പൊതുമേഖലാബാങ്കുകള്‍
സമ്പദ്ഘടനയെ കാത്തുരക്ഷിക്കുന്നു എന്ന് പറയുന്നവര്‍ തന്നെയാണ് നിയമനിര്‍മ്മാണത്തിലൂടെ
പൊതുമേഖലാബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നത്.
പൊതുമേഖലാ
ബാങ്കുകളില്‍ നിന്നും ചുരുങ്ങിയ പലിശനിരക്കില്‍ കോടികള്‍ വായ്പ എടുത്ത് മുതലും പലിശയും
അടയ്ക്കാതെ അവസാനം ബാങ്കുകളെ തന്നെ വിഴുങ്ങാന്‍ പാകത്തിനാണ് പുതിയ കോര്‍പ്പറേറ്റുകള്‍
തയ്യാറാകുന്നത് .
സാധാരണജനങ്ങള്‍
വായ്പ എടുത്താല്‍ മുതലും പലിശയും പിഴപലിശയും മറ്റ് സര്‍വീസ് ചാര്‍ജ്ജുകളും എല്ലാം തിരിച്ചടക്കണം
ഇല്ലെങ്കില്‍ ബാങ്ക് ജപ്തിനടപടികളും കേസും കൈകൊള്ളും . എന്നാല്‍ കോര്‍പ്പറേറ്റുകള്‍
വായ്പ എടുത്താല്‍ മുതലും പലിശയും പിഴപലിശയും മറ്റ് സര്‍വീസ് ചാര്‍ജ്ജുകളും കിട്ടുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചാല്‍ കോര്‍പ്പറേറ്റുകള്‍ ബാങ്കുകളെ വിഴുങ്ങും.
പൊതുമേഖലാ
ബാങ്കുകളിലെ പണം കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ തലത്തിലെ
രാക്ഷസന്മാര്‍ ഒത്താശ ചെയ്തു കൊടുക്കുന്നു.
വന്‍കിട
വായ്പകള്‍ കോര്‍പറേറ്റുകള്‍ കീശയിലാക്കി. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍ വായ്പാ പലിശനിരക്ക് വര്‍ധിച്ചു. ജനജീവിതം തന്നെ വളരെ പരുങ്ങലിലാണ്.
സാമ്പത്തികരംഗം അതിഗുരുതരമായ അവസ്ഥയാണ് നേരിടുന്നതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുന്നത് വ്യാപാരകമ്മി ഉയരാന്‍ ഇടയാക്കി.
രൂപയുടെ മൂല്യശോഷണം തുടരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു.
വ്യാവസായിക മേഖല തളരുകയാണ്. ഈ സാഹചര്യത്തില്‍ സാധാരണജനങ്ങള്‍ക്ക് അല്പമെങ്കിലും മുന്‍വിധികളില്ലാതെ
കാര്യങ്ങള്‍ വിലയിരുത്തേണ്ടതാണ് .
ബാങ്കുകളിലെ
പണം രാജ്യത്തിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കണം. അല്ലാതെ കോര്‍പറേറ്റ് കീശകളിലേക്ക്
ഒഴുക്കരുത്. പൊതുമേഖലാബാങ്കുകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനകീയ ഇടപെടല്‍
അനിവാര്യമാണ്.
No comments:
Post a Comment