Wednesday, 7 November 2012

മനുഷ്യനും പ്രകൃതിയും രണ്ടല്ല.



അന്ധവിശ്വാസങ്ങള്‍ക്കും അപകടകരമായ ആശയങ്ങള്‍ക്കും നേരെ മൌനം പാലിക്കുന്നത് ഖുര്‍ആനിനോടും  സ്വന്തം മനസ്സാക്ഷിയോടും പുലര്‍ത്തുന്ന വഞ്ചനയാണ്.


മനുഷ്യനും -ശരീരപ്രകൃതമായ - പ്രകൃതിയും തമ്മിലുള്ള ശ്രുതിമധുരമായ സന്തുലനമാണ്‌ ഇഹലോക ജീവിതം .

മനുഷ്യസത്തയും - റൂഹ് ( ആത്മാവ് )- ദൈവീകാസ്ഥിത്വവും തമ്മിലുള്ള സന്തുലനമാണ്‌ പരലോക ജീവിതം .

വെള്ളമില്ലെങ്കില്‍ ഭൂമിയില്ല.


ചൂടിന്‌ വായുവില്ലാതെ പറ്റില്ല.

വായു നിലനില്‍ക്കാന്‍ ആകാശം വേണം.

ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ മഴ വേണം.


വെള്ളമാണ്‌ മനുഷ്യന്റെ ശരീരത്തെ നിലനിറുത്തുന്നത്‌.

ശരീരത്തില്‍ വെള്ളം കൂടിയാലും കുറഞ്ഞാലും ദോഷമാണ്‌. അതിനെ സന്തുലിതമാക്കുന്നതാകട്ടെ, ദേഹത്തെ ചൂടാണ്‌.

ശരീരത്തില്‍ ചൂട് നിലനിറുത്തുന്നത്‌ നമ്മള്‍ ശ്വസിക്കുന്ന വായുവാണ്‌.

ശ്വസനത്തിലൂടെ ഉള്ളില്‍ ആകാശമുണ്ടാകും. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇവിടെ സമ്മേളിക്കുകയാണ്‌ ചെയ്യുന്നത്‌.

മനുഷ്യനും പ്രകൃതിയും രണ്ടല്ല എന്ന്‌ ഖുര്‍ആന്‍ ഉത്ഭോദിപ്പിക്കുന്നു .

ജീവന്റെ തത്വം മനസ്സിലാക്കിയാല്‍ ഭൂമിയിലെ സര്‍വ്വചരാചരങ്ങളിലും ജീവന്റെ ചൈതന്യം കണ്ടെത്താന്‍ സാധിക്കും.

ഖുര്‍ആന്റെ അലംഘനീയമായ നിയമങ്ങളും കണക്കുകളും പലപ്പോഴും മനുഷ്യന്റെ  അന്‌ധവിശ്വാസത്തിന്റെ ഫലമായി പല മാനങ്ങളും  നല്‍കിയിട്ടുണ്ട്‌. പക്ഷേ, ഖുര്‍ആന്റെ ശാസ്‌ത്രീയ അടിത്തറയെക്കുറിച്ച്‌ മനസ്സിലാക്കുമ്പോള്‍ നേരത്തേ പറഞ്ഞ തെറ്റിദ്ധാരണ മാറും.


പ്രകൃതിയും മനുഷ്യനും ചേര്‍ന്നുള്ള ആവാസ വ്യവസ്ഥയുടെ അന്തസത്ത പിടികിട്ടാത്തവര്‍ക്ക്‌ ഖുര്‍ആനിലെ വചനങ്ങള്‍  വെറും അന്‌ധവിശ്വാസമെന്നു തോന്നാം.


പ്രപഞ്ചസൃഷ്ടാവ് അനുശാസിച്ചു കൊടുത്ത വചനങ്ങള്‍ -ഖുര്‍ആന്‍- തെറ്റുകള്‍ തിരുത്തിയാണ്‌ വികസിച്ചുപോന്നിട്ടുള്ളത്‌. ഇത്‌ സാര്‍വ്വത്രികമായ ശാസ്‌ത്രം കൂടിയാണ്‌. ഓരോ പ്രദേശത്തിനും ഉതകുംവിധമുള്ള നിര്‍മ്മാണശൈലി ഖുര്‍ആനിലുണ്ട്‌. അതേസമയം പൊതുവായ സാങ്കേതിക പ്രതിവിധികളും വിധാന തത്വങ്ങളും എല്ലാത്തിനുമുപരി ഒരു ദൈവീക സാമീപ്യവും ഇത്‌ ഉള്‍ക്കൊള്ളുന്നു. ഇതൊക്കെക്കൊണ്ടാണ്‌ ഖുര്‍ആന്‍  ഒരു സാര്‍വ്വത്രികഭാവം നിലനിര്‍ത്തുന്നത് .


മനുഷ്യനെയും പ്രകൃതിയെയും പരസ്‌പരം യോജിപ്പിച്ചു നിറുത്തുന്നതില്‍ ഖുര്‍ആനിന്റെ  പങ്ക്‌ വലുതാണ്‌.


ഇന്ന്‌  നിലനില്‍ക്കുന്ന ഭൂരിഭാഗം മതവിഭാഗങ്ങളും ഖുര്‍ആനിന്റെ ഈ അന്തസത്തയെ പ്രമാണമായി സ്വീകരിക്കുവാനോ മനസ്സിലാക്കാനോ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കാനോ ആരും ശ്രമിക്കാതെ പോകുന്നത്‌ പാരമ്പര്യവിജ്ഞാനത്തിന്റെ കുറവുകൊണ്ടല്ല, മറിച്ച്‌ ആധുനിക സമ്പ്രദായങ്ങളോടുള്ള അമിതമായ അഭിനിവേശംകൊണ്ടും ഭൌതീക  സൌകര്യങ്ങള്‍ പ്രധാനമായി കരുതുന്നതുകൊണ്ടുമാണ്‌.

ആയിരത്തി നാനൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രോടീകരിക്കപ്പെട്ട ഗ്രന്ഥം - ഖുര്‍ആന്‍ - ആണ് ഇന്നും ദൈവവിശ്വാസികള്‍ക്ക്‌  പ്രാമാണികമായി നിലനില്‍ക്കുന്നത്‌.

മനുഷ്യന്റെ ആവാസവ്യവസ്ഥയിലും ആവശ്യങ്ങളിലുമുണ്ടായ മാറ്റത്തെ ഖുര്‍ആന്‍ എത്രത്തോളം തിരിച്ചറിഞ്ഞുവെന്ന്‌ ചിന്തിക്കേണ്ട സമയമാണിത്‌. അതിന്‌ ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളുമൊക്കെ ഇപ്പോള്‍ തന്നെ ഉണ്ടാകണം.

ഖുര്‍ആനിന്റെ അന്തസത്ത ആവോളം മനസ്സിലാക്കിയവരും അതിന്റെ പ്രായോഗികതയെക്കുറിച്ച്‌ നല്ല ജ്ഞാനമുള്ളവരുമായിരുന്നു പൂര്‍വ്വകാല പണ്ഡിതസൂരികളും ജനവിഭാഗങ്ങളും .


ഖുര്‍ആനിന്റെ  കാര്യത്തില്‍ ജീവിതം പ്രായോഗിക പരിശീലനം ഒരു പ്രധാന ഘടകമാണ്‌.


ഖുര്‍ആനും  അതിനനുസരിച്ചുള്ള ജീവിതവും നിര്‍മ്മാണവും സാങ്കേതികത എന്നതിനേക്കാള്‍ ദൈവികമായ ഏറ്റവും മഹത്തായ ആരാധനയാണ് എന്നതാണ്‌  മഹത്തായ വീക്ഷണം.


നിറവേറ്റപ്പെടുന്ന ഓരോ പ്രവൃത്തിക്കും അല്ലാഹു സാക്ഷിയാണ്‌ എന്നാണ്‌ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് അതുകൊണ്ട്‌ ആത്‌മാര്‍ത്ഥത, നൈപുണ്യം, സന്മനസ്സ്‌ എന്നീ ഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രവൃത്തിയാവണം മനുഷ്യര്‍  ചെയ്യേണ്ടത്‌.


ഖുര്‍ആനിന്റെ അന്തസത്തയെ പുതിയ തലമുറ തിരിച്ചറിയുന്നതിന്റെ അകലം വിദൂരമായികൂടാ .

No comments:

Post a Comment