ലാഭം കൊണ്ട് സമ്പത്ത് വളരുകയും സേവനവും , പരസ്പര തൃപ്തിയും ആണെങ്കിൽ ലാഭം കുറയുകയും ചെയ്യുന്നതായായിട്ടാണ് (സമ്പത്തല്ല) പ്രത്യക്ഷത്തില്‍ കാണപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്.( സേവനവും , പരസ്പര തൃപ്തിയും ആണെങ്കിൽ സമ്പത്ത് വര്ദ്ധിക്കുകയെ ചെയ്യൂ ) എന്നാൽ ഇരട്ടിക്കിരട്ടിയായി വര്ദ്ധിപ്പിക്കുന്ന ലാഭം ധാര്മികവും ആത്മീയവും സാമ്പത്തികവും നാഗരികവുമായ പുരോഗതിക്ക് വിഘാതമാണെന്നു മാത്രമല്ല, അധോഗതിക്ക് കാരണം കൂടിയാണെന്നത്രെ പ്രകൃതിയുക്തമായ ദൈവികനിയമം. നേരെമറിച്ച് പരസ്പര തൃപ്തിയും , സേവനവുമാണെങ്കിൽ അതുവഴി (മൂലധന വര്ദ്ധനവല്ലാത്ത വികസനം അതിലുള്പ്പെടുന്നു) ധാര്മികവും ആത്മീയവും നാഗരികവും സാമ്പത്തികവുമായി വളര്ച്ചയും വികാസവും ലഭ്യമാകുന്നതാണ്.
ധാര്മികമായും ആത്മീയമായും നോക്കുമ്പോള്, സ്വാര്ഥം, ലുബ്ധ്, കുടിലമനസ്കത, ഹൃദയകാഠിന്യം തുടങ്ങിയ ദുര്ഗുണങ്ങളുടെ അനന്തരഫലമാണ് അധികമധികം ലാഭം ഉണ്ടാക്കണമെന്ന ലക്‌ഷ്യം മനുഷ്യനില് അത് വളര്ത്തിവിടുന്നതെന്നുമുള്ള വസ്തുത തികച്ചും വ്യക്തമാണ്, മറിച്ചു സേവനവും , പരസ്പര ത്രിപ്തിയുമാണ് എങ്കിലെ ഔദാര്യം, അനുഭാവം, വിശാലമനസ്കത, ഉന്നത മനഃസ്ഥിതി തുടങ്ങിയ സല്ഗുണങ്ങളുടെ ഫലം അനുഭവിച്ചരിയാനാകൂ ഇതേ തരത്തിലുള്ള ഉത്തമ ഗുണങ്ങളായിരിക്കും കച്ചവടത്തിൽ മാത്രമല്ല തൊഴിലിലും , ഉധ്യോഗത്തിലും, കൃഷിയിലും , സേവനങ്ങളിലും എല്ലാം മനുഷ്യനില് വളര്ന്നുവരുന്നതും. ധാര്‍മിക ഗുണങ്ങളുടെ ഈ രണ്ടു സമാഹാരങ്ങളില്‍ ആദ്യത്തേതിനെ പരമ നീചമായും രണ്ടാമത്തേതിനെ സര്‍വോല്‍കൃഷ്ടമായും അംഗീകരിക്കാത്തവരായി ആരാണുണ്ടായിരിക്കുക?.
നാഗരികമായി നോക്കിയാലും ഒരു വസ്തുത ഏവര്‍ക്കും നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. ഒരു സമുദായത്തിലെ വ്യക്തികള്‍ കേവലം സ്വാര്‍ഥപരമായ അടിസ്ഥാനത്തിലാണ് അന്യോന്യം ഇടപെടുന്നതെങ്കില്‍, സ്വന്തം താല്‍പര്യത്തെയും സ്വന്തം ലാഭത്തെയും മുന്‍നിര്‍ത്തിയല്ലാതെ ഒരാളും മറ്റൊരാളെ സഹായിക്കാന്‍ ഒരുക്കമില്ലെങ്കില്‍, ഒരാളുടെ പരാശ്രയത്തെയും കഴിവുകേടിനെയും മറ്റുള്ളവര്‍ തങ്ങള്‍ക്ക് ലാഭം നേടുന്നതിനുള്ള സുവര്‍ണാവസരമായി കണക്കാക്കി പൂര്‍ണമായി ചൂഷണം ചെയ്യുന്നുവെങ്കില്‍, ധനികവര്‍ഗത്തിന്റെ താല്‍പര്യം സാധാരണക്കാരുടെ താല്‍പര്യത്തിനു വിരുദ്ധമായിത്തീരുന്നുവെങ്കില്‍ അത്തരമൊരു സമുദായം ഒരിക്കലും പുരോഗമിച്ച് ശക്തി പ്രാപിക്കുകയില്ല. അതിലെ വ്യക്തികള്‍ക്കിടയില്‍ സ്നേഹത്തിനുപകരം വിദ്വേഷവും അസൂയയും നിര്‍ദയത്വവും അകല്‍ച്ചയുമായിരിക്കും വളര്‍ന്നുവരുന്നത്. പ്രസ്തുത സമൂഹത്തിലെ ഘടകങ്ങള്‍ നാശത്തിലേക്കും കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും വഴുതി വീണുകൊണ്ടിരിക്കും.
ഒരു സമുദായത്തിന്റെ സാമൂഹിക വ്യവസ്ഥ ( സർവ്വ വ്യവഹാരങ്ങളും ) പരസ്പര സ്നേഹത്തിലും സഹാനുഭൂതിയിലുമാണ് ( സേവനത്തിലും , ത്രിപ്തിയിലുമാണ് ) പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതെങ്കില്‍, അതിലെ വ്യക്തികള്‍ അന്യോന്യം ഔദാര്യത്തോടുകൂടിയാണ് വര്‍ത്തിക്കുന്നതെങ്കില്‍, ഓരോ വ്യക്തിയും അപരന്റെ വിഷമാവസ്ഥയില്‍ ഹൃദയംതുറന്നു സഹായിക്കുന്നുവെങ്കില്‍, കഴിവുള്ളവര്‍ കഴിവില്ലാത്തവരോട് അനുകമ്പാര്‍ദ്രമായ സഹായത്തിന്റെ, അഥവാ നീതിപൂര്‍വമായ സഹകരണത്തിന്റെയെങ്കിലും മാര്‍ഗമാണവലംബിക്കുന്നതെങ്കില്‍ അത്തരം സമുദായത്തില്‍ പരസ്പര സ്നേഹവിശ്വാസവും ഗുണകാംക്ഷയും വളര്‍ന്നുവരുന്നതാണ്. അതിലെ വ്യക്തികള്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കും; പരസ്പരം താങ്ങും തണലുമായിരിക്കും. ആഭ്യന്തര കലഹങ്ങള്‍ക്കോ സംഘട്ടനങ്ങള്‍ക്കോ അതില്‍ പ്രവേശനം ലഭിക്കുകയില്ല. സ്നേഹ സഹകരണത്തിന്റെയും ഗുണകാംക്ഷയുടെയും ഫലമായി ആ സമുദായം ആദ്യത്തേതിനെ അപേക്ഷിച്ച് അതിവേഗം പുരോഗതി പ്രാപിക്കുന്നതാണ്.
ഇന്ന് നാം കാണുന്ന രൂപ കൊണ്ടുണ്ടാക്കിയിട്ടുള്ള സാമ്പത്തികരീതി നോക്കുക. സാമ്പത്തികശാസ്ത്രത്തിന്റെ വീക്ഷണഗതിയനുസരിച്ച് പലിശക്കടം രണ്ടുതരമാണ്: ഒന്ന്, സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടതിനു അഗതികളും നിര്‍ധനരും വാങ്ങുന്ന കടം. രണ്ട്, കച്ചവടം, തൊഴില്‍, വ്യവസായം, കൃഷി തുടങ്ങിയവയില്‍ മുതലിറക്കുവാനായി അതതു ജോലിയിലേര്‍പ്പെട്ടവര്‍ വാങ്ങുന്ന കടം. ഒന്നാം ഇനത്തില്‍പെട്ട കടത്തിന്നു പലിശ വസൂലാക്കുന്ന സമ്പ്രദായം അങ്ങേയറ്റം ദ്രോഹകരവും മാരകവുമാണെന്നു ലോകം പരക്കെ സമ്മതിച്ചിട്ടുള്ളതാണ്. പലിശമുതലാളിമാരും പലിശ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളും ഈ മാര്‍ഗത്തിലൂടെ പാവപ്പെട്ട തൊഴിലാളികളുടെയും കര്‍ഷകരുടെയും, ജീവിതോപകരണങ്ങള്‍ കുറവായ സാധാരണക്കാരുടെയും രക്തം വലിച്ചുകുടിച്ചുകൊണ്ടിരിക്കാത്ത രാജ്യങ്ങളില്ല. പലിശ കാരണമായി അത്തരം കടങ്ങള്‍ വീട്ടുക അവര്‍ക്ക് പ്രയാസകരമാണെന്നല്ല, പലപ്പോഴും അസാധ്യംതന്നെ ആയിത്തീരുന്നു. ഒരു കടം വീട്ടുവാന്‍ രണ്ടാമതും മൂന്നാമതും അവര്‍ കടം വാങ്ങിക്കൊണ്ടേപോവുകയാണ്. മൂലധനത്തെക്കാള്‍ എത്രയോ ഇരട്ടി പലിശ കൊടുത്തുകഴിഞ്ഞതിനു ശേഷവും മൂലധനം പഴയപടി ബാക്കിനില്‍ക്കുന്നു. അധ്വാനിക്കുന്ന വിഭാഗത്തിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും പലിശക്കാരന്‍ തട്ടിയെടുത്തു കൊണ്ടുപോകുന്നു; ആ സാധുക്കളുടെ സ്വന്തം സമ്പാദ്യത്തില്‍നിന്നു, തങ്ങളുടെയും സന്താനങ്ങളുടെയും വിശപ്പടക്കുവാന്‍ മതിയാവുന്ന തുകപോലും അവരുടെ പക്കല്‍ അവശേഷിക്കുന്നില്ല. ഇത് അധ്വാനിക്കുന്നവര്‍ക്ക് ജോലിയിലുള്ള താല്‍പര്യത്തെ ക്രമേണ നശിപ്പിച്ചുകളയുന്നു. കാരണം തങ്ങളുടെ അധ്വാനഫലം മറ്റുള്ളവര്‍ തട്ടിയെടുക്കുകയാണെങ്കില്‍ മനസ്സിരുത്തി അധ്വാനിക്കുവാന്‍ അവര്‍ക്കൊരിക്കലും സാധിക്കുകയില്ല. മാത്രമല്ല, പലിശ കൊടുക്കേണ്ടിവരുന്നവര്‍ എപ്പോഴും അതിനെക്കുറിച്ചുള്ള ചിന്തയിലും വേവലാതിയിലുമായി സമയം കഴിക്കുന്നതുകൊണ്ടും ദാരിദ്യ്രം കാരണമായി നല്ല ആഹാരമോ ചികില്‍സയോ ലഭ്യമല്ലാത്തതുകൊണ്ടും അവരുടെ ആരോഗ്യനില ഒരിക്കലും തൃപ്തികരമായിരിക്കുകയുമില്ല. ഇങ്ങനെ പലിശക്കടം കാരണമായി, ഏതാനും വ്യക്തികള്‍ ലക്ഷക്കണക്കിനാളുകളുടെ രക്തം കുടിച്ച് തടിച്ചു കൊഴുക്കുമെങ്കിലും മൊത്തത്തില്‍ സമൂഹത്തിന്റെ സമ്പത്യുല്‍പാദനം അതിന്റെ സാധ്യമായ തോതില്‍നിന്നും വളരെയധികം കുറഞ്ഞു പോവുന്നതാണ്. ഒടുവില്‍ ചോരകുടിയന്മാരായ ആ വ്യക്തികളും അതിന്റെ നാശനഷ്ടങ്ങളില്‍നിന്നു രക്ഷപ്പെടുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ ഈ സ്വാര്‍ഥം കാരണം പാവപ്പെട്ട സാധാരണക്കാരന് ഏല്‍ക്കേണ്ടിവരുന്ന കഷ്ടാരിഷ്ടതകളുടെ ഫലമായി ധനികവര്‍ഗത്തിന്നെതിരില്‍ വെറുപ്പിന്റെയും പ്രതികാരവാഞ്ഛയുടെയും ഒരഗ്നിപര്‍വതം തന്നെ ജനഹൃദയങ്ങളില്‍ വിങ്ങിക്കൊണ്ടിരിക്കും. അത് ഒരു വിപ്ളവത്തിന്റെ ആഘാതത്താല്‍ പൊട്ടിത്തെറിക്കുന്നപക്ഷം അക്രമികളായ ധനികവര്‍ഗത്തിന് തങ്ങളുടെ ധനത്തോടൊപ്പം ജീവനും അഭിമാനവും കുടി കൈയൊഴിക്കേണ്ടിവരുന്നതാണ്. മുകളിൽവിവരിച്ചിട്ടുള്ള അത്യധികം അപകരമായ , നീചമായ , വൃത്തികെട്ട , പലിശയെക്കാൾ ഹീനത്വം പേറുന്ന ഒന്നാണ് മൂലധനം വർദ്ധിപ്പിക്കുന്നതിന് ഇരക്കിരട്ടിയാക്കുന്ന ലാഭം, ഇത് ഏതു മേഖലയിൽസ്വീകരിച്ചാലും അത് വ്യഭിച്ചരിക്കുന്നതിനു തുല്യമാണ് .
No comments:
Post a Comment