കാലൂഷ്യം മദം പൊട്ടിയൊഴുകിയ
സമൂഹങ്ങളിലും ജനതകളിലും അവരെ മെരുക്കിയെടുക്കാനുതകുന്ന സംവിധാനങ്ങളാണ് പടച്ച തമ്പുരാന്‍
ഖുര്‍ആനിലൂടെ അവതരിപ്പിച്ചിട്ടുള്ളത് അതുകൊണ്ട് തന്നെ ആ സമൂഹത്തിലെ ഓരോ വ്യക്തികളും
പരിവര്‍ത്തിക്കപ്പെടെണ്ടാതാണ് .
സമുദായത്തിന്റെ
മേല്‍നോട്ടം വഹിക്കാനും അവരെ മേച്ചുനടക്കാനും ഖുര്‍ആന്റെ ഭൗതിക സാന്നിദ്ധ്യം ഇവിടെ
ഇന്നും ഇവിടെ നിലനില്‍ക്കുന്നു .
നേരിന്റെ വഴിയില്‍
വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താനും അവരിലുണ്ടാകുന്ന കാലൂഷ്യവും അരാജകത്വവും നിയന്ത്രിച്ചു
നിര്‍ത്താനു മുള്ള പണിയും പ്രയത്‌നവും ഉലമാക്കള്‍ ഏറ്റെടുക്കുകയും ജനങ്ങള്‍ ഖുര്‍ആനിന്റെ
അടിസ്ഥാനത്തില്‍ അംഗീകരിച്ചു സ്വജീവിതത്തില്‍ മാറ്റം വരുത്തുകയും ചെയ്യുക എന്നത് ഓരോ
വ്യക്തികളുടെയും കരങ്ങളില്‍ അര്‍പ്പിതമായിട്ടുള്ളത്.
സ്വന്തം ജനതയില്‍
തിന്മകള്‍ തിമര്‍ത്തു പെയ്‌തപ്പോള്‍ പ്രതിരോധത്തിന്റെ ഓസോണ്‍ കുടകളുയര്‍ത്തി ഉത്തരവാദിത്വം
കാണിക്കേണ്ടതിനു പകരം ഒഴുക്കിനൊത്തു നീന്താന്‍ സ്വയം തയാറെടുക്കുകയാകുന്നു ആധൂനീക സമൂഹത്തിലെ
വ്യക്തികളും പണ്ഡിതന്മാരും . ഖുര്‍ആന്‍ പറയുന്നത് കാണുക അവരിലധികം പേരും
പാപകൃത്യങ്ങളിലും, അതിക്രമത്തിലും, നിഷിദ്ധ സമ്പാദ്യം ഭുജിക്കുന്നതിലും മല്‍സരിച്ച്
മുന്നേറുന്നതായി നിനക്ക് കാണാം. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വളരെ ചീത്ത
തന്നെ. കുറ്റകരമായത് അവര്‍ പറയുന്നതില്‍നിന്നും നിശിദ്ധമായ സമ്പാദ്യം അവര്‍ തിന്നുന്നതില്‍
നിന്നും പണ്ഡിതന്മാരും പുണ്യപുരുഷന്മാരും അവരെ തടയാതിരുന്നത് എന്തുകൊണ്ടാണ്? അവര്‍
ചെയ്‌തുകൊണ്ടിരിക്കുന്നത് വളരെ ചീത്തതന്നെ (ഖുര്‍ആന്‍ ).
സമൂഹത്തിലെ പണ്ഡിതന്മാരും
കാര്യങ്ങള്‍ വിവേചിച്ചറിയാന്‍ കഴിയുന്നവരും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്നും
പിന്നാക്കം പോവുകയും തിന്മക്കു കൂട്ടുനില്‍ക്കുകയും അതിനോട് അരു ചേര്‍ന്നു നടക്കുകയും
പ്രതികരിക്കേണ്ടയിടങ്ങളില്‍ മൗനം ദീക്ഷിക്കുകയും ചെയ്തതിനാല്‍ അവര്‍ സ്വയം ശപിക്കപ്പെടാനുള്ള
കാരണമാ കുമെന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്.
തിന്മകള്‍ ഉയിരെടുത്ത
ഘട്ടങ്ങളില്‍ അവരിലെ പണ്ഡിതന്മാര്‍ സമൂഹത്തെ ഉപദേശിച്ചു നന്നാക്കാന്‍ മുന്നോട്ടു വന്നിരുന്നു.
ഇപ്പോഴും ഇത് തുടരുന്നുമുണ്ട് പക്ഷെ , തങ്ങളുടെ സമൂഹത്തിലെ വ്യക്തികള്‍ ഉപദേശങ്ങള്
കൈകൊള്ളുന്നില്ല അതിനാല്‍ ഉപദേശങ്ങള്‍ ഫലിക്കുന്നില്ലെന്നു തോന്നിതുടങ്ങിയപ്പോള്‍
അവരത് അവസാനിപ്പിക്കുകയും തിന്മയുടെ വക്താക്കളോട് ചേര്‍ന്നിരിക്കുകയും അവരോട് മമതയും
സൗഹൃവും പ്രകടിപ്പിക്കുകയും ചെയ്‌തു പോരുന്നു .
തിന്മയോട് അരു
ചേര്‍ന്നു നില്‍ക്കാന്‍ ഉലമാക്കള്‍ക്കോ, ഉലമാഇനെ ധിക്കരിക്കാന്‍ പൊതു സമൂഹത്തിനോ സാധിക്കാത്തവിധം
ഉജ്ജ്വലവും ദീപ്‌തവുമായ സന്ദേശ സമാഹാരങ്ങളാണ് മുഹമ്മദ് നബി(സ) യെ മാതൃകയാക്കി അല്ലാഹു
മനുഷ്യസമൂഹത്തിന് വേണ്ടി അവതരിപ്പിച്ച ഖുര്‍ആന്‍ ഇന്നും നിലനില്‍ക്കുന്നു എന്നുള്ളത് .
എല്ലാവിധ തസ്‌കരക്കൂട്ടങ്ങളുടെയും
ചൂഷക ശക്തികളുടെയും കരാളഹസ്‌തങ്ങളില്‍ നിന്നും ഉമ്മത്തിന്റെ ഈമാ നും ഈമാന്‍ നിലനിര്‍ത്തുന്ന
ജീവിതവും കാത്തുസൂക്ഷിക്കുകയാണ് ഒരു യഥാര്‍ത്ത തൌഹീദിന്റെ വാക്താക്കളെന്നു അവകാശപ്പെടുന്നവരുടെ
പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വ നിര്‍വ ഹണമാണ് പ്രവാചക
സമൂഹത്തെ ബൌദ്ധീക മാത്രമായ പ്രാസ്ഥാനിക ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞു ഖുര്‍ആന്റെ
വിധിവിലക്കുകള്‍ മുറുകെ പിടിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിച്ചതുമെല്ലാം.
ഖുര്‍ആനിനാല്‍ ഒരു
സമൂഹം നയിക്കപ്പെടുന്നതിനു പകരം ചില വ്യക്തികള്‍ കൂടിയ സംഘടനകളാല്‍ തെളിക്കപ്പെടുന്ന
ശീലം ആധുനിക ലോകത്തിനു പാശ്ചാത്യന്‍ സംസ്കാരം സമ്മാനിച്ചതാണ്.
കേവല ബൌദ്ധീകമാത്ര അക്ഷരാഭ്യാസം
കഴിഞ്ഞു തിരിച്ചു വന്ന ചില സാക്ഷരരാണ് പടിഞ്ഞാറിന്റെ സംഘടനാ മാതൃക ലോകത്ത് അവതരിപ്പിച്ചത്.
അതപ്പടി പകര്‍ത്തിയാണ് ജീവിത നവീകരണവാദം പ്രവര്‍ത്തന ഗോദയിലിറങ്ങിയത്.
ഖുര്‍ആന്‍ ലക്ഷ്യമിടുന്ന
ഒരു ജീവിതം അറേബ്യയെന്ന ഭൂമിയില്‍ ജീവിച്ച്
കാലയവനികക്കുള്ളിലേക്ക് പിന്‍മാറിയ ഒരു ജനപദം ഇല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ
ഭാവി തന്നെ ഇരുളടഞ്ഞതാകുമായിരുന്നു.
ലക്ഷണയുക്തമായ ഒരു മതസംഹിതയും തത്വശാസ്ത്രവും ജീവിത വഴിയും
ലോകത്തിന് സമര്‍പ്പിച്ചതാണ് അറേബ്യയുടെ പ്രത്യേകത.
സമൂഹത്തിലെ ശിക്ഷപോലും
ശിക്ഷണമാണെന്ന് പഠിപ്പിക്കുന്നു
ഖുര്‍ആന്‍ .
ബോധതലത്തില്‍ മനുഷ്യന്‍ എന്നും ഭൂമി സ്വര്‍ഗമാണ് .
മനുഷ്യന്റെ ദുര കാരണം അധിവാസ യോഗ്യമല്ലാത്ത അഭിശപ്ത ഒരിടമായി
മാറുകയാണിപ്പോള്‍ ഭൂമി. ഈശ്വര നിഷേധമായാണ് ഇതിന്റെ മുഖ്യ കാരണം .
പുതുതലമുറ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യാശയുണ്ട്.
മാതൃകാ മനുഷ്യനായാണ് പ്രവാചകനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
കുടുംബതലം മുതല്‍ അയല്‍പക്കം വരെ എവിടെയും സ്വര്‍ഗാനുഭൂതി
പരത്തി ജീവിക്കുക എന്നതാണ് പ്രധാനം .
No comments:
Post a Comment