അല്ലാഹുവിന്റെ ഏറ്റവും അടുത്തു നിൽക്കുന്നത്തിനു വേണ്ടിയുള്ള ഒന്നാണ് പ്രാര്ത്ഥന .
അല്ലാഹുവിന്റെ സാമീപ്യത്തിലേക്കുള്ള ഒരു വഴിയാണ് ഖുർആൻ . ഏറ്റവും നല്ല വഴിയും.
മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് ഒരുവൻ വളരെ എളുപ്പത്തിൽ മനസ്സിലാക്കുന്നു
. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണോ എന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.
മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്.
ഭക്ഷണത്തിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ
വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ
കൂട്ടത്തിലാണ് മനുഷ്യൻ നിലകൊള്ളേണ്ടത് .
മനുഷ്യൻ പ്രകൃതിയെ കീഴടക്കുന്നതിനായുള്ള ശ്രമത്തിൽ അത് വളരെയധികം നശിപ്പിയ്ക്കുകയാണ്
ചെയ്തിട്ടുള്ളത്.
വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു.
ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല.
അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും,
വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും. സ്വജീവിതത്തെ കുറിച്ചും വിമര്ഷിച്ച്ചു കൊണ്ടിരിക്കുന്നവർ
അയാളുടെ ജീവിതവും സമ്പൂർണ്ണമാവുകയില്ല നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും,
വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.
അല്ലാഹു അനുവദിച്ചതന്തെങ്കിലും ആരെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത്
പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു
വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ സ്വഭാവങ്ങൾക്കും മനുഷ്യ നിയമങ്ങളുടെ
ഉറവിടമാണുള്ളതെന്ന് പറയുന്നത് അതുകൊണ്ടാണ്. ദൈവീക നിയമങ്ങള്ക്ക് ഒത്തുവരാത്ത എല്ലാ
മനുഷ്യ നിയമങ്ങളും ജീവിത യാധാര്ത്യങ്ങൾക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ്
അതിനു പിന്നിലുള്ളത്.
കാമനയുടെ ( ആസക്തി ) സഹജസ്വഭാവം
തന്നെ പൂർത്തീകരിയ്ക്കപ്പെടുവാൻ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാൻ സാദ്ധ്യമല്ലാത്ത
എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്.
ഓരോ ആസക്തിയും അർത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതൽ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ്
നിങ്ങൾക്ക് പൂർത്തീകരിയ്ക്കാൻ കഴിയുക.
വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി വിചാരണ ചെയ്യപ്പെടുന്നില്ല.
ഓരോരുത്തരും വിചാരണ ചെയ്യപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്.
ഈ ജീവിതത്തെ യാധാര്ത്യമായി എടുക്കുക. അല്പം കൂടി ശ്രദ്ധ കൊടുക്കുക . സഹായിക്കാം എന്നുപറയുന്നത്തിനേക്കാൾ
എത്രയോ പ്രാധാന്യമുള്ളതാണ് അതിൽ സഹകരിക്കുക എന്നത് . സഹകരണം അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ
പരസ്പര സഹകരണം അഹന്തയെ ( ഞാൻ എന്ന ഭാവത്തെ ) തീർച്ചയായും നശിപ്പിയ്ക്കുന്നു. ഞാൻ എന്ന
അഹംഭാവം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ സഹകരിക്കുന്നത് . ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ
നിഷ്കളങ്ങനാകുന്നു . ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു.
ഇപ്പോൾ ഞാൻ എന്ന ഭാവം ചോർന്നുപോയിരിയ്ക്കുന്നു.
ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സൃഷ്ടാവിന്റെ
സാമീപ്യം എന്ന് മാത്രമെ ഒരു ജീവിക്കുന്ന മനുഷ്യന് പറയുവാന് സാധിക്കൂ.
താന് അല്ലാഹുവിന്റെ സമീപസ്തനാണെന്നുള്ള അറിവ് സ്വബോധമുള്ള മനുഷ്യന്
തരുന്ന സുഖവും കുളിര്മ്മയും ഒരിക്കലും വിശദീകരിക്കാനാവില്ല.ഈ പ്രപഞ്ചത്തിലെ ഏറ്റവും
മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സൃഷ്ടാവിന്റെ സാമീപ്യം എന്ന് മാത്രമെ അവനു
പറയുവാന് സാധിക്കൂ.
എന്താണ് ദൈവ സ്നേഹത്തിന്റെ രസതന്ത്രമെന്നു തൃപ്തിയായ ഒരു വിശദീകരണവും
തരാന് ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്ത്ഥം. എന്നാൽ ഖുർആൻ പറയുന്നു
നിങ്ങൾ ഈ ഖുർആൻ അനുസരിച്ചു ജീവിക്കുക അപ്പോൾ നിങ്ങക്കത് ബോധ്യപ്പെടുന്നതാണ് .
മനുഷ്യ സ്നേഹത്തിന്റെ വിവിധഭാവങ്ങളെ വേണമെങ്കില് മനസ്സിലാക്കാന് കഴിയും
. സ്നേഹത്തിന്റെ ഭൌതിക, (ശാസ്ത്രീയ വശമല്ല) തലങ്ങളെപ്പറ്റിയാണ് നമുക്ക് അറിയാന് കഴിയുന്നത്.എന്നാല്
ബഹുമാനമെന്നതും സ്നേഹത്തിന്റെ ഒരു വശമാണ്. അത് ഭൌതികവും ആത്മീയവുമായ വശങ്ങളില് വരുന്നുണ്ട്.
ഒരു അമ്മയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം, ഒരാള്ക്ക് തന്നെക്കാള് പ്രായത്തിനിളപ്പമുള്ള
ഒരാളോട് തോന്നാവുന്ന തോന്നേണ്ട ഒരു വികാരം, തുടങ്ങിയവയെല്ലാം ഈ സ്നേഹത്തിൽ നിന്ന് വരാവുന്നതാണ്.
നാം കഴിക്കുന്ന ഭക്ഷണം തന്റെ സ്വഭാവരൂപികരണത്തില് പ്രധാന പങ്കുവഹിക്കുന്നുവെന്ന്
നാം അറിയേണ്ടതുണ്ട് .
ഇന്ന് ലോകത്തില് മുപ്പത്തിമുക്കോടി അചാരാനുഷ്ടാനങ്ങളുണ്ട് അത്രതന്നെ
ആരാധനകളുമുണ്ട് . ഏകദൈവാരാധന ഒന്ന് മാത്രമായതിനാൽ അവ ഇന്ന് കാണാനുമില്ല . അതിനാൽ ഏകദൈവാരാധനക്ക്
മനുഷ്യർ തയ്യാറാകട്ടെ .
ഏകദൈവാരാധനക്ക് ഒരിക്കലും മാറ്റമില്ലാത്തതായത് കൊണ്ടു ബാക്കി കെട്ടിയുണ്ടാക്കിയിട്ടുയുള്ള
ആരാധനകൾ ഏകദൈവാരാധനകളുമായി ഏതെങ്കിലും തരത്തില് ബന്ധമുള്ളതായി വിവരിച്ചു കാണാറുണ്ട്.
No comments:
Post a Comment