെയ്യുന്നതില്‍നിന്ന് രക്ഷപ്പെടും.

അധര്‍മങ്ങള്‍ വിനാശകരമായ പാരിസ്ഥിതിക പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നതുപോലെ, സല്‍ക്കര്‍മങ്ങള്‍ രചനാത്മകമായ പ്രതിഫലനങ്ങള്‍ക്കും വഴിയൊരുക്കും.

മിതത്വം പാലിക്കാത്ത ഏതു സമൂഹങ്ങളിടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ. ''ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നു കൊടുക്കുമായിരുന്നു. പക്ഷേ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി'' (അല്‍അഅ്‌റാഫ്:96).

പ്രവര്‍ത്തനങ്ങള്‍ നിലപാടുകളുടെ ബഹുസ്ഫുരമാണ്.

കാര്യങ്ങളെ അവലോകനം ചെയ്യുക എന്നത് വിചാരണ ആകുന്നു. അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യുക. ഓരോ ദിനത്തെയും അന്ന് തന്നെ വിചാരണ ചെയ്യുക. തിരുതാനുള്ളത് അന്ന് തന്നെ തിരുത്തുക. ഇന്നത്തെ അബദ്ധം വീണ്ടും ഉണ്ടാവാതെ സൂക്ഷിക്കുക. ഇന്നതെക്കാള്‍ കൂടുതല്‍ സൂക്ഷ്മത നാളേക്ക് നല്‍കുക. പക്ഷെ നമ്മില്‍ അധികം പേരും ഇത്തരം ഒരു വിചാരണ ചെയ്യാന്‍ മടിക്കുന്നവരാണ്.
 തഖവയില്‍ അടിയുറച്ചു നില്‍ക്കുന്നവരാകണം, , കാരണം മുത്തഖികളില്‍ നിന്ന് മാത്രമേ കര്‍മം സ്വീകരിക്കുകയുള്ളൂ.

നിശ്ചയം റബ്ബിനോടുള്ള ഭക്തിയാല്‍ ചകിതരാകുന്നവര്‍,റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഉറച്ച വിശ്വാസമുള്ളവര്‍റബ്ബിന്നു പങ്കാളികളാരെയും കല്‍പിക്കാത്തവര്‍റബ്ബിങ്കലേക്കുമടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍, അങ്ങനെയുള്ളവര്‍ മാത്രമാകുന്നു നന്മകളില്‍ ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതില്‍ മുന്നേറുന്നവരും 

No comments:

Post a Comment