Sunday, 11 November 2012

പരിസ്ഥിതി.



നന്‍മയും തിന്‍മയും തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രം മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതയാണ്. എന്നാല്‍ എന്താണ് നന്മയെന്നും എന്താണ് തിന്‍മയെന്നും കൃത്യമായി വേര്‍തിരിക്കുവാന്‍ ഒരു മാര്‍ഗ്ഗദര്‍ശനമില്ലാതെ മനുഷ്യര്‍ക്കാവില്ല.

 
മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതത്തിന്റെ ഫലമാണ് ഇന്ന് മനുഷ്യന്‍ നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവും, ആഗോള താപനവും.


നമ്മുടെ പരിസ്ഥിതി, വാസ സ്ഥലം, അതുള്‍കൊള്ളുന്ന പ്രദേശം, ഭൂമി, പ്രപഞ്ചം, അതങ്ങിനെ വിശാലമാണ്. പ്രകൃതിയില്‍ നിന്നും മനുഷ്യനെയോ  , മനുഷ്യനില്‍ നിന്ന് പ്രകൃതിയെയോ വേര്‍തിരിച്ചു നിര്‍ത്തുവാന്‍ സാധ്യമല്ല. കാരണം ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്.


മനുഷ്യന്റെയും, മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ പ്രകടമാണ്. പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാതിനനുസരിച്ചു രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമാണ് ഇന്ന് മനുഷ്യന് തന്നെ ഭീഷണിയായി ഉയര്‍ന്നു വരുന്നത്.


പ്രകൃതി സംവിധാനത്തില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളില്‍ അറിയാത്ത പലതിന്റെയും ഗുണഭോക്താക്കളായ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച പൂര്‍വിക സമൂഹത്തെ പഠിക്കുകയാണെങ്കില്‍ ഇന്ന് നേരിടുന്ന വിപത്തിന് ഇന്നത്തെ മനുഷ്യന്‍ തന്നെയാണ് കാരണമെന്ന് കാണാന്‍ കഴിയും.


ദൈവിക വ്യവസ്ഥയില്‍ നിലകൊള്ളുന്ന പ്രകൃതി നിയമത്തെ അവഗണിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ ദുര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്മെന്നുള്ളത് തര്ക്കമാറ്റതാണ് .


മനുഷ്യന്റെ പ്രവൃത്തി ജൈവ വൈവിധ്യത്തിന്റെ അഭാവതിനും, കാലാവസ്ഥയിലെ അപകടകരമായ മാറ്റത്തിനും എപ്രകാരം കാരണമായിട്ടുണ്ട് എന്നത് മനസ്സിലാക്കുവാന്‍ നമ്മള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം എത്രമാത്രമാണെന്ന് വസ്തുനിഷ്ടമായി  ഗൌരവപൂര്‍വ്വം പഠിക്കേണ്ടിയിരിക്കുന്നു.

ഓരോ വ്യക്തിയും കഴിയുന്നത്ര ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക , ഒഴിവു സമയങ്ങള്‍ വൃഥാ കളയുന്നതിനു പകരം ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ബന്ധം  എന്തെന്ന് പ്രയോജന കരമായ രീതിയില്‍ ചിലവവഴിക്കുക .

പ്രകൃതി ദത്തമായ കൃഷി രീതിയിലേക്ക് മടങ്ങുക .

വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പു വരുത്തുക . തങ്ങള്‍ അനാവശ്യത്തിന് വാഹനം ഉപയോഗിക്കുന്നതിലൂടെ വാഹനം പുറത്തു വിടുന്ന കാര്‍ബണ്‍ ആരോഗ്യത്തെയും , പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക, പ്ലാസ്റിക് ഉപയോഗം കുറയ്ക്കുക .


പ്രകൃതി മനുഷ്യന് മാത്രമല്ല മറ്റു ജീവികളുടെ അതി ജീവനതിനും, നില നില്‍പ്പിനും കൂടിയുള്ള സംവിധാനമാണെന്ന് തിരിച്ചരിയെണ്ടാതുണ്ട് . ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.


ഭൂമിയില്‍ സമതുലിതമായി സംവിധാനിപ്പിക്കപെട്ട ഒരു വ്യവസ്ഥിതിയെ ഭൂമിയുടെ അമാനത്തുകള്‍ എല്പിക്കപെട്ട ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യന്‍ പരിപാലിക്കെണ്ടതുണ്ട് .


മനുഷ്യന് വേണ്ടി കൃഷിയിടത്തില്‍ വിളയെടുക്കുന്ന കൃഷിക്കാരന്‍ കൃഷി വ്യക്തിയുടെ  ഇബാദത്തിന്റെ ഭാഗമായി വരുന്നത് ഖുര്‍ആനില്‍  വ്യക്തമായി കാണാന്‍ കഴിയും. ഒരു മരം നട്ടതിന്റെ പേരില്‍ ലഭിക്കുന്ന പ്രതിഫലതെക്കാള്‍ എത്ര വലുതായിരിക്കും ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കൃഷിക്കാരനുള്ളത് എന്നത് പരിസ്ഥിതി ചിന്തയോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

പരിസ്ഥിതിയുമായി എപ്പോഴും സംവധിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍.


പ്രപഞ്ചനാഥന്‍ നിശ്ചയിക്കപ്പെട്ട പാതയിലൂടെ പരസ്പരം ബന്ധപെട്ടുകിടക്കുന്ന ഈ പ്രപഞ്ച സംവിധാനത്തില്‍ ഏതെങ്കിലും ഒന്നിന് സംഭവിക്കുന്ന ആഘാതം മറ്റുള്ളവയെ കൂടി ബാധിക്കുംമെന്നു മനുഷ്യന്റെ ബോധം അവനെ ഉണര്തുന്നുണ്ട്. ( തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, ദിന രാത്രങ്ങള്‍ ആവര്‍ത്തിക്കപെടുന്നതിലും ധിഷണാ ശാലികള്‍ക്ക് പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.) ഖുര്‍ആന്‍ .

പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എത്ര ചെറുതായാലും, അതിന്റെ ആഘാതം പരിസ്ഥിതിയില്‍ ഉണ്ടായിരിക്കും.

സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തിയാണ് തങ്ങളെ നിലനിര്‍ത്തുന്ന ആവാസ വ്യവസ്ഥയെ മറന്നു കൊണ്ട് പ്രകൃതി ചൂഷണത്തിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത്.

ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്യന് അറിവും, ദൃഷ്ടാന്തവും നല്‍കിയതിലൂടെ സൃഷ്ടാവിന്റെ വ്യവസ്ഥിതി ഉള്‍കൊള്ളുന്ന ഭൂമിയുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതി യെ സംരക്ഷിക്കേണ്ട ബാധ്യതയും മനുഷ്യനില്‍ മാത്രമായിട്ടാണ് നിഷിപ്തമായീട്ടുള്ളത്.


ഖുര്‍ആന്റെ ദൃഷ്ടാന്തങ്ങളും , നിരീക്ഷണങ്ങളും, മുന്നറിയിപ്പുകളും, ശ്രവിചാലും, ഇല്ലെങ്കിലും, പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനോടു സംവധിക്കുന്നുവെന്ന പോലെ സംഭവിച്ചു കൊണ്ടേയിരിക്കും.


No comments:

Post a Comment