വിശ്വസിക്കുന്നതായിരിക്കണം
പ്രവര്‍ത്തിക്കേണ്ടത്. ഒന്ന് വിശ്വസിക്കുകയും ആ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം
മറ്റൊന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് ഒരു സത്യവിശ്വാസിക്ക് ഭൂഷണമല്ല.
പ്രപഞ്ചത്തിനൊരു
ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസികളിലധികവും കേവല ആചാരങ്ങളും
അനുഷ്ടാനങ്ങളും , മന്ത്രങ്ങളും , സ്ത്രോത്രങ്ങളും ഒഴികെ വിശ്വാസത്തിന്റെ മര്‍മമായ ആരാധനയും ( ദൈനംദിന
ജീവിതത്തിലെ സര്‍വ്വ പ്രവര്‍ത്തനങ്ങളും ) ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവേതരശക്തികള്‍ക്ക്
( നാണയം , ഇന്ധനം , വൈധ്യുധി , സര്‍ക്കാര്‍ , കേന്ദ്ര ഗവര്‍മെന്റുകള്‍ , സര്‍ക്കാര്‍
സര്കാരിതര നിയമങ്ങള്‍ , മറ്റു നിയമനിരമാന സഭകള്‍ , കൂടാതെ സങ്കല്‍പ്പങ്ങളും ,
ഊഹങ്ങളും , ചില പ്രത്യാക ആചാരങ്ങളും ) സമര്‍പ്പിക്കുക എന്ന വിരോധാഭാസം ചെയ്‌തുകൊണ്ടിരിക്കുന്നു.
ഒരു
വിശ്വാസി അവന്റെ ജീവിത വ്യവഹാരങ്ങള്‍ മുഴുവനും അവതരിപ്പിക്കേണ്ടത് അതിന്റെ പ്രമാണമായ
ഖുര്‍ആനിലൂടെയായിരിക്കണം.
ഖുര്‍ആന്‍
ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങള്‍ ആദര്‍ശ വ്യതിചലനത്തിന്നനുസൃതമായി മാറ്റത്തിരുത്തലുകള്‍ക്ക്
വിധേയമാക്കാന്‍ മതപുരോഹിതരുള്‍പ്പെടെ ആധൂനീക ഖുര്‍ആന്‍ വ്യക്യതാക്കള്‍ പോലും
ശ്രമിച്ചിട്ടുണ്ട്.
ജീവന്റെ
മാര്‍ഗം പഠിപ്പിക്കുമ്പോള്‍ അല്ലാഹുവിന്റെ ഏകത്വം അറിഞ്ഞിരിക്കണമെന്നാണ് ഖുര്‍ആന്റെ കല്‌പന.
പറയുക: അല്ലാഹു അവന്‍ ഏകനാണ്. അല്ലാഹു നിരാശ്രയനാണ്. എവര്‍ക്കും ആശ്രയനുമാണ്. അവന്
പിതാവില്ല, പുത്രനില്ല, അവന് തുല്യനായി ആരുമില്ല'' (വി.ഖു 112:1-4).
ബഹുദൈവത്വം
( വ്യക്തിയുടെ സ്വന്തം രക്ഷാ സിക്ഷകള്‍ക്ക് ദൈവേതര ശക്തികളെ കൂട്ടുപിടിക്കല്‍-
ശിര്‍ക്ക് ചെയ്യല്‍ - ) എന്ന പ്രയോഗത്തിന് ചരിത്രത്തില്‍ ഒരു പ്രസക്തിയുമില്ല.
അല്ലാഹുവിന്റെ
ഏകത്വവും അദ്വിതീയതയും വിശദീകരിക്കുകയാണെങ്കില്‍ ദൈവബന്ധം സ്ഥാപിക്കുന്ന അതിപ്രധാനമായ
ആരാധന ( ദൈനംദിന ജീവിതത്തിലെ സര്‍വ്വ പ്രവര്‍ത്തനങ്ങളും ) ഏകനായ അല്ലാഹുവിനു മാത്രമേ നല്‌കാവൂ എന്ന മുഖ്യസന്ദേശവും ഖുര്‍ആനില്‍
ഊന്നിപ്പറയുന്നുണ്ട്.
വിശ്വാസത്തിലെ
വ്യതിയാനം മുഹമ്മദ് നബി(സ)യുടെ കാലത്തും ജനങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. അതിനെതിരെയാണ്
ഖുര്‍ആന്റെ സന്തേഷവുമായി പ്രവാചകന്‍ വന്നിട്ടുള്ളത് .
മനുഷ്യന്റെ
വിചാര വികാരങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വ പ്രവര്‍ത്തനങ്ങളും ഏക ദൈവത്തിന് സമര്‍പ്പിക്കുന്നതില്‍
വീഴ്‌ച വരുത്തിയവരും. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടലുകളാലും വിജാതീയ ആചാര, ആരാധന,
അനുഷ്‌ഠാനങ്ങളെ തങ്ങളുടെ മതത്തിലേക്ക് തങ്ങളുടെ രക്ഷാ സിക്ഷകള്‍ക്ക്
മാനദണ്ടാമാകുകയും ചെയ്‌തതിനാലും വിശ്വാസ-ആചാര-കര്‍മാനുഷ്‌ഠാനങ്ങളില്‍
നിരന്തര പരിണാമത്തിന് വിധേയമായ സമൂഹത്തെ അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതാതു
സമൂഹത്തിന്റെ അലങ്കാരങ്ങള്‍ മാത്രമാണെന്നും , മനുഷ്യന്റെ കര്‍മ്മങ്ങള്‍ക്ക് അവ
മനദണ്ടമല്ല എന്നുകൂടി പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ ചെയ്തിരുന്നത് .
മനദണ്ടമല്ല എന്നുകൂടി പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ ചെയ്തിരുന്നത് .
വിവിധ
വിഭാഗങ്ങളുടെ വിശ്വാസ-വ്യതിയാനങ്ങളെ അവലോകനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ യഹൂദ-ക്രൈസ്‌തവ
വിശ്വാസത്തെ പലതവണ പരാമര്‍ശിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
പറയുക:
വേദക്കാരേ, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത
വസ്‌തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? ( നാണയം , ഇന്ധനം , വൈധ്യുധി , സര്‍ക്കാര്‍
, കേന്ദ്ര ഗവര്‍മെന്റുകള്‍ , സര്‍ക്കാര്‍ സര്കാരിതര നിയമങ്ങള്‍ , മറ്റു നിയമനിരമാന
സഭകള്‍ , കൂടാതെ സങ്കല്‍പ്പങ്ങളും , ഊഹങ്ങളും , ചില പ്രത്യാക ആചാരങ്ങളും ഇന്ന്
എവകളെല്ലാം തന്നെയാണ് ആരാധനാ വസ്തുക്കളായി മാറിയിരിക്കുന്നത് .) അല്ലാഹുവാകട്ടെ എല്ലാം
കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വേദക്കാരേ, സത്യത്തിന്നെതിരായി നിങ്ങളുടെ മതകാര്യത്തില്‍
നിങ്ങള്‍ അതിരുകവിയരുത്. മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും സത്യമാര്‍ഗത്തില്‍
നിന്ന് വ്യതിചലിക്കുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും
ചെയ്യരുത്.'' (വി.ഖു 5:76,77)
ഏകദൈവരാധന
പോലുള്ള അടിസ്ഥാന ആശയങ്ങള്‍ തമസ്‌കരിക്കപ്പെട്ട് പകരം പ്രവാചകാരാധനയും പുണ്യപുരുഷനോടുള്ള
പ്രാര്‍ഥനയും അതാതു കാലത്തുള്ള വസ്തുക്കളെയും സങ്കല്‍പ്പങ്ങളെയും മഹത്വവല്‍കരിക്കുകയും
, ദൈവീകത കല്പ്പികുകയും ചെയ്യുകയെന്ന തെറ്റായ പ്രവണത പരിവര്‍ത്തനം ചെയ്തു ജീവിത ദര്‍ശനത്തില്‍
മാറ്റം വരുത്തിയ സമൂഹത്തെ തെളിമയാര്‍ന്ന വിശ്വാസത്തിന്റെ
ആലയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കൂടിയാണ് ഖുര്‍ആനിന്റെയും അന്ത്യപ്രവാചകന്റെയും
നിയോഗമെന്ന് അള്ളാഹു ഖുര്‍ആനിലൂടെ അറിയിക്കുന്നുണ്ട്: ``വേദക്കാരെ, വേദഗ്രന്ഥത്തില്‍
നിന്ന് നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരിക്കുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട്
നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം നിങ്ങള്‍ക്ക്
മാപ്പാക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രകാശവും
വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.'' (വി.ഖു 5:15)
No comments:
Post a Comment