മനുഷ്യനെ
നയിക്കുന്ന വിശ്വസത്തെ സംബന്ധിച്ചോടുത്തോളം ഇഹപര ലോകജീവിതം എന്ന ഒന്നുമാത്രമേ
ഉള്ളുവെന്നും അത് വര്‍ണ്ണങ്ങള്‍ക്കോ, പേരുകള്‍ക്കോ, ജന്മങ്ങള്‍ക്കോ, ഭുഖണ്ഡങ്ങള്‍ക്കോ,
തൊഴിലുകള്‍ക്കോ, എതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ലെന്നും
മനുഷ്യന്‍ എന്ന ഒരൊറ്റ മാനവികതയിലാണതിന്റെ നിലപാടു തറയെന്നും അതിന്റെ വിയോജിപ്പുകള്‍
അമാനവികതയില്‍ മാത്രമാണെനും വിശ്വാസത്തിലൂടെ യാധാര്ത്യത്തിലേക്ക് എന്ന ഒരു
തലം (അതില്‍ നാസ്തികതയും പെടും) നിങ്ങള്‍ക്ക് കണ്ടെത്താനവുമെങ്കില്‍ അതിനെ നിങ്ങള്‍
മാനവീകസംസ്ക്കാരത്തിന്റെ വ്യത്യസ്തമായ സംവാദ തലങ്ങള്‍ എന്നതിലെയ്ക്ക് കൂട്ടിവായിക്കണം
ഇല്ലെങ്കില്‍ ഒരു പക്ഷേ ലോകം നോക്കി കാണുന്ന കേവല മതങ്ങള്‍ എന്ന പരികല്‍പ്പനയില്‍
ഖുര്‍ആന്‍ വായിക്കപ്പെടുകയാണെങ്കില്‍ അതിന് യാതൊരു അടിത്തറയുമില്ലാത്ത
പാഴ് വേലയാകാം.
അല്ലാഹുവിന്റെ വിധിവിലക്കുകളില്‍
നിന്ന് മാറി പ്രവത്തിക്കുമ്പോഴുണ്ടാകുന്ന ശിക്ഷകളെ ഞാന്‍ ഭയപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നതില്‍
നിങ്ങള്‍ക്കുള്ള യുക്തിയുടെ-ശാസ്ത്രത്തിന്റെ-ചരിത്രത്തിന്റെ മാപിനികള്‍ ദൃഷ്ടാന്തമാക്കേണ്ടതുണ്ടെങ്കില്‍
സകലവിധ ഭൗതിക-അഭൗതിക ശക്തികളുടെയും ഉടമസ്ഥനും-കൈകാര്യകര്‍ത്ത്ര-വിതരണ-വിധാതവുമായ ഏകനായ
ആ ഇഹപരലോക പരിപാലകന്‍ എന്നനിലയില്‍ മാത്രമേ ഖുര്‍ആന്‍ ഒരുവ്യക്തിക്ക് വെളിച്ചമാകൂ, മാര്‍ഗ്ഗദര്‍ശനമാകൂ ,
എന്ന് സ്വയം ഉറപ്പിക്കെണ്ടാതാണ് .
സത്യസന്ധമായ ജീവിത
ഇടപൊടലുകള്‍ നടത്തുന്നവര്‍ക്കാണ് തുറന്ന മനസ്സുണ്ടാവുകയുള്ളു.
ഖുര്‍ആന്‍ മാത്രം
ഉള്‍കൊള്ളാന്‍ കഴിയുന്നില്ലായെങ്കില്‍ അക്ഷേപിക്കുന്നതിന് മുന്‍പ് അദ്യം
അത് എന്താണ് എന്നു പഠിക്കാന്‍ ശ്രമിക്കൂ, അതുമല്ലെങ്കില്‍ എന്തിലാണ് താങ്കള്‍ വിശ്വസിക്കുന്നത്
എങ്കില്‍ അതിനെ കുറിച്ച് പഠിക്കാന്‍ ബദ്ധശ്രദ്ധനാകൂ .
വിശ്വാസം എന്നത്
എന്താണ് . സൂര്യനെയും, ചന്ദ്രനെയും, പാബിനെയും, എലിയെയും എന്തിന് ഈ പ്രപഞ്ചത്തിലെ
സൃഷ്ടാവിന്റെ ദ്ര്ഷ്ടാന്തങ്ങളായ മുപ്പ്ത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരും, തങ്കളുടെ
ജീവിതത്തില്‍ അവക്ക് സ്വധീനം ചെലുത്താന്‍ കഴിയും എന്നു വിശ്വസിക്കുന്നവരണെന്ന് കണ്ടെത്താന്‍
വലിയ ബുദ്ധിയൊന്നും അവശ്യമില്ല. കാഴ്ചയുള്ളകണ്ണും സത്യം അംഗീകരിക്കാനുള്ള സന്മനസ്സും
മതി.
പ്രകൃതി പ്രതിഭാസങ്ങളെ
കുറിച്ച് അനുക്രമമായ അറിവും ഈ പ്രതിഭാസങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള
ബന്ധത്തെ കുറിച്ച് യുക്തിനിഷ്ഠമായ പഠനവുമാണ് ഖുര്‍ആന്‍ എന്നതിന് നല്‍കുന്ന
നിര്‍വചനം .
നീരീക്ഷണ യോഗ്യമല്ലാത്ത
ഊഹങ്ങളുടെ അടിത്തറയിലാണ് അന്ഥവിശ്വാസം സ്ഥപിക്കപ്പെട്ടിരിക്കുന്നത്.
നൈസര്‍ഗ്ഗീകമായ
കഴിവുകള്‍ മറ്റു ജീവികളില്‍ നിന്ന് തുലോം കുറവായി ജനിക്കുന്ന മനുഷ്യസത്ത എങ്ങിനെയാണ്
പരിണാമത്തിന്റെ മാപിനികള്‍ക്കുളില്‍ വരുന്നത്.
ധ്രുവകരടിയുടെ നല്ല
ചര്‍മ്മവും, ചീറ്റപുലിയുടെ വേഗതയുള്ള കാലുകളും പോലെയുള്ള നൈസര്‍ഗ്ഗീകമായ കഴിവുകള്‍
മനുഷ്യനില്‍ കാണപെടുന്നില്ലെന്ന് മാത്രമല്ല മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച്
നൈസര്‍ഗ്ഗീകമായ കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ ആര്‍ജിക്കുന്ന
അറിവിന്റെയും, കഴിവുകളുടെയും അടിസ്ഥാനത്തില്‍ പലതും നേടുകയും പല നൈസര്‍ഗ്ഗീകമായ കഴിവുകളോടെ
ജനിക്കുന്ന പല ജീവികളും പുതിയതായി യാതൊന്നും നേടതെ മരിക്കുകയും ചെയ്യുന്നു.
മോശമായ തന്റെ ശരീരീകമായ
വിഭവങ്ങള്‍ക്കു പകരം നഷ്ടപരിഹാര മെന്നോണം മനുഷ്യന് ലഭിച്ചിട്ടുള്ളത് വിപുലവും സൂക്ഷ്ം
മൃദുലവുമായ ഒരു നാഡിപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചേറാണ്.
ദൈവത്തിന് മനുഷ്യന്‍
പ്രര്‍ഥിച്ചതുകൊണ്ടോ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ല. പ്രാര്‍ഥനകളും അതിന്റെ സ്വഭാവ
സവിശേഷതകളുമെല്ലം മനുഷ്യജീവിതമോഖലകളുമായി ബന്ധപെട്ടതാണ്.
മനുഷ്യ കര്‍മ്മങ്ങളുടെ
അര്‍ഥതലങ്ങള്‍ ഒരു കുംബസാരകൂടിന്റെ സ്വകാര്യതയില്‍ സീകാര്യമാവുമെന്നൊ, അല്ലെങ്കില്‍
ഉരുക്കഴിക്കുന്ന മന്ത്രക്ഷരങ്ങളൂടെ, നിവേദിക്കപ്പെടുന്ന ഭൗതികവസ്തുകളീലൊ, ഒരു നിസ്സ്ക്കാരപായയിലോ,
നെറ്റിയില്‍ തെളിയുന്ന നിസ്സ്ക്കാര തഴമ്പിലോ , ഒരു പകലിന്റെ ഭക്ഷണ വര്‍ജനത്തിലോ
അവസനിക്കുന്നതല്ലെന്നും അതിനെക്കൊമപ്പുറം ജീവിതത്തിന്റെ സമസ്തമോഖലകളിലേയ്ക്ക് വെളിച്ചം
വീശുന്ന ഒരു തത്വസംഹിതകളിലെയ്ക്കുള്ള വഴികാട്ടിയായി ഒരു ഗന്ഥവും അതിന്റെ നിയമങ്ങളൂമുണ്ട്,
അതാണ് ദൈവീക ദീനിന്റെ അടിസ്ഥാനം അതിനാല്‍ ഖുര്‍ആനായിരിക്കണം നിങ്ങള്‍
ശാസ്ത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, ചരിത്രത്തിന്റെ, മാനവീകതയുടെ അളവു കോലുകള്‍ കൊണ്ട്
അളക്കാന്‍ ശ്രമിക്കേണ്ടത്.
No comments:
Post a Comment