Saturday, 3 November 2012

സാധ്യമാവുന്ന ആസൂത്രണങ്ങള്.



മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ചെയ്യുന്ന ഒരു കര്‍മവും ലക്ഷ്യത്തിലെത്തുകയില്ല.

സമൂഹത്തില്‍ അപമാനിതനായി മാറുന്ന മനുഷ്യന്‍ അവസാന വിശകലനത്തില്‍ എന്താണ് നേടുന്നത്?


അല്ലാഹുവിനു സ്തുതി. എന്നാല്‍, പുണ്യകര്‍മങ്ങളില്‍ നാം ചെലവിടുന്ന പണവും അധ്വാനവും ഫലപ്രദമാവുന്നുണ്ടോ എന്നു കൂടി ആലോചിക്കണം. അശാസ്ത്രീയമായ വിതരണ രീതി കൊണ്ട് അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുകയും മഹത്തായ ഒരു പുണ്യകര്‍മം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താതെ പോവുകയും ചെയ്യുന്നു.


ആരാധനകളിലും ആഘോഷങ്ങളിലും എന്നപോലെ, സേവന പ്രവര്‍ത്തനങ്ങളിലുള്ള മുന്‍ഗണനാക്രമത്തെക്കുറിച്ചും നാം ആലോചിക്കണം. ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ആസൂത്രണവും പരസ്പര ധാരണയുമില്ലാത്തതിനാല്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലെത്താതെ പോവുന്നുണ്ടോ എന്നും പഠിക്കണം.


വീടു നിര്‍മാണത്തിനും വിവാഹത്തിനും മറ്റുമായി കോടാനുകോടി രൂപ വര്‍ഷം തോറും ചെലവഴിക്കുന്നുണ്ട്. അഭിമാനകരമായ ഈ സല്‍കര്‍മം ധൂര്‍ത്തിനും ദുര്‍വ്യയത്തിനും ഇടയാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഒന്നിനും കഴിവില്ലാത്തവര്‍ ലക്ഷങ്ങള്‍ സ്ത്രീധനം നല്‍കുന്നതും വിവാഹമാമാങ്കത്തിനായി പണം പൊടിക്കുന്നതും ഒരിക്കലും ന്യായീകരിക്കാനാവില്ല.


അവധാനപൂര്‍വം ചിന്തിക്കാനും സാധ്യമാവുന്ന ആസൂത്രണങ്ങള്‍ നടത്താനും നമ്മുടെ പണവും അധ്വാനവും അര്‍ഹരായ മനുഷ്യര്‍ക്ക് എത്തുംവിധം ക്രമീകരിക്കാനും സംഘടനകളും നേതാക്കളും ഒത്തുചേര്‍ന്ന് പരസ്പര ധാരണയോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍, അങ്ങനെയുള്ളൊരു ജനത ലോകത്തിന് തന്നെ മഹത്തായ ഒരു മാതൃകയാവും.


സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് മുമ്പെന്ന പോലെ ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വാതോരാതെ പ്രസംഗിക്കുന്നുണ്ട്. പക്ഷേ, പ്രായോഗിക നടപടികളോരോന്നും അവരെ ദുരിതത്തില്‍നിന്ന് കൂടുതല്‍ വലിയ ദുരിതത്തിലേക്ക് തള്ളുന്നതാണ്.


No comments:

Post a Comment