Saturday, 17 November 2012

പ്രവര്ത്തിയിലൂടെ പ്രതിഫലിപ്പിക്കുക.



ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിഭാസമെന്തെന്ന് ചോദിച്ചാല്‍ അമിതമായ ഉപഭോഗം എന്നായിരിക്കും മറുപടി.


സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ കഴിയാതിരുന്ന മാറ്റങ്ങളാണ്, പൂവിരിയുന്ന പോലെ എന്നുപറയാം, ലോകമാകെ ദുര്‍ഗന്ധം  പരത്തി , പ്രപഞ്ചമാകെ പുകപടലങ്ങ ളാ ല്‍ നിറഞ്ഞു മനുഷ്യരില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ നിറഞ്ഞു , മൊത്തം ലോകത്തിന് തന്നെയും പകര്‍ന്നതിന്റെ തെളിവുകള്‍ പല ജനകീയ പ്രക്ഷോഭങ്ങളിലൂടെയും പടര്‍ന്നു കയറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ് .


അധിനിവേശ ശക്തികള്‍ വിപ്ലവങ്ങളെ അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. ഗുണഭോക്താക്കളായ സാധാരണ ജനങ്ങളെ  കൈകാര്യം ചെയ്യാന്‍ ശത്രുക്കളും പാശ്ചാത്യ  മീഡയകളും കണ്ണും കാതും കൂര്‍പ്പിച്ച് കാത്തിരിക്കുകയാണ്.

തീവ്രതയിലേക്ക് വഴിമാറിപ്പോവാതെ,  പ്രശ്‌ന സങ്കീര്‍ണതകളെ എങ്ങനെ മറികടക്കാം എന്നാണ് ആധൂനീക കേവല വിശ്വാസി സമൂഹം ചിന്തിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ സത്യത്തില്‍ ജീവിക്കുന്നില്ല ജീവിതത്തെ മറികടക്കുകയാണ് ചെയ്യുന്നത് .


മനുഷ്യന്‍ പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നിക്കാമെങ്കിലും, മതത്തിന്റെയും, ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ പ്രാഥമീക ആവശ്യങ്ങളും അവകാശങ്ങളും പലതാണ് എന്ന് തെറ്റിധരിച്ചിരിക്കുന്നു .

നീതി പൂര്‍വ്വം നിറവേറ്റി കൊടുക്കുന്ന വ്യക്തിയെ ഭരണാധികാരി എന്ന് പറയാം.


നീതി, സത്യം ഇവയില്‍ അധിഷ്ടിതമാണ് പ്രപഞ്ചം. നിങ്ങള്‍ നീതി കാണിക്കുവിന്‍, സത്യത്തിനു വേണ്ടി നില കൊള്ളുവിന്‍.

മനുഷ്യന്റെ എല്ലാ ഇടപെടലുകളിലും ദൈവിക ബോധനം ഉണ്ടായിരിക്കണമെന്ന് കുര്‍ആന്‍ ആവശ്യപെടുന്നു.

മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും അത് വലുതാകട്ടെ, ചെറുതാകട്ടെ അതിലെല്ലാം സത്യവും, നീതിയും പാലിക്കണമെന്നതാണ് സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ അടിത്തറ.

പ്രവര്‍ത്തിയിലൂടെ പ്രതിഫലിപ്പിക്കുക എന്നതാണ് ദൈവത്തില്‍ വിശ്വസിക്കുക എന്നതിന്റെ മാനദണ്ഡം.

മനുഷ്യന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി, നീതിക്ക് വേണ്ടി, സത്യത്തിനു വേണ്ടി ഇന്നത്തെ മനുഷ്യര്‍ക്ക്‌ ഒരു പങ്കും വഹിക്കാനില്ലെന്നാണോ "ഓരോ വ്യക്തികളും സ്വന്തം നിലയില്‍ " വിളിച്ചു പറയുന്നത്.

ഓരോ കാലഘട്ടത്തിലും വന്ന പ്രവാചകന്മാര്‍ ആ കാലഘട്ടങ്ങളിലെ വ്യവസ്ഥിതിയുമായി സമരസപെടുന്ന "ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും" എന്ന ലളിത രാഷ്ട്രീയസമവാക്യം പ്രതിനിദാനം ചെയ്യുന്ന 'വിശ്വാസം' ഏതാണ് !

വിഗ്രഹങ്ങള്‍ മറിഞ്ഞുവീഴുന്നപോലെ, അടുത്ത കാലത്തൊന്നും ഇളകുകയില്ലെന്നു നിനച്ചിരുന്ന സ്വേഛാധിപത്യസിംഹാസനങ്ങള്‍ ആധൂനീക ഉപഭോഗ സംസ്കാരത്തിന്റെ കാറ്റില്‍പെട്ട്  ഒന്നൊന്നായി കടപുഴകി മറിഞ്ഞുവീണ്ടുകൊണ്ടിരിക്കുന്നു.

ജനതയുടെ സമ്പത്ത് കവര്‍ന്ന് , രക്തം ഊറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുകയും ചെയ്ത ഈ ഏകാധിപത്യ വേതാളം പിടിച്ചു നില്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കാതെയല്ല. പക്ഷെ പതിനെട്ടു ദിവസത്തിലധികം പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല.


ആധൂനീക ഉപഭോഗ നിര്‍മാണ സംസ്കാരം  ജനങ്ങളുടെ മേല്‍  ശക്തമായതിനാല്‍ മണ്ണില്‍ നിന്നു ഈ മാനുഷീക മൂല്യമെന്ന  വടവൃക്ഷവും പിഴിതെറിയപ്പെടുക തന്നെ ചെയ്തു. ഇനി ഏതെല്ലാം മേഘലകളിലാണിത് അടിച്ചു തിമര്‍ത്താടുകയെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ ഒരാള്‍ക്കും സാധ്യമല്ല. കൂടുതല്‍ ശക്തിയോടെയാണത് ഓരോ ജനസമൂഹങ്ങളിലെക്കും  നീങ്ങികൊണ്ടിരിക്കുന്നത് . അട്ടയെപ്പോലെ സ്വന്തം ജനതയുടെ രക്തം കുടിച്ചു വീര്‍ക്കുകയായിത്തീര്‍ന്നിരിക്കുന്നു സ്വാര്‍ത്ഥ മോഹികളായ വ്യവസായ ഭീമന്മാര്‍ .


എരിതീയില്‍ എണ്ണയൊഴിച്ച പോലെ യന്ത്രങ്ങള്‍  കൊണ്ട് വിപ്ളവം ആളിപ്പടരുക മാത്രമെ ചെയ്യുന്നുള്ളൂ . എന്നാലും പാടുപെട്ടു പിടിച്ചു നില്‍ക്കാന്‍ കിണഞ്ഞുനോക്കുകയാണ്, പാറ്റകളെപ്പോലെ മനുഷ്യന്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു , വ്യവസായ വല്കരണത്തില്‍ മനുഷ്യനു ഭ്രാന്ത് പിടിച്ചിരിക്കുന്നുവെന്നാണ് പ്രകടമായികൊണ്ടിരിക്കുന്നത് .

ലോകത്ത് കള്ള ദൈവങ്ങളായി വാഴുന്ന ഏകാധിപതികള്‍ എക്കാലവും മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് വിചാരിക്കുന്നത് ദൈവനീതിക്കു നിരക്കുന്നതല്ല. മാത്രമല്ല ഒരസാധാരണ വസന്തത്തിന്റെ നാറ്റം  കള്ള ദൈവങ്ങളായി  അമിത ഉപയോഗവല്‍കരിക്കുന്നതിലൂടെ  തെന്നിവരുന്നുമുണ്ട്.




മ്ളേഛത. എല്ലാ ദുര്‍വൃത്തികളേയും ലജ്ജാവഹമായ കൃത്യങ്ങളെയും അതുള്‍ക്കൊള്ളുന്നു. ലുബ്ധ്, വ്യഭിചാരം, നഗ്നത, പ്രകൃതിവിരുദ്ധ വൃത്തികള്‍, വിവാഹം നിഷിദ്ധമായവരെ വിവാഹംചെയ്യല്‍, മോഷണം, മദ്യപാനം, യാചന, ചീത്തപറയല്‍, ദുഷിച്ചുപറയല്‍ തുടങ്ങിയ സ്വയം ചീത്തയായകാര്യങ്ങളെല്ലാം അതില്‍പ്പെടുന്നുണ്ട്. അതേപോലെ ചീത്ത പ്രവര്‍ത്തികള്‍ പരസ്യമായി ചെയ്യുന്നതും തിന്‍മകള്‍ പ്രചരിപ്പിക്കുന്നതും മ്ളേഛത തന്നെ. കള്ളപ്രചാരവേലകള്‍, തെറ്റായ ആരോപണങ്ങള്‍, രഹസ്യമായ കുറ്റങ്ങള്‍ പരസ്യമാക്കുക, ദുര്‍വൃത്തികള്‍ക്ക് പ്രേരണ നല്‍കുന്ന നാടകങ്ങള്‍, കഥകള്‍, ചലച്ചിത്രങ്ങള്‍, നഗ്ന ചിത്രങ്ങള്‍ മുതലായവ പ്രദര്‍ശിപ്പിക്കുക, സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുക, പരസ്യമായി സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്ന് ജീവിക്കുക, സ്റേജില്‍ സ്ത്രീകള്‍ നൃത്തംവെക്കുക, അഭിനയങ്ങളും കോപ്രായങ്ങളും കാണിക്കുക എന്നിവ ഉദാഹരണങ്ങളാണ്.

എല്ലാമനുഷ്യരും അറിയുന്നതും മനുഷ്യപ്രകൃതി എല്ലാകാലത്തും നന്നായി കരുതുന്നതുമാണ് മഅ്‌റൂഫ്. അറിയപ്പെട്ടത് എന്നാണ് 'നാട്ടുനടപ്പ്'നും മഅ്‌റൂഫ് പദം തന്നെ പ്രയോഗിക്കുന്നു.



മനുഷ്യന്‍ പൊതുവെ ചീത്തയായി മനസ്സിലാക്കുകയും എപ്പോഴും ചീത്തയാണെന്ന് പറയുകയും അല്ലാഹു നിഷിദ്ധമാക്കുകയും ചെയ്ത എല്ലാ ചീത്ത കാര്യങ്ങളും മുന്‍കര്‍ (നിഷിദ്ധം) ആണ്.

തന്റെ പരിധികള്‍ വിട്ടുകടക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍-അത് സ്രഷ്ടാവിന്റേതാവട്ടെ, സൃഷ്ടികളുടേതാവട്ടെ-നിഹനിക്കുകയും ചെയ്യുകയാണതുകൊണ്ടുദ്ദേശിക്കുന്നത്, ബഗ്യ് (അക്രമം) ആണ്.

നന്‍മകള്‍ക്കെതിരില്‍ വ്യക്തി എന്ന നിലക്ക് വ്യക്തികളേയും സമൂഹം എന്ന നിലക്ക് സമൂഹത്തേയും നശിപ്പിച്ചുകളയുന്ന മൂന്ന് തിന്‍മകളാണ് , മ്ളേഛത, മുന്‍കര്‍ (നിഷിദ്ധം), ബഗ്യ് (അക്രമം), എന്നിവ .

തകർന്നടിയുന്ന മൂല്യം നിലനിർത്തുന്നതിനേക്കാൾ നല്ലത് ആ മൂല്യങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുന്നതു തന്നെയല്ലേ?

കുട്ടികള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ സ്വയം വിലയിരുത്തലും പരസ്പരവിലയിരുത്തലി  ന്റെയെല്ലാം ഫലമായി കുട്ടികളുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. അവര്‍ സ്ഥിരം കാണുന്ന കാഴ്ച്ചകളെപ്പോലും പഠനാനുഭവങ്ങളില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ സമീപിച്ച് പുതിയ ചില നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തുന്നു. അവരുടെ വീക്ഷണരീതികളില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുന്നു.


കൃഷിയെ ജീവിത സംസ്കാരമായി കാണാത്ത അവസ്ഥ, വിശ്വമാനവന്‍ എന്ന കാഴ്ച്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ, അധ്വാനശേഷി വികാസത്തിന്റെ അഭാവം, സാംസ്കാരിക തനിമയേയും അതിന്റെ സ്വതന്ത്രവികാസത്തേയും കുറിച്ച് ധാരണയില്ലായ്മ, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടുള്ള പരിഗണനയില്ലായ്മ, പരിസര സൌഹാര്‍ദപരമായ വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്, ശാസ്ത്രീയമായ ആരോഗ്യ–പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം എന്നിങ്ങനെയുള്ള സാമൂഹ്യ പ്രശ്നങ്ങളിലൂടെ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ വ്യക്തികളില്‍ അവബോധം ഉണ്ടാക്കിയെടുക്കെണ്ടാതാണ് .


ഏറ്റെടുത്തു ചെയ്യുന്ന പഠനപ്രവര്‍ത്തനങ്ങള്‍,കണ്ടെത്തുന്ന കാര്യങ്ങള്‍ - ഇതൊന്നും സമൂഹത്തില്‍ പലര്‍ക്കും വലിയ കാര്യമായിരിക്കില്ല, അപൂര്‍വ്വം ചിലരില്‍ മാത്രം താല്‍പ്പര്യം ഉണ്ടാക്കിയേക്കാം.

ജീവജാലങ്ങളുടെ വാസസ്ഥലമായ കാടുകള്‍, കുന്നുകള്‍, വനങ്ങള്‍ എന്നിവയെ സംരക്ഷിക്കേണ്ടതാണ്, പരിസ്ഥിതിക്ക് ദോഷകരമായ വിധത്തില്‍ മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുന്നു എന്നീ ആശയങ്ങള്‍ വ്യക്തികളില്‍  എത്തിക്കുന്ന പ്രക്രിയയില്‍, അവര്‍ കടന്നുപോകുന്ന ദിനംദിന ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെകുറിച്ചും, സങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങളെ കുറിച്ചും, വിഷയസംബന്ധിയായ പ്രക്രിയാശേഷികളെകുറിച്ചും അന്തമില്ലാതെ ഓടികൊണ്ടിരിക്കുംബോള്‍ ആരാണ് മേല്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പോകുന്നത്?.


എഞ്ചിനീയറായി,ഡോക്ടറായി, ഐ എ എസ്സുകാരായി പുറത്തേക്കുവരുന്ന വിദ്യാര്‍ത്ഥികളുടെ നേട്ടത്തിന്റെ ആ മൂഹുര്‍ത്തത്തിലേക്ക് മാത്രം വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെയാകെ ബൌധീകതയിലേക്ക്  ഒതുക്കി കാണുന്ന വ്യാമോഹികളോടും, അത്യാഗ്രഹികളോടും, വിദ്യാര്‍ത്ഥി സമൂഹത്തെ വലിയ ഒരു ചന്തയായികാണുന്ന വിദ്യാഭ്യാസകച്ചവടക്കാരോടും ആര്‍ക്കാണ് പറഞ്ഞുനില്‍ക്കാനാവുക? മക്കളെകുറിച്ച് നല്ല സ്വപ്നങ്ങള്‍ മാത്രം കാണുന്ന ശരാശരി രക്ഷിതാക്കള്‍പോലും ലൌകീകതയുടെ  വലിയ വ്യാമോഹവലയത്തില്‍ പെട്ട് അതിന്റെ പരിസരത്തുനിന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്നത്.


ഖുര്‍ആന്റെ മാര്ഗ്ഗനിര്ദേശങ്ങളിലൂടെ സ്വഭാവികവളര്‍ച്ചയുടെ നേട്ടം മാത്രമാണ് ഉയരങ്ങളിലെത്തിച്ചേരല്‍, എന്ന് ആരാണിവരെ പഠിപ്പിക്കുക? അറിവില്ലായ്മ, അത്യാഗ്രഹം, കച്ചവടതാല്‍പ്പര്യം, സങ്കുചിതമത‌‌‌ –സമുദായ വിഭാഗീയതകള്‍ എന്നിവയൊക്കെയാണ് പൊതുവിദ്യാഭ്യാസം എന്തെന്ന് വിശദീകരിക്കാന്‍ ചിലര്‍ക്ക് മാനദണ്ഡമായിട്ടുള്ളത്.


ആധൂനീകധയിലൂന്നിയ ശാസ്ത്രീയമായ പാഠ്യപദ്ധതി, അതിനനുസരിച്ച് പാഠപുസ്തകങ്ങള്‍,അവയുമായി യോജിച്ചുപോകുന്ന ഹാന്‍ഡ്ബുക്കുകള്‍, സംസ്ഥാനതലം മുതല്‍ സ്കൂള്‍വരെ വ്യാപിച്ചുകിടക്കുന്ന പരിശീലനപരിപാടികള്‍, അവധിക്കാലത്തുമാത്രമല്ല ഇടക്കിടക്ക് നടക്കുന്ന ശാക്തീകരണ കോഴ്സുകള്‍, ക്ലാസ്സിനകത്തും പുറത്തും അധ്യാപകനെ സഹായിക്കാന്‍ ക്ലസ്റ്റര്‍, ഡി.ആര്‍.ജി, സി.ഡി.ആര്‍.ജി സംവിധാനങ്ങള്‍, ബി.ആര്‍.സി, ഡയറ്റ് എന്നിവയുടെ ഇടപെടലുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായസഹകരണങ്ങള്‍ സൌജന്യമായി പാഠപുസ്തകം, ഉച്ചഭക്ഷണം,മുട്ട, പാല്‍, വിശേഷാവസരങ്ങളില്‍ അരിവിതരണം തുടങ്ങി സൃഷ്ടിപരമായ ഒട്ടനവധി ഇടപെടലുകളിലൂടെ പൊതുവിദ്യാഭ്യാസമെന്ന മഹാപ്രസ്ഥാനം മാനം മുട്ടി നില്‍ക്കുകയാണ്. ഇതൊന്നുമല്ല  ചര്‍ച്ച ചെയ്യുന്നത്, ഒരു ബദല്‍ നിര്‍ദ്ദേശിക്കുന്നുമില്ല. മറിച്ചു വ്യക്തിയെന്ന നിലയില്‍ ഒരുവനെ എന്ത് ബോധ്യപ്പെടുത്തുന്നു എന്നതാണ് .


ഓര്‍മ്മശക്തിയെ മാത്രം ബുദ്ധിയായികണ്ട് പ്രവര്‍ത്തനാധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവര്‍ കുട്ടികളെ കുറിച്ച് ചിന്തിക്കുന്നേയില്ല, വിദ്യാഭ്യാസത്തെ അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ കാണുന്നില്ല.


പഠനങ്ങളും ചര്‍ച്ചകളും കൂട്ടിചേര്‍ക്കലും വേണ്ടിവന്നേക്കാം. പക്ഷെ അത് തിരിച്ചുപോകാനല്ല മുന്നോട്ടുനടക്കാനാണ്. അതിന് അതിമോഹത്തിന്റെ തിമിരം ബാധിക്കാതെ കാണാന്‍ കഴിയണം.


പൊതുവിദ്യാഭ്യാസത്തിന്റെ തണലില്‍ വളര്‍ന്നുവന്ന ഒരു തലമുറ തന്നെ ഇന്നതിനെ വില്‍ക്കാനും വാങ്ങാനും അവസരം നോക്കി നില്‍ക്കുകയാണ്. അതിനെ തച്ചുതകര്‍ത്ത് ആ ശൂന്യതയില്‍ വിദ്യാഭ്യാസ അറവുശാലകള്‍ കെട്ടിപ്പൊക്കാന്‍ കാത്തിരിക്കുകയാണ്. അവര്‍ സജീവമായി രംഗത്തുണ്ട്.


No comments:

Post a Comment