Sunday, 4 November 2012

ഖുര്ആന് നല്‌കുന്ന താക്കീത്.



അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം കേവല  മതവിശ്വാസികള്‍ എന്ന് പറയുന്നവരുടെ ലോകത്ത്‌ വിപുലമാണ്‌.


ഖുര്‍ആന്‍ നല്‌കുന്ന താക്കീത്‌ ഇതാണ് : `പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌. എന്തുകൊണ്ടെന്നാല്‍ ;
കേവലം ആചാരങ്ങളും അനുഷ്ടാനങ്ങളും മന്ത്രങ്ങളും പൂര്‍വീകരില്‍നിന്നു കടമെടുക്കുന്നത് ദൈവവിശ്വാസിയുടെ ആദര്‍ശത്തിന് മതിയാകുകയില്ല , മറിച്ചു ദൈവവിശ്വാസത്തില്‍ അടിയുറച്ച ആധര്‍ഷമാണെങ്കില്‍ അവന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും മന്ത്രങ്ങളും അവന് ഏറ്റവും സുന്ദരമായ അലങ്കാരങ്ങലാണ് .



ഖുര്‍ആന്റെ നിയമങ്ങളെ വിസ്‌മരിച്ച്‌ ഏത്‌ നീചമായ ആചാരങ്ങളെയും അനുകരിക്കുന്നതാണ്‌ വ്യതിയാനങ്ങളുടെ കാരണമെന്ന്‌ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു : ``അത്‌ അവരുടെ വായ കൊണ്ടുള്ള വര്‍ത്തമാനം മാത്രം. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. ( ഖുര്‍ആന്‍ )



ആത്മീയ മോക്ഷത്തിന്‌ നിദാനമാകുന്നു ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം എന്ന അബദ്ധ മിഥ്യാധാരണ  സ്ഥാപിതമാകേണ്ടതിന്‌ പ്രാമാണിക പിന്‍ബലം ഇല്ലതന്നെ. ഒരു വ്യക്തിയുടെയോ , ഗോത്രത്തിന്റെയോ , സമൂഹത്തിന്റെയോ , രാഷ്ട്രത്തിന്ടെയോ , ആചാരങ്ങളും അനുഷ്ടാനങ്ങളും അവരുടെ തിരിച്ചറിയുന്നതിനുള്ള അലങ്കാരചിന്നങ്ങലാണ് . മിത്തുകളിലും സങ്കല്‌പങ്ങളിലും അധിഷ്‌ഠിതമാകേണ്ടതല്ല ഇത്തരം മേഖലകള്‍.


ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും മന്ത്രങ്ങളുടെയും എല്ലാം  ആധികാരികതയും പ്രാമാണികതയുമെല്ലാം ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. ജീവിത സന്ദേശങ്ങളുടെ  ആധികാരിക സ്രോതസ്സ്‌ അതത്‌ മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അപൗരുഷേയങ്ങളെന്നവകാശപ്പെടുന്ന വേദഗ്രന്ഥങ്ങളാണ്‌.


ഒരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അത്‌ സംബന്ധിച്ച്‌ വേദങ്ങളോ പ്രവാചകരോ പ്രതിപാദിച്ചിരിക്കണം. അല്ലാത്ത പക്ഷം അത്‌ പില്‍ക്കാലത്ത്‌ കടന്നുവന്ന അനാചാരങ്ങളാണെന്ന്‌ മനസ്സിലാക്കാം.

No comments:

Post a Comment