എന്താണോ അറിയേണ്ടത് അതിനെകുറിച്ചുള്ള അറിവില്ലായ്മ
മനുഷ്യര്‍ വഴിതെറ്റുന്നതിനുള്ള ആദിമശാപമാണ്.
ഭൂമിയിലെ മനുഷ്യര്‍ക്കായി അറിവും ദൃഷ്ടാന്തങ്ങളും
നല്‍കി. എന്നാല്‍ അവരുടെ ഹൃദയത്തില്‍നിന്നു കനിവ് വാര്‍ന്നുപോയിരിക്കുന്നു.
പ്രവാചകജീവിതം ലോകത്തെ അപൂര്‍വ്വ ജന്മങ്ങളിലൊന്നിന്റെ
ഉടമയായ അദ്ദേഹം അനുഭവിച്ച പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ ലോകത്തെ ഇന്നത്തെ
മുഹമ്മദ് നബിയുടെ പിന്ഗാമികളാണ് എന്ന് അവകാശപ്പെടുന്നവര്‍ കൊടിയടയാളമാകുന്നില്ല,
നീതിയും ധര്‍മ്മവും ആദര്‍ശവും നിലനിര്‍ത്തുന്നതിന് ഭൌധീകസുഖങ്ങളെ വെടിയുന്നതിന്
കാരണമാകുമെങ്കില്‍ നീതിയും ധര്‍മ്മവും ആദര്‍ശവും മറ്റാരെങ്കിലും നിര്‍വഹിക്കട്ടെ
എന്നതാണ് ഏറ്റവും പുതിയ സാക്ഷര സംസ്കാരത്തിന്റെ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത് .
അല്ലാഹുവിന്റെ പേരില്‍ ഇന്ന് ലോകത്തുള്ള
മുഹമ്മദ്നബിയുടെ അനുയായികള്‍ക്കൊന്നും തങ്ങളുടെ ജീവിതാദര്‍ശങ്ങളില്‍ ഖുര്‍ആന്‍
ഇല്ല.
ഇന്നത്തെ ഏറ്റവും അറിയപ്പെടുന്ന മുസ്ലിം
സമൂഹം . ആ സമൂഹത്തിലെ ആദര്‍ശ വാക്യമായ “ലാ ഇലാഹ ഇല്ലള്ളാ “എന്ന
തൌഹീദിന്റെ അര്‍ത്ഥവും ഇന്ന് പിടികിട്ടാതായിട്ടുണ്ട്. “ലാ ഇലാഹ
ഇല്ലള്ളാ “കേവലം അധര വ്യായാമം നടത്തി തൃപ്തരായി കൊണ്ടിരിക്കുന്നു .
അല്ലാഹു മനുഷ്യന് വാസയോഗ്യമായ സ്ഥലമാണ്
ഭൂമി മനുഷ്യരാജ്യം. മനുഷ്യവര്‍ഗത്തിന്റെ വേര് മനുഷ്യനാകുന്നു.
ഇസ്ലാം മനുഷ്യന്റേതു മാത്രമാണെന്ന് ഖുര്‍ആന്‍
പ്രഖ്യാപിക്കുന്നുണ്ട് .
മനുഷ്യജീവിക്ക് മനുഷ്യനാവാന്‍ കഴിയുന്നത് വര്‍ഗ്ഗ
, ഭാഷ, വേഷ, ദേശരഹിത സമുദായത്തിലാണെന്നും ഖുര്‍ആന്‍ പറഞ്ഞു. ഇത് പ്രപഞ്ചത്തിന്റെയും
, സകല സൃഷ്ടികളുടെയും സൃഷ്ടാവായ അലാഹുവിന്റെ ദൈവികഭാഷയാണ്.
ദൃഡവിശ്വാസികളെന്ന നിലയില്‍ ഒരു വിശ്വാസിക്ക്
പുനര്‍ജന്മത്തിന് ശേഷം മരണമില്ല. ഈ ഭൂമിയില്‍ നിന്നും അവര്‍ എങ്ങും
പോകുന്നില്ല . എല്ലാ കാലത്തും എല്ലാ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനം എന്ന
ഒന്നുണ്ട് ഈ ഭൂമിയുടെ ചരിത്രത്തില്‍. ഇന്നും ഖുര്‍ആനിലൂടെ ഇവ വെളിപ്പെടുന്നുണ്ട്
, അതാണ് ദീന്‍ മനുഷ്യന്റെ ജീവിത ദര്‍ശനം .ഇന്ന് അതൊരു മതമാണ്. ആ മതത്തിന്റെ ദൈവമാക്കി
“പണത്തെയും ആചാരങ്ങളെയും” ചിത്രീകരിച്ചു അധൂനീക ചരിത്ര വ്യാഖ്യാതാക്കള്‍ .
കാര്യങ്ങള്‍ നേര്‍ക്കുനേര്‍ പറയുന്നവര്‍ ദൈവത്തിന്റെ
ഏറ്റവും വലിയ എതിരാളിയാണ് , എന്ന് പറയുന്ന വരെ ഇന്നും ധാരാളം കാണാം .
ഭൂമിയിലെ എല്ലാ കാലത്തിന്റെയും ജനങ്ങളില്‍ വേദങ്ങളില്‍ കൂടി അല്ലങ്കില്‍
പ്രവാചകന്മാരില്‍ കൂടി മനുഷ്യനില്‍ വസ്തുനിഷ്ഠ , പ്രപഞ്ചബോധം, എന്നിവ വളര്‍ത്തുവാന്‍
ആവശ്യപ്പെടുന്നുണ്ട്.
ഖുര്‍ആന്‍ പഠിച്ച , മനസ്സിലാക്കിയ ,
അല്ലങ്കില്‍ ഖുര്‍ആന്റെ ആശയാദര്‍ശങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവര്‍ വൈരുദ്ധ്യാധിഷ്ഠിത
ഭൗതികവാദികളായ ആളുകളുടെയും ,മനുഷ്യനിര്‍മ്മിത പ്രത്യശാസ്ത്രങ്ങളുടെയും വിശ്വാസികളാവരുത്.
ദൈവവിശ്വാസികള്‍ സ്വയം
വഞ്ചിക്കുന്നവരാകരുത് മറ്റുള്ളവരാല്‍ വഞ്ചിതരുമാകരുത് .
സര്‍വലോകങ്ങലുടെയും അധിപനും സൃഷ്ടാവുമായ
അല്ലാഹുവിന്റെ വിധിവിലക്കുകളെ ധിക്കരിച്ച് , മാനവവര്‍ഗത്തിന് സ്വര്‍ഗത്തിലെ
വിദ്യയും വെളിച്ചവും എടുത്തുകൊണ്ടുവന്ന് വര്‍ണിച്ചും , മോഹിപ്പിച്ചും സാധാരണ
ജനങ്ങളെ കുറെ ആചാരങ്ങളുടെയും ദാനം ചെയ്യുന്ന നാണയത്തിന്റെയും ബിംബങ്ങള്‍
രൂപപ്പെടുത്തി ജനങ്ങളുടെ ദൈവവിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരുവിഭാഗം , അവരെ ഉല്പാതന
മുതലാളി വര്‍ഗ്ഗവും , വിതരണ മുതലാളി വര്‍ഗ്ഗവും പണമിടപാട് മുതലാളിയും ചേര്‍ന്ന്
ഭാരകൂടത്തിന്റെ ഒത്താശയോടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചോരകുടിച്ച് തടിച്ചു
കൊഴുക്കുന്നവരെ ആള്ദൈവങ്ങളായി കൊണ്ടുനടക്കുന്ന വിഡ്ഢിത്തത്തില്‍ നിന്ന് മനുഷ്യര്‍
എന്നാണോ മോചിതരാകുന്നത് അന്നുമാത്രമേ മനുഷ്യജീവിതം സാര്‍ത്ഥമാകുകമാകുകയുള്ളൂ .
No comments:
Post a Comment