ആത്മപരിശോധനയില്‍
ആദ്യം പരിശോധിക്കപ്പെടേണ്ടത് ഈമാന്റെ ബലമാണ്.
ആത്മസംസ്‌കരണത്തിന്റെ
പ്രഥമ പടി ആത്മപരിശോധനയാണ്.
പിന്നിട്ട
ജീവിതത്തിലെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പാണ് ഒന്ന്. ( ഭൗതികമായ നേട്ടകോട്ടങ്ങളുടെ
കണക്കല്ല ), ആത്മീയമായ നന്മ തിന്മകളുടെ കണക്ക്. സ്വന്തം മനസ്സിന്റെ ഉള്ളറകളുടെ പരിശോധനയാണ്
രണ്ടാമത്തേത് . എന്തൊക്കെ വിചാരങ്ങളും വികാരങ്ങളും പ്രവണതകളും അഭിനിവേശങ്ങളും
നിലപാടുകളും ലക്ഷ്യങ്ങളും മോഹങ്ങളുമാണ് നമ്മുടെ മനസ്സിനകത്തുള്ളത്? അല്ലാഹുവിനോടും
അവന്റെ റസൂലിനോടും അവരുടെ ശാസനകളോടുമുള്ള നിലപാടെന്താണ്? കുടുംബത്തോടും സുഹൃത്തുക്കളോടും
മറ്റു ജനങ്ങളോടുമുള്ള വികാരമെന്താണ്, ബന്ധമെന്താണ്? നമ്മളും നമ്മുടെ ലോകവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന
പ്രശ്‌നത്തിന്റെ അകവും പുറവും സമഗ്രമായി വിലയിരുത്തിയാലേ പൂര്‍ണമായ ആത്മപരിശോധനയാകൂ.
മനസ്സുമായി ബന്ധിച്ച കാര്യങ്ങളാണ് വിശ്വാസ കാര്യങ്ങള്,
മനസ്സു കൊണ്ട് ഉറച്ചു വിശ്വസിക്കുന്നവയും മനസ്സില്
രൂഢമൂലമൂലവുമായതു കാരണം വിശ്വാസ കാര്യങ്ങള്ക്ക് അഖീദ എന്ന പദം ഉപയോഗിച്ചു വരുന്നു.
ബാഹ്യമായ പ്രവര്ത്തനങ്ങളില് ഇസ്ലാമിക ശരീഅത് അനുസരിച്ച്
ജീവിതം നയിക്കുന്നവരെ മുസ്ലിമെന്ന് സാധാരണ ജനങ്ങള്‍ പരസ്പരം വിളിക്കപ്പെടുന്നു .
മുഅ്മിനും (യഥാര്ത്ഥ വിശ്വാസി) മുനാഫിഖും(കപടവിശ്വാസി) ഇതില് ഉള്പ്പെടുന്നു. എന്നാല്
സത്യവിശ്വാസം മനസ്സില് ഉറച്ചവര് മാത്രമാണ് മുഅ്മിനുകള്. (യഥാര്ത്ഥ വിശ്വാസികള്).
ഇല്മുല് അഖീദ, ഇല്മുല് കലാം എന്നിവ കൊണ്ടുദ്ദേശിക്കുന്നത്
വിശ്വാസ കാര്യങ്ങള് അതിന്റെ യഥാര്ത്ഥ രൂപത്തില് സ്ഥാപിക്കുകയും അവയില് വരുന്ന തെറ്റായ
വാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ്.
വിശ്വാസ കാര്യങ്ങളില് സംശയമുള്ളവര് ആ സംശയം നീങ്ങുന്നതു
വരെ പഠനം നടത്തേണ്ടതുണ്ട്.
ഖുര്‍ആന്‍ സ്വായത്തമാക്കല് സാമൂഹികമായൊരു നിര്ബന്ധ
ബാധ്യതയാണ് .
നാട്ടില് പണ്ഡിതരിലൊരാള് ഖുര്‍ആന്‍ അറിഞ്ഞിരിക്കുകയും
വിശ്വാസ കാര്യങ്ങളില് സംഭവിക്കുന്ന പോരായ്മകളും സംശയങ്ങളും ഇല്ലാതാക്കേണ്ടതുമുണ്ട്.
വിശ്വാസ കാര്യങ്ങളെ ബുദ്ധിയുടെയും ന്യായശാസ്ത്ര പ്രമാണങ്ങളുടെയും
അടിസ്ഥാനത്തില് സ്ഥിരപ്പെടുത്തുന്ന വിജ്ഞാനശാഖയാണ് ഇല്മുല് കലാം.
ഖുര്‍ആന്‍ പിന്തള്ളിക്കളഞ്ഞ ഒരു സമൂഹം പുറത്തുവരും;
അവര് നേര്‍വഴിയില്‍ നിന്ന്‌അമ്പ് വില്ലില് നിന്ന് പുറത്തുപോകുന്നതു പോലെ പുറത്തുപോവുന്നതായിരിക്കും.’
ഖുര്ആന് പറയുന്നു: “ഇടിത്തീകളെ അവന് അയക്കുകയും അവനുദ്ദേശിക്കുന്നവര്ക്ക് അത് ബാധിക്കുകയും ചെയ്യുന്നു. അവര് അല്ലാഹുവിന്റെ വിഷയത്തില് തര്ക്കിക്കുന്നു.
ഖുര്ആന് പറയുന്നു: “ഇടിത്തീകളെ അവന് അയക്കുകയും അവനുദ്ദേശിക്കുന്നവര്ക്ക് അത് ബാധിക്കുകയും ചെയ്യുന്നു. അവര് അല്ലാഹുവിന്റെ വിഷയത്തില് തര്ക്കിക്കുന്നു.
ഇസ്ലാമിക ജീവിത നിയമവ്യവസ്ഥ പ്രവാചകജീവിതം
ദൃഷ്ടാന്തമായി അവതരിപ്പിച്ച ഖുര്‍ആന്‍ ബുദ്ധിയുപയോഗിച്ച് മനസ്സിലാക്കേണ്ട ഒന്നാണ്.
ബുദ്ധിയുടെയും ഖുര്ആന്റെയും ഉദാഹരണം കാഴ്ചയുടെയും വെളിച്ചത്തിന്റെയും പോലെയാണ്. അന്യൂനമായ
കാഴ്ച പോലെയാണ് തകരാറില്ലാത്ത ബുദ്ധി. വെളിച്ചമില്ലാതിരിക്കുമ്പോള് അന്യൂനമായ കാഴ്ച,
വസ്തുവിനെ ശരിയായി കാണാന് സാധിക്കാത്തതു പോലെ തകരാറില്ലാത്ത ബുദ്ധിയുപയോഗിച്ച് ഖുര്ആനിന്റെ
വെളിച്ചമില്ലാതെ ഇസ്ലാമിക വിശ്വാസങ്ങളെ വീക്ഷിച്ചാല് ആപത്തിലായിരിക്കും അത് ചെന്നുചാടുക.
കാലാകാലങ്ങളില് അല്ലാഹു പ്രവാചകന്മാരെ അയക്കുകയും
അവരുടെ ജീവിത മാതൃക, ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും
മനുഷ്യന് പിന്തുടരേണ്ട വിശ്വാസങ്ങളെ കുറിച്ചും പ്രവര്ത്തനങ്ങളെ കുറിച്ചും അവനെ ഉണര്ത്തുകയും
ചെയ്തു എന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു .
ദൃഷ്ടാന്തങ്ങള് മനസ്സിലാക്കിയവര് സത്യവാര്ത്തയിലും മറഞ്ഞ
കാര്യങ്ങളിലും വിശ്വസിക്കുകയും മുന്നറിയിപ്പിനെ ഗൗരവപൂര്വം സ്വീകരിക്കുകയും ചെയ്യും .
സ്രഷ്ടാവായ അല്ലാഹു വ്യക്തമായി കല്പിച്ച ഒരു വിഷയത്തില്
വീണ്ടുവിചാരം നടത്തുന്നതു പോലെ യല്ല ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞ കാര്യങ്ങളില്
യുക്തിയും ന്യായവും പരതുന്നത്?
യുക്തി മനസ്സിലാക്കുമ്പോള് ഖുര്ആനിന്റെ പിന്ബലത്തിലും വെളിച്ചത്തിലും
ആയിരിക്കണം.
ബുദ്ധിയുപയോഗിച്ച് പ്രപഞ്ചത്തിലെ സൃഷ്ടികളെ കുറിച്ച് ചിന്തിക്കുവാനും
സൃഷ്ടിപ്പിലുള്ക്കൊണ്ട പാഠങ്ങളുള്ക്കൊണ്ട് സ്രഷ്ടാവിലേക്കെത്തിച്ചേരാനും ഖുര്ആന് നിരന്തരം
ഉപദേശിക്കുന്നു.
ബുദ്ധിയെ വേണ്ടരീതിയില് ഉപയോഗിക്കാന് പ്രേരിപ്പിക്കുകയാണ്
ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നത്. ഖുര്ആന് പറയുന്നു: “അതിനാല് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ
അടയാളങ്ങളിലേക്ക് താങ്കള് നോക്കുക; ഭൂമി നിര്ജീവമായ ശേഷം അതിനെ സജീവമാക്കിയത് എങ്ങനെയെന്ന്.
നിശ്ചയം അവന് മരിച്ചവരെ ജീവിപ്പിക്കും, അവന് എല്ലാ വസ്തുക്കള്ക്കു മേലും ശക്തനത്രേ.
ഖുര്ആനിക വചനങ്ങള് ദൈവാസ്തിക്യം, പുനര്‍ജ്ജന്മം ,
വിചാരണ , പരലോകം തുടങ്ങിയ കാര്യങ്ങള് മനസ്സിലാക്കുന്നതിന് സൃഷ്ടികളിലും പ്രാപഞ്ചിക
പ്രതിഭാസങ്ങളിലുമടങ്ങിയ ദൈവിക ദൃഷ്ടാന്തങ്ങള് ചിന്തിച്ചു മനസ്സിലാക്കാന് മനുഷ്യനു പ്രേരണ
നല്കുന്നു.
അല്ലാഹുവിന്റെ യാഥാര്ത്ഥ്യത്തെ കുറിച്ച് മനസ്സിലാക്കാന്
അല്ലാഹുവിന്റെ മഹത്തായ സൃഷ്ടികളെ കുറിച്ചും അവന് അവര്ക്ക് ചെയ്ത വലിയ അനുഗ്രഹങ്ങളെ
കുറിച്ചും ചിന്തിക്കുകയാണ് വേണ്ടത് .
ഖുര്ആനില് അല്ലാഹു വ്യക്തമാക്കുന്നു: അല്ലയോ ജനങ്ങളേ, ഭൂമിയിലുള്ളതില് നിന്ന് അനുവദനീയവും നല്ലതിനെയും നിങ്ങള് ഭുജിക്കുക. പിശാചിന്റെ ചുവടുകളെ നിങ്ങള് അനുഗമിക്കരുത്. നിശ്ചയമായും അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
ഖുര്ആനില് അല്ലാഹു വ്യക്തമാക്കുന്നു: അല്ലയോ ജനങ്ങളേ, ഭൂമിയിലുള്ളതില് നിന്ന് അനുവദനീയവും നല്ലതിനെയും നിങ്ങള് ഭുജിക്കുക. പിശാചിന്റെ ചുവടുകളെ നിങ്ങള് അനുഗമിക്കരുത്. നിശ്ചയമായും അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
ഏതൊരു വിജ്ഞാനശാഖയും പഠിക്കുന്നതിനു മുമ്പ് അതിന്റെ പ്രാരംഭ
കാര്യങ്ങള്‍ അറിഞ്ഞിരിക്കല്‍ നല്ലതാണ്.
ഒന്ന്, നാമം (ഇസ്മ്). രണ്ട്, നിര്‍വ്വചനം (ഹദ്ദ്).
മൂന്ന്, ആസ്പദ മൂല്യങ്ങള്‍ (ഇസ്തിംദാദ്). നാല്, വിഷയം (മൗളൂഅ്). അഞ്ച്, ഹുക്മ് (കര്‍മ
ശാസ്ത്രം പഠിക്കുന്നതിന്റെ വിധി). ആറ്, മസാഇല്‍ (പ്രമേയം). ഏഴ്, ഫാഇദ (കര്‍മ്മശാസ്ത്രത്തിന്റെ
നേട്ടം). എട്ട്, ഉപജ്ഞാതാവ് (വാളിഅ്). ഒമ്പത്, നിസ്ബ (മറ്റു വിജ്ഞാന ശാഖയുമായി കര്‍മ്മശാസ്ത്രത്തിന്റെ
ബന്ധം). പത്ത്, ഫള്‌ല് (മഹത്വം).
No comments:
Post a Comment