“മനുഷ്യരില്‍
ഏറ്റവും ദുഷ്ടന്‍ ആരെന്ന് പറഞ്ഞുതരട്ടെ..?” “ആളുകളില്‍ നിന്ന് അകന്നു കഴിയുകയും
തന്റെ കീഴിലുള്ളവരോട് കാര്‍ക്കശ്യം കാണിക്കുകയും , തനിക്കു അവന്റെ സൃഷ്ടാവ് നല്‍കിയ
അനുഗ്രഹങ്ങളില്‍ നിന്ന് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നവന്‍”. എന്നാല്‍
“ജനങ്ങളോട് പകയുള്ളവന്‍. മേല്‍പരഞ്ഞവനേക്കാള്‍ ദുഷ്ടനാണ് . “മറ്റുള്ളവരോട് പൊറുക്കാത്തവന്‍, മാപ്പപേക്ഷ സ്വീകരിക്കാത്തവന്‍.”
ആരില്‍ നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കാനില്ലയോ, ആരുടെ ദൃഷ്ടിയില്‍ നിന്ന് ഒരു
രക്ഷയുമില്ലയോ അവന്‍. അവനാണ് പരമദുഷ്ടന്‍.
ശത്രുക്കളോടും
മൈത്രീഭാവേന പെരുമാറുവിന്‍. നിങ്ങള്‍ മുറിപ്പെടുത്തുമ്പോഴും തിരിച്ചാക്രമിക്കാത്ത ഭൂമിയെപ്പോലെ.
ആരോപണങ്ങള്‍ ഒരിക്കലും നിങ്ങളുടെ വിശുദ്ധിയെ കളങ്കപ്പെടുത്തില്ലെന്നോര്‍ക്കുക. ചായമൊഴുക്കിയാലും
തെല്ലും വ്യത്യാസപ്പെടാത്ത അന്തരീക്ഷത്തെപ്പോലെ. അഗ്നിയെ വകവയ്ക്കാതെ ഒഴുക്കു തുടരുന്ന
നദിയെപ്പോലെ എതിര്‍പ്പുകളേയും പ്രതിബന്ധങ്ങളെയും ഒട്ടും ഗൌനിക്കാതെ ധര്‍മ്മമാര്‍ഗത്തില്‍
നിങ്ങളുറച്ചു നില്‍ക്കുക.”
No comments:
Post a Comment