ഭൂമിയില്‍
വളരെയേറെ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും അതിലൂടെ വളരെയേറെ ഗുണങ്ങള്‍ വളരെ കുറഞ്ഞ
സമയത്തേക്ക് ഉണ്ടാകുന്നുണ്ടെങ്കിലും
ഫലത്തിനോടൊപ്പം വളരെ കൂടിയ സമയത്തേക്കുള്ള ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ടെലിവിഷന്‍, കമ്പ്യൂട്ടര്‍,
മൊബൈല്‍ ഫോണ്‍ ഇവ.
നിത്യോപയോഗ
സാധനങ്ങളാക്കിയ ടെലിവിഷന്‍,
കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ കൂടാതെയുള്ള ജീവിതം ഇന്ന് ആര്‍ക്കും ആലോചിക്കാന്‍
പോലും പറ്റില്ല, അല്ലാഹുവിനെ ഓര്‍ത്തില്ലങ്കിലും . ഒരു പക്ഷെ കമ്പ്യൂട്ടര്‍ ഇല്ലാതെ ധാരാളം ആളുകള്‍ കഴിയുന്നുണ്ടാകും.
എങ്കിലും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ ഇവ ഇന്ന് ജീവിതത്തിന്റെ ഭാഗമാക്കി ക്കഴിഞ്ഞിരിക്കുന്നു. ഇവ മൂന്നും എങ്ങിനെ നമ്മുടെ ആരോഗ്യത്തെ
ബാധിക്കുന്നു എന്ന് നോക്കാം.
ഇന്നത്തെ കാലത്ത് മൊബൈല്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തതായി നമ്മുടെ പ്രവര്‍ത്തന മേഘലകളെ വ്യപിപ്പിചിരുക്കുന്നു . നമുക്ക് അപ്പോള്‍ ചെയ്യാവുന്നത് അത് ആരോഗ്യകരമായി ഉപയോഗിക്കുക എന്നതാണ്.
ഇന്ന്
നാം നിത്യം ഉപയോഗിക്കുന്ന പലവസ്തുക്കളിലും വികിരണ പ്രസരണങ്ങള്‍ ഉണ്ട്.
ഇന്നത്തെ
ജീവിത
സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍
ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്ത ഒന്നായി തീര്‌ത്തിരിക്കുന്നു.
കാരണം അത്രയും വിവര സാങ്കേതികത്വം ആണവയില്‍.
പക്ഷെ ഇതിന്റെ അമിതസമയ ഉപയോഗം ശരീരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍
നാം തയ്യാറാകുന്നില്ല .
മൊബൈല്‍
ഫോണിന്റെ radiation അത്ര പ്രശ്നമുള്ളതല്ല അത് നാം സൂക്ഷിച്ചുപയോഗിച്ചാല്‍. മറിച്ചായാല്‍ വളരെ
പ്രശ്നമു ള്ളതുമാണ് മൊബൈല്‍ ഫോണിലൂടെ തുടര്‍ച്ചയായി ദിവസവും സംസാരിക്കുകയും, പത്തു വര്‍ഷമോ അതില്‍ കൂടുതലോ
തുടരുകയും ചെയ്യുകയാണെങ്കില്‍, DNA യില്‍ മാറ്റം വരും.
തുടര്‍ച്ചയായി
വളരെ സമയം (ഒരു ദിവസം അര മണിക്കൂറില്‍ കൂടുതല്‍) പത്തു പന്ത്രണ്ടു വര്ഷം മൊബൈല്‍ സംസാരിക്കുന്നവര്‍ക്ക് ദീര്‍ഖായുസു ലഭിക്കുന്നവര്ക്ക് വൈദ്യുത കാന്തിക വികിരണങ്ങള്‍ (electro
magnetic radiations ) ട്യൂമര്‍ ഉണ്ടാകാന്‍ ഹേതുവാകും . മൊബൈലില്‍ നിന്ന്
മാത്രമല്ല വികിരണങ്ങള്‍ വരുന്നത് അടുത്തുള്ള മൊബൈല്‍ ടവറും പ്രശ്നക്കാരാണ്.
കുഞ്ഞുങ്ങള്‍ക്ക്
എട്ടു വയസ്സ് കഴിഞ്ഞേ മൊബൈല്‍ കുറച്ചെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കാവൂ ക്യാന്‍സറിന്റെ
കാരങ്ങങ്ങള്‍ പലതാണെങ്കിലും. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയാണ് അര്‍ബുദം.
വളരെ കാരണങ്ങള്‍ ഒന്നിച്ചു
കൂടുമ്പോഴാണ് അര്‍ബുദം ഉണ്ടാകുന്നത്. അതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് പേടി
വേണ്ട എന്ന് വരുന്നില്ല .
എങ്കിലും അധിക നേരം ഉപയോഗിക്കതിരിക്കയാണ് നല്ലത്. ലാന്‍ഡ് ഫോണ്‍ ആണെങ്കില്‍
ഈ പ്രശ്നം അധികം ഇല്ല.
തുടര്‍ച്ചയായി
അര മണിക്കൂറോ അതില്‍ കൂടുതലോ സമയം 10 വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിച്ചാല്‍ ട്യൂമര്‍
ഉണ്ടാകാനുള്ള സാധ്യത ഉറപ്പാണ് .
തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക്
ചെവിക്കുഴയിലൂടെയും തലയോട്ടിയിലൂടെയും ഇതിന്റെ RFR (Radio Frequency Radiation ) കടക്കുന്നത്
കൊണ്ട് കോശങ്ങളുടെ DNA യില്‍ അതിന്റെ രൂപവും, ധര്‍മവും മാറാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങളെല്ലാം ഈ വിഷയത്തില്‍
പ്രഗല്ഭ്യമുള്ള ഡോക്ടറോട് ചോദിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടാവുന്നതെയുള്ളൂ .
20 വയസ്സ് വരെയുള്ളവര്‍
അതായത് ( 20 വയസ്സിനു
താഴെയുള്ളവര്‍ ) തുടര്‍ച്ചയായി മൊബൈല്‍ഉപയോഗിക്കുമ്പോള്‍
അത് മുതിര്‍ന്നവരേക്കാള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
മൊബൈലില്‍ കുറച്ചുസമയം സംസാരിക്കുക. തുടര്‍ച്ചയായി സംസാരിക്കണമെങ്കില്‍ സ്പീക്കര്‍ ഉപയോഗിക്കുക.
തീരെ ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ സംസാരിക്കാന്‍ കൊടുക്കരുതേ.
പറ്റുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്ത്തു വെയ്ക്കാതിരിക്കുക
ഒരു ആന്റിന ഇല്ലെങ്കില്‍ കാര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക
ഏതായാലും നമുക്ക് മൊബൈല്‍
ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്ത ഒരു ഉപകരണമായി മാറ്റിയിരിക്കുന്നു .
അതുകൊണ്ട് മൊബൈല്‍ ആരും ഉപേക്ഷിക്കണ്ട കാര്യമില്ല. ഉപേക്ഷിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ പറഞ്ഞവന്‍
ഭ്രാന്തനാകും . കുറച്ചു മിതമായി നമുക്ക് അതുപയോഗിക്കാം.
വളരെ ശ്രദ്ധയോടെ
മൊബൈല്‍ ഉപയോഗിച്ചാല്‍ അതുകൊണ്ടുള്ള ദൂഷ്യ ഫലം പെട്ടെന്ന് വന്നില്ലങ്കിലും വൈകി
വരുന്നതിനെങ്കിലും സഹായിക്കും .
No comments:
Post a Comment