Sunday, 18 November 2012

മനുഷ്യനെ കൊല്ലുന്ന മാരക വിഷങ്ങള്.



അല്ലാഹുവിന്റെ സാമീപ്യം അറിഞ്ഞു ആനന്തത്തോടെ , സന്തോഷത്തോടെ നന്മയിലായി ജീവിക്കൂ , ജീവിതം ഒരു യാഥാര്‍ത്യമാക്കി മാറ്റൂ .


നിങ്ങളുടെ വിഷമങ്ങള്‍ക്ക് മറ്റുള്ളവരാണ് ഉത്തരവാദികളെന്ന് ചിന്തിക്കുന്നത് അബദ്ധമാണ് .


ഖുര്‍ആനും മനുഷ്യനും  തമ്മിലുള്ള ബന്ധം എന്ത് എന്ന്  സജീവമായി ചര്‍ച്ച ചെയ്യേണ്ടതാണ് ഇക്കാലഘട്ടത്തിലെ എറ്റവും വലിയ ഉത്കണ്‍ഠയായി മാറിയ പ്രശ്നങ്ങളില്‍ ഒന്നാണ് .

ആധൂനീക ബൌദ്ധീക ശാസ്ത്രം എല്ലാറ്റിനും പരിഹാരമെന്നും അവസാന വാക്കെന്നും ഉള്‍ക്കൊണ്ടതാണ് നമ്മുടെ അടിസ്ഥാന പ്രശ്നങ്ങളുടെ മുഖ്യ കാരണം .

ലൌകീകമായ ലാഭക്കൊതിയില്‍ മാത്രം അധിഷ്ടിതമാണ് മുതലാളിത്ത ആഗോളവത്കരണ വ്യവസ്ഥ എന്ന് തിരിച്ചറിയണം.


ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയാ‍യി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ കേവല ഉപഭോക്താവായി മാറുമ്പോള്‍ ആധൂനീക ഉത്പാദന ശാസ്ത്രം ആര്‍ത്തിപിടിച്ച മനുഷ്യനെ വിഴുങ്ങുകയാണ് . 

സ്വയം ത്യജിക്കുവാനും ഉപഭോഗം മിതമാക്കാനും ഓരോ മനുഷ്യനും സ്വതന്ത്രമായി ചിന്തിക്കുകയു തീരുമാനിക്കുകയും അവ പ്രാവര്ത്തീകമാക്കുകയും ചെയ്തെങ്കില്‍  മാത്രമേ സാധിക്കൂ.

അസൂയ, ആഢംബരഭ്രമം, പ്രകടന പരത, ഉപഭോഗജ്വരം തുടങ്ങിയ മാനസിക വൈകല്യങ്ങളാണ് മിതമായ പ്രകൃതി ജീവിതത്തിന്റെ ശത്രുക്കള്‍ .

മനുഷ്യന്റെ പുനരുദ്ധാനവുമായി ബന്ധപ്പെട്ട  ആത്മീയമായ ഒരു ദര്‍ശനത്തിന്റെ പിന്‍ബലത്തില്‍ മാത്രമെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ.


മനുഷ്യനെ കൊല്ലുന്ന മാരക വിഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മനുഷ്യനെ പ്രകൃതി  എങ്ങനെ കൈകാര്യം ചെയ്യുമെന്നു വിശ്വാസികള്‍ ഓര്‍ക്കണം.

ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി വ്യവസായിക വിപ്ലവത്തിലൂടെ ഉണ്ടായ ആഗോളതാപനം, ഓസോണ്‍ പാളികളിലെ ചോര്‍ച്ച, ആസിഡ് മഴ, മലിനീകരണം എന്നിവ സൃഷ്ടിക്കുന്ന ഗുരതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തു ഓരോ വ്യക്തികളും ആവിഷയത്തില്‍ ബോധാവാന്മാരാകെണ്ടാതാണ് . 

സാമൂഹിക നീതിക്കടിസ്ഥാനമായി ഖുര്‍ആന്‍ മൂന്ന്‌ കാര്യങ്ങള്‍ ഊന്നിപ്പറയുന്നുണ്ട്‌. ആദ്യത്തേത്‌, മനുഷ്യവ്യക്തിയുടെ മഹത്വവും വ്യക്തികളുടെ തുല്യതയുമാണ്‌. രണ്ടാമത്തത്  ന്യായമായ രീതിയില്‍ സ്വത്ത്‌ സമ്പാദിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്‌. അതേസമയം അത്‌ ആവശ്യക്കാരുമായി പങ്കുവയ്ക്കേണ്ടതുമാണ്‌. മനുഷ്യത്വത്തിന്റെ ഐക്യമാണ്‌ മൂന്നാമത്തേത്‌.
മനുഷ്യത്വത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ ഓരോരുത്തനും എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളായിത്തീരുന്നു. മനുഷ്യരെല്ലാവരും പരസ്പരം കാവല്‍ക്കാരായി തീരുന്നു. പരസ്പരം സുസ്ഥിതിക്കു ഉത്തരവാദികളായിത്തീരുന്നു. അതുകൊണ്ട്‌ സാമൂഹികനീതി എല്ലാവരോടും തുറവിയുള്ളതാണ്‌.


മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്നത്‌ മനുഷ്യത്വമാണ്‌. മനുഷ്യത്വത്തിലുള്ള പങ്കുചേരലാണ്‌. ഇതാണ്‌ സാമൂഹികനീതിയുടെ അടിത്തറ. വാസ്തവത്തില്‍, ഇതാണ്‌ എല്ലാ നീതികളുടെയും ധാര്‍മികാടിത്തറ.


മനുഷ്യരെ തമ്മിലടിപ്പിക്കുന്ന, വര്‍ഗസമരം നടത്തുന്ന, മനുഷ്യത്വത്തെ ചിഹ്നഭിന്നമാക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ എങ്ങനെ സാമൂഹികനീതിയെക്കുറിച്ച്‌ പ്രസംഗിക്കുവാന്‍ സാധിക്കും? 'മയമില്ലാത്ത മാത്സര്യവും ഒടുങ്ങാത്ത വര്‍ഗസമരവും കൊണ്ട്‌ സാമൂഹ്യനീതി നടപ്പാക്കാന്‍ സാധിക്കില്ലെ'ന്ന്‌ ഖുര്‍ആനിലൂടെ അല്ലാഹു അടിവരയിട്ടു പറയുന്നുണ്ട് .

No comments:

Post a Comment