Thursday, 15 November 2012

വിശ്വാസത്തില് പങ്കുചേരുക.



സര്‍വ്വസ്വതന്ത്രമായ ഒരു സാംസ്ക്കാരികതയാണ് ഇസ്ലാം  എന്നത് .

ഇസ്ലാം  എന്നത് കേവലം ഒരു മതം എന്ന പേരില്‍  ആവുകയില്ല .


ഇസ്ലാം  തന്നെയാണ്‌ മനുഷ്യനെ ഇന്ന് നിലനില്‍ക്കുന്ന ഈ സംസ്ക്കാരിക പരബര്യത്തിലെയ്ക്ക്‌ എത്തിച്ചത്‌ എന്ന് ലൊകത്ത്‌ ജീവിക്കുന്ന പല ദൃഷ്ടാന്തങ്ങളും വിളിച്ചോതുന്നു .


ഇന്ന് ലോകത്ത്‌ കണ്ടെത്തിയിട്ടുളതില്‍ വെച്ച്‌ എറ്റവും പുരാതന വാക്ക് ഇസ്ലാം - സമാധാനം - എന്നതാണ് .


അല്ലാഹു എന്നത് തികച്ചു വ്യത്യസ്തമായ അസ്തിത്വമുള്ള ഏകന്‍ എന്നാണ്‌. പറയുക അവന്‍ ഏകനാകുന്നു, അവന്‍ പരാശ്രയം അവശ്യമില്ലാത്തവനും എല്ലാവര്‍ക്കും അശ്രയമായിട്ടുള്ളവനുമകുന്നു, അവന്‍ പിതവോ പുത്രനോ അല്ല, അവന്‌ തുല്ല്യമായി ആരും തന്നെ യില്ല. (ഖുര്‍ ആന്‍ 112: 1..4)


ശരിയായ വിശ്വാസത്തില്‍ പങ്കുചേരുക എന്നത്  കൊണ്ട്‌ അവനവനു തന്നെയാണു നേട്ടം അവനു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗദര്‍ശനം ലഭിക്കുന്നു.


മാര്‍ഗ്ഗദര്‍ശനമാകുന്ന ഖുര്‍ആന്‍ മനസ്സിലാക്കുന്ന ഒരു വ്യക്തി അവന്‍ മറ്റുസൃഷ്ട്ടികളുടെ അടിമത്തത്തില്‍ നിന്നും സ്വതന്ത്രനാനെന്നും  അവന്റെ എല്ലാ ചലനങ്ങളും നീരീക്ഷിക്കുന്ന ഒരു നാഥാനുണ്ടെന്നും ജീവിതത്തില്‍ പറയുന്ന, ചെയ്യുന്ന ഒരോകാര്യത്തിന്നും താന്‍ സ്വതന്ത്രനാനെന്നുള്ളത് കൊണ്ട് തന്നെ  രക്ഷിതാവിനോട്‌ മതിയായകാരണം ബോധ്യപ്പിക്കേണ്ടി വരും എന്നുള്ളത്‌ കൊണ്ട്‌ സൂക്ഷമതയോടെ ജീവിക്കാന്‍ അവന്‍ മനസ്സികമായി സ്വയം  നിര്‍ബധിതനായി തീരുന്നു.


മനുഷ്യന്‍ സ്വന്തം ഭാവനയും പദ്ധതിയുമനുസരിച്ച്‌ നീങ്ങുന്ന ഒരു പ്രപഞ്ചക്രമത്തിന്റെ ഭാഗമല്ലാത്തതുപോലെ, മനുഷ്യന്‍ സ്വന്തം ഭാവനയനുസരിച്ചു ചലിക്കുന്ന കാലത്തിന്റെ ഉടമസ്ഥനുമല്ല എന്ന പരമാര്‍ഥം തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതാണ് .


അഹങ്കാരത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് പുറത്ത്‌ കടന്ന് മനനത്തിന്റെ ചോദ്യത്തിന്റെ ആത്മീയ ഭൂമികയിലെയ്ക്ക്‌ ഇറങ്ങിവരേണ്ടവനാണ്‌ യഥാര്‍ത്ത മനുഷ്യന്‍ .


എന്താണ്‌ മനുഷ്യന്‍ എന്ന് നാം ശാസ്ത്രത്തോട്‌ ചോദിച്ചാല്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം പ്രകാരമായിരിക്കും, ആലോചിച്ചിട്ടുണ്ടോ ,

മനുഷ്യശരീരമെന്ന രാസസംയുക്തത്തിനിടയില്‍ സദാ നീ എന്ന നിന്നെ, ചിന്തിപ്പിക്കുകയും, സ്നേഹിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും, കരയിപ്പിക്കുകയും, ക്രൂരനാക്കുകയും, ദയാലുവാക്കുകയും, സ്വപ്നം കാണിപ്പിക്കുകയും തുടങ്ങി എണ്ണമറ്റ വികാരവിചാരങ്ങളിലൂടെ ജീവിതത്തിലേയ്ക്ക്‌ കൈ പിടിച്ച്‌ നടത്തുന്ന അത്മാവിന്റെ ശാസ്ത്രിയതയും യുകതിയും തേടിപോകൂ അവിടെ നിങ്ങള്‍ തനെന്നുമല്ലാത്ത ഒരു വലിയഭൂതകാലത്തിനും അത്രയൊന്നും പ്രസ്താവ്യമല്ലാത്ത വര്‍ത്തമാന കാലത്തിനും, ഒന്നുമാകാന്‍ ഇടയില്ലാത്ത ഭാവികാലത്തിലേയ്ക്കും നോക്കി ഈ സങ്കീര്‍ണ്ണപ്രപഞ്ചത്തിന്റെ യഥാര്‍ത്ത സംവിധായകനെ തിരിച്ചറിയൂ.

ശരിയായ അറിവുകള്‍ മനുഷ്യനെ വിനയിന്വിതനാക്കുന്നു എന്ന് മനസ്സിലാക്കുക . അല്ലെങ്കില്‍ ആര്‍ജിതമായ അറിവിന്റെ പേരില്‍ അഹങ്കരിച്ചു കൊണ്ട്‌ അത്മാവ്‌ എന്നെന്നില്ല അത്‌ നാഡിഞ്ഞെരംബ്ബുകളുടെയും, തലച്ചോറിന്റെയുമൊക്കെ പ്രവര്‍ത്തന ഫലമായി തോന്നിപ്പിക്കുന്ന വെറും തോനല്‍ മാത്രമാണെന്‌ വിളിച്ചു പറയൂ.



ദീന്‍ അഥവാ ജീവിത ദര്മമസംഹിത അറിയാത്തവര്‍ക്ക് അറിയിച്ചുകൊടുക്കുക, ഇഹപര ജീവിതത്തെ  തെറ്റിദ്ധരിച്ചവരുടെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കുക, ജനങ്ങളില്‍ സത്യവിശ്വാസവും സദാചാരവും വളര്‍ത്താന്‍ ശ്രമിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുക ഇതാണ് ഖുര്‍ആന്‍ കല്‍പിച്ചിട്ടുള്ള ദഅ്‌വത്ത്- പ്രബോധനം അഥവ അംറും ബില്‍ മഅ്‌റൂഫി വനഹ്‌യുന്‍ അനില്‍ മുന്‍കര്‍- നന്മ വളര്‍ത്തലും തിന്മ തളര്‍ത്തലും.

ഓരോ വ്യക്തിയും നിര്‍വഹിക്കേണ്ട അംറും ബില്‍ മഅ്‌റൂഫി വനഹ്‌യുന്‍ അനില്‍ മുന്‍കര്‍- കര്‍ത്തവ്യം നിര്‍വഹിക്കുന്നത് അവര്‍ക്ക് വേണ്ടി കൂടിയാണ്.
കാലമാണ് സത്യം, മനുഷ്യന്‍ മഹാ നഷ്ടത്തിലാണ്. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും പരസ്പരം സത്യമുദ്ബോധിപ്പിക്കുകയും ക്ഷമയുപദേശിക്കുകയും ചെയ്ത ജനങ്ങളൊഴിച്ച്.
ഇസ്‌ലാമിക പ്രബോധനം എന്ന നിങ്ങളുടെ തന്നെ കടമയുടെ നിര്‍വഹണത്തിലേര്‍പ്പെടുകയാണ്. യഥാര്‍ത്തത്തില്‍ ഇസ്‌ലാമിനെ - സമര്‍പ്പണം - അറിയാത്തവരോ തെറ്റുദ്ധരിച്ചവരോ ആണ് ഇന്ത്യന്‍ ജനസംഖ്യയില്‍ 85 ശതമാനവും. നല്ലൊരു വിഭാഗം ആളുകള്‍ സമര്‍പ്പണം ശരിയായ രീതിയില്‍ അറിയുകയോ അനുഷ്ഠിക്കുകയോ ചെയ്യുന്നില്ല.

നിങ്ങളിലൂടെ ഒരാള്‍ സന്മാര്‍ഗം പ്രാപിക്കുന്നത് ഈ ലോകം മുഴുവന്‍ നേടുന്നതിനേക്കാള്‍ മഹത്തരമാണ്.

ഖുര്‍ആന്‍ ആദ്യാവസാനം മനസ്സിരുത്തി മുന്‍വിധികളില്ലാതെ വായിക്കുന്ന ഏതൊരു സഹൃദയനിലും ഉയര്‍ന്നു വന്നേക്കാവുന്ന ഒരു സംശയമുണ്ട്: പ്രവാചകന്റെ പ്രായോഗീക ജീവിതത്തിലെ ആശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും കടക വിരുദ്ധമായ ധാരാളം മിത്തുകള്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിക്കാന്‍ കാരണമെന്ത്? ഇവ എവിടെ നിന്ന് വന്നു? ആര് കൊണ്ടുവന്നു?

ബഹു ദൈവത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തുന്നതിനായി ജീവിതം ഉഴിഞ്ഞു വെച്ച പ്രവാചകന്റെ അനുയായികളെന്നവകാശപ്പെടുന്ന വലിയൊരു വിഭാഗം, അദ്ദേഹത്തെ തന്നെ ദൈവിക പദവിയിലവരോധിക്കുന്ന വിരോധാഭാസമാണ് നാം കാണുന്നത്. ദൈവികത പരസ്യമായി പ്രഖ്യാപിക്കുന്നില്ലെങ്കിലും, ഇവരുടെ പ്രഭാഷണങ്ങള്‍, കഥാകഥനങ്ങള്‍, വിശ്വാസാചാരങ്ങള്‍ എന്നിവയില്‍ നിന്നത് വ്യക്തമാകും. നൂതനാശയക്കാരുടെ വിശ്വാസാചാരങ്ങള്‍ പരിശോധിച്ചാല്‍ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടിവരില്ല.

No comments:

Post a Comment