Sunday, 4 November 2012

ചിന്തയും സങ്കല്പ് വും.



നമ്മുടെ ചിന്തയും സങ്കല്‍പവും പ്രവര്‍ത്തനവും ശുദ്ധമാണെങ്കില്‍ നല്ല കാര്യങ്ങള്‍ മാത്രമേ ജീവിതത്തിലുണ്ടാവൂ.

വിഭിന്ന സ്വഭാവത്തോടു കൂടിയ നന്മയും തിന്മയും ഒരേ ഹൃദയത്തില്‍ നിന്ന്‌ തന്നെയാണ്‌ ഒഴുകിവരുന്നത്‌.

ചിന്തയും സങ്കല്‍പവും പ്രവര്‍ത്തനവും നന്മയും തിന്മയും പുറമേ നിന്ന്‌ വരുന്നതല്ല. ഉള്ളില്‍ നിന്നുറവ പൊട്ടുന്നതാണ്‌. അതിനാല്‍ നമ്മുടെ ഉള്ളറ ആവുന്നിടത്തോളം വിശുദ്ധമാക്കി വയ്ക്കേണ്ടത്‌ അത്യാവശ്യമാണ്‌.


ധര്‍മബലമില്ലാത്തവന്‌ സന്മാര്‍ഗനിരതനാവാന്‍ സാധ്യമല്ല.


അന്ധമായി അനുകരിക്കുന്നത്‌ മൂഢതയാണ്‌.

ഓരോരുത്തര്‍ക്കും തനതായ ചില സ്വഭാവങ്ങളും സിദ്ധികളുമുണ്ട്‌ . അവയെ പരിപോഷിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം ശുദ്ധവും അകൃത്രിമവുമായിരിക്കും .

നന്നായി കാര്യങ്ങള്‍ വീക്ഷിക്കണം. അത്‌ ജീവിതത്തിന്‌ ഒരടിത്തറ സൃഷ്ടിക്കലാണ്‌.

അഹങ്കാര സ്പര്‍ശമില്ലാതെ അല്ലാഹുവില്‍ തവക്കുല്‍ ചെയ്തു  അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ ഒരുവനെ  ബന്ധിക്കയില്ല.

നിങ്ങളുടെ സ്നേഹം ഉയരങ്ങളിലേക്ക്‌ നയിക്കപ്പെടട്ടെ.


ജീവിത ലക്‌ഷ്യം അനിത്യമായ ഭൗതികവസ്തുക്കളിലേക്കൊഴുക്കി വിട്ടാല്‍ പിന്നാലെ പശ്ചാത്തപത്തിന്റെ കണ്ണീര്‍കൂടി ഒഴുക്കിവിടേണ്ടിവരും.

ആത്മാര്‍ത്ഥതയോടെ തുറന്ന മനസ്സോടെ- സന്തോഷത്തില്‍ മുഴുകി ഇഷ്ടത്തില്‍  മതിമറന്ന്‌ ഇടതടവില്ലാതെ നമസ്കരിക്കുകയും സേവനമനുഷ്ഠിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ ഓടിയണയുകതന്നെ ചെയ്യും.

No comments:

Post a Comment