Saturday, 14 September 2013

സ്വന്തം അന്തസും പദവിയും.



ലോകത്തെങ്ങും കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മിഥ്യാ സങ്കല്പങ്ങളും മൂഢധാരണകളും നിലനില്ക്കുന്നു. എവിടെയും വികലമായ ആരാധനാരീതികളും വികൃതമായ ആചാരസമ്പ്രദായങ്ങളും കാണാവുന്നതാണ്. ഈ മേഖകളില് ആധുനികയുഗത്തിന് ആദിപുരാതനകാലത്തെ അവസ്ഥകളില്നിന്നൊരു മാറ്റവും സംഭവിച്ചിട്ടില്ല.

ആധൂനീകരെന്ന് അവകാശപ്പെടുന്ന ഇന്നത്തെ  മനുഷ്യനും പ്രാകൃതരെപോലെ കല്ലുകളെയും മരക്കഷ്ണങ്ങളെയും പൂജിക്കുന്നതു പോലെ  ഇന്നും , ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ആണ് വിളിച്ചു പ്രാര്ത്ഥിക്കുന്നത് . പരകോടി ആചാരാനുഷ്ടാനങ്ങക്ളുടെ  മുമ്പില് പ്രണമിക്കുന്നു. മഹാന്മാരുടെയും നേതാക്കളുടെയും ശ്മശാനങ്ങളില് സ്നേഹാദരവുകളോടെ നമ്രശിരസ്കരായി നിലകൊള്ളുന്നു.

മനുഷ്യരുടെ ആരാധനാവികാരത്തെ തൃപ്തിപ്പെടുത്തുകയും നിര്വൃതി നല്കുകയും ചെയ്യുന്ന ഏകദൈവാരാധന ലോകത്തുണ്ടോയെന്നത് സംശയമാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരിരക്ഷിക്കുന്നതില് പുരോഹിത വർഗങ്ങൾ എന്നും മുന്നില് നില്ക്കുന്നു .

അല്ലാഹുവിന്റെ സാമീപ്യം കൂടാതെ ജീവിക്കുക ദുഷ്കരം തന്നെ. അല്ലാഹുവിന്റെ നിയമങ്ങൾപാലിക്കാതെ   ജീവിക്കാന് മനുഷ്യന് സാധ്യമല്ല. അതവന് അസഹനീയമായിരിക്കും. ദൈവീക നിയമങ്ങളെ ഉപേക്ഷിക്കുന്നവന് മരംകൊണ്ടോ സ്വര്ണംകൊണ്ടോ നിര്മ്മിച്ച പ്രതിമയുടെ മുമ്പില് അല്ലെങ്കില് ഭാവനാസൃഷ്ടമായ പ്രതിമയുടെ മുമ്പില് മുട്ടുകുത്തുന്നു. അവരെല്ലാം വിഗ്രഹാരാധകരാണ്, അവർ മുശരിക്കുകളാണ് അങ്ങനെയാണവരെ വിളിക്കേണ്ടതും.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നാഥനും നിയന്താവുമായ അല്ലാഹു മനുഷ്യനുമായി ഏറെ അടുത്തവനാണ്; മാനവരാശിയെ ഭൂമിയില് ജീവിക്കാന് വിട്ടേച്ച് അവരില്നിന്നകന്ന് എവിടെയോ കഴിയുന്നവനല്ല അവന്, അല്ലാഹു പറയുന്നു: മനുഷ്യനെ സൃഷ്ടിച്ചിട്ടുളളത് നാമാകുന്നു. അവെന്റ മനസിലുണരുന്ന തോന്നലുകള്വരെ നാം അറിയുന്നുണ്ട്. നാം അവെന്റ കണ്ഠനാഡിയെക്കാള് അവനോട് അടുത്തവനാകുന്നു.

മനുഷ്യന് അല്ലാഹുവിനെ  സമീപിക്കാന് സചേതനമോ അചേതനമോ ആയ ഒരു മധ്യവര്ത്തിയോ ഇടയാളനോ ശുപാര്ശകനോ ആവശ്യമില്ല. സ്രഷ്ടാവ് തെന്റ സൃഷ്ടികളുടെ പ്രാര്ത്ഥനകള് കേള്ക്കാന് സദാ സന്നദ്ധനാണ്. അവ അറിയിക്കുന്നു: എന്റെ അടിമകള് താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല് അവര്ക്ക് പറഞ്ഞു കൊടുക്കുക: ഞാന് അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന് എന്നെ വിളിച്ചു പ്രാര്ത്ഥിച്ചാല് ഞാന് ആ പ്രാര്ത്ഥനക്കുത്തരം നല്കുന്നു. അതിനാലവര് എന്റെ ക്ഷണം സ്വീകരിച്ചുകൊള്ളട്ടെ. എന്നില് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് സന്മാര്ഗപ്രാപ്തരായേക്കും.

കല്ലും മരവും നദിയും മലയും പ്രതിമയും പ്രതിഷ്ഠയും പ്രതിരൂപവും ഫോട്ടോവുമെല്ലാം ആചാരവും അനുഷ്ടാനവും മനുഷ്യനെ അപേക്ഷിച്ച് തന്നെ നിസാരങ്ങളാണ്. അവയ്ക്കൊന്നും ഒരു കഴിവുമില്ല. അവയില് എന്തെങ്കിലും കഴിവുകള് നിക്ഷേപിക്കാനോ നിവേശിപ്പിക്കാനോ ആര്ക്കും സാധ്യവുമല്ല. കേള്ക്കാനോ ഗുണദോഷങ്ങള് ചെയ്യാനോ ഈ അചേതന പദാര്ത്ഥങ്ങള്ക്ക് കഴിയില്ല. അതിനാല് അത്തരം പദാര്ത്ഥങ്ങളെ പൂജിക്കുന്നത് പരമവിഡ്ഢിത്തമാണ്. മാത്രമല്ല, മനുഷ്യന് താന് തന്നെ നിര്മ്മിച്ചുണ്ടാക്കിയ വസ്തുക്കള്ക്ക് ദിവ്യത്വം കല്പിച്ച് അവയെ ആരാധിക്കുന്നത് തികഞ്ഞ അധമത്വമാണ്; സ്വന്തം അന്തസും പദവിയും ഇടിച്ചുതാഴ്ത്തലാണ്.


ദൈവത്തിനും മനുഷ്യനുമിടയില് മധ്യവര്ത്തിയാവാന് കല്ലും മരവും നദിയും മലയും പ്രതിമയും പ്രതിഷ്ഠയും പ്രതിരൂപവും ഫോട്ടോവുമെല്ലാം ആചാരവും അനുഷ്ടാനവും ഒന്നിനും സാധ്യമല്ല. അതിനാലവയോട് പ്രാര്ത്ഥിക്കുന്നതും അവയെ മധ്യവര്ത്തിയാക്കി ദൈവത്തോട് പ്രാര്ത്ഥിക്കുന്നതും മഹാപാപമത്രെ. അവര്‍ക്കാര്‍ക്കും അദൃശ്യമറിയുകയില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അദൃശ്യമാര്‍ഗത്തിലൂടെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനും അവര്‍ക്ക്‌ സാധ്യമല്ല. അതിനാല്‍ ആരും അവരെ വിളിച്ചു പ്രാര്‍ത്ഥിക്കരുത്‌. അവരിലാരെയും ആരാധിക്കുകയുമരുത്‌.


അല്ലാഹുവിനു മാത്രമെ മനുഷ്യന് ഗുണദോഷങ്ങള് വരുത്താന് സാധിക്കുകയുള്ളൂ. മറ്റാര്ക്കും അതിനു കഴിയില്ല.

താന് അല്ലാഹുവിന്റെ അടുക്കള സുരക്ഷിതനാണെന്നും അല്ലാഹുവിന്റെ അനുമതിയില്ലാതെ, തന്നെ ആര്ക്കും ഒന്നും ചെയ്യാന് സാധ്യമല്ലെന്നുമുള്ള വിശ്വാസം മനുഷ്യന് അനല്പമായ ആശ്വാസം നല്കുന്നു.

സൃഷ്ടികളിലൊന്നിനെയും ആരാധിക്കരുതെന്നു ആവശ്യപ്പെടുന്ന ഖുർആൻ  അത്രതന്നെ ശക്തിയോടെ അല്ലാഹുവിനെ ആരാധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഖുർആൻ മനുഷ്യനെ അന്ധവിശ്വാസങ്ങളില്നിന്നും അനാചരങ്ങളില്നിന്നും മോചിപ്പിക്കുന്നു.

വിശുദ്ധ ഖുര്ആനിലൂടെ  അല്ലാഹു പറയുന്നു: നിങ്ങള്ക്ക് എന്നില്നിന്ന് മാര്ഗദര്ശനം ലഭിക്കുമ്പോള് ആര് മാര്ഗദര്ശനത്തെ പിന്തുടരുന്നുവോ അവര് ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.

ഐശ്വര്യമെന്നത്‌ ജീവിതവിഭവങ്ങളുടെ സമൃദ്ധിയല്ല. യഥാര്‍ത്ഥ ഐശ്വര്യം ആത്മസംതൃപ്തിയാണ്‌.

സമ്പത്തും സ്ഥാനമാണങ്ങളും എത്രത്തോളമുണ്ടോ അത്രത്തോളമാണ്‌ ഒരാളുടെ സുഖവും സന്തോഷവുമെന്നാണ്‌ പൊതുവില്‍ ആളുകള്‍ മനസിലാക്കുന്നത്‌. അതുകൊണ്ട്​‍്‌ ആളുകള്‍ ഇതുരണ്ടും നേടാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ പരിശ്രമത്തിനിടയില്‍ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ നീതിയും ന്യായവും പരിശോധിക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. അതുവഴി, യഥാര്‍ത്ഥത്തില്‍ തേടിക്കൊണ്ടിരിക്കുന്നതെന്താണോ അതുതന്നെ നാം എറിഞ്ഞുകളയുന്നു.

അല്ലാഹുവിന്റെ ത്രിപ്തിയില്ലാതെ എത്രയൊക്കെ പരിശ്രമിച്ചാലും എന്തൊക്കെ നേടിയെടുത്താലും സുഖവും സന്തോഷവും പിന്നെയും നമ്മില്നിന്നു വളരെ അകലെ സ്ഥിതിചെയ്യുന്നതായിട്ടായിരക്കും അനുഭവപ്പെടുക.

പത്തുകിട്ടിയവന് നൂറു കിട്ടിയാല് താന് സന്തുഷ്ടനാകുമെന്നു കരുതുന്നു. നൂറു കിട്ടിയാല് ആയിരം മോഹിക്കുന്നു. അതങ്ങനെ നീണ്ടുപോകും. അല്ലാഹുവിന്റെ തൃപ്തി കൂടാതെയുള്ള സ്ഥാനമാണങ്ങളുടെ സ്ഥിതി ഇതുതന്നെയാണ്.

അലാഹു നൽകിയതിൽ സ്വന്തമായി എന്താണോ എന്നിൽ ഉള്ളത് അതില് സംതൃപ്തമാകുന്ന മാനസികാവസ്ഥക്കാണ് ഐശ്വര്യം, ക്ഷേമം എന്നൊക്കെ പറയുന്നത്.

ഇല്ലാത്തതില്‍ ദുഃഖിക്കാതിരിക്കാനും ഉള്ളതില്‍ അഹങ്കരിക്കാതിരിക്കാനും കഴിയുക.

ജീവിത ക്ലേശങ്ങള് ലഘൂകരിക്കാനും കൂടുതല് സുഭിക്ഷതക്കു വേണ്ടി യത്നിക്കാനും ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്. എന്നാല് അതിന്റെ  അനിവാര്യതയല്ല, നിലവിലുള്ള അവസ്ഥയോടുള്ള അസംതൃപ്തിയും അപകര്ഷതയും.

കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അന്വേഷണം കൈയിലുളളതി​‍ന്റെ  ആസ്വാദനത്തോടുള്ള നിഷേധമാകരുത്‌.

കൈയിലുളളത്‌ തൃപ്തിപ്പെടാന്‍ കഴിയാത്തവന്‌ തേടുന്നത്‌ കിട്ടിയാലും തൃപ്തിപ്പെടാന്‍ കഴിയില്ല. എന്നതാണ്‌ യാഥാര്‍ത്ഥ്യം.

പത്ത്‌ കിട്ടിയവന്‌ തൃപ്തിപ്പെടാന്‍ കഴിഞ്ഞാലേ നൂറു കിട്ടിയാല്‍ അതും തൃപ്തിപ്പെടാനാവൂ. ഇല്ലെങ്കില്‍ എത്ര കിട്ടിയാലും അവ​‍ന്റെ  അതൃപ്തിയും കൂടുതല്‍ കിട്ടാനുള്ള ആര്‍ത്തിയും നിലനില്‍ക്കും.


നാം സുഖം അന്വേഷിക്കേണ്ടത്‌ നമ്മുടെ കൈകളിലില്ലാത്തതിലല്ല. ഉള്ളവയില്‍ തന്നെയാണ്‌. കൈയിലുള്ളതില്‍ സാഫല്യം കാണാത്തവന്‍ കൈയിലില്ലാത്തവയുടെ പേരില്‍ ആവലാതിയും വേവലാതിയും കാണിക്കുന്നു.

ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടുന്നവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നേടാനുള്ള പ്രയത്നം ത ന്റെ കര്‍മശേഷിയുടെ ന്യായമായ വിനിയോഗം മാത്രമാണ്‌.


No comments:

Post a Comment