നിങ്ങള്‍
ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍
സൂക്ഷ്മത പാലിക്കുന്നില്ലേ?
നിങ്ങള്‍
എങ്ങനെയാണ് മായാവലയത്തില്‍ പെട്ടുപോകുന്നത്?
ഖുര്‍ആന്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്
ജീവിക്കുവാന്‍ വേണ്ടിയത്രെ. അതിനാല്‍ അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ
ഉണ്ടാക്കരുത്.
തിന്‍മകളുടെ
മാതാവാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍.
അല്ലാഹുവോട്
വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ
പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക്
കൊണ്ടു പോയി തള്ളുന്നു.
ഒരാള്‍
തന്റെ ജീവിതത്തെ സര്‍വ ശക്തനില്‍ സമ്പൂര്‍ണമായി സമര്‍പിക്കുമ്പോഴാണ് അയാള്‍ മുസ്ലിമായിത്തീരുന്നത്.
എന്നതുപോലെത്തന്നെയാണ് ഒരു സമൂഹവും,രാജ്യവും, ലോകവും . ഇസ്ലാമീക സമൂഹമായി , രാഷ്ട്രമായി
രൂപാന്തരപ്പെടുന്നത് . എങ്ങനെയെന്നാല്‍ ഒരു വ്യക്തി, മുതല്‍ കുടുംബം, പ്രദേശം, രാജ്യം
ഏതുമാകട്ടെ ആ സമൂഹത്തിലെ വ്യക്തികള്‍ അവരിലെ അപാകതകളും ന്യൂനതകളും സംസ്ക്രരിക്കപ്പെടുംബോള്‍
അതിന്റെ അനിവാര്യതയാണ് ഇസ്ലാമീക സംസ്കാരം തെളിഞ്ഞു കാണുക എന്നുള്ളത് , അതായത് ഇസ്ലാമീക
സമൂഹം അല്ലങ്കില്‍ മുസ്ലിം ഉമ്മത്ത് കുറെ ആളുകള്‍ ചേര്‍ന്നു വേറെ കുറച്ചു ആളുകളെ കൊണ്ട്
കേട്ടിപ്പെടുത്താവുന്ന ഒന്നല്ല.
പ്രപഞ്ചത്തിലെ
ഓരോ ജീവികള്‍ക്കും അതിന്റെതായ മാര്‍ഗദര്‍ശനം ലഭിച്ചിട്ടുണ്ട്. നമുക്കുചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്ന
ജീവികളില്‍ നിന്നും നമുക്കത് ബോധ്യപ്പെടുന്നതാണ്.
വിശുദ്ധ
ഖുര്‍ആന്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് പ്രപഞ്ചത്തിലെ സകല മനുഷ്യരുടെയും
ജീവിത ദര്‍ശനമായിട്ടാണ് . അതായത് ആകാശങ്ങളുടെയും ഭൂമിയുടെയും ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും
സകല ജീവജാലങ്ങളുടെയും നിലനില്‍പ്പ് മനുഷ്യനാല്‍ ഹനിക്കപ്പെടാവതല്ലെന്നും . പ്രപഞ്ചത്തിലെ ആകാശങ്ങളുടെയും
ഭൂമിയുടെയും ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സകല ജീവജാലങ്ങളുടെയും എല്ലാം അല്ലാഹു
ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ അതിനു മാറ്റം വരുത്തുന്ന യാതൊന്നും മനുഷ്യനില്‍
നിന്നും ഉണ്ടാകാന്‍ പാടില്ല എന്നുകൂടി ഖുര്‍ആന്‍ അടിവരയിട്ടു പറയുന്നു അതത്രെ
വക്രതയില്ലാത്ത ഇസ്ലാം . പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
സത്യം
ഉത്ഭോധിപ്പിക്കുന്നവര്‍ക്കെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളെയ്യാന്‍ ശത്രുക്കള്‍
ഏത് കാലഘട്ടത്തിലും പരിശ്രമിച്ചിട്ടുണ്ട്. അവയൊക്കെ വ്യര്‍ഥ വ്യായാമങ്ങളായിരുന്നുവെന്നാണ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടു തെളിയിക്കുന്നത് . സത്യതയെ ഉള്‍ക്കൊണ്ട
ആയിരങ്ങളുണ്ടായത് അതിന്റെ തെളിമയാണ് മനസ്സിലാക്കിത്തരുന്നത്.
അക്ഷരാഭ്യാസമുള്ള ഏതൊരാള്‍ക്കും പഠിക്കാനും സ്വജീവിതത്തില്‍ പകര്‍ത്താനും കഴിയുന്ന ആശയമാണ് ഖുര്‍ആനിന്റേതു . പണക്കാരനും പണിക്കാരനും പണ്ഡിതനും പാമരനുമെല്ലാം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന അത്ഭുത ആദര്‍ശം. അതുകൊണ്ടുതന്നെ ലോകാവസാനംവരെയുള്ളവര്‍ പിന്‍തുടരേണ്ടത് ഖുര്‍ആനാകുന്ന മാര്‍ഗ്ഗദര്‍ശനത്തെയാണ് .
അല്ലാഹു
എന്നത് ഏതെങ്കിലും ദൈവത്തിന്റെ നാമമല്ല. പ്രത്യുത യഥാര്‍ഥത്തില്‍ ആരാധിക്കപ്പെടുവാന്‍
അര്‍ഹതയുള്ളവനെ അറബിയില്‍ വിളിക്കുന്ന പേരാണത്. എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?
No comments:
Post a Comment