മനുഷ്യന്
മനുഷ്യന് തന്നെ വിധേയമാവുക, മനുഷ്യനിര്‍മിത നിയമാവലികള്‍ അനുസരിക്കുക, അതിനെ മതമായി
അംഗീകരിക്കേണ്ടിവരിക എന്നത് ഏറെ അധസ്ഥിതി മനുഷ്യന് നല്‍കുന്ന കാര്യമാണ്.
തന്റെ
സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുകവഴി മനുഷ്യനിര്‍മിത നിയമാവലികള്‍
അനുസരിക്കുക എന്നതില്‍നിന്നു മുക്തമാവുകയും അതിലേറെ മനസ്സംതൃപ്‌തിയും ഒരുപോലെ
അനുഭവിക്കാന്‍ സാധിക്കുന്നു.
മനുഷ്യചിന്ത
രൂപംനല്‍കുന്ന ആശയങ്ങള്‍ അപക്വവും കാലദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് പരിമിതവുമായിരിക്കും.
ശൈശവത്തിലോ
യുവത്വത്തിലോ ഉള്ള ചിന്തകളും കാഴ്‌ചപ്പാടുകളും വാര്‍ധക്യത്തില്‍ അപക്വമായിതോന്നുന്നു.
ചില പ്രത്യേക ദേശത്തോ ജനതയിലോ നിലനില്‍ക്കുന്ന ചിന്തകള്‍ അന്യരെ സംബന്ധിച്ച് അസ്വീകാര്യമായി
മാറുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന കാഴ്‌ചപ്പാടുകള്‍ പ്രസ്‌തുത
സാഹചര്യം മാറുമ്പോള്‍ അസ്വീകാര്യമായി മാറുന്നു.
മനുഷ്യന്‍
വിവിധങ്ങളായ ചാപല്യങ്ങള്‍ക്ക് വിധേയനാണ്. ഈ ചപലതകളെല്ലാം അവന്‍ ആവിഷ്‌കരിക്കുന്ന
ചിന്തകളെയും സ്വാധീനിക്കുന്നു. ഫലത്തില്‍, മനുഷ്യനന്മക്ക് പകരം തിന്മയായിരിക്കും ഇത്
സമ്മാനിക്കുന്നത്.
അല്ലാഹുവില്‍നിന്നുള്ള
യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്‌ടത്തെ പിന്തുടരുന്നവരെക്കാള്‍ വഴിപിഴച്ചവന്‍
ആരുണ്ട്. ( ഖുര്‍ആന്‍ )
അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്
സമ്പൂര്‍ണതയും ലാളിത്യവും പ്രകൃതിയോടുള്ള ഇണക്കവുമുണ്ടായിരിക്കും. അതിനാല്‍ തന്നെ അവ
അയത്‌നലളിതമായി ജീവിതത്തിലുടനീളം കൊണ്ടുനടക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ
പ്രത്യകിച്ചു കേരളത്തിലെ
പൗരോഹിത്യം ഒരു പുതിയ വഴിത്തിരിവിലാണ്. മണ്‍മറഞ്ഞ
അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയ്‌ക്ക് അചാരങ്ങളുടെ പരിവേഷം നല്‌കുകയും
ചെയ്യുന്ന പൗരോഹിത്യം ജാഹിലിയ്യ കാലത്തുണ്ടായിരുന്ന മതമേലധ്യക്ഷന്മാരെപ്പോലും
കടത്തിവെട്ടുന്നുണ്ട്.
ചടങ്ങുകളില്‍
പുരോഹിതന്‍ ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവര്‍ത്തിയാണ്.
പൗരോഹിത്യത്തിനു
സ്വന്തമായ വേഷവും വ്യക്തിത്വവുമുണ്ട്. അടിച്ചേല്‌പിച്ച സ്ഥാനവസ്‌ത്രം പൗരോഹിത്യത്തിന്റെ
ഒരു മുദ്രയാണ്.
പൗരോഹിത്യം
(റഹ്‌ബാനിയ്യത്ത്) ഇല്ല എന്നതാണ് വസ്തുത . പൗരോഹിത്യത്തിന്റെ ചേഷ്‌ടകള്‍ മുഴുവന്‍
കടന്നുകൂടിയത് ക്രൈസ്‌തവരില്‍ നിന്നാണ്.
ജീവിതത്തില്‍
സ്വത്വപരമായ പ്രതിസന്ധി നേരിടുന്ന മതസമൂഹത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍വഹമായ ഭാരങ്ങള്‍
വഹിപ്പിക്കുന്ന കുറ്റകരമായ പണിയാണ് പൗരോഹിത്യം ചെയ്യുന്നത്.
കേരളത്തില്‍
പൗരോഹിത്യത്തിന്റെ ആള്‍രൂപമായ ആളുകളില്‍ പല വിശ്വാസങ്ങളും സംസ്‌കാരങ്ങളും ക്രൈസ്‌തവ
ആചാരങ്ങളില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. ബാഹ്യമായി നോക്കിയാല്‍ അവരുടെ വേഷം
തന്നെ ഒരു പാതിരിയുടേതാണ്.
തുണിയും
ഷര്‍ട്ടുമിടുന്ന മലയാളി വേഷത്തിനു പകരം പുരോഹിതന്‍മാര്‍ ളോഹയെപ്പോലുള്ള, കണ്ടാല്‍
നീളക്കുപ്പായമാണെന്നു തോന്നിപ്പിക്കുന്ന കുപ്പായമണിഞ്ഞാണ് സാധാരണ നടന്നുകാണുന്നത്.
സ്വത്വബോധത്തെയും
വ്യക്തിത്വത്തെയും ദീര്‍ഘകാലമായി വെല്ലുവിളിക്കുന്ന പുരോഹിതന്മാര്‍ മനുഷ്യദൈവത്തെപ്പോലെ
ആജ്ഞാപിക്കുകയും ആഹ്വാനംനല്‌കുകയും ചെയ്യുന്നു. പൗരോഹിത്യത്തിന്റെ ഏറ്റവും വലിയ സ്വഭാവം,
അത് ഖുര്‍ആന്റെ നിയമങ്ങളും പ്രവാചക ജീവിതവും ആധാരമാക്കുന്നില്ല എന്നതാണ്.
അവര്‍ ദീനിനും ദീനിന്റെ നിയമങ്ങള്‍ക്കും പുതിയ അര്‍ഥങ്ങള്‍ നല്‌കുകയാണ് പതിവ്.
സ്വേച്ഛാപരമായി മതത്തിന് നൂതന അര്‍ഥം നല്‌കി തങ്ങള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തവരാണെന്ന്
ആദ്യമേ സ്ഥാപിച്ച് അപ്രമാദിത്വം കൈയിലെടുക്കുകയാണ് പൗരോഹിത്യത്തിന്റെ ശീലം.
അല്ലാഹുവിന്റെ
പേരില്‍ കള്ളംപറയുക എന്ന മഹാപാതകം പരസ്യമായി നിര്‍വഹിക്കുന്നവര്‍
പുരോഹിതന്മാരാണ് .
അല്ലാഹുവിന്റെ
പേരില്‍ കളവ് പറയുകയും ലക്ഷക്കണക്കിന് പ്രവാചകന്മാര്‍ പ്രബോധനം ചെയ്‌ത ഇസ്‌ലാമിന്റെ
അടിവേരിന് കത്തിവെക്കുകയും ചെയ്യുന്ന പുരോഹിതര്‍ അല്ലാഹുവിനെ
കണ്ടുമുട്ടുന്നതിനെ കുറിച്ചു ആശയപരമായോ താത്വികമായോ ഒന്നും പറയാനില്ല.
Its naked true
ReplyDelete