Monday, 12 November 2012

അജ്ഞത.



അന്ധവിശ്വാസങ്ങള്‍ എന്നും മനുഷ്യ പുരോഗതിയെ തടഞ്ഞിട്ടേയുള്ളു.


അല്ലാഹുവിനെ കുറിച്ചുള്ള സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്.


ലൌകീക മനുഷ്യജീവിതം സദാ വികസിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്ന ഒന്നാണ്.


ഓരോ പ്രശ്നത്തെയും അതിന്റെ സാഹചര്യങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം പരിഗണിച്ച് യുക്തിപൂർവ്വം ഒരു തീരുമാനം അതാതു സന്ദർഭങ്ങളിൽ സ്വീകരിക്കുക, അതിനൊരു പൊതു മാനദണ്ഡം അവലംബിക്കുക എന്നതാണു ഖുര്‍ആന്‍ പഠിക്കുക എന്ന് പറയുന്നതിന്റെ ലക്‌ഷ്യം.



സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.
ഇവയെല്ലാം ചില നാമങ്ങള്‍ മാത്രമാണ്. ഇവ വ്യക്തികളിലോ ,ഒരു പ്രദേശത്തോ , സമൂഹത്തിലോ, ലോകത്തിലോ , ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. ഇവ പ്രവര്‍ത്തനങ്ങളായി രൂപാന്തരപ്പെടാത്ത കാലത്തോളം . അതായത് ധര്‍മാചരണത്തിനുള്ള പ്രവര്‍ത്തനങ്ങളെ നമ്മുക്ക് സദാചാരം എന്ന് വിളിക്കാം.

ഏത് മനുഷ്യന്റെയും അവനുള്‍പ്പെട്ട സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക. അവയില്‍ ധര്‍മിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനവും അവയില്‍നിന്ന് അധാര്‍മികതയെ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനവും ഓരോ വ്യക്തികളുടെയും ബാധ്യതയാണ്.


അക്രമവും മടിയും അധര്‍മത്തില്‍ ഉള്‍പ്പെടുന്നു. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ. ഈ പറയപ്പെട്ട അധര്‍മങ്ങളെ ഉളവാക്കുന്ന പ്രവൃത്തികളെ അധാര്‍മിക പ്രവൃത്തി എന്നു വിളിക്കും .


മാനവരാശി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ ആരോഗ്യപ്രശ്നങ്ങളിലലൊന്നാണ് അന്തരീക്ഷത്തില്‍ കലര്‍ന്നിട്ടുള്ള പുക - അമിതമായ വാഹനങ്ങളുടെയും , വ്യവസായ ശാലകളിലെയും അനിയന്ത്രിതമായി അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്ന വശലിപ്തമായ പുക - (പുകവലി യും മുറുക്കും ഉപയോഗിക്കുന്നവരുടെ സ്വന്തം ശരീരത്തിലാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് അവ കേവലം വ്യക്തിനിഷ്ടവുമാണ് ). പിഞ്ചു ബാല്യങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് അടിമകളായിത്തീര്‍ന്നിരിക്കുന്നു. ആഗോളാടിസ്ഥാനത്തിലും ഇത് തന്നെയാണ് സ്ഥിതി. ആയുഷ്ക്കാലം മുഴുവനും പുക ശ്വസിച്ച് നടന്ന് ജീവിതത്തിന്റെ അന്ത്യയാമങ്ങളില്‍ അര്‍ബുദ മഹാമാരിക്കിരയായി ദയനീയമായി മരണത്തിന് കീഴടങ്ങുന്ന ജീവിതങ്ങള്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്.
വ്യവസായ ശാലകളുടെയും , വാഹന ഉപയോഗങ്ങളുടെയും ഉയര്‍ന്ന തോത്  ഒന്നാന്തരം മാന്യനായി കണക്കാക്കപ്പെടുന്ന ഇക്കാലത്ത് ഇതിന്റെ ദൂഷ്യങ്ങളെ കുറിച്ച് പലരും അജ്ഞരാണ്.


അന്തരീക്ഷത്തില്‍ തിങ്ങി നില്‍ക്കുന്ന ഈ പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ് പോലെയുള്ള അനേകം വിഷലിപ്തമായ രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഈ പുകയടങ്ങിയ വായു വലിക്കുമ്പോള്‍ ഉള്ളിലെത്തുന്ന ഈ രാസവസ്തു മൂക്കിലും തൊണ്ടയിലും ശ്വാസകോശത്തിലും ടാര്‍ അടിഞ്ഞു കൂടുന്നതിനു ഇടയാക്കുന്നു. ഈ പുക ശ്വസിക്കുന്നത്  രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന് ജോലിഭാരം നല്‍കുകയും ചെയ്യുന്നു. അന്തരീക്ഷത്തില്‍  അടങ്ങിയിട്ടുള്ള കാര്‍ബണ്‍ മോണോക്സൈഡ്  , സിഗരറ്റ് , ബീഡി , മുതലായവയില്‍ നിന്നുള്ള കാര്‍സിനോളജുകളേക്കാള്‍  ശ്വാസകോശകലകളില്‍ അസ്വസ്ഥത ഉളവാക്കുകയും ശ്വാസകോശ അര്‍ബുദത്തിന് ഹേതുവാകുകയും ചെയ്യുന്നു. ഹൃദ്രോഗത്തിനും പ്രധാന കാരണമായി വര്‍ത്തിക്കുന്നുണ്ട്. ഇത്രയും മാരകമായ ഒരു വസ്തുതയെ മാറ്റിനിര്‍ത്തി കേവലം ബീടിപ്പുകയെയും മുറുക്കാന്‍ നീരിനെയും കുറിച്ചു അപലപിച്ചു കൊണ്ട്  മാരകമായ വിഷപ്പുക പുംതള്ളുന്ന വ്യവശാലകള്‍ക്കും , വാഹനങ്ങള്‍ക്കും നല്‍കുന്ന പ്രാമുഖ്യം ഒന്നാന്തരം മാന്യതയായി  കണക്കാക്കപ്പെടുന്ന ഇക്കാലത്ത് ഇതിന്റെ ദൂഷ്യങ്ങളെ കുറിച്ച് പലരും അജ്ഞരാണ്. അറിഞ്ഞാലും അറിയില്ലന്നു മനപ്പൂര്‍വ്വം നടിക്കുകയാണ് .

No comments:

Post a Comment