Monday, 5 November 2012

മനസ്സില് ഒരു ഉദ്ദേശ്യമുണ്ടാവും.



നാമമാത്ര മുസ്‌ലിംകള്‍ ആയാലും ജൂത, ക്രൈസ്‌തവ വിഭാഗമായാലും സാബി ആയാലും (മറ്റു മതസ്ഥരെന്നല്ല) ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന, അല്ലാഹുവിലുള്ള വിശ്വാസവും (ശിര്‍ക്ക്‌ കലരാത്ത) പരലോകവിശ്വാസവും വിശ്വാസത്തിന്‌ അടിസ്ഥാനമായ സല്‍ക്കര്‍മങ്ങളും ആര്‍ ചെയ്യുന്നുവോ അവന്‌ മോക്ഷം കിട്ടും. എല്ലാ ഓരോ വ്യക്തികളും ഖുര്‍ആനിലേക്ക്‌ മടങ്ങണമെന്നാണ്‌ ഖുര്‍ആന്റെ താല്‌പര്യം.

കൃത്യനിഷ്‌ഠ, ഉത്തരവാദിത്തം, വിനയം, ക്ഷമ, സേവനമനസ്‌കത, ഗുണനിലവാരം എല്ലാം മുത്തഖികളില്‍ മികച്ചുനില്‍ക്കും .

ഏറ്റെടുത്ത ഉത്തരവാദിത്തം കൃത്യസമയത്ത്‌ ചെയ്‌ത്‌ തീര്‍ത്തോ എന്ന്‌ പരിശോധിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി സമയപരിധിക്കുള്ളില്‍ തീര്‍ക്കുവാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നവരാണ് മുത്തഖികള്‍ .


തന്നില്‍ അര്‍പ്പിതമായ  ഉത്തരവാദിത്തം അല്ലാഹു  ചോദ്യം ചെയ്യപ്പെടുമെന്ന ചിന്ത ദൈവവിശ്വാസികളില്‍ രൂഡമൂലമായിരിക്കും .


താന്‍ ചെയ്യാതെ മറ്റുള്ളവരെ കൊണ്ട്‌ മാത്രം ചെയ്യിക്കുക എന്നത് ത്ഖ്‌വയുടെ ലക്ഷണമല്ല .


സ്ഥലകാല പരിമിതികൾക്ക്‌ ഉള്ളിലായിക്കൊണ്ട്‌ മാത്രമേ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും നിലനിൽക്കുവാനാവുകയുള്ളു.


ദിശ എന്നത്‌ അവ നിൽക്കുന്ന സ്ഥലത്തിന്റെ ആപേക്ഷികതയെ ആശ്രയിച്ചിരിക്കുന്നു.


“പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ്‌ അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധൻ”.   يَصِفُونَ عَمَّا الْعِزَّةِ رَبِّ رَبِّكَ سُبْحَانَ സ്ഥലകാല പരിമിതികൾക്കതീതനായ സ്രഷ്ടാവ്‌ ഇവയിൽ നിന്നെല്ലാം പരിശുദ്ധനും ഉന്നതനുമാകുന്നു.

അല്ലാഹു എത്ര പരിശുദ്ധൻ. അവർ പങ്ക്‌ ചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.   سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ


 وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ   അല്ലാഹുവെ കണക്കാക്കേണ്ട വിധം അവർ കണക്കാക്കിയില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു കൈപിടിയിൽ ഒതുങ്ങുന്നതായിരിക്കും.

അള്ളാഹു തന്റെ സൃഷ്ടികളാൽ വലയം ചെയ്യപ്പെടാവുന്നതിനും എത്രയോ ഉന്നതനും മഹത്വമേറിയവനുമാകുന്നു . മാത്രവുമല്ല, അവന്റെ കുർസിയ്യ്‌ ഈ ബൃഹത്തായ പ്രപഞ്ചത്തെ മുഴുവനും ഉൾക്കൊള്ളുന്നതാണ്‌. എന്നിരിക്കെ, കേവലമായ സൃഷ്ടികളാൽ വലയം ചെയ്യപ്പെടുക എന്നത്‌ അസംഭവ്യമാണ്‌.

അല്ലാഹുവിന്‌ നിരുപാധികമായ അർത്ഥത്തിൽ ഒരു ദിശ കൽപിക്കുന്നതിൽ നിന്നും നാം വിട്ടു നിൽക്കേണ്ടതാണ്‌.

വിശ്വാസ കാര്യങ്ങളില്‍  (അഖീദ) ആദ്യം പറയുന്നത് അല്ലാഹുവിലുള്ള വിശ്വാസമാണ്. ഇബാദത്ത് കര്‍മങ്ങളില്‍ മര്‍മപ്രധാനം അല്ലാഹുവുമായുള്ള ഹൃദയബന്ധമാണ്. (നിലനിര്‍ത്തിപ്പോരുന്ന നമസ്കാരം )

സ്വഭാവചര്യകളില്‍ (അഖ്‌ലാഖ്) ആദ്യം പറയുന്നത് ശിക്ഷകളുടെ ഭയത്തെക്കുറിച്ചാണ്. ഇടപാടുകളില്‍ (മുആമലാത്ത്) അല്ലാഹുവിന്റെ തൃപ്തി സര്‍വപ്രധാനമായി വരുന്നു.

ത്യാഗ പരിശ്രമങ്ങളുടെയും ഓടിപ്പാച്ചിലിന്റെയുമൊക്കെ യഥാര്‍ഥ പ്രേരകം അല്ലാഹുവിന്റെ  പ്രീതിയായി മാറണം . ജീവിതത്തില്‍ മറ്റൊരു ലക്ഷ്യത്തിനും മുന്‍ഗണന കൊടുത്തുകൂടാ. ഈ ലക്ഷ്യസാക്ഷാത്കാരത്തിനാണ് വിശ്വാസികള്‍ ഒരു  സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് എന്നതിനാല്‍, നമ്മുടെ ജീവിതം അടിമുടി ആ ലക്ഷ്യത്തിന് അനുരൂപമായിരിക്കണം എന്നതിന് ഖുര്‍ആന്‍ മതിയാകുന്നതാണ് .
 
അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം എത്രമാത്രം ശക്തിപ്പെടുന്നുവോ അതിനനുസരിച്ച് നമ്മുടെ ജീവിതവും കര്‍മനിരതമാകും. കര്‍മജീവിതത്തില്‍ നാം തളരുന്നുണ്ടെങ്കില്‍ അതിനര്‍ഥം അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നാണ്.


മനുഷ്യന്‍ ഏതൊരു കര്‍മം ചെയ്യുമ്പോഴും, അത് ദീനിന് വേണ്ടിയാവട്ടെ ദുന്‍യാവിന് വേണ്ടിയാവട്ടെ, മനസ്സില്‍ ഒരു ഉദ്ദേശ്യമുണ്ടാവും.


ഉദ്ദേശ്യമാണ് ഒരു  പ്രവൃത്തി ചെയ്യാന്‍ ഒരുവനുള്ള  യഥാര്‍ഥ പ്രേരണ. ആ ഉദ്ദേശ്യം എത്ര ആഴത്തിലും വ്യാപ്തിയിലും വേരോടുന്നുവോ അതിനനുസരിച്ച് ആ മനഷ്യന്റെ പ്രവൃത്തികള്‍ സജീവവും ചടുലവുമായിത്തീരും.

ഒരാള്‍ സ്വന്തത്തിന് വേണ്ടി പ്രവര്‍ത്തന നിരതനാവണമെങ്കിലും നിശ്ചിതമായ വ്യക്തിതാല്‍പര്യങ്ങള്‍ അയാളെ അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കണം.

ഒരാള്‍ക്ക്‌ തന്റെ മക്കളോടുള്ള സ്‌നേഹം ഒരു ഭ്രാന്തുപോലെ ആവേശിക്കുമ്പോഴാണ് ഒരാള്‍ തന്റെ സുഖസൗകര്യങ്ങളും വിശ്രമവുമെല്ലാം അവര്‍ക്കു വേണ്ടി മാത്രം തേടിപ്പിടിക്കാന്‍  തയാറാവുന്നത്. മക്കളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തില്‍ ഈ ലോകം മാത്രമല്ല പരലോകം വരെ അയാള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടായിരിക്കും.

No comments:

Post a Comment