Tuesday, 6 November 2012

സദാചാരം എന്നത്.



മനുഷ്യന്‍ പൊതുവെ മനുഷ്യപ്രകൃതി നന്നായികാണുന്നതിനെ  മഅ്‌റൂഫ് എന്നതില്‍ ഉള്‍പ്പെടുത്താം.

വ്യക്തികളെന്ന നിലയില്‍  സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം. എന്നിവകള്‍ വിശ്വാസികളുടെ അടയാളങ്ങളില്‍  പെട്ടതാണ്.

കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ. എന്നിവകള്‍ വിശ്വാസ ദൗര്‍ബല്യങ്ങളുടെ  അടയാളങ്ങളില്‍  പെട്ടതാണ്.

ധര്‍മാചരണത്തിനുള്ള പ്രവര്‍ത്തനങ്ങളെ സദാചാരം എന്നും, അധര്‍മങ്ങളെ ഉളവാക്കുന്ന പ്രവൃത്തികളെ അധാര്‍മിക പ്രവൃത്തി എന്നും വിളിക്കാം.



സദാചാരം എന്നത് ധര്‍മങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ സല്‍പ്രവര്‍ത്തിയാണ്.

കളവ് പറയുന്നതിലൂടെ ചിലപ്പോള്‍ അനീതിയും ചിലപ്പോള്‍ വഞ്ചനയും സംഭവിക്കാം. ഈയൊരു പ്രവര്‍ത്തനത്തിലൂടെ തന്നെ ഒട്ടേറെ അധര്‍മങ്ങള്‍ സംഭവിക്കാം.

കളവ് സ്വന്തം നിലയില്‍ ചിന്തിക്കുമ്പോള്‍ ഒരു അധര്‍മമായി തോന്നില്ലെങ്കിലും ഒട്ടേറെ അധര്‍മത്തിന് അത് കാരണമാകുന്നു. അതേ പ്രകാരം ധാര്‍മികമൂല്യങ്ങളില്‍ പലതിന്റെയും ലംഘനത്തിനും അത് കാരണമാക്കും .



പുണ്യമെന്നാല്‍ (ബിര്‍റ്) സല്‍സ്വഭാവമാണ്. പാപമെന്നാല്‍ സ്വന്തം  മനസാക്ഷിക്കുത്തനുഭവപ്പെടുന്നതും ആളുകള്‍ അറിയുന്നത് നീ വെറുക്കുകയും ചെയ്യുന്ന കാര്യമാണ്.

നന്മ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും തിന്മചെയ്യാനുള്ള വിലക്കുകളും നല്‍കേണ്ടത് പുരോഹിതരോ, രാജ്യഭരണം നടത്തുന്നവരോ നേതാകളായി ചമയുന്നവരോ ആകരുതെന്നും സകലമനുഷ്യരെയും സൃഷ്ടിച്ച അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ ആയിരിക്കണമെന്ന നിഷ്കര്‍ഷ പുലര്‍ത്തേണ്ടതാണ് .


മനുഷ്യാരംഭം മുതല്‍ നന്മ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും തിന്മചെയ്യാനുള്ള വിലക്കുകളും മനുഷ്യന്  ലഭ്യമാക്കാനുള്ള പ്രവാചകന്‍മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളുടെ അവതരണവും അല്ലാഹു  സ്വീകരിച്ചിട്ടുണ്ട്.

കാലാകാലങ്ങളില്‍ വിശ്വാസത്തില്‍  ക്ഷയം സംഭവിക്കുകയും അധര്‍മങ്ങളില്‍ ചിലത് ധര്‍മമായും തിരിച്ചും സംഭവിക്കാറുണ്ട്.

ദൈവികനിയമമനുസരിക്കുമ്പോള്‍ സംഭവിക്കുന്നത് പുര്‍ണമായ അര്‍ഥത്തില്‍ ധാര്‍മിക പുലരുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുക എന്നതാണ്.



ആചാരത്തെയും അനാചാരത്തെയും വേര്‍ത്തിരിക്കുന്ന മാനദണ്ഡം. ഒന്നാമതായി ധാര്‍മികമൂല്യങ്ങള്‍ തന്നെയാണ് അവയുടെ മാനദണ്ഡം.


ആചാരത്തെയും അനാചാരത്തെയും കൃത്യമായി അവമനസ്സിലാക്കിയെടുക്കുക മനുഷ്യന് സ്വയം  പ്രയാസമായതിനാല്‍ അല്ലാഹു  അവ നിര്‍ദ്ദേശിച്ചുതന്നിട്ടുണ്ട്. അതുകൊണ്ട് ദൈവനിര്‍ദ്ദേശമനുസരിച്ചുള്ള കര്‍മങ്ങളെ ആചാരമെന്നും. സ്വയം നിര്‍മിതമായ പ്രവൃത്തികളെ  അനാചാരമെന്നും പറയാം.


അധാര്‍മിക പ്രവര്‍ത്തികളില്‍ അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ബാധിക്കുന്നവയും സമൂഹത്തെ ബാധിക്കുന്നവയുമുണ്ട്.

സമൂഹത്തിലെ മുഴുവന്‍ ജനങ്ങളും സ്വമേധയാ ധാര്‍മികനിയമങ്ങള്‍ക്ക് വിധേയമാകുമെന്നും ഒരു നാട്ടിലെ മനുഷ്യരെല്ലാം അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടെ പുര്‍ണമായും ധാര്‍മിക വിശുദ്ധികൈവരിക്കുമെന്ന സങ്കല്‍പം തികച്ചും വിഡ്ഢിത്തമാണ് .


ഇസ്‌ലാമിക രാജ്യം എന്ന്  കേള്‍ക്കുമ്പോള്‍ നിലവിലുള്ള സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് മനസ്സിലേക്ക് വരിക. അപ്രകാരം കരുതുന്നവരെ കുറ്റം പറയുന്നില്ല. പക്ഷെ അവിടങ്ങളിലുള്ളത് രാജാധിപത്യഭരണമാണ്. ഏകാധിപത്യസ്വഭാവമുള്ള ഭരണകൂടങ്ങളുടെ ചെയ്തികളൊക്കെ ഇസ്‌ലാമിലേക്ക് വരവ് വെക്കുന്നത് ശരിയാവുകയില്ല. ഇസ്‌ലാമിക ഭരണം എന്ന് പറയുമ്പോള്‍ പ്രവാചകനും അനുചരന്‍മാരും കാണിച്ച് തന്ന ഒരു ജീവിത രീതിയാണ്. അത്  ( ഒരു വ്യക്തിക്കാവാം , കുടുംബത്തിനാകാം , മഹാല്ലിനാകാം , പ്രദെശത്തിനാകാം , സംസ്ഥാനത്തിനാകാം , രാജ്യത്തിനാകാം , ലോകത്തിനാകാം, ).


ദൈവനിഷേധത്തിന്റെ ഏറ്റവും വലിയ കുഴപ്പം. ദൈവികമാര്‍ഗദര്‍ശനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ജീവിതാന്ത്യം വരെ നട്ടം തിരിയാന്‍ വിധിക്കപ്പെടുക എന്നതായിരിക്കും .




ഖുര്‍ആനില്‍ മഅ്‌റൂഫ് പറഞ്ഞ സൂക്തങ്ങളില്‍ തന്നെ നമസ്കാരവും സക്കാത്തും വേറെ പറഞ്ഞത്. അരാധനാകര്‍മങ്ങള്‍ വേറെത്തന്നെയാണ് എന്ന് ചുരുക്കം. ആചാരങ്ങളും അനുഷ്ടാനങ്ങളും നിരൂപണം ചെയ്യുന്നതും അതിലെ വസ്തുതകള്‍ തുറന്ന് കാണിക്കുന്നതും. ആളുകളെ ദൈവിക ദര്‍ശനത്തിലേക്ക് പ്രബോധനം ചെയ്യുന്നതുമെല്ലാം വെറെ വിഷയങ്ങളാണ്. അതുമായി ബന്ധപ്പെട്ട് പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു. 

No comments:

Post a Comment