Monday, 5 November 2012

സൂറത്ത് ബകറ



سُورَة البَقَرَه

لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُمْ بِدَيْن ٍ إِلَى أَجَل ٍ مُسَمّى ً فَاكْتُبُوه ُُ  ۚ  وَلْيَكْتُبْ بَيْنَكُمْ كَاتِب ٌ بِالْعَدْلِ
ത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത്‌ എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത്‌ രേഖപ്പെടുത്തട്ടെ.
تُوَفَّى كُلُّ نَفْس ٍ مَا كَسَبَتْ وَهُمْ لاَ يُظْلَمُونَ
ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌.
وَمَا تُنفِقُونَ إِلاَّ ابْتِغَاءَ وَجْهِ اللَّهِ  ۚ  وَمَا تُنفِقُوا مِنْ خَيْر ٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട്‌ മാത്രമാണ്‌ നിങ്ങള്‍ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. നിങ്ങളോട്‌ ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.

No comments:

Post a Comment