Friday, 9 November 2012

മാറ്റമില്ലാത്ത അടിത്തറ.



മനുഷ്യസമൂഹത്തിന്‌ അവരുടെ ഐഹിക ജീവിതം സുഖകരമാകാനും പാരത്രികജീവിതം വിജയപ്രദമാകാനും ഉദ്ദേശിച്ചുകൊണ്ടാണ്‌ പ്രപഞ്ചനാഥനായ അല്ലാഹു ഖുര്‍ആന്‍  അവതരിപ്പിച്ചിട്ടുള്ളത്‌.



മനുഷ്യകരങ്ങളുടെ ഇടപെടലുകളോ മനുഷ്യചിന്തകളുടെ സ്വാധീനമോ ഇല്ലാത്ത ശുദ്ധമായ ‘വചനങ്ങള്‍ ’ അവകാശപ്പെടാവുന്ന ഏക ഗ്രന്ഥമാണ് ഖുര്‍ആന്‍ .


ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും ധര്മസംഹിത - ദീന്‍ - യായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്.


ഇസ്‌ലാം എന്നാല്‍ ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നാണ്‌ വിവക്ഷ.

അല്ലാഹുവുമായി  ബന്ധപ്പെട്ടുനില്‌ക്കുന്ന ആശയങ്ങളും ആരാധനകളും ( ചിന്തകളും , വിചാരങ്ങളും , ദൈനംദിന ജീവിത വ്യവഹാരങ്ങളും , ഉപജീവന മാര്‍ഗങ്ങളും ) പൂര്‍ണമായും സ്രഷ്‌ടാവിന്റെ  കലാമായ ഖുര്‍ആന്‍ന്റെ ഉപദേശങ്ങല്‍ക്കുള്ളിലായിരിക്കും .


ഖുര്‍ആനിലൂടെയല്ലാത്ത ദര്‍ശനങ്ങളും, തത്വസംഹിതകളും  മനുഷ്യചിന്തയുടെ ഫലങ്ങളോ മനുഷ്യകരങ്ങളുടെ ഇടപെടലുകളോ സ്വാധീനങ്ങളോ ഉള്ളവയാണ്‌.


മനുഷ്യന്‍ ദൈവവുമായി സുദൃഢവും സുഭദ്രവും സ്വച്ഛവുമായ ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കുകയെന്നത്‌ ഖുര്‍ആന്‍  മുഖ്യമായി കാണുന്നു.


അല്ലാഹുവിന്റെ തൃപ്‌തിയും പൊരുത്തവും നേടുകയെന്നത്‌ പരമപ്രധാനമായി മനസ്സിലാക്കി  ഏതു മനുഷ്യശ്രമങ്ങളുടെയും അധ്വാനങ്ങളുടെയും ആത്യന്തിക ലക്ഷ്യം ദൈവികതൃപ്‌തി നേടുക എന്നതായിരിക്കണം  ഉന്നതമായ ലക്ഷ്യങ്ങളില്‍ പ്രഥമമാകേണ്ടാതാണ്‌ .


ഖുര്‍ആന്‍ മനുഷ്യനോട്‌ ജീവിതത്തില്‍ നിര്‍വഹിക്കാനായി ഒട്ടേറെ കാര്യങ്ങള്‍ കല്‌പിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്‌. അവയില്‍ വ്യക്തിനിഷ്‌ഠവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളുണ്ട്‌. ആരാധനകളും അനുഷ്‌ഠാനങ്ങളും സ്വഭാവപരവുമായ കാര്യങ്ങളുണ്ട്‌. സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളുമുണ്ട്‌. ഇവയെല്ലാം ഭൗതികജീവിതത്തില്‍ വിവിധങ്ങളായ ഫലങ്ങളും നേട്ടങ്ങളും നല്‌കുന്നവയാണ്‌. ജീവിതത്തിന്റെ ഘടനയും സ്വഭാവവും നിര്‍ണയിക്കുന്നതിലും ദിശ നിര്‍ണയിക്കുന്നതിലും ഇവയ്‌ക്കെല്ലാം നിര്‍ണായകമായ പങ്കുണ്ട്‌. എന്നാല്‍, ആത്യന്തികമായി ഇവയുടെയെല്ലാം ലക്ഷ്യം ദൈവീകമായ തൃപ്‌തി കൈവരിക്കലാണ്‌. ദൈവീക തൃപ്‌തി നേടാനാകുന്നില്ലെങ്കില്‍ അന്തിമവിശകലനത്തില്‍ ഇവയെല്ലാം നിഷ്‌ഫലമാണെന്നാണ്‌ ഖുര്‍ആന്‍ തന്നെ  ഉണര്‍ത്തുന്നത് .


ഏകദൈവാരാധന മനുഷ്യന്റെ  മാറ്റമില്ലാത്ത അടിത്തറയാണ്‌.


മനുഷ്യന്റെ കര്‍മഫലം - രക്ഷാ ശിക്ഷകള്‍ - നിര്‍ണ്ണയിക്കുന്നതില്‍ അല്ലാഹുവിന്റെ  അവകാശാധികാരങ്ങളിലോ അവനു മാത്രം അവകാശപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങളിലോ അവനല്ലാതെ ആരെയും പങ്കാളികളാക്കിക്കൂടായെന്നതാണ്‌ അല്ലാഹുവിന്റെ ദിവ്യത്വം പൂര്‍ണമായും ബോധ്യപ്പെടുന്നതിനുള്ള ഏകമാര്‍ഗം .


അവനെ മാത്രം ആരാധിക്കുകയും വണങ്ങുകയും ചെയ്യുകയെന്നാല്‍  സര്‍വവും ദൈവത്തിന്‌ സമര്‍പ്പിച്ച്‌ പൂര്‍ണമായും അവനെ ആരാധിക്കുകയെന്നതാണ് .

ഖുര്‍ആന്റെ മാര്‍ഗദര്‍ശനമില്ലാതെ ജീവിതലക്ഷ്യം നിര്‍ണയിക്കുക മനുഷ്യന് സാധ്യമല്ല.

മനുഷ്യജീവിതം അടിസ്ഥാനപരമായി എന്തു ലക്ഷ്യംവെക്കുന്നുവെന്നതിനെക്കുറിച്ച്‌ കേവല ഭൗതികമായ കാഴ്‌ചപ്പാടില്‍ ഒന്നും പറയാനാകില്ല, ആകാശത്തു നിന്ന് വീണതുപോലിരിക്കും .


ലഭ്യമാകുന്ന ജീവിതകാലയളവില്‍ തിന്നും കുടിച്ചും സുഖിച്ചും കഴിഞ്ഞുകൂടുക എന്നതല്ലാതെ ജീവിതം എന്തിനുവേണ്ടി എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരമൊന്നും ഭൗതിക കാഴ്‌ചപ്പാടില്‍ ലഭ്യമല്ല.


പരലോക വിശ്വാസത്തിന്റെ അഭാവത്തില്‍ അവിശ്വാസികളുടെ ജീവിതനിലപാട്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‌ക്കാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.


ദൈവത്തെ പറ്റിയുള്ള - സ്വലാത്ത് ( നിസ്കാരം )- ചിന്തയും ബോധവുമില്ലാത്ത, ദൈവീക ആരാധന നിലനില്‌ക്കാത്ത ഒരു സമൂഹവും മനുഷ്യചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല.


ആരാധനാലയങ്ങളോ ദൈവീക ചിഹ്നങ്ങളോ ഇല്ലാത്ത ഒരു സമൂഹവും എവിടെയും കഴിഞ്ഞുപോയിട്ടില്ല.


ദൈവബോധം നഷ്‌ടപ്പെട്ടാല്‍ - സ്വലാത്ത് ( നിസ്കാരം )- മനുഷ്യന്‍ എല്ലാം നഷ്‌ടപ്പെട്ടവനെപ്പോലെയായി. അല്ലാഹുവിനെ വിസ്‌മരിച്ചവന്‍ സ്വന്തത്തെത്തന്നെ വിസ്‌മരിച്ചവനെപ്പോലെയാണെന്നാണ്‌.


ദൈവബോധം - സ്വലാത്ത് ( നിസ്കാരം )- അവന്റെ മനസ്സിന്റെ ദാഹം ശമിപ്പിച്ചിരുന്നു.

ദൈവബോധമാണ്‌ - സ്വലാത്ത് ( നിസ്കാരം )-  മനുഷ്യന്‌ ജീവിതത്തിലുടനീളം സ്വസ്ഥതയും സമാധാനവും പകരുന്നത്‌. ദൈവിക ബോധത്തിന്റെ - സ്വലാത്ത് ( നിസ്കാരം )-  അഭാവം മനുഷ്യനെ അസ്വസ്ഥനും അത്താണിയില്ലാത്തവനുമാക്കി മാറ്റുന്നു.



ദൈവബോധത്തിന്റെ - സ്വലാത്ത് ( നിസ്കാരം )-  ഫലമായാണ്‌ ജീവിതം പ്രതിസന്ധികളില്‍ ഉലഞ്ഞുപോകാതെ പിടിച്ചുനിര്‍ത്താനും ജീവിതനൗക ധൈര്യസമേതം മുന്നോട്ടു നയിക്കാനും മനുഷ്യന്‍ പ്രാപ്‌തനാകുന്നത്‌.


വിവിധങ്ങളായ ആശ്രയകേന്ദ്രങ്ങള്‍ മനുഷ്യമനസ്സില്‍ അസ്വസ്ഥത സൃഷ്‌ടിക്കുകയും കര്മങ്ങളിലൂടെ  ലഭിക്കേണ്ട മനസ്സമാധാനം നഷ്‌ടപ്പെടുത്തിക്കളയുകയും ചെയ്യുന്നു.


വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുള്ള ആരാധ്യര്‍ മനുഷ്യന്‌ ശരിയായ ജീവിതപാത കാണിക്കുന്നവരല്ല.


ആര്‍ അല്ലാഹുവെ മുറുകെ പിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ആന്‍ ).


വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ? അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. (ഖുര്‍ആന്‍ )

ഏതെങ്കിലും വ്യക്തിയുടെയോ ഒരുകൂട്ടം വ്യക്തികളുടെയോ ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന്റെയോ ചിന്തയുടെയോ ഗവേഷണത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്നതല്ല ഖുര്‍ആന്‍ .


ഒന്നോ ഒന്നിലധികമോ വ്യക്തികളുടെ ചിന്തയുടെയോ മസ്‌തിഷ്‌ക വ്യാപാരത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്ന പ്രസ്ഥാനങ്ങളും ദര്‍ശനങ്ങളും കാലങ്ങള്‍ കഴിയുംതോറും ക്ഷയിച്ചുകൊണ്ടിരിക്കും ,


മനുഷ്യനാല്‍ തന്നെ രൂപപ്പെട്ടുവന്ന മതചിന്തകള്‍. ദൈവികമായ അടിത്തറയോ ദൈവപ്രോക്ത സന്ദേശങ്ങളോ ആയിരിക്കില്ല അതിന്റെ അടിസ്ഥാനം. ഏതെങ്കിലും വ്യക്തികള്‍ രൂപംനല്‌കിയ ചിന്തകളായിരിക്കും അത്‌. പിന്നീടത്‌ അവരുടെ പേരിലുള്ള കേവല മതമായി മാറുന്നു.


മനുഷ്യകരങ്ങളാല്‍ വികൃതമാക്കപ്പെട്ട ദൈവിക മതങ്ങള്‍. ഇവയുടെ അടിസ്ഥാനം ദൈവികവും ദിവ്യവെളിപാടുകളും അവകാശപ്പെടുമെങ്കിലും , പ്രാധനവും പ്രധമവുമായി കണക്കാക്കുന്നത് കുറെ ആചാരങ്ങളും , അനുഷ്ടാനങ്ങളും, മന്ത്രങ്ങളും, സ്ത്രോത്രങ്ങളും, ദാനങ്ങളും, തീര്‍ത്ഥയാത്രകളും അടങ്ങിയ  വികലവും വികൃതവുമാക്കപ്പെട്ട ചില പ്രകടനങ്ങളാണ്.

ഏതെങ്കിലും മത-പൗരോഹിത്യ സഭക്കോ മതപണ്ഡിതനോ ഖുര്‍ആന്‍ പറയുന്ന  കാര്യങ്ങളില്‍ എന്തെങ്കിലും ചേര്‍ക്കാനോ അതില്‍ നിന്ന്‌ ചുരുക്കാനോ ക്രമം തെറ്റിക്കാനോ യാതൊരവകാശവും അധികാരവും ഒരു മനുഷ്യനും നല്‌കുന്നില്ല.


ഖുര്‍ആനിലെ ഓരോ വാക്കും ദൈവികം തന്നെ. അതായത് ( ദൈവത്തിലേക്ക് എത്തിക്കുന്ന വചനങ്ങള്‍ എന്നതാണ് ദൈവീക വചനങ്ങള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് ) “തീര്‍ച്ചയായും നാമാണ്‌ ആ ഉത്‌ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. ( ഖുര്‍ആന്‍ )

“നമ്മുടെ ഈ മത കാര്യത്തില്‍-ഖുര്‍ആനില്‍ - ആരെങ്കിലും പുതുതായി വല്ലതും ചേര്‍ത്താല്‍ അവ തള്ളപ്പെടേണ്ടതാണ്‌ ” ( ഖുര്‍ആന്‍ )

No comments:

Post a Comment