Sunday, 8 July 2012

ജീവിതം


തൈരില്വെണ്ണയെന്ന പോലെ നമ്മിലൊളിഞ്ഞിരിക്കുന്ന ദൈവികമായ ആത്മാവ് കണ്ടെത്താനുള്ള ആഹ്വാനമാണ് ഖുര്ആന് വചനങ്ങള് നമ്മെ ഉള്ഭോധിപ്പിക്കുന്നത്. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും മറിച്ച് മുളപൊട്ടി അന്തരീക്ഷത്തിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിത്തിനുള്ളിലെ ചെടി പോലെ നശ്വരമായ ശരീരത്തില്നിന്നും ആത്മാവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നുള്ള സത്യം വെളിവാക്കുന്ന വരികള്നാം എന്തെ വിട്ടുകളയുന്നു. നല്ല രീതിയില്പരിപാലിക്കപ്പെടാത്ത വിത്തില്നിന്നും നല്ല ചെടി ഉണ്ടാകാത്ത പോലെ ശരിയായ രീതിയില്കടയാത്ത തൈരില്നിന്നും മുഴുവന്വെണ്ണയും ലഭിക്കാത്ത പോലെ ലൗകിക ജീവിതത്തിന്റെ ശരിയായ പാകപ്പെടുത്തലിലൂടെ മാത്രമേ ആത്മാവിന് ദൈവത്തിന്റെ മഹാസ്നേഹത്താല്വിളയാടാന്കഴിയൂ എന്ന് നാം മനസ്സിലാക്കണം. ലോക ജീവിതത്തിലൂടെ സത്യാന്വേഷണത്തിന് ആത്മാവിനെ പാകപ്പെടുത്തേണ്ടത് എങ്ങനെയെന്നും അല്ലാഹു തന്റെ ഖുര്ആനിലൂടെ വിവരിക്കുന്നുണ്ട്. "ജലം നിറഞ്ഞിരുന്നിട്ടും ചുണ്ട്  വരളുന്ന ഭരണിയാകാതിരിക്കുവിന്" നമ്മുടെ ആത്മാവില്അല്ലാഹുവിന്റെ പ്രഭാവത്തെ  കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അതായത്  "ഞാനെന്നും എന്റേതെന്നും എപ്പോഴുമുരിയാടുന്നവര്ഞാനെന്തെന്നോ എന്റേതെന്നോ അറിയുന്നില്ല". തിരിച്ചറിവാണ് അന്വേഷണത്തില്ഏറ്റവും മുഖ്യം. സന്തോഷവും സങ്കടവും മറ്റ് വിചാരങ്ങളും മനുഷ്യാവസ്ഥയിലെ താത്ക്കാലിക അതിഥികള്മാത്രമാണെന്ന് ഖുര്ആന് പറയുന്നതിലൂടെ ജീവിതാവസ്ഥയിലെ നൈമിഷികത വരച്ചുകാട്ടിയിരിക്കുന്നു. അധമ വികാരങ്ങളുടെ പൊടിപടലത്താല്ബോധം മൂടപ്പെട്ടിരിക്കുന്നത് കൊണ്ടാണ് മനസ്സെന്ന കണ്ണാടിയില്അല്ലാഹുവിന്റെ  പ്രഭാവം തെളിഞ്ഞുകാണാത്തത്. മറ്റുള്ളവരുടെ കുറവുകള് കാണുന്നതിനു വേണ്ടി  പുറത്തേക്ക് നോക്കുന്നതിനു മുമ്പ് സ്വന്തം ഉള്ളിലേക്ക് നോക്കി അവിടം ശുദ്ധമാകേണ്ടതിന്റെ ആവശ്യകത നാമെന്തുകൊണ്ട് മറന്നുപോകുന്നു. "ബുദ്ധിമാന്‍‌മാര്ക്ക് പ്രപഞ്ചത്തില്അനേകം ദൃഷ്ടാന്തങ്ങള്കാണാന്കഴിയും" എന്ന ദിവ്യവചനങ്ങളെ അന്വര്ത്ഥമാക്കും വിധം പ്രപഞ്ചത്തിലെ ഒരോ കണികകളിലും ഒളിഞ്ഞിരിക്കുന്ന നമ്മെ തന്നെ കാണിച്ചു തരികയാണ് ഖുര്ആന്‍ . ഒരു പാട് തിരശീലകള്ക്കിടയില്മറഞ്ഞിരിക്കുന്ന സത്യം പോലെ ഓരോ പുനര് വായനയിലും വ്യത്യസ്ത മുഖങ്ങളാണ് വെളിവാക്കപ്പെടുന്നതും. ഞാനെന്ന മിഥ്യയില്നിന്നും നീയെന്ന ( അല്ലാഹു )സത്യത്തിലേക്കുള്ള ദൂരം മാത്രമാണ് ജീവിതം. ഒരു കഴിവില്പ്രാഗല്ഭ്യമുള്ളയാള്മറ്റൊരു കാര്യത്തിന് അത്ര തന്നെ പ്രാപ്തിയുള്ളവനായികൊള്ളണമെന്നില്ല. ആരും പൂര്ണ്ണരല്ല. ഇല്ലാത്ത കഴിവുകളെ കുറിച്ച് വ്യാകുലപ്പെടാതെ ഉള്ളതിനെ തനിക്കും സമൂഹത്തിനും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. വിശ്വാസത്തിന്റെ അടിത്തറ പരമ പ്രധാനമാണ്. ആരാലും അടിച്ചേല്‍‌പ്പിക്കപ്പെടാതെ സ്വന്തം അനുഭവത്തിലൂടെ  ആര്ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്ക്കാനും കഴിയില്ല. " ജിവിതമൊന്നു തീര്ന്നു കിട്ടിയെങ്കില്‍" പല പ്രതിസന്ധികളില്തളരുമ്പോഴും അര്ത്ഥമോര്ക്കാതെ നമ്മള്പറഞ്ഞുപോകുന്ന വാചകം. പക്ഷേ മരണം മുന്നില്വന്നു നിന്നാല്ജീവിതം ഒരു നിമിഷമെങ്കിലും നീട്ടികിട്ടിയെങ്കില്എന്നാഗ്രഹിച്ചു പോകില്ലേ. സംതൃപ്തി ഒരു നിധിയാണ്,അതെല്ലാവരും കണ്ടെത്തുകയില്ല." അകം പൊള്ളയും ,മലിനവുമായ അഹങ്കാരത്തെ തൂത്തെറിഞ്ഞ് പ്രിയങ്കരനായ അവന്റെ ( അല്ലാഹു )സാമീപ്യത്തിനായി ഹൃദയം ഒരുക്കിയാലും. പ്രാര്ത്ഥിക്കാതെ അനുഗ്രഹം കിട്ടണം, കൊടുക്കാത്ത സ്നേഹം തിരിച്ചു കിട്ടണം, പണിയെടുക്കാതെ പ്രതിഫലം കിട്ടണം, തിന്മ ചെയ്തായാലും പ്രശസ്തി കിട്ടണം എന്ന അഹങ്കാരം കളയേണ്ടത് തന്നെയാണ് . എന്തും ഒറ്റയടിക്കല്ല, ഒരറ്റത്ത് നിന്നാണ് ചീഞ്ഞു തുടങ്ങുന്നത് എന്ന വസ്തുത നാം തിരിച്ചറിയണം.

No comments:

Post a Comment