സൃഷ്ടാവിന്റെ
പ്രാപഞ്ചിക വ്യവസ്ഥിതിയായ ഇസ്ലാം ഇന്ന് ജനങ്ങളില്‍ ചിലര്‍ വ്യക്യാനിച്ചു
വ്യാക്യാനിച്ച് തങ്ങള്‍ പറയുന്ന ഒരു തലത്തിലേക്ക് ചുരുങ്ങി പല സംഘടനകളായി
മാറ്റിയിരിക്കുന്നു.
കേവലം
ആചാരാനുഷ്ടാന കാര്യങ്ങളില്‍ ഏകീഭാവം പുലര്‍ത്തുന്നുണ്ടെങ്കിലും പൊതു സമൂഹത്തില്‍
അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ പരസ്പരം വാഗ്വാധതിലെക്കും, തര്‍ക്ക-കുതര്‍ക്കങ്ങളില്‍
നിന്നും കയ്യാങ്കളിയിലെക്കും എത്തിചു സ്വയം നിര്‍വൃതി അടയുകയാണ് ആധൂനീക
സാംസ്കാരീക ജനത .
മനുഷ്യന്റെ
സാമൂഹിക പ്രതിബധത ആവശ്യമുള്ള മേഖലകളില്‍ സമൂഹത്തിനു അനുഭവേധ്യമാകേണ്ട ഗുണങ്ങള്‍ അന്യമാക്കി.
നെരിയാണിക്ക് താഴെ ഇറങ്ങി കിടക്കുന്ന വസ്ത്രവും, നമസ്കാരത്തില്‍ കൈകള്‍ ശരീരത്തില്‍
എവിടെ വെക്കനമെന്നതും, കുതുബ മിംബറില്‍ മലയാളത്തില്‍ പറഞ്ഞാല്‍ സംഭവിക്കുന്ന അത്യാഹിതങ്ങളും,
അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സുബഹി ബാങ്ക് കേട്ടാല്‍വായിലുള്ള ഭക്ഷണം ഇറക്കണോ,
വേണ്ടയോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളായി. പ്രസംഗങ്ങളും, ബുക്കുകളും,
കാസറ്റുകളും ചൂടപ്പ മാക്കി സമൂഹത്തില്‍ ഇറക്കി. അല്ലാഹുവിനെ സ്മരിക്കുന്നതിന് ധിക്രു
ഹല്‍ക്കകള്‍ ഉദ്ഘാടനം ചെയ്തു, ചിലര്‍ പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ സ്വലാത്ത് ഹല്‍ക്കകള്‍
സ്ഥാപിച്ചു. കമാനങ്ങള്‍ സ്ഥാപിച്ചു, കൂറ്റന്‍ വേദികളില്‍ ഉപവിഷ്ടരായി മൌലൂടുകളും ,
രാതീബുകളും നടത്തി സമൂഹത്തില്‍ തങ്ങളുടെ ആധിപത്യം കാണിച്ചു. തൌഹീദ് എന്നത് ആരാധന, അനുഷ്ട്ടാന
മേഘലകളില്‍ മാത്രം ഒതുങ്ങി. ഈ പ്രാപഞ്ചിക സൃഷ്ടികള്‍ക്ക് അനുഗ്രഹമായ ഇസ്ലാം -സമ്പൂര്‍ണ
വ്യവസ്ഥിതി എന്നത് മേല്‍പറഞ്ഞത് മാത്രമായി ചുരുങ്ങി.
അല്ലാഹു
ഖുര്‍ആനിനെ - പ്രവാചകന്‍ മുഹമ്മദ് നബി ( സ ) യുടെ പ്രായോഗീക ജീവിതത്തെ
-പൂര്‍ണമായി, സമ്പൂര്‍ണ വ്യവസ്ഥിയായി, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സമര്‍പ്പിക്കുകയും,
തങ്ങളുടെ ഊര്‍ജ്ജവും, പ്രവര്‍ത്തന മേഖലയും അതിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യണമെന്നു
ജനങ്ങളോട് ഉത്ഭോധിപ്പിക്കുകയും ചെയ്യുന്നു . പ്രവാചകന്മാര്‍ ഏറ്റെടുത്ത സാമൂഹിക
ദൌത്യത്തെ, പ്രശ്നങ്ങളെ, നന്മക്കു വേണ്ടി നിങ്ങളും നിലകൊള്ളുക , നല്ല പ്രവര്‍ത്തനങ്ങള്‍
(തഅുമുറൂന ബില്‍ മഅരൂഫ് ) എന്നാ ലക്ഷ്യത്തിനു വേണ്ടി , തിന്മകള്‍ ക്കെതിരെ (തന്‍
ഹൌന അനില്‍ മുന്കര്‍) യും, സമൂഹത്തെ ബോധ്യപെടുത്തി പ്രവര്‍ത്തിക്കുകയും നിലകൊള്ളുകയും
ചെയ്യുക എന്നാണ് ഖുര്‍ആന്റെ നിര്‍ദേശം .
സമൂഹത്തിനു
പ്രവര്‍ത്തനത്തിലൂടെ തൌഹീദ് അനുഭവേധ്യമാക്കുന്നു എന്നതാണ് പ്രവാചകന്മാരുടെ
മാതൃക ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നത്.
നിരക്ഷരരെയും ,അടിച്ചമര്‍ത്ത
പെട്ടവരുടേയും, ചൂഷണത്തിന് വിധേയമാകുന്നവരുടെയും, ഭാഗത്ത് നിന്നുകൊണ്ട്, അവര്‍ക്ക്
ഖുര്‍ആന്‍ എന്താണെന്നും എന്തിനാണെന്നും ബോധ്യപ്പെടുത്തി ഖുര്‍ആന്‍ പഠിക്കുവാനും
മനസ്സിലാകുവാനും മനനം ചെയ്യുവാനും പ്രാപ്തമാകി ചിന്തിപ്പിക്കുകയും, സമൂഹത്തിനു
ഗുണകരമാകുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ അവരെ വ്യാപ്രുതരാക്കുകയും ചെയ്യു ന്നതോടൊപ്പം ,
സാമ്രാജ്യത്ത ഇടപെടലുകളേയും, ജല-ചൂഷണത്തെയും, ഭൂമി കയ്യേറ്റ ങ്ങള്‍ക്കെതിരെയും ,
പ്രകൃതി ചൂഷണത്തെയും, സമൂഹത്തെ ബോധ്യപെടുത്തി, അതിനെതിരെ കര്മോല്സുകമായ യുവ ജനതയെയൂം
ധാര്മീകമായി ചിന്തിപ്പിക്കുകയും, സമൂഹത്തിനു ഗുണകരമാകുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍
അവരെ വ്യാപ്രുതരാക്കുകയും ചെയ്യേണ്ടത് അതാതു പ്രദേശത്തെ പണ്ഡിതന്മാരാണ് .
ഗുണപരമായ
പ്രവര്‍ത്തനങ്ങള്‍ കണ്ണടച്ച് എതിര്‍ക്കുകയും, അതിനെ ഏറ്റെടുത്തു പ്രവത്തിക്കുന്നവരെ ,
അവരുടെ പ്രവര്‍ത്തനങ്ങള്‍ ബിദ് അത്തെന്നും, അവര്‍ നരകത്തില്‍ ആണെന്നും ഇപ്പോഴേ
തന്നെ "അല്ലാഹുവിന്റെ" സ്ഥാനം ഏറ്റെടുത്ത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും
പരസ്യമായി വിധി പ്രസ്താവിക്കുന്നു.
സമൂഹം ധിശാബോധമില്ലാതെ സഞ്ചരിക്കുകയാണ് . ഒരു ഭാഗത്ത് മത പ്രഭാഷണങ്ങളുടെ പെരു മഴ. സീ ഡീ ഡിസ്ക്കുകള്‍ , വിടിയോകള്‍, ക്ളിപ്പിങ്ങുളുടെ അകമ്പടിയോടെയുള്ള വാദങ്ങള്‍, തകര്‍ക്കുന്നു. മറുവശത്ത് സാംസ്കാരിക അപചയം ബാധിച്ച സമൂഹം.
ഖുര്‍ആന്‍ അംഗീകരിക്കുക. തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ഒരു വിഭാഗത്തിനും അവര്‍ മനസ്സിലാക്കിയ ആയത്തിന്റെയും, ഹദീസിന്റെയും അകമ്പടിയുണ്ടാകും. എന്നാലും നമുക്ക് മുമ്പിലുള്ള ഒരു വര്‍ത്തമാന കാല സമൂഹത്തെ, അതിന്റെ അപചയത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു ബോധമുള്ള ഒരു വ്യക്തിക്കും കഴിയില്ല.
No comments:
Post a Comment