കേരള ജനത എങ്ങോട്ടാണ് . ആകെപ്പാടെ
വീക്ഷിക്കുമ്പോള്‍ ഒരു ദോഷൈകദൃക്കിന്റെ അല്ലെങ്കിലൊരു പ്രതിലോമകാരിയുടെ
ശബ്ദത്തിലാണ് ഉത്തരം പറയേണ്ടിവരുന്നത്. നമുക്കിടയില്‍ ശുദ്ധ മനസകരെവിടെ ? 'മനസ്സ്
വെച്ചാല്‍ നമുക്ക് വരുംകാലങ്ങളെ വസന്തകാലമാക്കാനാകും ' സമൂഹം പല വിഭാഗങ്ങളായി
വേറിട്ടു നില്‍ക്കുന്നു. ഒന്നിച്ചു നില്‍ക്കേണ്ടവരല്ലേ അവര്‍? 'അല്‍പം നനവുണ്ടെങ്കില്‍
ഈ മണ്ണ് ഏറെ ഫലഭൂയിഷ്ഠമാണ്'.
വിശ്വാസികളായ ജനതയെവിടെ? വിശ്വാസമില്ലെങ്കില്‍ ഒരു
ഉത്തമ സമൂഹമില്ല . നാം സ്വെച്ചാനുസാരം തെരഞ്ഞെടുത്ത വഴികളില്‍ നിന്ന് ഈ
പ്രപഞ്ച സൃഷ്ടാവ് വെളിപ്പെടുത്തുന്ന വഴിയിലേക്ക് ഒന്നു വഴിമാറി നടക്കട്ടെ. ''വിശ്വഹൃദയങ്ങളില്‍
നിന്നു അസത്യത്തെ തുടച്ചുനീക്കിയത് ആരായിരുന്നു? മനുഷ്യനെ അടിമച്ചങ്ങലയില്‍നിന്നു
മോചിപ്പിച്ചെടുത്തത് ആരായിരുന്നു? ആരുടെ നെറ്റിത്തടങ്ങളാണു കഅ്ബയെ ഉമ്മ
വെച്ചിരുന്നത്? എന്റെ ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്തത് ആരായിരുന്നു? നിങ്ങളുടെ പൂര്‍വഗാമികള്‍
തന്നെ. പക്ഷേ, നിങ്ങളോ? വെറുംകൈയോടെ പ്രഭാതത്തെ കാത്തിരിക്കുന്നു.
ചോദിച്ചോട്ടെ - മുസ്‌ലിംകളുടെ വിശുദ്ധിയുണ്ടോ
നിങ്ങളില്‍? യഥാര്‍ഥ മുസ്‌ലിം നിങ്ങളിലെവിടെ? സ്വന്തം പിതാവിനെക്കുറിച്ചറിയാത്ത
മക്കളെങ്ങനെ അയാളുടെ സ്വത്തിനവകാശിയാകും? നിങ്ങള്‍ ദേഹേഛയുടെ ലഹരിയില്‍
മദോന്മത്തരായി...ആ നിങ്ങളാണോ മുസല്‍മാന്‍...? ഇതാണോ മുസല്‍മാന്റെ
ജീവിതസരണി?....നിങ്ങളും നിങ്ങളുടെ പൂര്‍വികരും തമ്മിലെന്തുണ്ട് സാമ്യം? മുസ്‌ലിമായതില്‍
അവര്‍ അഭിമാനം കൊണ്ടു. ഖുര്‍ആന്‍ കൈവെടിഞ്ഞു നിങ്ങള്‍ അപഹാസ്യരായി.
ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്ത പൂര്‍വ്വഗാമികള്‍
ദയാലുക്കളായിരുന്നു. അവര്‍ അന്യരുടെ പാപങ്ങള്‍ ഒളിച്ച് പിടിച്ചപ്പോള്‍ നിങ്ങളത്
പൊലിപ്പിച്ചു കാണിച്ചു, നാം പരസ്പരം തമ്മില്‍തമ്മില്‍ തല്ലുന്നു!.
ചിന്തിക്കേണ്ടത് നമ്മുടെ വര്‍ത്തമാനകാല
അവസ്ഥയെക്കുറിച്ചാണ്. നമുക്കിടയില്‍ വിശ്വാസിസമൂഹ മെന്ന ഏകസംജ്ഞയുടെ
ദൃഷ്ടാന്തമെവിടെ?, അതാണു നാം നേടിയെടുക്കേണ്ടതും... പക്ഷേ, എങ്ങനെ? ആര്‍ക്കാണിതിലൊക്കെ
താല്‍പര്യം? സമുദായ താല്‍പര്യമെന്നത് ചില്ലലമാരയിലെ കാഴ്ചപ്പണ്ടമല്ലേ ഇന്ന്.
പൊതുതാല്‍പര്യം നമ്മളൊക്കെ ചേര്‍ന്നു സ്വാര്‍ഥതാല്‍പര്യത്തിന്റെ പേരില്‍
മറമാടിയില്ലേ? ദൃടവിശ്വാസവും ഒരല്‍പം ഹൃദയവിശാലതയും വസ്തുനിഷ്ഠമായ
കാഴ്ചപ്പാടും ഇത്തിരി ആസൂത്രണവുമുണ്ടെങ്കില്‍ ഒരു ഐക്യമുന്നണി സജീവമാകുക എന്നത് അനിവാര്യമായ
ഒരു വസ്തുതയാണ്.
ഉമ്മത്ത്, എന്ന സംജ്ഞയില്‍ ഒരു കൂട്ടായ്മയേ
ഉള്ളൂ. ശാഖോപശാഖകളില്ല. ഇന്നതുണ്ട്, ഉണ്ടാക്കിയിരിക്കുന്നു ചില തല്‍പര സംഘങ്ങള്‍.
ഈ കക്ഷിവഴക്കുകളുടെ പ്രശ്‌നവും ലക്ഷ്യവും സമ്പത്തല്ലേ? അല്ലെങ്കില്‍, സമുദായം
വിവിധ ഗ്രൂപ്പുകളായി തിരിയുന്നതെന്തിന്? ആശയ പ്രകാശനത്തിനെന്നു സമ്മതിച്ചു
കൊടുത്താല്‍ തന്നെ ഒരു സംഘടനക്കുള്ളിലെന്തിനു രണ്ടും മൂന്നും ഗ്രൂപ്പുകള്‍?.
ഉന്നയിക്കപ്പെടുന്നൊരു ചോദ്യവും കണ്ടെത്തേണ്ട
ഉത്തരവും അവശേഷിക്കുന്നു. വിശ്വാസി സമൂഹത്തില്‍ കരുത്തിന്റെ പ്രഭവകേന്ദ്രമായ
ഖുര്‍ആനില്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചുനില്‍ക്കാനും തയാറാവുമോ?
ഒരു സംഘടന രണ്ടായും പിന്നെ മൂന്നായും
പിളരുന്നതിന്റെ പിന്നില്‍ അടിസ്ഥാനപരമായ എന്ത് നീതീകരണമാണുള്ളത്?
നീട്ടിപ്പരത്തിപ്പറയാതെ, പക്ഷം പിടിക്കാതെ ധൈര്യപൂര്‍വം പറഞ്ഞാല്‍ സംഗതി
സാമ്പത്തികമല്ലേ? തന്പോരിമയല്ലേ ? കോടിക്കണക്കിന് രൂപയുടെ സ്വത്തും
സ്ഥാപനങ്ങളും ഓരോരുത്തരുടെയും അധീനതയിലും സ്വാധീനത്തിലുമുണ്ടെന്നു സമൂഹത്തിലെ
വിവേകശാലികള്‍ സംശയിക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നു. 'ഗ്രൂപ്പുകള്‍'
ഒന്നിച്ചാല്‍ ഈ മേല്‍ക്കോയ്മ നഷ്ടപ്പെടുമെന്ന ഭയം?-സമുദായ താല്‍പര്യം-അത് അങ്ങാടി
മരുന്നോ പച്ച മരുന്നോ? ആര്‍ക്കറിയാം... ആധിപത്യം പിടിവിട്ടുപോകാതിരിക്കണമെങ്കില്‍
ഭിന്നിച്ചുതന്നെ നില്‍ക്കണം. അപ്പോള്‍ ഒന്നിപ്പല്ല, ഭിന്നിപ്പല്ലോ സുഖപ്രദം!?.
''ഒരു സമുദായം അവരുടെ അവസ്ഥ മാറ്റാത്ത
കാലത്തോളം അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ലെന്നു'' നമ്മെ പഠിപ്പിച്ചത് സാക്ഷാല്‍
സ്രഷ്ടാവ് തന്നെയല്ലേ? എന്നിട്ടെന്ത് പഠിച്ചു നമ്മള്‍? പണവും പ്രതാപവുമുണ്ടാക്കി
സുഖലോലുപരായി ജീവിക്കാനും പാതിരാപ്രസംഗങ്ങളിലൂടെ പാവം ശ്രോതാക്കളെന്ന
ജനക്കൂട്ടത്തിന്റെ ഉറക്കം കെടുത്താനും! അത്ര തന്നെ. പണ്ഡിതന്മാര്‍ ദുഷിച്ചാല്‍
സമുദായം ദുഷിക്കുമെന്നും ഓരോ സമൂഹത്തിനും അവരര്‍ഹിക്കുന്ന നേതാക്കളെ
കിട്ടുമെന്നുമൊക്കെ ഇസ്‌ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ..
ഓരോ പണ്ഡിതനും ഓരോ ദൈവവിശ്വാസിയും സ്വയം
ചോദിക്കേണ്ടത്. നമുക്കെവിടെ മാതൃക? ആരാണു മാതൃക? പണ്ഡിതന്മാരും നേതാക്കന്മാരും വരെ
ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായിത്തീരുമ്പോള്‍ ഒരൊറ്റ
മാതൃകയേയുള്ളൂ-മുഹമ്മദ് നബി(സ)യുടെ ജീവിതം വരച്ചുകാണിക്കുന്ന , പ്രവാചകനെ
ദൃഷ്ടാന്തമായി നല്‍കുന്ന ഖുര്‍ആന്‍ .
ഇസ്‌ലാമില്‍ ഒരൊറ്റ ഗ്രൂപ്പേ പാടൂ-മുസ്‌ലിം
ഗ്രൂപ്പ്. യഥാര്‍ത്ത വഴികാട്ടിയായി -മുഹമ്മദ്‌നബിയെ ഖുര്‍ആന്‍
വെളിപ്പെടുത്തുന്നു അതിനാല്‍ ഭരണഘടനയേയൂള്ളൂ-ഖുര്‍ആന്‍.
ഖുര്‍ആന്റെ വ്യാഖ്യാനങ്ങളിലോ
വിശകലനങ്ങളിലോ വ്യക്തികള്‍ക്കിടയില്‍ അഥവാ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത
വീക്ഷണമുണ്ടാകാം. ഉണ്ടാകണം. ഉണ്ടാകാമെന്നതിന്റെ തെളിവല്ലേ നാലു മദ്ഹബുകള്‍
ആദിമഘട്ടത്തില്‍ തന്നെ ഉരുത്തിരിഞ്ഞത്? അതവിടെ അവസാനിക്കണം. മദ്ഹബുകളെ വ്യാഖ്യാനിച്ചും
വിശദീകരിച്ചും വിശകലനം ചെയ്തു ഗവേഷണം നടത്തിയും ഗ്രൂപ്പുകള്‍ പുതിയ മദ്ഹബുകളായി
മാറിയാല്‍ യഥാര്‍ത്ത ദൈവവിശ്വാസം എവിടെയുമല്ലാതാകും.
സ്വേച്ഛാധികാരം ഇസ്‌ലാം ഒരു പണ്ഡിതനും പതിച്ചു നല്‍കിയിട്ടില്ല.
പോകുന്നെങ്കില്‍ അതവര്‍ക്കു സമ്പത്തിന്റെ പേരിലുള്ള ആസക്തിയും സ്ഥാനമാനങ്ങളോടുള്ള
ഭൗതിക ദാഹവും കൊണ്ടു മാത്രമാണ്. അവരാണു തിരുത്തപ്പെടേണ്ടത്! ഇസ്‌ലാമിനെ ആദര്‍ശവത്കരിക്കാതെ
സ്ഥാപനവത്കരിക്കാന്‍ ശ്രമിച്ചതാരോ അവരാണു മുസ്‌ലിം സമൂഹത്തെ വഴികേടിലാക്കുന്നത്.
അല്‍പം നനവുണ്ടെങ്കില്‍ ഈ മണ്ണു ഏറെ ഫലഭൂയിഷ്ഠമാണെന്നുള്ള സത്യം നമുക്ക്
തെറ്റിയിട്ടില്ല എങ്കില്‍ . വിശ്വാസത്തില്‍ നിന്നും വിഘടിച്ചു പോകുന്നതിന്റെ തെറ്റ്
നമ്മുടേത് തന്നെ. എന്നിരുന്നാലും നന്മയുടെ വഴിയില്‍ നമുക്കൊന്നാവാം. അങ്ങനെ
നന്നാവാം.
No comments:
Post a Comment