സിഹ്റ്
എന്നാൽ ചില മന്ത്രങ്ങളും ഉറുക്കുകളും വാക്കുകളും ജല്പനങ്ങളുമാണ്.
സിഹ്‌റിൽ
പെട്ട ബഹുഭൂരിപക്ഷം പ്രവർത്തനങ്ങളും ശിർക്കിലൂടെയും, മോശം ആത്മാക്കളോടുള്ള
സാമീപ്യത്തിലൂടെയും, അവർക്ക് ഇഷ്ടമുള്ള പ്രവർത്തികൾ ചെയ്യുന്നതിലൂടെയും, അവരെ
ആരാധനയിൽ പങ്കു ചേർക്കുന്നതിലൂടെയും അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ
ചെയ്യുന്നതിലൂടെയുമാണ് സാധിച്ചെടുക്കുന്നത്.
സാഹിറിനെയും
അയാളെ പിൻപറ്റുന്നവരെയും ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്നതിനായി പിശാച്
ചെയ്തു കൊടുക്കുന്ന സഹായങ്ങളിൽ പെട്ടതാണ് സിഹ്റ്.
എല്ലാ
അത്ഭുതപ്രവർത്തികളും കറാമത്താണെന്ന് മനപാഠമാക്കിയിട്ടുള്ള പാമരജനങ്ങൾക്ക് സിഹ്‌റും
കറാമത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാകേണ്ടത് അനിവാര്യമാണ്.
ഒരാള്‍ കാണിക്കുന്ന
അത്ഭുതപ്രവർത്തികൾക്ക് മുഅ്ജിസത്ത് എന്നോ കറാമത്ത് എന്നോ പേരും നൽകും! ഇതോടെ ഈ
‘കറാമത്തുകളിൽ’ വിശ്വസിക്കുന്ന ജനം ‘ഔലിയ’ക്ക് പിന്നിൽ തടിച്ചു കൂടും. പിശാചിന്റെ
നിയന്ത്രണത്തിൽ ചലിക്കുന്ന, ഔലിയ നിയന്ത്രിക്കുന്ന ജനം, നരകത്തിലല്ലാതെ
മറ്റെവിടെയാണ് എത്തിച്ചേരുക?
“സിഹ്റ്”
പഠനത്തിലൂടെയും പരിശ്രമത്തിലൂടെയും ആർക്കും ചെയ്യാൻ സാധിക്കും; എന്നാൽ അവ മുഅ്ജിസത്തോ
കറാമത്തോ അല്ല.
പിശാചിനെ
തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ സിഹ്റ് ആർക്കും പഠിച്ചെടുക്കാൻ
സാധിക്കും.
ഒരു
ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു മുഅ്ജിസത്തും
കൊണ്ടുവരാനാവില്ല.
നമ്മുടെ
നാട്ടിലെ മന്ത്രവാദികളും ആൾദൈവങ്ങളും ചെയ്യുന്ന പ്രവർത്തികൾ അവർ പഠനത്തിലൂടെ
നേടിയെടുത്തതാണ്. അത്തരം പ്രവർത്തനങ്ങൾ പിശാചിന്റെ സഹായത്തോടെ അവർക്ക്
ഉദ്ദേശിക്കുമ്പോൾ പ്രാവർത്തികമാക്കാൻ സാധിക്കാറുമുണ്ട്; കാരണം തീർത്തും ഭൗതികമായ
ഒരു കാര്യമാണ് അവർ ചെയ്യുന്നത്.
മുഅ്ജിസത്തും
കറാമത്തും ഒരു തെമ്മാടിയിൽ ഒരിക്കലും സംഭവിക്കുകയില്ല; സിഹ്റ് ഒരു തെമ്മാടിയിൽ
നിന്ന് മാത്രമേ ഉണ്ടാവൂ.
ജനങ്ങളിൽ
ഏറ്റവും നല്ല ജീവിതവും ജനനവും രൂപവും സ്വഭാവവും സത്യസന്ധതയും മര്യാദകളും
വിശ്വസ്തതയും ജീവിതവിരക്തിയും അനുകമ്പയും നൈർമല്യതയും ഉള്ളവരും, കള്ളങ്ങളിൽ
നിന്നും വഞ്ചനകളിൽ നിന്നും അങ്ങേയറ്റം വിട്ടുനിൽക്കുന്നവരുമാണ് പ്രവാചകന്മാർ.
തൗഹീദീ
പ്രബോധനത്തിൽ സിഹ്‌റിനെ സംബന്ധിച്ച് ബോധ്യപ്പെടുത്തലും, അതിനെ കുറിച്ച് താക്കീത്
നൽകലും അനിവാര്യമാണെന്ന്.
സാഹിറന്മാർ
മുഴുവനും കളവു പറയുന്നവരായിരിക്കും. അവരുടെ പ്രവർത്തനങ്ങളിൽ ശിർക്കോ അതിക്രമമോ
നീചവൃത്തികളോ മതത്തിൽ അതിരുകവിയലുകളോ ബിദ്‌അത്തുകൾ പ്രവർത്തിക്കലോ പോലുള്ള
തിന്മകളും തെമ്മാടിത്തങ്ങളും നിർബന്ധമായും ഉണ്ടായിരിക്കും. അതിനാലാണ് പിശാച്
അവരുടെ മേൽ ഇറങ്ങിയിരിക്കുന്നതും, അവനുമായി ഇവർ ബന്ധം വെച്ചു
പുലർത്തിയിരിക്കുന്നതും. അവർ പിശാചിന്റെ ഔലിയാക്കളാണ്; പരമകാരുണികന്റെ
ഔലിയാക്കളേയല്ല.
പരമകാരുണികന്റെ
ഉൽബോധനത്തിന്റെ നേർക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ
ഏർപെടുത്തികൊടുക്കും. എന്നിട്ട് അവൻ (പിശാച്ച്) അവന്ന് കൂട്ടാളിയായിരിക്കും. (
ഖുര്‍ആന്‍ )
ഖുർആനിൽ
അവിശ്വസിക്കുകയും, അതിനെ സത്യപ്പെടുത്താതിരിക്കുകയും, അതിലെ കൽപ്പനകൾ
പാലിക്കണമെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്തവൻ (അല്ലാഹുവിന്റെ സ്മരണയിൽ നിന്ന്)
തിരിഞ്ഞ് കളഞ്ഞിരിക്കുന്നു.
ഒരു
മനുഷ്യൻ അങ്ങേയറ്റത്തെ ഭൗതികവിരക്തിയോടെ രാത്രിയും പകലും മുഴുവൻ അല്ലാഹുവിനെ
സ്മരിച്ചാലും, അവന്റെ സ്മരണയെ (ഖുർആൻ) പിൻപറ്റിയിട്ടില്ലെങ്കിൽ അവൻ പിശാചിന്റെ
ഔലിയാക്കളിൽ പെട്ടവനാണ്. ‘അവൻ ആകാശത്തിലൂടെ പറന്നാലും, വെള്ളത്തിന് മീതെ
നടന്നാലും – അവനെ വഹിക്കുന്നത് പിശാചാണ്.
സിഹ്‌റിന്റെ
പിന്നിലുള്ള കാരണം പലർക്കും അവ്യക്തമാണ്. കാരണം അവ്യക്തമാണെന്നതു കൊണ്ടാണ്, കാരണം
മനസ്സിലാകുന്നതോടെ മനുഷ്യരുടെ ആശ്ചര്യവും അത്ഭുതവും ഇല്ലാതാകും. കയ്യടക്കം കൊണ്ട്
കാണിക്കുന്ന മാജിക്കിന്റെ പിന്നിലുള്ള രഹസ്യം വ്യക്തമാക്കിയാൽ ‘ഇത്രേയുള്ളോ’ എന്ന്
കാണുന്നവർ ചോദിക്കുന്നത് അതു കൊണ്ടാണ്. തൊട്ടു മുൻപ് വരെ അത്ഭുതം കൂറിയവർ
അൽപസമയം കഴിഞ്ഞപ്പോഴേക്ക് അത് നിസ്സാരമായി കാണുന്നവരായി.
No comments:
Post a Comment