മറ്റു മനുഷ്യരെ കുറിച്ച് ചിന്തിചില്ലങ്കിലും
കമ്പ്യൂട്ടറും, ടെലിവിഷനും മറ്റും ഇല്ലാത്ത ലോകം ഇന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ പറ്റില്ല.
( എന്നാല്‍ സ്വന്തം
വ്യക്തിത്വം എന്തെന്ന് ചിന്തിക്കാന്‍ സമയമില്ല) . കമ്പ്യൂട്ടറും,
ടെലിവിഷനും ചെറിയ റെഡിയേഷന്‍ (Rradiation)
മാത്രമാണ് വരുന്നതെങ്കിലും, കണ്ണിനു വേദന, തല വേദന, പിടലി വേദന ഇവ ഒഴിവാക്കാന്‍ പറ്റുന്ന
രീതിയില്‍ ഉപയോഗിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. ( ജീവിതം എന്തെന്ന് പഠിച്ചില്ലങ്കിലും )
കമ്പ്യൂട്ടറും, ടെലിവിഷനും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍
പറ്റും എന്നല്ല പ്രശ്നങ്ങള്‍
കുറക്കാന്‍ കഴിയും . കൂടുതല്‍ നേരം കമ്പ്യൂട്ടര്‍
ഉപയോഗിക്കുമ്പോള്‍ പിടലിക്കും, കൈകള്‍ക്കും, പുറ ത്തിനും
വേദന ഉണ്ടാകാം.
കൂടുതല്‍ നേരം കമ്പ്യൂട്ടറിന്റെ
മുന്നില്‍ ഇരുന്നു ഗെയിം കളിക്കുക, TV അടുത്തിരുന്നു കാണുക ഇങ്ങിനെയുള്ള കുട്ടികള്‍ക്ക്
വരുന്ന ഒരു രോഗങ്ങള്‍
നിരവധിയാണ്, T V യുടെയും
കംബ്യൂട്ടറിന്റെയും ലൈറ്റ് എപ്പോഴും കണ്ണിന്റെ കോര്നിയയില്‍
അടിച്ചു കോര്‍ണിയ കേടു വരുമ്പോള്‍ മാത്രമാണ് എന്റെ കണ്ണിനു എന്തോ പറ്റിയെന്നു നാം അറിയുകയുള്ളൂ .
TV നോക്കുമ്പോള്‍ ചെരിച്ചും, കോണിലൂടെയും, കണ്പോള ചുളിച്ചും മറ്റും നോക്കുന്നത് ഇതിന്റെ
തുടക്കം ആണ്. എപ്പോഴും TV , കമ്പ്യൂട്ടര്‍ ഇവ കുട്ടികളെ കാണിക്കരുതു എന്നല്ല വളരെ നേരം ഉപയോഗിക്കാന്‍
അനുവദിക്കരുത് . അതിനു പകരം പടം വര, ചെസ്സ് കളി, ഇവയൊക്കെ
ചെയ്യാന്‍ പറയണം. ഖുര്‍ആന്‍
ഓതുവനോ പഠിക്കുവാനോ എന്തായാലും പറയില്ല
കമ്പ്യൂട്ടറിന്റെ ഉപയോഗം
പല ഗുണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന്
നാം കരുതുന്നുവെങ്കിലും നാം അറിയാതെ തന്നെ പല രോഗങ്ങളും
ആര്ജിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ഇവ രണ്ടും വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും
ഒപ്പം ധാരാളം വൈദ്യുതകാന്തിക വികിരണങ്ങള്‍ (electromagnetic radiation ) കൂടി നമുക്ക്
നല്‍കുന്നു. എലെക്ട്രോ
മഗ്നെടിക് രേഡിയേയേശന്‍ എന്തെന്ന് ഒരു ഫിസിക്സ് അധ്യാപകനോട് ചോദിച്ചാല്‍ വളരെ
വ്യക്തമാക്കാവുന്നതാണ് .
TV കാണുമ്പോള്‍ TV യുടെ brightness
മിതമാക്കുക, മൂന്നു മീറ്റര്‍ എങ്കിലും അകലത്തില്‍ ഇരിക്കുക, കാണുന്നതിനു ഇടയില്‍ കണ്ണ്
ചിമ്മുകയോ ബ്രേക്ക് എടുക്കുകയോ അതായത് ( TV യില്‍നിന്നും മാറി മറ്റു
സ്ഥലങ്ങളിലേക്ക് നോക്കുക ) ചെയ്യുക, TV
കണ്ടുകൊണ്ടു വറ, പൊരി ഭക്ഷങ്ങള്‍ കഴിക്കാതിരിക്കുക, ഇത്രയൊക്കെ വളരെ ശ്രദ്ധയോടെ ചെയ്താല്‍
TV കാണുന്നത് കൊണ്ടുള്ള ദൂഷ്യ ഫലം പെട്ടെന്ന് വന്നില്ലങ്കിലും വൈകി വരുന്നതിനെങ്കിലും
സഹായിക്കും .
No comments:
Post a Comment