ഖുര്‍ആനിലെ
ആയത്ത്‌കളെയും , ആശയങ്ങളെയും തങ്ങള്‍ക്കിഷ്ട്ടമുള്ള
രീതിയില്‍ വളച്ചും, തിരിച്ചും, ഒടിച്ചും വ്യാഖ്യാനിച്ചു അന്ഗീകരിക്കാതവരെ എതിര്‍ പക്ഷത്
നിര്‍ത്തി നേതൃത്വം ചമയുംപോള്‍ ഒരു സമൂഹത്തിന്റെ അസ്ഥിത്വം ചോര്‍ന്നു പോകുന്നത് ഇവര്‍
കാണാതെ പോകുന്നു. കാലിക വിഷയങ്ങള്‍ നോക്കാതെ തങ്ങള്‍ നോക്കി കാണുന്ന " ആചാര അനുഷ്ടാന
മേഖലയിലെ" നിസ്സാരമായ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തും, തര്‍ക്കിച്ചും ,
സംവാദം നടത്തിയും ബൌധികവും
അഭൌധീകവുമായ ജീവിത മേഖലയില്‍ സജീവമാകേണ്ട
വിവേകവും , വിജ്ഞാനവും സ്വയവും, സമൂഹത്തിനും അന്യമാക്കുകയാണ്.
നീ തൌബ ആഗ്രക്കുന്നെങ്കില്‍ അവസാന ശ്വാസം വരെയും ആത്മവിചിന്തനം
നടത്തിക്കൊണ്ടിരിക്കണം.
അതായത് നമസ്കാരം - സ്വലാത്ത് - നിലനിര്‍ത്തുന്നവനാകണം .
അല്ലാഹുവിനെ അനുസരിച്ച നിമിഷങ്ങള്‍ ലഭിച്ചതിന് നന്ദിയുള്ളവനായിരിക്കുക.
അല്ലാഹുവിനെ ധിക്കരിച്ച നിമിഷങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തി ആത്മ വിമര്‍ശനം നടത്തുകയും
അല്ലാഹുവിനോട് പൊറുക്കാനാപേക്ഷിക്കുകയും അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക.
അല്ലാഹുവോടൊപ്പം ഇരിക്കുന്ന നിമിഷങ്ങളില്‍ ആത്മ വിമര്‍ശനം ചെയ്തു
കൊണ്ടിരിക്കുന്ന നിമിഷങ്ങളാണ് നിനക്കേറെ ഉപകരിക്കുക.
സ്വയം കണക്കെടുപ്പ് നടത്താറുള്ള ഒരു കാര്യസ്ഥന്‍ നിനക്കുണ്ടെന്നു
കരുതുക; എന്നാല്‍ പിന്നെ അയാളെ നീ പരിശോധിക്കേണ്ടി വരില്ല. അതേസമയം, സ്വയം തിരിച്ചറിയാത്തവനാണ്
നിന്റെ കാര്യസ്ഥനെങ്കില്‍ അവനെ നീ വിചാരണ ചെയ്യും, കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാന്‍
ശ്രമിക്കും. അതിനാല്‍ നിന്റെ കര്‍മ്മങ്ങളഖിലവും അല്ലാഹുവിനുള്ളതായിരിക്കട്ടെ. അവന്‍
നിന്നെ വിചാരണ ചെയ്യില്ലെന്നും തുടര്‍ന്ന് വിധിക്കില്ലെന്നും നിനക്ക് അഭിപ്രായമില്ലല്ലോ.
അല്ലാഹുവിങ്കല്‍ നീ അവഗണിക്കപ്പെടുന്നത്, പ്രവാചകന്റെ ജീവിതം എന്തായിരുന്നുവെന്ന്
നിങ്ങള്‍ ഖുര്‍ആനിലൂടെ മനസ്സിലാക്കുന്നില്ല ആ ജീവിതം അനുധാവനം
ചെയ്യുന്നതിലുള്ള നിന്റെ അവഗണനയും അശ്രദ്ധയും അലസതയും നിമിത്തമാണ്; ദൈവസന്നിധിയില്‍
ഔന്നത്യം ലഭിക്കുന്നത് വിശുദ്ധ ഖുര്‍ആനിനെ ഒരുവന്റെ പ്രവര്‍ത്തനവും, ചിന്തകളും, വികാരങ്ങളും
അനുഗമിക്കുന്നതിലൂടെ മാത്രമാണ്. ദൈവസന്നിധിയില്‍ ഔന്നത്യം ലഭിക്കുന്നത് വിശുദ്ധ നബിയെ
അനുഗമിക്കുന്നതിലൂടെ മാത്രമാണ്. അനുധാവനം രണ്ടു വിധമുണ്ട്. പ്രത്യക്ഷം, പരോക്ഷം. നിസ്കാരം,
വ്രതം, സകാത്, ഹജ്ജ്, ജിഹാദ് തുടങ്ങിയവ പ്രത്യക്ഷം. നിസ്കാരത്തില്‍ അല്ലാഹുവുമായുള്ള
സമാഗമാനുഭവം (ജംഅ്) ഉണ്ടാവുക, അവന്റെ വിശുദ്ധ കലാം (വചനം) പാരായണം ചെയ്യുമ്പോള്‍ ചിന്താസാന്നിധ്യമുണ്ടാവുക
തുടങ്ങിയവ പരോക്ഷമായ അനുധാവനമാണ്.
ഇബാദത്തുകളില്‍ ചിന്താസാന്നിധ്യവും അല്ലാഹുവിന്റെ സാമീപ്യാനുഭവവും
ഉണ്ടാകുന്നില്ലെങ്കില്‍ അഹങ്കാരം (കിബ്റ്), ഉള്‍നാട്യം (ഉജ്ബ്) തുടങ്ങിയ പരോക്ഷരോഗങ്ങള്‍
നിന്നില്‍ കുടികൊള്ളുന്നുണ്ടെന്നറിയുക. " അനര്‍ഹമായി ഭൂമിയില്‍ അഹങ്കരിക്കുന്നവരെ
എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും ഞാന്‍ വഴിതെറ്റി വിടുന്നതാണ്.'' (അഅ്റാഫ്/146)
ദുരഭിമാനവും അഹന്തയും അഹങ്കാരവും അകമ്പടിയായുള്ള ഇബാദത്തുകളേക്കാള്‍
മെച്ചം, അപകര്‍ഷതയും സാധുത്വവും കൂടെയുള്ള പാപകര്‍മ്മങ്ങളാണെന്ന് നീ തിരിച്ചറിയണം.
അനുഗമിക്കുന്നവനെ അനുഗമിക്കപ്പെടുന്നവന്റെ ഭാഗമാക്കി മാറ്റുന്നു
അനുഗമനം; അവന്‍ രക്തത്തില്‍ പിറന്നവനല്ലെങ്കില്‍ പോലും!
ആത്മീയ പാതയില്‍ ആദ്യഘട്ടം തൌബയാണ്. തൌബയില്ലാതെ ശേഷമുള്ളതൊന്നും
സ്വീകരിക്കപ്പെടുകയില്ല.
ദൈവത്തെ ധിക്കരിക്കുന്ന ദാസന്‍ പുതിയ പാചകപാത്രം പോലെയാണ്. അതിന്റെ
ചുവടെ ഒരു മണിക്കൂര്‍ തീ പുകഞ്ഞു. പാത്രത്തിന്റെ അടിഭാഗം കറുത്തു. താമസിയാതെ അതു കഴുകിത്തേച്ചു
വൃത്തിയാക്കാതെ, വീണ്ടും വീണ്ടും അടുപ്പത്തുവച്ചാല്‍ അത് കറുത്തിരുണ്ടു പോകും. പിന്നീട്
കരി നീക്കാന്‍ ശ്രമിച്ചാല്‍ പാത്രത്തില്‍ ദ്വാരം വീഴാന്‍ വരെ സാധ്യതയുണ്ട്-കരി കഴുകികളയാനുള്ള
ശ്രമം വ്യര്‍ത്ഥമായിരിക്കും. ഖല്‍ബിലെ കരികളയുന്ന പ്രക്രിയയാണ് തൌബ.
പാപം സംഭവിച്ചു പോയാലുടന്‍ തൌബ ചെയ്യണം; കാലവിളംബം സംഗതി ഗുരുതരമാക്കിത്തീര്‍ക്കും.
തൌബ നേടിയാല്‍ നിന്റെ ആയുസ്സ് അനുഗ്രഹീതമായി, സഫലമായി. തൌബ അല്ലാഹുവിന്റെ
ഇഷ്ടദാനമാണ്. അവനുദ്ദേശിക്കുന്ന അടിമയുടെ അകമില്‍ അവനതു സ്ഥാപിക്കുന്നു. മുതലാളിക്ക്
തൌബ ലഭിച്ചെന്നു വരില്ല; പക്ഷെ മടമ്പുപൊട്ടിയ അടിമ അതുനേടിയേക്കാം. ഭര്‍ത്താവിന് ലഭിച്ചില്ലെങ്കില്‍
ഒരുവേള ഭാര്യ നേടിയേക്കാം. വൃദ്ധന് നേടാനായില്ലെങ്കിലും യുവാവിന് ലഭിച്ചേക്കാം. അതൊരനുഗ്രഹമാണ്.
അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം. തൌബ നീ നേടിയെടുത്താല്‍ നിശ്ചയം അല്ലാഹു നിന്നെ സ്നേഹിക്കുന്നു
എന്നര്‍ത്ഥം.
"നിശ്ചയം, തൌബയുള്ളവരെ അല്ലാഹു സ്നേഹിക്കുന്നു; ശുദ്ധിയുള്ളവരെയും
അവന്‍ സ്നേഹിക്കുന്നു.''(അല്‍ബഖറ/222)
No comments:
Post a Comment