Wednesday, 21 November 2012

ശരീഅത്തും ഹഖീഖത്തും.



നിങ്ങള്‍ക്ക് ദീന്‍ അഥവാ ജീവിത വ്യവസ്ഥ  പഠിപ്പിച്ചുതരാനാണ്ഖുര്‍ആന്‍ ഇന്നും നിലനില്‍ക്കുന്നത്  തിരുമേനി(സ്വ)യുടെ ജീവിതം  അതിനു തെളിവാണ്. ഈമാന്‍, ഇഹ്‌സാന്‍, ഇസ്‌ലാം എന്നിവയാണവ.
ഇവയില്‍ ഈമാന്‍ എന്ന ഘടകമാണ്. ഹൃദയത്തിലുണ്ടാകേണ്ട വിശ്വാസങ്ങളുടെ വശമാണിത്. അല്ലാഹു, അവന്റെ മലക്കുകള്‍, കിതാബുകള്‍, ദൂതന്മാര്‍ എന്നിവയെയും അന്ത്യനാളിനെയും വിധിയെയും കുറിച്ച വിശ്വാസമാണിത്, അടിയുറച്ച ഈ വിശ്വാസത്തെയാണ് തൌഹീദ് എന്ന് പറയുന്നത് . രണ്ടാമത്തേത്, ഇഹ്‌സാന്‍ എന്ന ഘടകം. ഹൃദയപരവും മാനസികവുമായ വശമാണിത്. നീ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്നതുപോലെ അവനെ ആരാധിക്കലാണ് ഇഹ്‌സാന്‍; നീ അവനെ കാണുന്നില്ലെങ്കില്‍ തന്നെ അവന്‍ നിന്നെ കാണുന്നുണ്ട്. ഈ അവസ്ഥയില്‍ നിന്നുത്ഭൂതമാകുന്ന സ്ഥിതിഗതികളും വിഭാവനാപരമായ ആസ്വാദനങ്ങളും ജ്ഞാനാത്മകമായ പദവികളും ദാനാത്മകമായ പരിജ്ഞാനങ്ങളുമൊക്കെ ഇഹ്‌സാനിലുള്‍പ്പെടുന്നു. പണ്ഡിതന്മാര്‍ ഇതിനെ ഹഖീഖത്ത് എന്നാണ് വിളിക്കുന്നത്. മൂന്നാമത്തേതാണ് ഇസ്‌ലാം എന്നത് കാര്‍മിക വശങ്ങളാണ്. ആരാധനകള്‍, ഇടപാടുകള്‍, മറ്റു കര്‍മപരമായ കാര്യങ്ങള്‍. ശാരീരികമായ ബാഹ്യാവയവങ്ങള്‍ കൊണ്ടാണവ നിര്‍വഹിക്കുക. പണ്ഡിതന്മാര്‍ ഇതിനെ ശരീഅത്ത് എന്നാണ് വിളിക്കുന്നത്.


ശരീഅത്തും - ഇസ്ലാം - ഹഖീഖത്തും - ഇഹ്സാന്‍ - തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി നമുക്ക് നമസ്‌കാരം ഒരു ഉദാഹരണമായെടുക്കാം. നമസ്‌കരിക്കുമ്പോള്‍ ശര്‍ഥുകളും ഫര്‍ളുകളും മുറുകെ പിടിക്കല്‍, പ്രത്യക്ഷ കര്‍മങ്ങളും ചലനങ്ങളും നിര്‍വഹിക്കല്‍ തുടങ്ങി കര്‍മശാസ്ത്രാപണ്ഡിതന്മാര്‍ വിശദീകരിച്ച കാര്യങ്ങള്‍ നിര്‍വഹിക്കല്‍ ശരീഅത്തിന്റെ (ഇസ്ലാം) വശമാണ് പ്രതിനിധീകരിക്കുന്നത്; അത് നമസ്‌കാരത്തിന്റെ ശരീരമാണ് ( ബാഹ്യമായ പ്രകടനങ്ങളാണ് ). എന്നാല്‍, നമസ്‌കാരത്തിലുടനീളം അല്ലാഹുവിനോടൊപ്പം ഹൃദയസാന്നിധ്യമുണ്ടായിരിക്കല്‍ ഹഖീഖത്തിന്റെ ( ഇഹ്സാനിന്റെ ) ഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതത്രേ നമസ്‌കാരത്തിന്റെ ആത്മാവ്.
അപ്പോള്‍ നമസ്‌കാരത്തില്‍ ശരീരം കൊണ്ട് നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ അതിന്റെ ദേഹവും ഭയഭക്തി ദേഹിയുമാകുന്നു. ദേഹിയില്ലാത്ത ദേഹം കൊണ്ട് എന്ത് ഗുണമാണുള്ളത്? ആത്മാവിന് നിലകൊള്ളാന്‍ ഒരു ശരീരം വേണമെന്നതുപോലെ, ശരീരത്തിന് അതില്‍ നിലകൊള്ളാനായി ഒരാത്മാവും അനിവാര്യമാണ്. അതുകൊണ്ടത്രേ ‘നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുക’(1) എന്ന് അല്ലാഹു കല്‍പിച്ചത്. അഖീമൂ (നിലനിറുത്തുക) എന്ന് കല്‍പിച്ച പ്രക്രിയ നിര്‍വഹിക്കുവാന്‍ ശരീരവും ആത്മാവും ഉണ്ടായിരിക്കണം. അതിനാലാണ് ‘നിങ്ങള്‍ നമസ്‌കാരം ഉണ്ടാക്കുക’ എന്ന് പറയാതിരുന്നത്. ഇതുപോലെത്തന്നെയാണ് നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ ഓരോ പ്രവര്‍ത്തനങ്ങളും ( അദ്ധ്യാപകന്‍ , വിദ്ധ്യാര്‍ത്തി , മുതലാളി, തൊഴിലാളി , നേതാവ് , അനുയായി , ഭാരണാധിപന്‍ , ഭരണീയന്‍ മുതലായ ഏതു മേഖലകളിലും ) മേല്പറഞ്ഞ നമസ്കാരത്തിന്റെ സാധൂകരണത്തിന് ആവശ്യമായ നടപടിക്രമങ്ങള്‍ എന്തൊക്കെയാണോ അവയെല്ലാം സ്വജീവിത പ്രവര്ത്തനങ്ങളിലും അനിവാര്യമാണ് , എന്നാല്‍ മാത്രമേ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാവുകയുള്ളൂ.

പരിപൂര്‍ണനായ ഒരു സത്യവിശ്വാസി ശരീഅത്തും ഹഖീഖത്തും ( ഇഹ്സാനും ഇസ്ലാമും ) സമന്വയിപ്പിക്കുന്നവനാണ്. ഈയൊരു നിലപാടിലേക്കാണ് ഖുര്‍ആന്‍  ജനങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്നത്. തിരുനബി(സ്വ)യുടെയും സമാദരണീയരായ സ്വഹാബത്തിന്റെയും പാത ഇന്നും തങ്കലിപികളാല്‍ രേഖപ്പെടുത്തി പണ്ഡിതന്മാര്‍ സൂക്ഷിച്ചിട്ടുണ്ട് വരും തലമുറകള്‍ക്ക് ഖുര്‍ആന്‍ മാര്‍ഗ്ഗദര്‍ശനമാകുന്നതിനു വേണ്ടി . ഉന്നതമായ  ഈ അവസ്ഥയിലേക്കും പൂര്‍ണമായ ഈമാനിലേക്കും എത്തിച്ചേരുന്നതിന് ഖുര്‍ആന്‍ അറിയേണ്ടത് അനിവാര്യമാണ്. അതായത് കേവലം പാരായണം ചെയ്യാനുള്ളതിനു മാത്രമുള്ളതല്ല എന്ന് തിരിച്ചറിവുള്ള എലാ ഓരോ വ്യക്തികളും അറിയല്‍ നിര്‍ബന്ധം തന്നെയാണ് . മറിച്ചു സ്വജീവിത മേഖലകളില്‍ പ്രയോഗ വല്കരിക്കാനുള്ളതാണ് .

മനസ്സുമായുള്ള ധര്‍മസമരവും അതിന്റെ ന്യൂനവിശേഷണങ്ങളില്‍ നിന്ന് പൂര്‍ണവിശേഷണങ്ങളിലേക്ക് ഉയര്‍ത്തലും, മാര്‍ഗദര്‍ശികളുടെ സാന്നിധ്യത്തോടെ സമഗ്രതയുടെ പദവികളിലേക്ക് ആരോഹണം ചെയ്യലുമാണ് ദൃഡവിശ്വാസം (യഖ്‌ഈന്‍) . അതായത് ദൃഡവിശ്വാസം ഈമാനില്‍  നിന്ന് ഇഹ്സാനിലേക്ക്  കൊണ്ടെത്തിക്കുന്ന പാലമാണ് അത്.

ഈമാന്‍, ഇഹ്‌സാന്‍, ഇസ്‌ലാം, ഈ മൂന്ന് കാര്യങ്ങളും പരസ്പര പൂരകങ്ങളും വ്യവസ്ഥാപിതവുമാണ്. അപ്പോള്‍ ഒരു വ്യക്തി ഒന്നാമത്തേത് മുറുകെ പിടിക്കുകയാണെങ്കില്‍ രണ്ടാമത്തേതില്‍ പ്രവേശിക്കുന്നതും മൂന്നാമത്തേതില്‍ എത്തിച്ചേരുന്നതുമാണ്. അവക്കിടയില്‍ സംഘട്ടനമോ ഭിന്നതയോ ഇല്ല.

ഖുര്‍ആനിന്റെ വിധിവിലക്കുകളോട്  വിപരീതമാകുന്ന ഏത് ഇസ്ലാമും (ശരീഅത്ത് ) കപടഭക്തി(സന്‍ദഖ)യാകുന്നു. ഖുര്‍ആന്‍  കൂടാതെയുള്ള അധ്യാത്മ ശാസ്ത്രമില്ല-കാരണം ഖുര്‍ആനില്‍  നിന്നു മാത്രമേ അല്ലാഹുവിന്റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകൂ.

സത്യവിശ്വാസം കൂടാതെയുള്ള ഇഹ്സാനും , ഇസ്ലാമും ഇല്ല. കാരണം ഒന്ന് ശരിയാകാതെ മറ്റേതിന് സാധുതയില്ല.

വിശ്വാസവും , വിശ്വാസിയുടെ ഏതു പ്രവര്‍ത്തനങ്ങളും  എല്ലാം പരസ്പരം പൂരകങ്ങളും വ്യവസ്ഥാപിതവുമാണ്. ആത്മാവും ശരീരവും എന്ന പോലെയാണവ. ഒരു ശരീരത്തിലേ ആത്മാവിന് നിലനില്‍പുണ്ടാകൂ; ശരീരത്തിന് ജീവനുണ്ടാകണമെങ്കില്‍ ആത്മാവു വേണംതാനും. ഇക്കാര്യം  നന്നായി മനസ്സിലാക്കണം.

ഖുര്‍ആന്‍  പഠിക്കാതെ ‘മുസ്ലിമാവുക ’ വഴി ശരീഅത്തിന്റെ വിധിവിലക്കുകളെയും തദനുസൃതമായ പ്രവൃത്തികളെയും അവന്‍ ഉപേക്ഷിച്ചുവിടുകയും അതിന്റെ തത്ത്വങ്ങളെയും അവയെക്കുറിച്ച ചിന്തയെയും ശിഥിലമാക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാവുക . മനുഷ്യന്‍ സര്‍വ്വ കാര്യങ്ങളിലും നിര്‍ബന്ധിതനാണെന്നും ഒരു കാര്യത്തിലും യാതൊരു വിധ സ്വാതന്ത്ര്യവും വ്യക്തിക്കില്ലെന്നുമായിരിക്കും അവന്റെ വാദം. അങ്ങനെ വരുമ്പോള്‍ കവി പറഞ്ഞതുപോലെയാകും മനുഷ്യന്റെ സ്ഥിതി: (അവനെ കൈകള്‍ പിന്നിലേക്കു ബന്ധിച്ച് അയാള്‍ കടലിലേക്കെറിയുകയും വെള്ളം നനയുന്നത് നല്ല വണ്ണം സൂക്ഷിച്ചുകൊള്ളുക എന്നുണര്‍ത്തുകയും ചെയ്തു.)
ദീനിന്റെ മൂന്ന് ഘടകങ്ങളും-ഈമാന്‍, ഇഹ്‌സാന്‍, ഇസ്‌ലാം, -അവന്‍ സമന്വയിപ്പികുമ്പോഴേ പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും അവയില്‍ നിന്ന് മറയിടപ്പെട്ടവനാകാനും സുന്നത്തുകള്‍ മുറുകെപ്പിടിക്കാനും മനുഷ്യന് സാധിക്കയുള്ളൂ.

സദ്‌വൃത്തരായ പൂര്‍വഗാമികളും സത്യനിഷ്ഠരായ സ്വൂഫിസാരഥികളും കുറ്റമറ്റ ഇസ്‌ലാമും സത്യസന്ധമായ അടിമത്തവും സാക്ഷാല്‍ക്കരിച്ചവരായിരുന്നു. കാരണം, ഈമാനും , ഇഹ്സാനും , ഇസ്ലാമും സമ്മേളിപ്പിച്ചവരാണവര്‍. അതിനാല്‍ അവര്‍ തൌഹീദും , ഹകീകത്തും , ശരീഅത്തും ഉള്ളവരായി.

അല്ലാഹുവിങ്കലേക്ക് ചെന്നെത്തുവാനുള്ള മാധ്യമങ്ങളിലൊന്നാണ് സുഹ്ദ് അഥവാ പരിത്യാഗം. അതായത് ( നാം അറിയാത്തതായ ആഗ്രഹങ്ങള്‍ , വിചാരങ്ങള്‍ , വികാരങ്ങള്‍ മുതലായവ ഒഴിവാക്കല്‍ ) ‘വ്യതിചലനാത്മകമാണെന്ന ദൃഷ്ടിയോടെ ദുന്‍യാവിനെ കാണലാണ് പരിത്യാഗം. എപ്പോഴും വ്യതിചലിക്കാമെന്ന കണ്ണോടെ നോക്കുമ്പോള്‍ അത് നിസ്സാരമായിത്തോന്നുകയും അവഗണിക്കല്‍ നിഷ്പ്രയാസകരമാവുകയും ചെയ്യും. മറ്റു ചിലര്‍ നിര്‍വചിക്കുന്നത്, സമ്മര്‍ദമൊന്നും ചെലുത്താതെ ദുന്‍യാവിനെക്കുറിച്ച് മനസ്സ് പ്രകടിപ്പിക്കുന്ന വിപ്രതിപത്തിയാണ് പരിത്യാഗം എന്നാണ്.

കൈകള്‍ ദുന്‍യാവില്‍ നിന്ന് ശൂന്യമായിരിക്കാന്‍ വേണ്ടി ഹൃദയത്തില്‍ നിന്ന് അതിനെ ഒഴിവാക്കി നിറുത്തലാണ് പരിത്യാഗം. എന്നാല്‍ ഇത് ആത്മജ്ഞാനികളുടെ സുഹ്ദ് ആണ്. അല്ലാഹുവിന്റെ സമീപസ്ഥരായ ‘മുഖര്‍റബീങ്ങ’ളുടെ സുഹ്ദ് ഇതിനേക്കാള്‍ സമുന്നതമത്രേ. അനിയന്ത്രിത ഭൗതിക സുഖങ്ങളില്‍ നിന്നും സ്വര്‍ഗീയ സുഖങ്ങളില്‍ നിന്നും മറ്റ് ആഡംബരാനുഭൂതികളില്‍ നിന്നുമൊക്കെ പരിത്യാഗികളായിക്കഴിയുന്ന അവര്‍ അല്ലാഹുവില്‍ മാത്രം കേന്ദ്രീകൃതരായിരുന്നു. ഒരു ദൃഡ വിശ്വാസിയെ സംബന്ധിചേടത്തോളം അല്ലാഹുവിങ്കലേക്ക് എത്തിച്ചേരലും അവന്റെ സാമീപ്യം നേടലും മാത്രമാണ് ലക്ഷ്യം.

ഒരു മുഅുമിനാകണമെങ്കില്‍  പ്രധമപടി ദുന്‍യാവിനോടുള്ള സ്‌നേഹത്തില്‍ നിന്നും ഭൗതികഭ്രമങ്ങളില്‍ നിന്നും ഹൃദയത്തെ ഒഴിപ്പിച്ചെടുക്കലും അല്ലാഹുവിനോടുള്ള സ്‌നേഹത്താലും അവനെക്കുറിച്ച ജ്ഞാനത്താലും ഹൃദയം നിറഞ്ഞുനില്‍ക്കലുമാകുന്നു. ഭൗതികമായ ജോലികള്‍, ദുന്‍യവിയ്യായ അലങ്കാരാര്‍ഭാടങ്ങള്‍ എന്നിവയുമായുള്ള ബന്ധങ്ങളില്‍ നിന്ന് ഹൃദയം എത്രമാത്രം സുരക്ഷിതമായിത്തീരുന്നുവോ അത്ര കണ്ടായിരിക്കും അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ അഭിമുഖീകരിക്കലും നിരീക്ഷിച്ചിരിക്കലും അറിയലും ഹൃദയത്തില്‍ വര്‍ധിച്ചുവരുന്നത്.

അല്ലാഹുവിങ്കലേക്ക് എത്തിച്ചേരാനുള്ള മാധ്യമവും അവന്റെ സ്‌നേഹവും സംതൃപ്തിയും കരസ്ഥമാക്കുന്നതിനുള്ള ഉപാധിയുമായി പരിഗണിച്ചത് തവക്കുല്‍ ആണ് .

ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള മൗഢ്യത്തോടൊപ്പം ഝടിതിയിലുള്ള ഒരു വിധിപ്രസ്താവമാണ് ഈമാന്റെ നിലനിര്‍ത്തലിനു തടസ്സമാകുന്നത് .

അല്ലാഹുവിന്റെ പവിത്രഗ്രന്ഥം പരതിനോക്കുന്ന ഏതൊരു വിശ്വാസിക്കും  ഇവ്വിഷയകമായ നിരവധി പുണ്യസൂക്തങ്ങള്‍ കാണാന്‍ കഴിയും. ദുന്‍യാവിന്റെ കാര്യം നിസ്സാരമാക്കുകയും അതിന്റെ എളിമത്വം വ്യക്തമാക്കുകയും അത് പെട്ടെന്ന് അസ്തമിച്ചുപോകുമെന്ന് പഠിപ്പിക്കുകയുമാണ് അവയത്രയും. ദുന്‍യാവിലെ സുഖാഡംബരങ്ങള്‍ ക്ഷണികമാണെന്നും അത് വഞ്ചനയുടെ സങ്കേതമാണെന്നും അശ്രദ്ധരുടെ പരീക്ഷണ മാധ്യമമാണെന്നും ഖുര്‍ആന്‍ ആയത്തുകള്‍ ദൃഢീകരിക്കുന്നു. ഇതുകൊണ്ടെല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യം ഒന്നേയുള്ളൂ-ദുന്‍യാവിനോടുള്ള പ്രേമം അവരുടെ മനസ്സുകളില്‍ നിന്ന് ദൂരീകരിക്കുക. പകരം  അല്ലാഹുവിനെക്കുറിച്ച് സൂക്ഷ്മമായി അറിയാനും അവന്റെ ദീനിനെ നിലനിറുത്താനുമാണ് .

No comments:

Post a Comment