വികസ്വര
രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകം വലിയ സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയാണിന്ന്. ഈ
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പലിശയിലധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥയാണ്.
എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ ലോകത്തിനു മുന്നില്‍ കാഴ്‌ചവച്ച ഒരു സാമ്പത്തിക സംവിധാനമുണ്ട്, കടമിടപാടുകളും, സേവന സന്നദ്ധമായ കച്ചവടവും .
ആവശ്യക്കാരന്റെയും ദരിദ്രന്റെയും നിസ്സഹായത ചൂഷണം ചെയ്‌ത്, പണക്കാര്‍ അവര്‍ക്ക് വായ്‌പ നല്‌കുകയും നല്‌കിയതിലേറെ തിരിച്ചുവാങ്ങുകയും , വാങ്ങിയതിലേറെ വിലക്ക് വില്‌ക്കുകയും ലാഭമെടുക്കുകയും ചെയ്യുന്ന കച്ചവടവും നിലവിലെ സാമ്പത്തീക മാറ്റത്തിന് യാതൊരു പരിവര്‍ത്തനവും വരുത്തുകയില്ല.
വലുതും ചെറുതുമായ ബാങ്കുകള്‍ പലിശയിടപാട് സ്ഥാപനങ്ങളാണ്. അതിനു പുറമെ ചിട്ടിക്കമ്പനികളും പല പേരിലുള്ള കുറികളും നാടന്‍ വട്ടിപ്പലിശയും ഈ രംഗത്തുണ്ട്. പ്രഭാതം തോറും കൂലിപ്പണിക്കാരുടെ വീട്ടുപടിക്കല്‍ എത്തുന്ന ഏജന്റുമാര്‍ മുഖേന വലിയ നെറ്റ്‌വര്‍ക്കിലൂടെ നടപ്പില്‍ വരുത്തുന്ന `ബ്ലെയ്‌ഡ്' മാഫിയകളും സജീവമാണ്. എന്നാല്‍ ഇതെല്ലാം നേര്‍ക്കുനേരെ പലിശയാണ്. പലിശ വാങ്ങുകയില്ല എന്നത് ആദര്‍ശമായി സ്വീകരിച്ചവര്‍ക്കും വളഞ്ഞ മാര്‍ഗത്തില്‍ പണം നേടാനുള്ള മാര്‍ഗമായിട്ടാണ് ഇന്ന് നാട്ടില്‍ വ്യാപകമായിട്ടുള്ള `നിക്ഷേപ സംരംഭങ്ങള്‍' അനുഭവപ്പെടുന്നത്.
സമ്പത്ത് ( ഭൂമി ) കെട്ടിപ്പൂട്ടി വയ്‌ക്കാനുള്ളതല്ല. സമൂഹത്തില്‍ അത് വിനിയോഗിക്കുകയും പുതിയ ഉല്‍പാദനങ്ങള്‍ക്ക് വഴിയൊരുക്കുകയും വേണം. അതിലൂടെ മാത്രമേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകൂ.
ഏതു രംഗത്തും ചൂഷണം അരുത് എന്ന് ഖുര്‍ആന്‍ . ഇതാണ് സാമ്പത്തികമുള്പ്പെടെ ജീവിത വ്യവഹാരങ്ങളുടെ ആകെത്തുക.
അധ്വാനമോ ഉത്‌പാദന പ്രക്രിയകളോ നടക്കാതെ പണക്കാരന്‍ കൂടുതല്‍ തടിച്ചുകൊഴുക്കുകയും ദരിദ്രര്‍ കൂടുതല്‍ കഷ്‌ടപ്പാടിലേക്ക് കൂപ്പുകുത്തുകയും കിടപ്പാടം പണയപ്പെടുത്തുകയും ഒടുവില്‍, വിശ്വാസ ദൗര്‍ബല്യമുള്ളവന്‍, ആത്മാഹുതിയില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്ന നിഷേധാത്മകതയാണ് പലിശ.
കാര്‍ഷിക-വ്യാവസായിക-വ്യാപരരംഗത്ത് അദ്ധ്വാനം ചെലുത്തി അതില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങള്‍ , സംരംഭങ്ങള്‍, ചെറുതായാലും വലുതായാലും ക്രിയാത്മകമാണ്; നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതാണ്.
ഏതെങ്കിലും നിലയില്‍ കുറച്ചുപണം കൈവശമുണ്ടെങ്കില്‍ അത് ബാങ്കിലിട്ട് പലിശ വാങ്ങുന്നതിനെക്കാള്‍ നല്ലത് സാമ്പത്തിക സംരംഭങ്ങളില്‍ മുതല്‍ മുടക്കി നേരിയ ലാഭവിഹിതം സ്വീകരിക്കുന്നതാണല്ലോ എന്ന ജനങ്ങളുടെ തലതിരിഞ്ഞ ചിന്താഗതിയാണ് ഷെയര്‍ മാര്‍ക്കറ്റുകള്‍ വിജയിക്കാന്‍ കാരണം.
No comments:
Post a Comment