Saturday, 3 November 2012

ദൈവബോധമുള്ളവര്.



ആരാധനകള് ദൈവസാമീപ്യം അനുഭവിക്കുന്നതിന്‌ അല്ലാഹു  നിഷ്‌കര്‍ഷിച്ച കര്‍മമാണ്‌.


ഖുര്‍ആന്‍  മനുഷ്യനെ തന്റെ ഉണ്മയെയും പ്രപഞ്ചത്തില്‍ തനിക്ക്‌ ദൈവം അനുവദിച്ചുതന്ന പദവിയെയും കുറിച്ച്‌ സദാബോധമുള്ളവനാക്കുകയും സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലെ ബന്ധം ബോധ്യപ്പെടുത്തുന്നു .


വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സദാചാരബദ്ധത ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ ഭദ്രതയും വികാസവും ഉറപ്പുവരുത്താനാവശ്യമായ മുന്നുപാധിയാണ്‌ ഖുര്‍ആന്‍ .


ദൈവത്തെയും സൃഷ്‌ടിസങ്കല്‌പത്തെയും ഒഴിച്ച്‌ നിര്‍ത്തി പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന തത്ത്വശാസ്‌ത്രങ്ങള്‍വരെ സദാചാരത്തെയും ധാര്‍മികതയെയും നീതിയെയും കുറിച്ച്‌ ചിന്തിക്കാന്‍ നിര്‍ബന്ധിതമായത്‌ വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സദാചാരബദ്ധത ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ ഭദ്രതയും വികാസവും ഉറപ്പുവരുത്തേണ്ട തുകൊണ്ടാണ്‌.


ദീന്‍ പ്രയാസം അനുഭവിക്കുന്നേയില്ലെന്ന്‌ മാത്രമല്ല. വളരെ ലളിതമായി, ഏറ്റവും താഴ്‌ന്ന പടിയിലുള്ള ബോധതലത്തെപ്പോലും സംതൃപ്‌തമാക്കുന്ന വിധം ഖുര്‍ആന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.


സദാചാരബദ്ധത മനസ്സിനെയും ജീവിതത്തെയും സ്‌ഫുടം ചെയ്‌തെടുക്കാനും മനുഷ്യനെ വളര്‍ത്താനുമുള്ള മാര്‍ഗമാണ്‌ ഖുര്‍ആനിനെ വഴികാട്ടിയായി സ്വീകരിക്കുന്നതിലൂടെ സാധ്യമാകുന്നത് .



ഖുര്‍ആനിനെ യഥാവിധി മനസ്സിലാക്കുന്നതിലൂടെ  മനുഷ്യനെ കര്‍മനിരതനും ജിജ്ഞാസുവും വിനിയാന്വിതനും ആത്മാഭിമാനമുള്ളവനും കര്‍ത്തവ്യബോധമുള്ളവനും ത്യാഗബുദ്ധിയുള്ളവനുമാക്കുന്നു.


ഒരു വിശ്വാസിക്ക്‌ പ്രപഞ്ചം, അതിന്റെ ഉല്‌പത്തിയും ഘടനയും, താനും പ്രപഞ്ചവുമായുള്ള ബന്ധം, താനും മനുഷ്യസമൂഹവും ഇതരജൈവ-അജൈവ സൃഷ്‌ടികളും തമ്മിലെ ബന്ധം, പ്രപഞ്ചത്തിലെ തന്റെ പദവി മുതലായവയൊന്നും ഒഴിവുസമയങ്ങളിലെ ബുദ്ധിവ്യായാമത്തിനുള്ള ഉപാധികളല്ല. മറിച്ച്‌ ഈ ചോദ്യങ്ങളുടെ ശരിയുത്തരം സദാ തന്റെ കൂടെ ചരിക്കുന്ന അനുഭവമാണ്‌.



ദൃടബോധ്യം വന്ന വ്യക്തിയുടെ കാഴ്ച ഒരാള്‍ക്ക്‌ കാണാനും കേള്‍ക്കാനും തൊട്ടറിയാനും സാധിക്കുന്ന വസ്‌തുനിഷ്‌ഠമായ അനുഭവം. വിശ്വാസി ഭൂമിയില്‍ നടക്കുന്നത്‌ കാണുമ്പോള്‍, സംസാരിക്കുന്നത്‌ കേള്‍ക്കുമ്പോള്‍, സമൂഹവുമായി ഇടപഴകുമ്പോള്‍ എല്ലാം പ്രകടമാകുന്ന യാഥാര്‍ഥ്യം. ഓരോ നിമിഷവും മനുഷ്യനെ ബന്ധനങ്ങളില്‍ തളച്ചിടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന യാന്ത്രികതയുടെ, കളിമണ്ണിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ സ്വാതന്ത്ര്യത്തിന്റെ സന്തോഷം വിശ്വാസിയുടെ മുഖത്ത്‌ ദര്‍ശിക്കാന്‍ സാധിക്കുന്നത്‌ അല്ലാഹു നിശ്ചയിച്ചു നല്‍കിയ നമസ്കാരം നിലനിര്‍ത്തുന്നതിന്റെ മൂര്‍ത്തഫലങ്ങളിലാണ്‌.


നമുക്ക്‌ സ്വീകാര്യമല്ലാത്ത വിധം വിപ്ലവാത്മകമായി മനുഷ്യമനസ്സിന്റെ പ്രകൃതം മാറുകയില്ലെങ്കില്‍ മനുഷ്യനെക്കുറിച്ച്‌ അല്ലാഹു പറഞ്ഞത്‌ എന്നും സത്യമായിരിക്കും.




മനുഷ്യമനസ്സിന്റെ ഏറ്റവും ആന്തരികമായ അനുഭവസിദ്ധിപോലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സാമൂഹ്യ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത്‌ കൊണ്ടുതന്നെ  ഏറ്റവും സംതൃപ്‌തമായ ബന്ധം മനസ്സിന്‌ പുലര്‍ത്തുവാന്‍ സാധിക്കുക അതിന്‌ സ്വീകാര്യമായ ഒരാദര്‍ശലോകത്തില്‍ മാത്രമാണ്‌. അതായത്‌ സ്വന്തം ജീവിതത്തെ നിയന്ത്രിക്കുകയും തന്നെ സദാ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സാമീപ്യം  അനുഭവിക്കുമ്പോള്‍ മാത്രമാകുന്നു മനുഷ്യമനസ്സ്‌ ഏറ്റവും സംതൃപ്‌തമാകുന്നത്‌.

യാഥാര്‍ഥ്യത്തിന്റെ അന്തിമഫലമാകുന്നു ഖുര്‍ആനിലേക്കുള്ള  അന്തഃപ്രേരണ.



ദൈവത്തെ കുറിച്ച് ഒരു ചെറുബോധമെങ്കിലും തുടര്‍ച്ചയായോ ഇടയ്‌ക്കിടക്കോ ഏതാണ്ട്‌ എല്ലാ മനുഷ്യരും തങ്ങളുടെ നെഞ്ചുകളില്‍ പേറി നടക്കുന്നുണ്ട്‌. ഈ ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന ബഹിഷ്‌കൃതന്‍ പോലും ഉത്തുംഗമായ ഈ അനുഭൂതിയുടെ മുമ്പില്‍ തന്റെ ജീവിതത്തെ തികച്ചും അര്‍ഥവത്തും പ്രസക്തവുമായി കാണും. ബാഹ്യലോകവുമായുള്ള ബന്ധം താറുമാറാകുകയും നാം ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ ഇത്തരം ആന്തരികമായ ഒരഭയകേന്ദ്രമില്ലായിരുന്നുവെങ്കില്‍ നമ്മില്‍ ബഹുഭൂരിഭാഗത്തിനും അത്‌ കൊടും ഭീതിയുടെ അഗാധഗര്‍ത്തമാകുമായിരുന്നു.



തന്റെ ജീവിതത്തിലെ എല്ലാം വീക്ഷിക്കപ്പെടുന്നുണ്ട്‌ എന്ന ബോധം മനുഷ്യമനസ്സുകളില്‍ സ്ഥലം പിടിച്ചിരിക്കുന്നത്‌ വിവിധ അനുപാതത്തിലായിരിക്കും. ചില മനുഷ്യര്‍ക്ക്‌ ബോധമനസ്സിന്റെ അവിഭാജ്യ ഘടകമാണിത്‌. മറ്റുചിലര്‍ക്ക്‌ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഈ ബോധം തീക്ഷ്‌ണമായി അനുഭവപ്പെടുന്നവരാകുന്നു ദൈവബോധമുള്ളവര്‍.


തങ്ങള്‍ക്ക്‌ ആദര്‍ശബോധമൊന്നുമില്ലെന്ന്‌ പറയുന്നവര്‍ യഥാര്‍ഥത്തില്‍ സ്വയം വഞ്ചിതരാകുകയാണ്‌ ചെയ്യുന്നത്‌. യഥാര്‍ഥത്തില്‍ അവര്‍ക്കും ഈ ബോധം ചെറിയ തോതിലെങ്കിലും ഉണ്ടാവാതെ തരമില്ല. പക്ഷെ അവര്‍ അറിയുന്നില്ല .

No comments:

Post a Comment