Thursday, 8 November 2012

ആഗോളമുതലാളിത്തം.



കൊലയും സേവന മനോഭാവമില്ലാത്ത കച്ചവടവും പരസ്പര ബന്ധിതമാണ്.


വ്യവസായാടിസ്ഥാനത്തില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നവന്‍ കൂട്ടക്കൊലകളല്ലേ ആഗ്രഹിക്കുന്നത്.


ആധുനിക സാമ്രാജ്യത്വത്തിന്റെ ആധാര ദര്‍ശനമാണ് ആഗോളമുതലാളിത്തം.

യഥാര്‍ഥത്തില്‍ (മുതലാളിത്ത) ലോകം കൊലയെ പ്രോത്സാഹിപ്പിക്കുകയല്ലേ?

സത്യസന്ധതയോ ധാര്മീകതയോ ആവശ്യമില്ലാതെ വന്നപ്പോള്‍ കച്ചവടത്തിലേക്കിറങ്ങുകയല്ലേ (ആഗോള  മുതലാളിത്ത) ലോകം ചെയ്തുള്ളൂ? തന്റെ കുറ്റകൃത്യമോര്‍ത്ത് അവര്‍ക്കുണ്ടാവുന്ന നടുക്കം വെറും നാട്യം മാത്രമാണ്. അവരുടെ   വ്യവസ്ഥിതി വളരുന്നത് തന്നെ കൊലപാതകമെന്ന വ്യവസായത്തിലൂടെയാണ്.

ആഗോളവത്കരണം നടപ്പിലാക്കിത്തുടങ്ങിയതോടെ കോളനിയലിസം പുതിയ രൂപത്തില്‍ തിരിച്ചുവരികയും ചെയ്തു കൊണ്ടിരിക്കുന്നു .


ഒരു ജനതയും അതിന്റെ ദേശീയതയും പൈതൃകവും എങ്ങനെയാണ് കീഴ്‌പ്പെടുത്തപ്പെടുന്നത്? സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെന്തായിത്തീര്‍ന്നു? ഈ ചോദ്യത്തെ നാം ഇന്ത്യക്കാരും അഭിമുഖീകരിക്കേണ്ടതുണ്ട്.

ആഗോളമുതലാളിത്ത അധിനിവേശവും വികസന പദ്ധതികളും ചില വ്യക്തികളെയും ചില ദേശങ്ങളെയും അതിസമ്പന്നമാക്കിത്തീര്‍ക്കുന്നു. മറ്റു സമൂഹങ്ങളും ഭൂഭാഗങ്ങളുമാകട്ടെ, തീര്‍ത്തും ദരിദ്രവുമാകുന്നു.

അധാര്മീക മൂലധനാധിപത്യത്തിന് കീഴില്‍ വികസനം പ്രകൃതിക്കും മനുഷ്യനുമെതിരാകുന്നു.


നഗരജീവിതത്തിന്റെ തിളക്കത്തിന്റെ മറുപുറമായി ദരിദ്രമായ ചേരികളും നാം കാണുന്നു. യഥാര്‍ഥത്തില്‍ സമൂഹം മുന്നോട്ടാണോ പിറകോട്ടാണോ സഞ്ചരിക്കുന്നത്?.

ചൂഷണത്തിന്റെ ഭീകരാവസ്ഥയുടെ നേര്‍ക്കാഴ്ചകളാണ് ' ആധൂനീക രാഷ്ട്രീയാധിപത്യം .

വൈദേശിക ചൂഷകശക്തികളും അവരോട് ചേര്‍ന്ന് വളര്‍ച്ച പ്രാപിക്കുന്ന പുത്തന്‍ ദേശീയ വരേണ്യവര്‍ഗങ്ങളും ചേര്‍ന്നു നടത്തുന്ന ചൂഷണങ്ങള്‍. 'വ്യവസ്ഥ' (The System) പുതിയൊരാധിപത്യ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു .

സാംസ്‌കാരികവും സാമൂഹികവുമായ അടിച്ചമര്‍ത്തല്‍ ആഗോളമുതലാളിത്ത അധിനിവേശത്തിന്റെ സ്വഭാവമാണ്.


അധിനിവേശത്തിനു കീഴില്‍ ദേശം രോഗാതരുമാകുന്നതിന്റെയും സംസ്‌കാരം നാശോന്മുഖമാകുന്നതിന്റെയും രാഷ്ട്രീയം അഴിമതി നിറഞ്ഞതാകുന്നതിന്റെയും ചിത്രങ്ങളാണ് ഇന്ന് ഇന്ത്യന്‍ ഭരണ വ്യവസ്ഥയില്‍ തെളിഞ്ഞു കാണുന്നത് .


അനിയന്ത്രിതമായ വിദേശമൂലധനം അപകടത്തിലാക്കിയ രാഷ്ട്രീയ സാമ്പത്തികാവസ്ഥകളെയാണ്  ഇതുവരെയുള്ള ചരിത്രം വെളിപ്പെടുത്തുന്നത്. ഇന്ത്യയുള്‍പ്പെടെ , രാജ്യങ്ങളില്‍ പലതും ഇതേ അപകടത്തിലേക്കുതന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ആധൂനീക മൂല്യങ്ങളില്ലാത്ത സാക്ഷര സംസ്കാരം നമുക്ക് ശക്തമായ മുന്നറിയിപ്പുകള്‍ തന്നുകൊണ്ടിരിക്കുന്നു.

No comments:

Post a Comment