അല്ലാഹുവിനറിയാത്തതെന്ത്?
, അലാഹുവിന് പറ്റാത്തതെന്തെന്ന്?, അല്ലാഹുവിനില്ലാത്തതെന്ത്?”
ഈ
ചോദ്യങ്ങള്‍ ഒന്ന് സ്വയം തന്നോട് തന്നെ ചോദിക്കൂ, എന്നിട്ട് സ്വയം ആലോചിക്കുക ,
കിട്ടുന്നുണ്ടോ , ഇല്ലാ എങ്കില്‍ ശ്രദ്ധിച്ചു നോക്കൂ ഇവയാണോ എന്ന് .!
ചോദ്യം
ഒന്ന് : “അല്ലാഹുവിനറിയാത്തത്?” “ഓ.. എത്രയോ ആളുകള്‍ സൃഷ്ടികളില്‍ച്ചിലരെ അല്ലാഹുവിന്റെ
പുത്രനും പുത്രിയുമൊക്കെ ആക്കുന്നു. ( മനുഷ്യര്‍ അവന്റെ രക്ഷാ ശിക്ഷകള്‍ക്ക്
മാനദണ്ടമാക്കുന്ന ഒരുവസ്തുവിനെ കുറിച്ചും അല്ലാഹുവിനറിയില്ല ) സത്യത്തില്‍
സൃഷ്ടികള്‍ സൃഷ്ടികള്‍ മാത്രമാകുന്നു. അതില്‍ മനുഷ്യന്‍ ഏറ്റവുമുത്തമ സൃഷ്ടി. എന്നാല്‍
എല്ലാ മനുഷ്യരും മനുഷ്യര്‍ മാത്രമത്രേ. ഏതായാലും തനിക്ക് ഇങ്ങനെ ചില മക്കളും
സഹായകരും ഉള്ള വിവരം എന്തായാലും അല്ലാഹുവിനറിയില്ല.”
ചോദ്യം
രണ്ട് : “അല്ലാഹുവിന് പറ്റാത്തതെന്ത്?” “അല്ലാഹുവിന് തന്റെ ദാസന്മാരോട് അനീതി കാണിക്കാന്‍
പറ്റില്ല.”
ചോദ്യം
മൂന്ന് : “അല്ലാഹുവിനില്ലാത്തതെന്ത്?” “അല്ലാഹുവിന് സമന്മാരോ പങ്കുകാരോ ഇല്ല.”
No comments:
Post a Comment