Sunday, 4 November 2012

ഇഖാമതുദ്ദീന്.



നിലവിലില്ലാത്തതിനെ സംസ്ഥാപിക്കുന്നതിനും നിലവിലുള്ളതിന്റെ വക്രത നിവര്‍ത്തി നേരെയാക്കുന്നതിനും നേരാംവണ്ണം, നിലവിലുള്ളതിനെ പരിരക്ഷിക്കുന്നതിനും ഇഖാമത് പ്രയോഗിക്കാമെന്ന് വരുന്നു. ഇഖാമതുദ്ദീന്‍ എന്ന് പ്രയോഗിച്ചപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സ്വാഭാവികമായും ഈ അര്‍ഥകല്പനകളെയെല്ലാം സമഗ്രമായി വിവക്ഷിച്ചിട്ടുണ്ട. അതായത് അദ്ദീന്‍ ആയ ഇസ്ലാമിനെ പൂര്‍ണരൂപത്തില്‍ സംസ്ഥാപിക്കുകയും നിലനിര്‍ത്തുകയും പരിരക്ഷിക്കുകയുമാണ് ഇഖാമതുദ്ദീനിന്റെ യഥാര്‍ഥ വിവക്ഷ.


മുത്തക്വികളുടെ  ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍ നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും.



ഇഖാമതുദ്ദീന്‍ എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ച സൃഷ്ടാവായ അല്ലാഹു തന്റെ സകല പ്രവാചകന്‍മാര്‍ക്കും   വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി അന്തിമവും പരിപൂര്‍ണവുമായ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതുമായ ധര്‍മ്മ വ്യവസ്തയാകുന്നു .


ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീന്‍ ഖുര്‍ആന്‍ മാത്രമാണ്.


ഖുര്‍ആന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.


ഖുര്‍ആന്‍ ദൈവപ്രീതിയും പാരത്രികജീവിതലബ്ധിയും ഉറപ്പ് നല്കുന്നതുപോലെത്തന്നെ ഐഹീക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായൊരു ജീവിതവ്യവസ്ഥിതിയുമാണ്.



ദീനിന്റെ ഇഖാമത് കൊണ്ടുള്ള വിവക്ഷ, (ഖുര്‍ആന്റെ ജീവിത വ്യവസ്ത്ത ) യാതൊരു വിധ പരിഛേദവും വിഭജനവും കൂടാതെ ഖുര്‍ആനിനെ മുഴുവനുമായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.


ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക സാധ്യമാകുമെന്നതിനുള്ള തെളിവാണ് മുഹമ്മദ്‌ നബി ( സ )

No comments:

Post a Comment