Tuesday, 6 November 2012

വിശ്വാസിയെ ആര് ഭരിക്കണം.



ഒരു ദൈവവിശ്വാസിയായ വ്യക്തിയെ ആര്‍ ഭരിക്കണം അല്ലെങ്കില്‍ ആരാല്‍ ഭരിക്കപ്പെടണം, തന്നെ  ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം .


അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നും ഒരു സത്യവിശ്വാസിയെ ഭരിച്ചുകൂടാ. സത്യവിശ്വാസിയുടെ ജീവിതത്തിലെ ചെറുതും വലുതുമായ സകലവശങ്ങളേയും നിമിഷങ്ങളേയും - അല്ലാഹുവിലുള്ള വിശ്വാസം, അല്ലാഹുവിലുള്ള വിധേയത്വം -ഭരിക്കണം. അതല്ലാത്ത യാതൊരു ചേതോവികാരവും അവനെ ഭരിച്ചുകൂടാ. അതില്‍ സംശയിക്കുന്ന ഒരാള്‍ക്കും ഖുര്‍ആനില്‍ നിന്ന്  ഒന്നുംതന്നെ കിട്ടുന്നില്ല.


ഖുര്‍ആന്‍ പ്രായോഗിക തലത്തില്‍ വരുമ്പോള്‍ പലതരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കപ്പെടുന്നു. ആ തെറ്റിദ്ധാരണകള്‍ പലതും " ആചാരം", " അനുഷ്ടാനം" എന്നീ വാക്കുകളുമായി ചിലര്‍ ബന്ധപ്പെടുത്തിയിരിക്കുന്നു .



'ഉമ്മത്ത്‌ ' എന്ന വാക്ക്‌ ഏതര്‍ത്ഥത്തിലാണു ഉപയോഗിക്കപ്പെടുന്നതു എന്നതിനെ സംബന്ധിച്ചിരിക്കുന്നു സമൂഹം  എന്ന വാക്കിന്റെ അര്‍ത്ഥം.


ഒരു ദൈവവിശ്വാസിയായ വ്യക്തി ദൈവിക വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായതൊന്നും അയാളില്‍  നിന്നും വരാന്‍ പാടില്ല. ഇത്‌ ഏതു രാജാവിന്റെ നാട്ടിലായാലും ഏത്‌ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും നാട്ടിലായാലും അപ്രകാരം തന്നെ. ഈ ആശയമാണ് “സൃഷ്ടാവിന്റെ കല്പനകള്ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല " എന്നതുകൊണ്ട്‌ ഉദ്ധേശിക്കുന്നത് .


ഒരാളുടെ മനസ്സിലെ വിശ്വാസം എത്ര ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌, ഭരണം സ്ഥാപിച്ചിട്ടുണ്ട്‌ എന്നതിനെ ബന്ധപ്പെട്ടിരിക്കുന്നു ഒരാളെ നന്മയില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നത്‌.


സമൂഹത്തിന്‌ സുസ്ഥിതി കൈവരുത്താന്‍ ഖുര്‍ആന്‍ ഉപകരിക്കുന്നു. അതിന്റെ അഭാവത്തില്‍ മുസ്‌ലിം സമൂഹത്തിലെ സാമ്പത്തിക ക്രമീകരണം തകരാറിലായേക്കാം.


സക്കാത്ത്‌ എന്ന വാക്കിന്റെ അര്‍ത്ഥം സംസ്കാരം, വിശുദ്ധി എന്നൊക്കെയാണ്‌. മനുഷ്യനു സംസ്കാരത്തിന്റേയും, വിശുദ്ധിയുടേയും ലേബല്‍ ഉണ്ടായതു കൊണ്ട്‌ പോരാ; സംസ്കാരവും, വിശുദ്ധിയും തെളിയിക്കേണ്ടത്‌ മനസ്സിലാണ്‌. മനുഷ്യന്‍ എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ മുദ്രാവാക്യം വിളിച്ചാലും, സംഘടനയും ഭരണകൂടവും കെട്ടിപ്പടുത്താലും അവന്‍ നന്നായിട്ടുണ്ടോ എന്ന്‌ തീരുമാനിക്കേണ്ടത്‌ ഖുര്‍ആനിന്റെ  മുമ്പിലെത്തുമ്പോള്‍ അവന്റെ മനോഭാവം എന്താണെന്നു നോക്കിയിട്ടാണ്‌.


സംസ്കാരത്തിന്റേയും, വിശുദ്ധിയുടേയും യഥാര്‍ത്ഥ അളവ്‌ മനസ്സിലാക്കുവാനുള്ള മാനദണ്ഡമാണു അവന്റെ കയ്യിലുള്ള ഖുര്‍ആന്‍  അവന്‍ എങ്ങനെ പ്രായോഗീക വല്‍ക്കരിക്കുന്നു എന്നത്‌.


ഒരു സത്യവിശ്വാസി അവന്റെ ജീവിതവും മരണവും  അല്ലാഹുവിനു വേണ്ടി വിനിയോഗിക്കാന്‍ തയ്യാറാണെന്നു തെളിയിക്കുന്ന കര്‍മ്മമായതുകൊണ്ടാണ്‌ അവനു മുത്തഖി  എന്ന്‌ പേരു വന്നത്‌.

ഏതൊരാള്‍ തന്റെ മനസ്സിനെ പിശുക്കില്‍ നിന്ന്‌ കാത്തുസൂക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. ( ഖുര്‍ആന്‍ )

No comments:

Post a Comment