സ്വന്തം കഴിവുകളെ കുറച്ചുകാണിക്കുന്നതോ കഴിവുകേടുകളെ ഉയര്‍ത്തിക്കാട്ടുന്നതോ
ആയ മനോഭാവമാണ് അപകര്ഷധാബോധം.
അപകര്‍ഷതക്ക് (Inferiority complex) അടിമപ്പെട്ടവരില്‍ പലതരം വ്യക്തിത്വ
വൈകല്യങ്ങള്‍ കാണാനാകും.
അപകര്‍ഷത (Inferiority complex) സ്വജീവിതത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍
ഇടയാക്കുന്നതും വിജയങ്ങളെ ബാധിക്കുന്നതുമാണ്.
അപകര്‍ഷത ബാധിച്ചവര്‍ക്ക് ആത്മവിശ്വാസം വളരെ കുറവായിരിക്കും. എനിക്കത്
നേടാന്‍ കഴിയും മല്‍സരത്തില്‍ വിജയിക്കാനാവും തുടങ്ങിയ ചിന്തകള്‍ ഇവരില്‍ കാണുകയില്ല.
അപകര്‍ഷതക്ക് (Inferiority complex) അടിമപ്പെട്ടവരില്‍ കോപം, പക, വിദ്വേഷം
തുടങ്ങിയ ദുഃസ്വഭാവങ്ങള്‍ കൂടുതലായിരിക്കും. തനിക്ക് നേടാന്‍ കഴിയാത്തത് മറ്റുള്ളവര്‍
നേടുന്നതിലുള്ള അസൂയയും മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കാന്‍ മനസ്സ് അനുവദിക്കാത്തതും
കാരണം എല്ലാവരെയും വിമര്‍ശിക്കുവാനാണ് ഇത്തരക്കാര് ശ്രമിക്കുക.
അഹങ്കാരവും അഹംഭാവവും ഉള്ളവര്ക്ക് മറ്റുള്ളവരെ ഉള്‍ക്കൊള്ളന്‍ കഴിയുകയില്ല.
തന്റെ പരിമിതികള്‍ നിമിത്തമോ ആത്മവിശ്വാസമില്ലായ്‌മ കൊണ്ടോ നേടാന്‍
കഴിയാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ നേടിയെടുക്കുമ്പോള്‍ അതിലുള്ള മനോവിഷമം തീര്‍ക്കാന്‍
അങ്ങനെയുള്ളവരെ വിമര്‍ശിക്കുന്നതില്‍ സംതൃപ്‌തി
കണ്ടെ ത്തുന്നുന്ടെങ്കിൽ തന്നില് അഹങ്കാരവും അഹംഭാവവും ഉണ്ട് എന്ന് അറിയണം.
സ്വയം ചെയ്യാത്ത കാര്യങ്ങള്‍ എടുത്തുകാട്ടി ആത്മപ്രശംസ നടത്താനും പൊങ്ങച്ചം
കാണിക്കാനും ഇവര്‍ വ്യഗ്രത കാട്ടുന്നവർ. കളങ്കമില്ലാതെ തൊഴിലെടുക്കുന്നവർ , നല്ല പ്രസംഗകര്‍,
ഗായകര്‍, നന്നായി വസ്‌ത്രം ധരിക്കുന്നവര്‍, പണ്‌ഡിതന്‍മാര്‍, സമര്‍ഥരായ വിദ്യാര്‍ഥികള്‍,
നല്ല വാക്കുകൾപറയുന്നവർ, നന്മയുള്ളവർ തുടങ്ങിയവരെയെല്ലാം
വിമര്‍ശിക്കുന്നതില്‍ മിടുക്കു കാണിക്കുന്ന പലരും തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍
കഴിയാത്ത ലക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ നേടുന്നതില്‍ മനഃപ്രയാസമനുഭവിക്കുന്നവരും അപകര്‍ഷത
നിമിത്തം ഉന്നതിയിലെത്താന്‍ പരിശ്രമിക്കാത്തവരുമായിരിക്കും.
അഹംഭാവമുള്ളവർ സമൂഹത്തിന്റെ അംഗീകാരവും പ്രശംസയും അങ്ങേയറ്റം കൊതിക്കുന്നുണ്ടെങ്കിലും
അപകര്‍ഷത നിമിത്തം ഉന്നതിയിലെത്താന്‍ പരിശ്രമിക്കാത്തവരുമായിരിക്കും.
അഹങ്കാരവും അഹംഭാവവും ഉള്ളവർ പലതരം കുസൃതികള്‍ കാണിക്കും, ഉച്ചത്തില്‍ സംസാരിച്ചും ചിരിച്ചും മറ്റുള്ളവരെ
ആകര്‍ഷിക്കുക, നല്ല വസ്‌ത്രം ധരിച്ചും മറ്റും ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുക
തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ സ്വയം ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍
ആരെങ്കിലും ഇവര്‍ക്കെതിരില്‍ വിമര്‍ശനമുന്നയിച്ചാല്‍ ഇവര്‍ അതിനെ ഒരിക്കലും സഹിക്കുകയില്ല.
എല്ലാവരെയും വിമര്‍ശിക്കുവാന്‍ സമയം കണ്ടെത്തുന്ന ഇക്കൂട്ടര്‍ ഇതേ അവകാശം മറ്റുള്ളവര്‍ക്ക്
ഉണ്ടെന്ന് അംഗീകരിക്കുകയില്ല.
ആരെങ്കിലും പ്രശംസിച്ചാല്‍ അവരെ അന്ധമായി ഇഷ്‌ടപ്പെടാനും സ്‌നേഹിക്കാനും
അഹങ്കാരവും അഹംഭാവവും ഉള്ളവർ മുതിരും. വിമര്‍ശനങ്ങളെ ഇഷ്‌ടപ്പെടാത്തത് സ്വന്തം കഴിവുകേടുകള്‍
മറ്റുള്ളവര്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നതിലുള്ള ഭയം കൊണ്ടാ ണ് ഇവർ പ്രശംസ ഇഷ്‌ടപ്പെടുന്നത്.
മറ്റുള്ളവര്‍ ചെയ്‌ത നല്ല കാര്യങ്ങളുടെ പിതൃത്വം അവകാശപ്പെടുക, നേട്ടങ്ങള്‍
കൊയ്യുന്ന പ്രതിഭകളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന് അവകാശപ്പെടുക, അറിയപ്പെടുന്നവരും
നേതാക്കളും മറ്റു ഉന്നതരുമെല്ലാമായി തനിക്ക് ബന്ധമുണ്ടെന്ന് കാണിക്കാന്‍ പാടുപെടുക
തുടങ്ങിയ ദുഃസ്വഭാവങ്ങളെല്ലാം അപകര്‍ഷബോധം അനുഭവിക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കാം.
വിമര്‍ശനങ്ങളെ സഹിക്കാത്തതും പ്രശംസിക്കുന്നവരെ ഇഷ്‌ടപ്പെടുന്നതും ഗുരുതരമായ
വ്യക്തിത്വവൈകല്യങ്ങളില്‍പെട്ടതാണ്.
വിമര്‍ശനങ്ങളെ പക്വതയോടെ നേരിടുകയാണ് വേണ്ടത്.
മറ്റുള്ളവരുടെ കഴിവുകളെ അസഹിഷ്‌ണുതയോടെ നോക്കിക്കാണുകയെന്നത് അപകര്‍ഷതാബോധത്തിന്റെ
പ്രകടമായ ലക്ഷണമാണ്.
അപകര്‍ഷതാബോധം സ്വയം നശിക്കുമെന്ന് മാത്രമല്ല മറ്റുള്ളവരെ നശിപ്പിക്കാനും
ഇത് കാരണമാകും.
സ്വന്തം കഴിവുകേടുകളെക്കുറിച്ചുള്ള ആവലാതി സ്വന്തം ശരീരത്തെയും മനസ്സിനെയും
വെറുക്കാന്‍ ഇടയാക്കുന്നു.
തങ്ങളുടെ സ്വന്തം നിലപാടുകളില്‍ സ്വയം മാറ്റം വരുത്തുന്നത് വരെ അല്ലാഹു
അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല.
No comments:
Post a Comment