പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള
അജ്ഞതയാണ് മൂഡവിശ്വാസികളായ അപരിഷ്കൃതജനതയെക്കൊണ്ട്
അനാചാരങ്ങള്‍ ചെയ്യിക്കുന്നത് . അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ
ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത`
സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
അല്ലാഹുവിന്റെ
പാശം ഒരുമയോടെ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത് ( ഖുര്‍ആന്‍ )
ഒരുമിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പാശത്തിന്റെ പിടിവിടുകയല്ല. അല്ലാഹുവിന്റെ പാശം
പിടിക്കാന്‍ വേണ്ടി ഒരുമിക്കുകയാണ് വേണ്ടത്.
ഞാന്‍
ജനതയോടൊപ്പമാണ്, അവര്‍ നന്നായാല്‍ ഞാന്‍ നന്നാകും. അവര്‍ ചീത്തയായാല്‍ ഞാനും ചീത്തയാകും
എന്നു പറയുന്ന അവസരവാദിയാവാതിരിക്കുക. മറിച്ച് ജനങ്ങള്‍ നന്നായാല്‍ അവരുടെ നന്മയില്‍
പങ്കാളിയാകാനും പിഴച്ചാല്‍ അവരുടെ പിഴവില്‍ നിന്ന് അകന്നുനില്‍ക്കാനും സ്വയം സന്നദ്ധനാവുക.
സകലപ്രശ്‌നങ്ങളും
പരിഹരിക്കുന്നതിന് വേണ്ടിയല്ല ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കുന്നത്.
യാഥാര്‍ത്ഥ്യങ്ങളെ
അംഗീകരിക്കെണ്ടതുണ്ട് . ആകാശങ്ങളെയും ഭൂമിയെയും സത്യതയോടെ സൃഷ്ടിച്ചത് അവനാണ്.
( ഖുര്‍ആന്‍ )
വിവരക്കേട്
നിലനിര്‍ത്തുക എന്നതുതന്നെ ഖുര്‍ആനെ ധിക്കരിക്കലാണ്.
നിനക്ക്
അറിയാത്തതിനെ നീ പിന്തുടരരുത്. നിശ്ചയം കണ്ണും കാതും മനസ്സും ചോദ്യം ചെയ്യപ്പെടും
(ഖുര്‍ആന്‍ )
തങ്ങളുടെ
നൂതന ആശയങ്ങള്‍ സമര്‍ഥിക്കുന്നതിന് ധാരാളം പുതിയ വാദങ്ങള്‍ ഖുര്‍ആന്‍
വ്യാഖാതാക്കള്‍ ചമച്ചുണ്ടാക്കിയിട്ടുണ്ട്.
എത്രയെത്ര അബദ്ധജടിലമായ പുതിയ
വാദമുഖങ്ങളാണ് ഇവര്‍ ഖുര്‍ആന്റെ പേരില്‍ നിത്യേന ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്.
ഇവയെല്ലാം ഒന്നുകില്‍ വിവരക്കേടാണ് അല്ലെങ്കില്‍ പ്രമാണവിരുദ്ധമായി കെട്ടിച്ചമച്ചവയാണ്.
വിഷയം ശരിയായി പഠിക്കാതെ പുറംലേബലില്‍
മാത്രം ആകൃഷ്‌ടരായി വഞ്ചിതരാകാതിരിക്കാന്‍ ഖുര്‍ആനിക പ്രമാണങ്ങളോട് പ്രതിബദ്ധതയുള്ളവര്‍
ശ്രദ്ധിക്കുക.
വിഡ്‌ഢിത്തങ്ങള്‍ അംഗീകരിക്കാത്ത
ലോകമുസ്‌ലിം പണ്ഡിതരും രാജ്യങ്ങളും ഭരണാധികാരികളും തുടങ്ങി എല്ലാവരും ഏതോ വന്‍പാപത്തിലോ
കുഫ്‌റിലോ അകപ്പെട്ടതായാണ് കപട വിശ്വാസികള്‍ ചിത്രീകരിക്കാറുള്ളത്.
പുരോഹിത വേഷം കെട്ടിയാല്‍
എന്ത് തോന്ന്യാസവും പറയാനുള്ള ലൈസന്‍സാണ് എന്നുകരുതരുത്. നാളെ നിങ്ങള്‍ അല്ലാഹുവിനെ
നേരിടുന്നതിനു മുന്‍പ് തന്നെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും എന്നത് ഉറപ്പാണ്.
പ്രപഞ്ച സൃഷ്ടിപ്പില്‍
യാതൊരുവിധ ന്യൂനതയും കണ്ടത്താന്‍ നിങ്ങള്‍ക്ക് സാധ്യമല്ല , നിങ്ങളുടെ
കണ്ണുകള്‍ തളര്‍ന്നു മടങ്ങിവരും. ( ഖുര്‍ആന്‍ )
വിവരക്കേടിനു ധൈര്യം കിട്ടിയാല്‍ ഉണ്ടാകുന്ന
ആപത്ത്കളാണ് ഇന്ന് ആധൂനീക സാക്ഷര സമൂഹം അനുഭവിക്കുന്നത് . ആല്ലാതെന്തു പറയാന്‍.
നേര്മാര്‍ഗത്തിനു
വേണ്ടി തീരുമാനം മാറ്റുന്നതിന് ലോകമനുഷ്യര്‍ക്കോ, മാറ്റം അംഗീകരിക്കുന്നതിന്
വ്യക്തികള്‍ക്കോ സമൂഹത്തിനോ സാങ്കേതികമായി യാതൊരു തടസ്സവുമില്ല.
ഖുര്‍ആന്‍ പറഞ്ഞ
ഇബാദത്തിനെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ എങ്ങുമെത്താതെ ഇന്നും
കിടന്നു കറങ്ങി കൊണ്ടിരിക്കുന്നത്. രോഗത്തിന്റെ മൂലകാരണം മനസ്സിലാക്കാതെ ചികിത്സിക്കാന്‍
ഇറങ്ങി പുറപ്പെട്ട വൈദ്യന്‍മാരുടെ സ്ഥിതിയാണ്.
ഖുര്‍ആന്‍ പറഞ്ഞ പ്രകാരം
ഭൂമിക്കു ഒരു കലണ്ടര്‍ ഉണ്ടെങ്കില്‍ അത് പ്രപഞ്ച
സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമകയുള്ളൂ. അത് മനുഷ്യന്‍ അഗീകരിച്ചാലും
ഇല്ലെങ്കിലും ആ വ്യവസ്ടയനുസരിച്ചാണ് ഭൂമിയില്‍ മാസം മാറുന്നതും ദിവസം മാറുന്നതുമെല്ലാം.
കാരണം അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുന്‍പ് തന്നെ ആകാശ ഗോളങ്ങളെയും അതിലെ കാലഗണയും
സംവിധാനിച്ചു.
സ്വന്തം നീക്കുപോക്കുകള്‍ക്ക്
വേണ്ടി പലവട്ടം മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ഒരു രേഖയും ദൈവികമല്ല.
സാമാന്യ ബുദ്ധിക്കപ്പുറം മറ്റൊന്നും
ആവശ്യമില്ല എന്നകാര്യം വിസ്മരിക്കാതെ, എന്നാല്‍ കൈയില്‍ കിട്ടിയത് (ഖുര്‍ആന്‍) നേരെ
ചൊവ്വേ മനസ്സിലാക്കാതെ ഒരു പറ്റം പുരോഹിതന്മാരുടെ വാക്കുകള്‍ കണ്ണടച്ച് വിശ്വസിച്ചു
അല്ലാഹുവിന്റെ വിചാരണയെ നേരിടാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അതൊരു
പരാജയമായിരിക്കും എന്നത് ഖുര്‍ആന്‍ കൊണ്ട് തന്നെ മനസിലാക്കാം.
No comments:
Post a Comment