Thursday, 8 November 2012

പുത്തന് വംശീയത.



യഥാര്‍ഥ അവകാശികള്‍ക്കെതിരെ അന്യായമായ അധീശത്വങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ് ‘പുത്തന്‍ വംശീയത'.


ജനതക്കെതിരെ സൈനികവും രാഷ്ട്രീയവുമായ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നതിന്റെയും , പണാധിപത്യ മൂല്യങ്ങളും അധീശ താല്‍പര്യങ്ങളും പുത്തന്‍ വംശീയതയും ഒത്തുചേരുമ്പോള്‍ സാംസ്‌കാരിക വൈവിധ്യങ്ങളും പാരമ്പര്യങ്ങളും തകരുന്നു.

സാമ്രാജ്യശക്തികള്‍ ഒരു ദേശത്തെ രണ്ടു രൂപത്തില്‍ കീഴടക്കാന്‍ ശ്രമിക്കുന്നു. ഒന്ന്, സൈനിക രാഷ്ട്രീയ ശക്തിയിലൂടെ. മറ്റൊന്ന് പ്രാദേശികമായ പാരമ്പര്യത്തെയും സംസ്‌കൃതിയെയും സാമ്രാജ്യത്വവും മൂലധനവും പ്രാകൃതമെന്ന് വിശേഷിപ്പിച്ചുമാണ് .


ഇന്ത്യയിലെ കൃഷി രീതികളെയും വിത്തുകളെയും പാശ്ചാത്യശാസ്ത്രം പഴഞ്ചനെന്നു മുദ്രകുത്തിയിരുന്നു. ഇതിനായി പുത്തന്‍ അക്കാദമിഷ്യന്മാരെയും ശാസ്ത്ര ബുദ്ധിജീവികളെയും സൃഷ്ടിച്ചു. ഹരിത വിപ്ലവത്തിന്റെ മറവില്‍ മൂന്നില്‍ രണ്ട് ലോകത്തുള്ള വിത്തുകളും ജൈവസമ്പത്തും പാശ്ചാത്യ ലോകത്തേക്ക് കടത്തി. എന്നിട്ട് അവയില്‍തന്നെ പരീക്ഷണങ്ങള്‍ നടത്തി പുതിയ സങ്കര വിത്തുകളുണ്ടാക്കിയും മറ്റും ഇതേ പ്രദേശങ്ങളില്‍തന്നെ വിറ്റഴിക്കുകയും ചെയ്തു. ഇപ്രകാരം വികസനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയിലെല്ലാം പുത്തന്‍  രൂപങ്ങളെയും സമ്പ്രദായങ്ങളെയും അടിച്ചേല്‍പിച്ചു.


പുതിയ വാണിജ്യ മോഹങ്ങള്‍ക്കൊത്ത് നമ്മെയും നമ്മുടെ ജീവിതത്തെയും മുതലാളിത്തം പാകപ്പെടുത്തുന്നുണ്ട്. നമുക്കാവശ്യമില്ലാത്തതും പണാധിപത്യ സങ്കല്‍പങ്ങള്‍ നിര്‍മിക്കുന്നതുമായ ഉല്‍പന്നങ്ങളും ചിന്തകളും നമ്മിലടിച്ചേല്‍പിക്കുന്നു അല്ലങ്കില്‍ നമുക്ക് അവയെ അനുഗമിക്കെണ്ടിവരുന്നു.


ആധുനിക പ്രലോഭനങ്ങളുടെ  സഹായത്തോടെ പരസ്യതന്ത്രങ്ങളാവിഷ്‌കരിച്ചും മറ്റും നമ്മുടെ അവബോധത്തെ മൂലധനശക്തികള്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നു.


ഖുര്‍ആന്‍ ഏറ്റവും ഉത്തമമായ 'തെരഞ്ഞെടുപ്പ്' (The Choice) നടത്താന്‍  നമ്മോടാവശ്യപ്പെടുന്നു. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പിന്റെയും അവശ്യതയെക്കുറിച്ച ബോധം നമ്മിലേക്കു പകരുന്നു.

No comments:

Post a Comment